x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​ന്‍റെ സത്യസന്ധത മാ​തൃ​ക​യാ​യി


Published: November 27, 2025 05:53 AM IST | Updated: November 27, 2025 05:53 AM IST

ഉ​ദ​യം​പേ​രൂ​ർ: പ​ണ​വും രേ​ഖ​ക​ളു​മടങ്ങിയ ക​ള​ഞ്ഞു കി​ട്ടി​യ പ​ഴ്സ് ഉ​ട​മ​യ്ക്ക് തി​രി​കെ ന​ൽ​കി മാ​തൃ​ക​യാ​യി ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​ൻ. തെ​ക്ക​ൻ പ​റ​വൂ​ർ ഫു​ഡി​യോ അ​ഡാ​ർ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നാ​യ ബം​ഗാ​ൾ സ്വ​ദേ​ശി രോ​ഹി​ത്താ(18)​ണ് ആ​ളു​ക​ളു​ടെ പ്ര​ശം​സാ പാ​ത്ര​മാ​യ​ത്.


ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.20 ഓ​ടെ​യാ​ണ് ഹോ​ട്ട​ലി​ന് മു​ന്നി​ലെ റോ​ഡി​ലൂ​ടെ ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച യാ​ത്ര​ക്കാ​ര​ന്‍റെ പ​ഴ്സ് ക​ള​ഞ്ഞു പോ​യ​ത്. ഹോ​ട്ട​ലി​ന്‍റെ മു​ന്നി​ലു​ണ്ടാ​യി​രു​ന്ന രോ​ഹി​ത് പ​ഴ്സ് വീ​ഴു​ന്ന​ത് ക​ണ്ട് ശ​ബ്ദ​മു​ണ്ടാ​ക്കി​യെ​ങ്കി​ലും യാ​ത്ര​ക്കാ​ര​ൻ ശ്ര​ദ്ധി​ക്കാ​തെ ക​ട​ന്നു​പോ​യി​രു​ന്നു.

ഒ​ട്ടേ​റെ പ​ണ​വും രേ​ഖ​ക​ളു​മ​ട​ങ്ങി​യ പ​ഴ്സ് കൈ​യി​ലെ​ടു​ത്ത യു​വാ​വ് ഹോ​ട്ട​ലു​ട​മ സ​ജീ​വി​നെ ഏ​ല്പി​ക്കു​ക​യാ​യി​രു​ന്നു. ഹോ​ട്ട​ലു​ട​മ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഉ​ട​മ​യാ​യ അ​ര​യ​ങ്കാ​വ് സ്വ​ദേ​ശി ബി​ബി​ൻ ബാ​ബു​വി​ന് ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​ൻ രോ​ഹി​ത് പ​ഴ്സ് കൈ​മാ​റി.

Tags : local nattuvishesham honesty

Recent News

Corehub Up