Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Honesty

Thrissur

സ​ത്യ​സ​ന്ധ​ത​യ്ക്ക് മാ​തൃ​ക​യാ​യ വി​ദ്യാ​ർ​ഥി​ക​ളെ അ​ഭി​ന​ന്ദി​ച്ചു

പേ​രാ​മം​ഗ​ലം: ഓ​ണാ​ഘോ​ഷ​ത്തി​നി​ട​യി​ൽ ല​ഭി​ച്ച പ​ണ​മ​ട​ങ്ങി​യ ബാ​ഗ് ഉ​ട​മ​സ്ഥ​ന് ന​ൽ​കി​യ പേ​രാ​മം​ഗ​ലം ശ്രീ​ദു​ർ​ഗാ​വി​ലാ​സം സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ദ്യാ​ല​യ​ത്തി​ന്‍റെ​യും നാ​ടി​ന്‍റെ​യും അ​ഭി​ന​ന്ദ​നം.

ഓ​ഗ​സ്റ്റ് 21ന് ​വി​ദ്യാ​ല​യ​ത്തി​ലെ ഓ​ണാ​ഘോ​ഷം ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​ണ് പേ​രാ​മം​ഗ​ലം ബ​സ് സ്റ്റോ​പ്പി​ൽവ​ച്ച് ഇ​വ​ർ​ക്ക് ബാ​ഗ് ല​ഭി​ച്ച​ത്. ബാ​ഗി​ൽ പ​ണ​മാ​ണെ​ന്ന​റി​ഞ്ഞ കു​ട്ടി​ക​ൾ ഉ​ട​ൻ​ത​ന്നെ അ​ത് പേ​രാ​മം​ഗ​ലം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു. സ്കൂ​ൾ അ​സം​ബ്ലി​യി​ൽ​ന​ട​ന്ന ച​ട​ങ്ങി​ൽ തൃ​ശൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ അ​ഡ്വ. പി.കെ. പ്ര​സാ​ദ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​പ​ഹാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു. സി.കെ. ജീ​വ​ന്‍, കെ.​യു. ആ​ദി​ൽ കൃ​ഷ്ണ, പി.​എ​സ്. അ​ശ്വ​നാ​ഥ്, കെ.​ജെ. സാ​രം​ഗ് നാ​ഥ്, എ.വി. ഗി​ല്‍​സ​ണ്‍ എ​ന്നീ വി​ദ്യാ​ർ​ഥി​ക​ളാ​ണ് അ​ഭി​ന​ന്ദ​നങ്ങൾക്ക് പാ​ത്ര​മാ​യ​ത്.

ച​ട​ങ്ങി​ൽ പി​ടി​എ എ​ക്സി. അം​ഗം െ ക.എ​സ്. കൃ​ഷ്ണ​കു​മാ​ർ അ​ധ്യ​ക്ഷ​തവ​ഹി​ച്ചു. കെ.​സി. വി​ന​യ​രാ​ജ​ൻ സ്വാ​ഗ​ത​വും പ്ര​ധാ​നാ​ധ്യാ​പ​ക​ൻ എം.എ​സ്. രാ​ജു ന​ന്ദി​യും പ​റ​ഞ്ഞു.

Latest News

Corehub Up