x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​പ്പി​ൾ വാ​ച്ച് സീ​രീ​സ് 12, അ​ൾ​ട്രാ 4 എ​ന്നി​വ ഐ​ഫോ​ൺ 18 പ്രോ​യ്‌​ക്കൊ​പ്പം എ​ത്തി​യേ​ക്കും

ടെക് ഡെസ്ക്
Published: August 31, 2026 02:24 PM IST | Updated: August 31, 2026 02:24 PM IST

ആപ്പിൾ വാച്ച്

ക്യു​പെ​ർ​ട്ടി​നോ: സെ​പ്റ്റം​ബ​ർ ഒ​ൻ​പ​തി​ന് ന​ട​ക്കു​ന്ന ആ​പ്പി​ളി​ന്‍റെ 'സ​ർ​പ്രൈ​സ് ആ​ൻ​ഡ് ഷൈ​ൻ' ച​ട​ങ്ങി​ൽ ഐ​ഫോ​ൺ 18 പ്രോ​യ്‌​ക്കൊ​പ്പം പു​തി​യ ആ​പ്പി​ൾ വാ​ച്ച് സീ​രീ​സ് 12, ആ​പ്പി​ൾ വാ​ച്ച് അ​ൾ​ട്രാ 4 എ​ന്നി​വ​യും പു​റ​ത്തി​റ​ക്കാ​ൻ സാ​ധ്യ​ത.

ഡി​സൈ​നി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്ന​തി​ന് പ​ക​രം ഹെ​ൽ​ത്ത് ട്രാ​ക്കിം​ഗ്, പെ​ർ​ഫോ​മ​ൻ​സ് എ​ന്നി​വ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​ണ് ആ​പ്പി​ൾ ഇ​ത്ത​വ​ണ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത്. കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ മാ​ത്രം ഹൃ​ദ​യ​മി​ടി​പ്പ് അ​ള​ക്കു​ന്ന​തി​ന് പ​ക​രം ദി​വ​സം മു​ഴു​വ​ൻ നി​ര​ന്ത​ര​മാ​യി ഹൃ​ദ​യ​മി​ടി​പ്പ് നി​രീ​ക്ഷി​ക്കാ​ൻ ക​ഴി​യു​ന്ന പു​തി​യ സെ​ൻ​സ​ർ ഫീ​ച്ച​ർ ആ​പ്പി​ൾ പ​രീ​ക്ഷി​ക്കു​ന്നു​ണ്ട്.

ഹൂ​പ്പ് , ഓ​റ തു​ട​ങ്ങി​യ ജ​ന​പ്രി​യ ഹെ​ൽ​ത്ത് പ്ലാ​റ്റ്‌​ഫോ​മു​ക​ൾ​ക്ക് സ​മാ​ന​മാ​യി ഉ​പ​യോ​ക്താ​ക്ക​ളു​ടെ സ​മ​ഗ്ര​മാ​യ ആ​രോ​ഗ്യ വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന രീ​തി​യി​ൽ ആ​പ്പി​ൾ ഫി​റ്റ്‌​ന​സ് ആ​പ്പ് പ​രി​ഷ്‌​ക​രി​ക്കും.

വെ​ള്ള, ക​ടും ചാ​ര നി​റ​ങ്ങ​ളി​ലു​ള്ള സി​റാ​മി​ക് കേ​സിം​ഗ് വ​രാ​നി​രി​ക്കു​ന്ന സീ​രീ​സ് 12ൽ ​തി​രി​ച്ചെ​ത്തി​യേ​ക്കും. മു​ൻ​പ് ആ​പ്പി​ൾ വാ​ച്ച് സീ​രീ​സ് 3യി​ലാ​ണ് ഇ​ത്ത​രം സി​റാ​മി​ക് ഡി​സൈ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്.

നി​ല​വി​ലെ എ​സ്10 ചി​പ്പി​ൽ നി​ന്ന് മാ​റി പു​തി​യ എ​സ്11 പ്രൊ​സ​സ​റി​ലേ​ക്ക് മാ​റു​ന്ന​തോ​ടെ മു​ൻ​വ​ർ​ഷ​ങ്ങ​ളേ​ക്കാ​ൾ മി​ക​ച്ച വേ​ഗ​ത​യും പ്ര​ക​ട​ന​വും പു​തി​യ മോ​ഡ​ലു​ക​ളി​ൽ പ്ര​തീ​ക്ഷി​ക്കാം.

ഈ ​വ​ർ​ഷം ആ​പ്പി​ൾ വാ​ച്ച് എ​സ്ഇ 4 പു​റ​ത്തി​റ​ങ്ങാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. വ​ലി​യ ഡി​സൈ​ൻ മാ​റ്റ​ങ്ങ​ളോ​ടെ​യു​ള്ള പു​തി​യ ആ​പ്പി​ൾ വാ​ച്ച് അ​ടു​ത്ത ഒ​ന്നോ ര​ണ്ടോ വ​ർ​ഷ​ത്തി​നു​ള്ളി​ൽ മാ​ത്ര​മേ വി​പ​ണി​യി​ലെ​ത്തൂ.

 

Tags : technology applewatch iphone18pro applewatch12 applewatchultra4

Recent News

Corehub Up