ചേലക്കര: ഗൃഹനാഥനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കാളിയാറോഡ് പാതയിൽ വീട്ടിൽ അബ്ദുൾ ഖാദറാണ് (58) മരിച്ചത്. കുറച്ചുനാളായി ഒറ്റയ്ക്കായിരുന്നു താമസം. വീട്ടിൽനിന്നു ദുർഗന്ധം വന്നതിനാൽ അയൽവാസികൾ ബന്ധുകളെ അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. ചേലക്കര പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. ഭാര്യ: റഷീദ. മക്കൾ: അബുഷറൂക്ക്, ഹിബാസന, ഷഹന.