Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Houthi

സൗദി, യുഎസ്, ഇസ്രയേൽ, ബ്രിട്ടൻ രാജ്യങ്ങൾ മാറിമാറി ബോംബിട്ടിട്ടും തളരാത്ത പോരാട്ടവീര്യം; ഹൂതികളുടെ മിന്നൽ മുന്നേറ്റത്തിൽ പശ്ചിമേഷ്യാ സംഘർഷം വിപുലമാകുന്നു

റിയാദ്: ഇറാന്‍റെ പിന്തുണയുള്ള യെമനിലെ ഹൂതി വിമതർ കഴിഞ്ഞ ദിവസങ്ങളിൽ യെമനിലെ ചെങ്കടൽ തീരപ്രദേശങ്ങളിൽ നടത്തിയ മിന്നൽ മുന്നേറ്റം പശ്ചിമേഷ്യാ സംഘർഷത്തെ പുതിയ തലത്തിലേക്ക് ഉയർത്തിയിരിക്കുന്നു. സുപ്രധാന കപ്പൽപ്പാതയിൽ സ്ഥിതി ചെയ്യുന്ന ബാബ് അൽ മൻഡെപ് കടലിടുക്കിന്‍റെ നിയന്ത്രണം ഹൂതികൾക്കായിക്കഴിഞ്ഞു. ഏഴാം മാസത്തിലേക്കു കടന്ന ഇറാൻ യുദ്ധത്തിൽ അമേരിക്കൻ ജനതയുടെ കടുത്ത അപ്രീതി നേരിടുന്ന പ്രസിഡന്‍റ് ട്രംപിന് പുതിയ സംഭവ വികാസങ്ങളുണ്ടാക്കുന്ന തലവേദന ചില്ലറയല്ല.

പന്ത്രണ്ടു വർഷം സൗദിയും ഗാസ യുദ്ധത്തോട് അനുബന്ധിച്ച് യുഎസ്, ബ്രിട്ടൻ, ഇസ്രയേൽ എന്നീ സൈനിക ശക്തികളും നടത്തിയ വ്യോമാക്രമണങ്ങളിൽ എഴിത്തള്ളാവുന്ന ശക്തിയല്ല ഹൂതികളെന്നാണ് ഈ ദിവസങ്ങളിൽ തെളിഞ്ഞത്. ബാബ് അൽ മൻഡെപിനോടു ചേർന്ന മോച്ച തുറമുഖം, ബാബ് അൽ മൻഡെപിലെ തന്ത്രപ്രധാന ദ്വീപുകൾ എന്നിവയെല്ലാം ഹൂതികളുടെ നിയന്ത്രണത്തിലായി. സൗദിയുടെ അനുഗ്രഹത്തോടെ യെമൻ ഭരിക്കുന്ന അന്താരാഷ്‌്‌ട്ര അംഗീകാരമുള്ള ഭരണകൂടത്തിൽനിന്ന് ഏതാണ്ട് 130 കിലോമീറ്റർ തീരപ്രദേശമാണ് ദിവസങ്ങൾക്കുള്ളിൽ ഹൂതികൾ പിടിച്ചെടുത്തത്.

ഹൂതികളുമായി ബന്ധപ്പെട്ട പുതിയ വാർത്തകളെല്ലാം അമേരിക്കയ്ക്കൊപ്പം സൗദിക്കും ഗുണകരമല്ല. സൗദിയുടെ എണ്ണക്കയറ്റുമതി വലിയ തോതിൽ തടസപ്പെടാം എന്നതാണ് കാരണം. ഗൾഫിലെ ഹോർമുസ് കടലിടുക്ക് ഇറാൻ പൂട്ടിയതോടെ എണ്ണക്കയറ്റുമതിക്ക് സൗദി ആശ്രയിക്കുന്നത് ചെങ്കടൽ തുറമുഖങ്ങളാണ്. സൗദിയുടെ ഒറ്റ കപ്പൽപോലും കടത്തിവിടില്ലെന്നാണ്, ബാബ് അൽ മൻഡെപിലെ തന്ത്രപ്രധാന ദ്വീപുകൾ പിടിച്ചെടുത്തശേഷം ഹൂതികൾ പ്രഖ്യാപിച്ചത്. സൗദിയുമായുള്ള ഹൂതികളുടെ ശത്രുതയ്ക്കു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ആശയപരമായി സൗദിയിലെ സുന്നി തത്വസംഹിതകളോട് യോജിച്ചു പോകുന്നതാണ് ഹൂതികൾ ഉൾപ്പെടുന്ന സെയ്ദി ഷിയാ ഇസ്‌ലാം. പക്ഷേ, സെയ്ദികളുടെ അസ്ഥിത്വത്തെ തകർക്കുന്ന മതപരമായ ഇടപെടലുകൾ സൗദി നടത്തിയതാണ് ആശയപരമായി ഭിന്നതയുള്ള ഇറാനിലെ ഷിയാ വിഭാഗത്തോട് ഹൂതികളെ അടുപ്പിച്ചത്.

ഹൂതി മുന്നേറ്റത്തിൽ തലപുകയ്ക്കേണ്ടിവരുന്ന മറ്റൊരാൾ പ്രസിഡന്‍റ് ട്രംപാണ്. നവംബറാദ്യം അമേരിക്കയിൽ നടക്കുന്ന മിഡ്ടേം തെരഞ്ഞെടുപ്പാണ് അദ്ദേഹത്തെ അസ്വസ്ഥമാക്കുന്നത്. ഇറാൻ യുദ്ധം മൂലം ഇന്ധനത്തിന്‍റെയും അവശ്യവസ്തുക്കളുടെയും വില ഉയർന്നത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. ട്രംപിന്‍റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കോൺഗ്രസിലെ ഇരു സഭകളിലും ഭൂരിപക്ഷം നഷ്ടമാകുന്ന അവസ്ഥയുണ്ടാകാം. ഇറാനുവേണ്ടി ഹൂതികൾ ബാബ് അൽ മൻഡെപ് കടലിടുക്ക് പൂർണമായി അടയ്ക്കുമോ എന്ന ആശങ്കയും ട്രംപിനുണ്ടാകാം. അമേരിക്കയുമായുള്ള ചർച്ചകളിൽ ഇറാനു മേൽക്കൈ കൊടുക്കുന്ന നീക്കമായിരിക്കുമിത്.

ഹൂതികൾക്കെതിരേ നേരിട്ടു യുദ്ധത്തിനിറങ്ങാൻ ട്രംപിനു താത്പര്യമില്ലെന്നാണ് വൈറ്റ്ഹൗസ് വൃത്തങ്ങൾ നല്കുന്ന സൂചന. കാരണങ്ങൾ പലതാണ്. നിലവിൽ പശ്ചിമേഷ്യയിലെ അമേരിക്കൻ സേന മൊത്തത്തിൽ ഇറാനെതിരായ യുദ്ധത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ഹൂതികൾക്കെതിരേ യുദ്ധം തുടങ്ങണമെങ്കിൽ വിപുലമായ ഒരുക്കങ്ങൾ വേണ്ടിവരും. യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും പുനർവിന്യസിക്കേണ്ടിവരും. ഇറാനിൽ ബോംബിട്ട് ശൂന്യമായിത്തുടങ്ങിയ അമേരിക്കയുടെ ആയുധപ്പുരയ്ക്ക് പുതിയൊരു യുദ്ധം താങ്ങാനാകുമോ എന്നതും സംശയകരം.

ഹൂതികൾ മോച്ച തുറമുഖം പിടിച്ച വ്യഴാഴ്ച സൗദിയിലെ ഭരണനിയന്താവായ മുഹമ്മദ് ബിൻ സൽമാൻ സഹായം തേടി ട്രംപിനെ ഫോണിൽ വിളിച്ചിരുന്നു. ഹൂതികളെ ആക്രമിക്കാൻ പറ്റുന്ന അവസ്ഥയിലല്ല അമേരിക്ക ഇപ്പോഴെന്ന് ട്രംപ് സൗദി രാജകുമാരനെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. പകരം അമേരിക്കൻ ഇന്‍റലിജൻസ് വിവരങ്ങൾ നല്കി സൗദിയെ സഹായിക്കും.

ഇതിനിടെ, ഹൂതികളുടെ മിന്നൽ നേട്ടങ്ങളിൽ ഇറാൻ നേതൃത്വം അങ്ങേയറ്റം സന്തോഷത്തിലാണ്. ഇറാൻ പാർലമെന്‍റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഖലിബാഫ് അടക്കമുള്ള ഉന്നത നേതാക്കൾ ഹൂതികളെ പ്രശംസിച്ചു.

International

യെ​മ​നി​ലെ ഹൂ​ത്തി ആ​ക്ര​മ​ണം: നാ​ല് പേ​ർ കൊ​ല്ല​പ്പെ​ട്ടു

സ​നാ: യെ​മ​നി​ലെ തു​റ​മു​ഖ ന​ഗ​ര​മാ​യ മോ​ഖ​യി​ൽ ഹൂ​ത്തി വി​മ​ത​ർ ന​ട​ത്തി​യ ബാ​ലി​സ്റ്റി​ക് മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ നാ​ല് പേ​ർ കൊ​ല്ല​പ്പെ​ട്ടു. നാ​ല് സാ​ധാ​ര​ണ​ക്കാ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് യെ​മ​ൻ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

ആ​റ് ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ന​ഗ​ര​ത്തി​ലെ ജ​ന​വാ​സ മേ​ഖ​ല​യെ​യും തു​റ​മു​ഖ​ത്തെ​യും ഹൂ​ത്തി വി​മ​ത​ർ ആ​ക്ര​മി​ച്ച​തെ​ന്ന് യെ​മ​ൻ സ​ർ​ക്കാ​രി​ന്റെ ഔ​ദ്യോ​ഗി​ക വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ സ​ബ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

അ​തേ​സ​മ​യം, സൗ​ദി സ​ഖ്യ​സേ​ന​യു​ടെ സൈ​നി​ക കേ​ന്ദ്ര​ങ്ങ​ളും ആ​യു​ധ​പ്പു​ര​ക​ളു​മാ​ണ് ല​ക്ഷ്യ​മി​ട്ട​തെ​ന്ന് ഹൂ​ത്തി​ക​ൾ അ​വ​കാ​ശ​പ്പെ​ട്ടു. ഈ ​ആ​ഴ്ച ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് ചെ​ങ്ക​ട​ലി​ലെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ ബാ​ബ് അ​ൽ-​മ​ന്ദ​ബ് ക​ട​ലി​ടു​ക്കി​ന് സ​മീ​പ​മു​ള്ള മോ​ഖ തു​റ​മു​ഖം ഹൂ​ത്തി​ക​ൾ ആ​ക്ര​മി​ക്കു​ന്ന​ത്.

International

സുന്നി നാറ്റോയെ വെല്ലുവിളിച്ച് ഹൂതികൾ; ഡ്രോൺ ആക്രമണത്തിൽ സൗദി റിഫൈനറിയിൽ തീപിടിത്തം; ഇടപെടുമോ തുർക്കിയും പാക്കിസ്ഥാനും

റിയാദ്: സൗദിയിലെ ജസാൻ എണ്ണശുദ്ധീകരണശാല ആക്രമിച്ചതായി ഇറാന്‍റെ പിന്തുണയുള്ള യെമനിലെ ഹൂതികൾ അറിയിച്ചു. സൗദി അറേബ്യ പാക്കിസ്ഥാനുമായും തുർക്കിയുമായും പ്രതിരോധ സഹകരണ കരാർ ഉണ്ടാക്കി രണ്ടു ദിവസത്തിനുള്ളിലാണ് ഈ ആക്രമണം.
ജസാൻ റിഫൈനറിയിലുണ്ടായ തീപിടിത്തം അണച്ചതായി സൗദി ഊർജമന്ത്രാലയം അറിയിച്ചു. അതേസമയം, തീപിടിത്തം ഉണ്ടാകാനുള്ള കാരണത്തെക്കുറിച്ച് മന്ത്രാലയം പരാമർശിച്ചില്ല.
സൗദി സർക്കാരിന്‍റെ അരാംകോ കന്പനിക്കു കീഴിലുള്ള ജസാൻ റിഫൈനറി ഓരോ ദിവസവും നാലു ലക്ഷം വീപ്പ ക്രൂഡ് കൈകാര്യം ചെയ്യുന്നുണ്ട്. ലോകത്തിൽ ഏറ്റവും കൂടുതൽ എണ്ണ കയറ്റുമതി ചെയ്യുന്ന സ്ഥാപനങ്ങളിലൊന്നാണ് അരാംകോ. ഡ്രോൺ ഉപയോഗിച്ചാണ് റിഫൈനറി ആക്രമിച്ചതെന്ന് ഹൂതി വക്താവ് അറിയിച്ചു.
ഷിയാ വിശ്വാസം പിന്തുടരുന്ന ഇറാൻ, അമേരിക്കൻ ആക്രമണത്തിനു മറുപടിയായി സുന്നി വിശ്വാസത്തിന്‍റെ കേന്ദമായ സൗദിയിലേക്കും ഇതര ഗൾഫ് രാജ്യങ്ങളിലേക്കും മിസൈലുകളും ഡ്രോണുകളും തൊടുത്താണ് തിരിച്ചടിക്കാറ്. ഷിയാ വിശ്വാസികളായ ഹൂതികൾ ഇറാനു പിന്തുണയുമായി സൗദിക്ക് നാവിക ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ്. സൗദിയിലെ എണ്ണയുത്പാദന കേന്ദ്രങ്ങളിൽ ഹൂതികൾ ആക്രമണം നടത്താറുണ്ട്.
ഈ പശ്ചാത്തലത്തിലാണ് സൗദി അറേബ്യ പാക്കിസ്ഥാനുമായും തുർക്കിയുമായും വെള്ളിയാഴ്ച സംയുക്ത പ്രതിരോധ സഹകരണ കരാറിൽ ഒപ്പുവച്ചത്. ഒരു രാജ്യം ആക്രമിക്കപ്പെട്ടാൽ സംയുക്തമായി പ്രതിരോധിക്കണമെന്നാണ് കരാറിലെ വ്യവസ്ഥ. ഇതുമൂലം ‘സുന്നി നാറ്റോ കരാർ’ എന്നും ഇതിനെ വിളിക്കുന്നുണ.
കരാറിനെ ഇറാൻ വിമർശിച്ചിരുന്നു. കരാർ പ്രകാരം പാക്കിസ്ഥാനും തുർക്കിയും സൗദിയുടെ സംരക്ഷണത്തിനെത്തി ഹൂതികളെ നേരിടുമോ എന്നാണ് ഇനിയറിയേണ്ടത്. പശ്ചിമേഷ്യാ സംഘർഷം വിപുലമാക്കുന്ന നടപടിയായിരിക്കുമത്.

International

കപ്പലുകൾ ചെങ്കടൽ ഒഴിവാക്കുന്നു

റി​​​യാ​​​ദ്: ​​​സൗ​​​ദി​​​ക്കെ​​​തി​​​രാ​​​യ ഹൂ​​​തി ആ​​​ക്ര​​​മ​​​ണ​​​ത്തോ​​​ടെ ചെ​​​ങ്ക​​​ട​​​ലി​​​ൽ ക​​​പ്പ​​​ൽ ഗ​​​താ​​​ഗ​​​തം നാ​​​മ​​​മാ​​​ത്ര​​​മാ​​​യി.

ഇ​​​റാ​​​ന്‍റെ പി​​​ന്തു​​​ണ​​​യോ​​​ടെ യെ​​​മ​​​ൻ നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന ഹൂ​​​തി​​​ക​​​ൾ ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച സൗ​​​ദി​​​ക്കെ തി​​​രേ നാ​​​വി​​​ക ഉ​​​പ​​​രോ​​​ധം പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. സൗ​​​ദി​​​യു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ള ക​​​പ്പ​​​ലു​​​ക​​​ൾ ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ടു.

സൗ​​​ദി എ​​​ണ്ണ​​​ക്ക​​​യ​​​റ്റു​​മ​​തി​​യു​​​മാ​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സ്ഥ​​​ല​​​ങ്ങ​​​ളും ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നി​​​ര​​​യാ​​​യി. ചെ​​​ങ്ക​​​ട​​​ലി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​നക​​​വാ​​​ട​​​മാ​​​യ ബാ​​​ബ് അ​​​ൽ മ​​​ൻ​​​ഡെ​​​പി​​​ലൂ​​​ടെ ഞാ​​​യ​​​റാ​​​ഴ്ച 11 ക​​​പ്പ​​​ലു​​​ക​​​ൾ മാ​​​ത്ര​​​മാ​​​ണു ക​​​ട​​​ന്നു​​​പോ​​​യ​​​ത്. ഈ ​​​മാ​​​സ​​​ത്തെ ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ നി​​​ര​​​ക്കാ​​​ണി​​​ത്. ഇതിൽ ഏഴു ക​​​പ്പ​​​ലു​​​ക​​​ൾ എ​​​ണ്ണ​​​ടാ​​​ങ്ക​​​റു​​​ക​​​ളാ​​​യി​​​രു​​​ന്നു. റ​​​ഷ്യ​​​യു​​​മാ​​​യും ചൈ​​​ന​​​യു​​​മാ​​​യും ബ​​​ന്ധ​​​മു​​​ള്ള ക​​​പ്പ​​​ലു​​​ക​​​ളും ഇ​​​തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.

സൗ​​​ദി​​​യു​​​ടെ മ​​​റു​​​വ​​​ശ​​ത്ത് ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്ക് ഇ​​​റാ​​​ൻ അ​​​ട​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. അ​​​മേ​​​രി​​​ക്ക ഇ​​​റാ​​​നെ ആ​​​ക്ര​​​മി​​​ക്കു​​​ന്ന​​​ത് താ​​​ത്കാ​​​ലി​​​ക​​​മാ​​​യി നി​​​ർ​​​ത്തി​​​വ​​​ച്ചെ​​​ങ്കി​​​ലും ഹോ​​​ർ​​​മു​​​സി​​​ലൂ​​​ടെ പോ​​​കു​​​ന്ന ക​​​പ്പ​​​ലു​​​ക​​​ളു​​​ടെ എ​​​ണ്ണം വ​​​ർ​​​ധി​​​ച്ചി​​​ട്ടി​​​ല്ല.

ശ​​​നി, ഞാ​​​യ​​​ർ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി പ​​​ത്തു ക​​​പ്പ​​​ലു​​​ക​​​ളാ​​​ണു ക​​​ട​​​ന്നു​​​പോ​​​യ​​​ത്. ഇ​​​തി​​​ൽ മൂ​​​ന്നെ​​​ണ്ണം ഇ​​​റാ​​​നു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ള എ​​​ണ്ണടാ​​​ങ്ക​​​റു​​​ക​​​ളാ​​​യി​​​രു​​​ന്നു.

Latest News

Corehub Up