പേരാമംഗലം ശ്രീദുർഗാവിലാസം സ്കൂളിലെ വിദ്യാർഥികളെ അഭിനന്ദിച്ചപ്പോൾ.
പേരാമംഗലം: ഓണാഘോഷത്തിനിടയിൽ ലഭിച്ച പണമടങ്ങിയ ബാഗ് ഉടമസ്ഥന് നൽകിയ പേരാമംഗലം ശ്രീദുർഗാവിലാസം സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികൾക്ക് വിദ്യാലയത്തിന്റെയും നാടിന്റെയും അഭിനന്ദനം.
ഓഗസ്റ്റ് 21ന് വിദ്യാലയത്തിലെ ഓണാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് പേരാമംഗലം ബസ് സ്റ്റോപ്പിൽവച്ച് ഇവർക്ക് ബാഗ് ലഭിച്ചത്. ബാഗിൽ പണമാണെന്നറിഞ്ഞ കുട്ടികൾ ഉടൻതന്നെ അത് പേരാമംഗലം പോലീസ് സ്റ്റേഷനിൽ എത്തിച്ചു. സ്കൂൾ അസംബ്ലിയിൽനടന്ന ചടങ്ങിൽ തൃശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. പി.കെ. പ്രസാദ് വിദ്യാർഥികൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു. സി.കെ. ജീവന്, കെ.യു. ആദിൽ കൃഷ്ണ, പി.എസ്. അശ്വനാഥ്, കെ.ജെ. സാരംഗ് നാഥ്, എ.വി. ഗില്‍സണ്‍ എന്നീ വിദ്യാർഥികളാണ് അഭിനന്ദനങ്ങൾക്ക് പാത്രമായത്.
ചടങ്ങിൽ പിടിഎ എക്സി. അംഗം െ ക.എസ്. കൃഷ്ണകുമാർ അധ്യക്ഷതവഹിച്ചു. കെ.സി. വിനയരാജൻ സ്വാഗതവും പ്രധാനാധ്യാപകൻ എം.എസ്. രാജു നന്ദിയും പറഞ്ഞു.
Tags : honesty NattuVishasham DistrictNews