Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IPhone18Pro

ഐ​ഫോ​ൺ 18 പ്രോ, 18 ​പ്രോ മാ​ക്സ് പ്രീ-​ഓ​ർ​ഡ​റു​ക​ൾ ഇ​ന്ന് ആ​രം​ഭി​ക്കു​ന്നു: സ​മ​യം, തീ​യ​തി, അ​റി​യേ​ണ്ട​തെ​ല്ലാം!

ആ​പ്പി​ളി​ന്‍റെ ഏ​റ്റ​വും പു​തി​യ ഐ​ഫോ​ൺ 18 പ്രോ, ​ഐ​ഫോ​ൺ 18 പ്രോ ​മാ​ക്സ് മോ​ഡ​ലു​ക​ളു​ടെ പ്രീ-​ഓ​ർ​ഡ​റു​ക​ൾ ഇ​ന്ത്യ​യി​ൽ ഇ​ന്ന് (സെ​പ്റ്റം​ബ​ർ 12) വൈ​കു​ന്നേ​രം 5:30 മു​ത​ൽ ആ​രം​ഭി​ക്കു​ന്നു. ഈ ​ആ​ഴ്ച ആ​ദ്യം ന​ട​ന്ന ച​ട​ങ്ങി​ൽ ആ​പ്പി​ളി​ന്‍റെ ആ​ദ്യ മ​ട​ക്കാ​വു​ന്ന ഫോ​ണാ​യ 'ഐ​ഫോ​ൺ ഡ്യു​വോ'​യ്ക്കൊ​പ്പ​മാ​ണ് ഈ ​പ്രോ മോ​ഡ​ലു​ക​ളും അ​വ​ത​രി​പ്പി​ച്ച​ത്.

പ്രീ-​ഓ​ർ​ഡ​ർ ചെ​യ്യു​ന്ന ഫോ​ണു​ക​ൾ സെ​പ്റ്റം​ബ​ർ 18 മു​ത​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഭ്യ​മാ​യി​ത്തു​ട​ങ്ങും. അ​തേ​സ​മ​യം മ​ട​ക്കാ​വു​ന്ന ഫോ​ണാ​യ ഐ​ഫോ​ൺ ഡ്യു​വോ​യ്ക്കാ​യി ഒ​ക്ടോ​ബ​ർ വ​രെ കാ​ത്തി​രി​ക്കേ​ണ്ടി വ​രും.

ഇ​ന്ത്യ​യി​ലെ വി​ല വി​വ​ര​ങ്ങ​ൾ താ​ഴെ പ​റ​യു​ന്ന​വ​യാ​ണ്;
ഐ​ഫോ​ൺ 18 പ്രോ

256 GB: ₹1,64,900
512 GB: ₹1,89,900
1 TB: ₹2,39,900
2 TB: ₹3,14,900

​ഐ​ഫോ​ൺ 18 പ്രോ ​മാ​ക്സ്
256 GB:₹1,79,900
512 GB: ₹2,04,900
1 TB:₹2,54,900
2 TB: ₹3,29,900

ബ്ലാ​ക്ക്, സി​ൽ​വ​ർ, ഗ്ലേ​ഷി​യ​ർ, കൂ​ടാ​തെ പു​തി​യ 'ബ​ർ​ഗ​ണ്ടി' നി​റ​ത്തി​ലും ഇ​വ ല​ഭ്യ​മാ​ണ്. അ​മേ​രി​ക്ക​ൻ എ​ക്സ്പ്ര​സ്, ആ​ക്സി​സ് ബാ​ങ്ക്, ഐ​സി​ഐ​സി​ഐ ബാ​ങ്ക് കാ​ർ​ഡു​ക​ൾ​ക്ക് ത​ൽ​ക്ഷ​ണ ക്യാ​ഷ്ബാ​ക്ക് ല​ഭി​ക്കും.

6 മാ​സ​ത്തെ പ്ലാ​നി​ൽ ഐ​ഫോ​ൺ 18 പ്രോ​യ്ക്ക് പ്ര​തി​മാ​സം ₹26,316 മു​ത​ലും പ്രോ ​മാ​ക്സി​ന് പ്ര​തി​മാ​സം ₹28,817 മു​ത​ലും ഇ​എം​ഐ സൗ​ക​ര്യം ല​ഭ്യ​മാ​ണ്. ഐ​ഫോ​ൺ 13 അ​ല്ലെ​ങ്കി​ൽ അ​തി​നു​ശേ​ഷ​മു​ള്ള മോ​ഡ​ലു​ക​ൾ എ​ക്സ്ചേ​ഞ്ച് ചെ​യ്യു​മ്പോ​ൾ ₹21,000 മു​ത​ൽ ₹81,500 വ​രെ മൂ​ല്യം ല​ഭി​ക്കും.

എ​വി​ടെ, എ​ങ്ങ​നെ ബു​ക്ക് ചെ​യ്യാം?

ആ​പ്പി​ളി​ന്‍റെ ഒ​ഫീ​ഷ്യ​ൽ ഓ​ൺ​ലൈ​ൻ സ്റ്റോ​ർ, ആ​പ്പി​ൾ സ്റ്റോ​ർ ആ​പ്പ് എ​ന്നി​വ വ​ഴി ബു​ക്കിം​ഗ് ന​ട​ത്താം. കൂ​ടാ​തെ ആ​മ​സോ​ൺ, ഫ്ലി​പ്പ്കാ​ർ​ട്ട്, വി​ജ​യ് സെ​യി​ൽ​സ്, ലോ​ട്ട​സ് ഇ​ല​ക്ട്രോ​ണി​ക്സ് തു​ട​ങ്ങി​യ റീ​ട്ടെ​യി​ൽ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ വ​ഴി​യും ആ​പ്പി​ൾ ഓ​ത​റൈ​സ്ഡ് റീ​ട്ടെ​യി​ല​ർ സ്റ്റോ​റു​ക​ൾ വ​ഴി​യും പ്രീ-​ഓ​ർ​ഡ​ർ ചെ​യ്യാം.

ആ​പ്പി​ളി​ന്‍റെ ആ​ദ്യ ഫോ​ൾ​ഡ​ബി​ൾ ഫോ​ണാ​യ ഐ​ഫോ​ൺ ഡ്യു​വോ​യു​ടെ പ്രീ-​ഓ​ർ​ഡ​റു​ക​ൾ ഒ​ക്ടോ​ബ​ർ 16 വൈ​കു​ന്നേ​രം 5:30നാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ർ 23 മു​ത​ൽ ഫോ​ൺ വി​പ​ണി​യി​ലെ​ത്തും. ₹2,99,900 രൂ​പ മു​ത​ലാ​ണ് ഈ ​മോ​ഡ​ലി​ന്‍റെ ഇ​ന്ത്യ​യി​ലെ വി​ല ആ​രം​ഭി​ക്കു​ന്ന​ത്.

Latest News

Corehub Up