x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ണാ​താ​യ ഗൃഹനാഥൻ മ​രി​ച്ച നി​ല​യി​ല്‍


Published: February 8, 2026 05:13 AM IST | Updated: February 8, 2026 05:13 AM IST

ചേ​ർ​ത്ത​ല: മ​രു​ത്തോ​ർ​വ​ട്ട​ത്തുനി​ന്നു കാ​ണാ​താ​യ മ​ധ്യ​വ​യ​സ്‌​കന്‍റെ മൃ​ത​ദേ​ഹം കാ​യ​ലി​ൽ ക​ണ്ടെ​ത്തി. ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് 20-ാം വാ​ർ​ഡ് മ​രു​ത്തോ​ർ​വ​ട്ടം പു​തു​വീ​ട്ടി​ൽ ശ​ശി​കു​മാ​റി (58) ന്‍റെ ​മൃ​ത​ദേ​ഹ​മാ​ണ് ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​നു സ​മീ​പം കാ​യ​ലി​ൽ ക​ണ്ടെ​ത്തി​യ​ത്.


ബു​ധ​നാ​ഴ്ച​യാ​ണ് ശ​ശി​കു​മാ​റി​നെ കാ​ണാ​താ​യ​ത്. തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ പോ​ലീസി​ൽ പ​രാ​തി ന​ൽ​കി​. പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​നി​ടെയാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തിയത്.
നാ​ട്ടു​കാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും വി​വ​ര​മ​റി​യി​ച്ച​തി​നെത്തുട​ർ​ന്ന് വൈ​ക്ക​ത്തുനി​ന്ന് സ്‌​കൂ​ബ സം​ഘം എ​ത്തി​യാ​ണ് മൃ​ത​ദേ​ഹം ക​ര​യ്‌​ക്കെ​ത്തി​ച്ച​ത്. മു​ഹ​മ്മ പോ​ലീസ് കേ​സെ​ടു​ത്തു. സം​സ്‌​കാ​രം ന​ട​ത്തി. ഭാ​ര്യ: ബീ​ന. മ​ക്ക​ൾ: ഷി​ബി​ൻ, സ​ജി​ന. മ​രു​മ​ക​ൾ: ര​ശ്മി.

Tags : nattu vishesham Missing householder

Recent News

Corehub Up