x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്എ​ഫ്ഇ ജീ​വ​ന​ക്കാ​രി​യു​ടെ സ​ത്യ​സ​ന്ധ​ത; ന​ഷ്ട​പ്പെ​ട്ട സ്വ​ർ​ണ​മാ​ല ഉ​ട​മ​യ്ക്കു തി​രി​കെ കി​ട്ടി


Published: April 5, 2026 04:16 AM IST | Updated: April 5, 2026 04:16 AM IST

കു​ത്തി​യ​തോ​ട്: കു​ത്തി​യ​തോ​ട് ഭാ​ഗ​ത്തുനി​ന്ന് ക​ള​ഞ്ഞുകി​ട്ടി​യ ഒ​രു പ​വ​ന്‍റെ കൈ ​ചെ​യി​ൻ ഉ​ട​മ​യ്ക്ക് തി​രി​കെ ന​ല്കി കു​ത്തി​യ​തോ​ട് കെ​എ​സ്എ​ഫ്ഇ ജീ​വ​ന​ക്കാ​രി മാ​തൃ​ക​യാ​യി.

എ​ഴു​പു​ന്ന കൊ​ച്ചു​വ​ട്ട​പ​റ​മ്പി​ൽ വീ​ട്ടി​ൽ വി​ഷ്ണു​പ്രി​യ​ക്ക് കു​ത്തി​യ​തോ​ട് ബ​സ് സ്റ്റോ​പ്പി​ന​ടു​ത്തുനി​ന്നാ​ണ് കൈ​ചെ​യി​ൻ ക​ള​ഞ്ഞുകി​ട്ടി​യ​ത്. അ​പ്പോ​ൾത​ന്നെ വി​ഷ്ണു പ്രി​യ കൈ ചെ​യി​ൻ കു​ത്തി​യ​തോ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ൽ​പി​ച്ചു. ചെന്നൈയിൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ മ​ല​യാ​ളി​യാ​യ ഹ​മ്മീം​ഗ് ഗാ​ർ​ഡ​ന​സ് വി​ല്ല 500 ല​യി​നി​ൽ താ​ണു​പി​ള്ള​യു​ടെ മ​ക​ൻ അ​നോ​ജ് കു​മാ​റി​​ന്‍റെ ചെ​യി​നാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. വി​ഷ്ണു​പ്രിയ പോ​ലീ​സി​​ന്‍റെ സാ​ന്നി​ധ്യത്തി​ൽ കൈ​ചെ​യി​ൻ ഉ​ട​മ​യ്ക്കു കൈ​മാ​റി.

Tags : nattu vishesham KSFE employee's honesty

Recent News

Corehub Up