Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Iphone18pro

ഐ​ഫോ​ൺ 18 പ്രോ​യും ഐ​ഫോ​ൺ 'ഡു​വോ​യും' വി​പ​ണി​യി​ൽ; ആ​പ്പി​ൾ സ്റ്റോ​റു​ക​ൾ​ക്ക് മു​ന്നി​ൽ വ​ൻ ജ​ന​ത്തി​ര​ക്ക്

ന്യൂ​ഡ​ൽ​ഹി: ആ​പ്പി​ളി​ന്‍റെ ഏ​റ്റ​വും പു​തി​യ സീ​രി​സ് ഫോ​ണു​ക​ളും മ​റ്റ് ഉ​ത്പ​ന്ന​ങ്ങ​ളും ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള ആ​ഗോ​ള വി​പ​ണി​ക​ളി​ൽ വി​ൽ​പ്പ​ന​യ്‌​ക്കെ​ത്തി. ഐ​ഫോ​ൺ 18 പ്രോ ​സീ​രീ​സ്, എ​യ​ർ​പോ​ഡ്സ് 5, ആ​പ്പി​ൾ വാ​ച്ച് സീ​രീ​സ് 12, വാ​ച്ച് അ​ൾ​ട്രാ 4 എ​ന്നി​വ​യ്ക്കൊ​പ്പം ആ​പ്പി​ളി​ന്‍റെ ഫോ​ൾ​ഡ​ബി​ൾ ഫോ​ണാ​യ 'ഐ​ഫോ​ൺ ഡു​വോ'​യും വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ചു.

വ​ൻ വി​ല​വ​ർ​ധ​ന​വ് നി​ല​നി​ൽ​ക്കു​മ്പോ​ഴും പു​തി​യ ഐ​ഫോ​ൺ സ്വ​ന്ത​മാ​ക്കാ​ൻ പു​ല​ർ​ച്ചെ മു​ത​ൽ ആ​പ്പി​ൾ സ്റ്റോ​റു​ക​ൾ​ക്ക് മു​ന്നി​ൽ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വ​ലി​യ തി​ര​ക്കാ​ണ് കാ​ണാ​ൻ സാ​ധി​ക്കു​ന്ന​ത്.

ബ്ലാ​ക്ക്, സി​ൽ​വ​ർ, ഗ്ലേ​ഷ്യ​ർ, പു​തി​യ ബ​ർ​ഗ​ണ്ടി നി​റ​ങ്ങ​ളി​ൽ ഇ​വ ല​ഭ്യ​മാ​ണ്. വേ​രി​യ​ബി​ൾ അ​പ​ർ​ച്ച​റു​ള്ള 48 എം​പി ഫ്യൂ​ഷ​ൻ പ്ര​ധാ​ന ക്യാ​മ​റ​യും പു​തി​യ പ്രോ ​ക്യാ​മ​റ ക​ൺ​ട്രോ​ളു​ക​ളു​മാ​ണ് ഇ​തി​ലു​ള്ള​ത്.

എ20 ​പ്രോ ചി​പ്പും മി​ക​ച്ച പെ​ർ​ഫോ​മ​ൻ​സ്, എ​ഐ ഫീ​ച്ച​റു​ക​ൾ, ബാ​റ്റ​റി ലൈ​ഫ് എ​ന്നി​വ ഉ​റ​പ്പാ​ക്കു​ന്ന വേ​പ്പ​ർ ചേ​മ്പ​ർ കൂ​ളിം​ഗ് സി​സ്റ്റ​വും ഇ​തി​ലു​ണ്ട്. ഐ​ഫോ​ൺ 18 പ്രോ ​മാ​ക്സ് ഇ​തു​വ​രെ​യു​ള്ള പ്രോ ​മോ​ഡ​ലു​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​റ്റ​റി ലൈ​ഫ് ന​ൽ​കു​ന്ന ഫോ​ണാ​ണ്.

ആ​പ്പി​ളി​ന്‍റെ ആ​ദ്യ മ​ട​ക്കാ​വു​ന്ന ഫോ​ണാ​യ ഐ​ഫോ​ൺ ഡു​വോ​യ്ക്ക് 7.6 ഇ​ഞ്ച് ഇ​ന്ന​ർ സൂ​പ്പ​ർ റെ​റ്റി​ന എ​ക്സ്ഡി​ആ​ർ ഡി​സ്‌​പ്ലേ​യും 5.4 ഇ​ഞ്ച് ഔ​ട്ട​ർ ഡി​സ്‌​പ്ലേ​യു​മാ​ണു​ള്ള​ത്. നി​വ​ർ​ത്തു​മ്പോ​ൾ ഏ​റ്റ​വും സ്ലിം ​ആ​യ ഐ​ഫോ​ണാ​യ ഇ​തി​ൽ എ20 ​പ്രോ ചി​പ്പ്, ഐ​ഒ​എ​സ് 27 സ​പ്പോ​ർ​ട്ട്, സി​രി എ​ഐ, അ​ഡ്വാ​ൻ​സ്ഡ് ക്യാ​മ​റ എ​ന്നി​വ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഓ​പ്പ​ൺ ഇ​യ​ർ ഡി​സൈ​നി​ൽ ആ​ക്റ്റീ​വ് നോ​യ്സ് കാ​ൻ​സ​ലേ​ഷ​നോ​ടെ എ​ത്തു​ന്ന ഇ​വ മു​ൻ മോ​ഡ​ലി​നേ​ക്കാ​ൾ 50 ശ​ത​മാ​നം വ​രെ പു​റ​ത്തു​നി​ന്നു​ള്ള ശ​ബ്ദം കു​റ​യ്ക്കും. ലൈ​വ് ട്രാ​ൻ​സ്ലേ​ഷ​ൻ, ഹാ​ൻ​ഡ്‌​സ് ഫ്രീ ​സി​രി എ​ഐ തു​ട​ങ്ങി​യ ഫീ​ച്ച​റു​ക​ളു​മു​ണ്ട്.

ആ​പ്പി​ൾ വാ​ച്ച് സീ​രീ​സ് 12 & അ​ൾ​ട്രാ 4, ഹെ​ൽ​ത്ത് സെ​ൻ​സിം​ഗ് സി​സ്റ്റം, എ​സ്11 ചി​പ്പ് എ​ന്നി​വ​യു​മാ​യി എ​ത്തു​ന്ന വാ​ച്ചു​ക​ളി​ൽ ഹൃ​ദ​യ​മി​ടി​പ്പ്, എ​ച്ച്ആ​ർ​വി റീ​ഡിം​ഗു​ക​ൾ, റെ​ഡി​ന​സ് സ്കോ​ർ എ​ന്നി​വ ല​ഭ്യ​മാ​ണ്. സീ​രീ​സ് 12ൽ 24 ​മ​ണി​ക്കൂ​റും അ​ൾ​ട്രാ 4ൽ 50 ​മ​ണി​ക്കൂ​ർ വ​രെ​യും ബാ​റ്റ​റി ലൈ​ഫ് ല​ഭി​ക്കും.

 

Tech

ആ​പ്പി​ൾ ഐ​ഫോ​ൺ 18 പ്രോ ​ഉ​ട​ൻ വ​രു​ന്നു: അ​ഞ്ച് അ​പ്ഗ്രേ​ഡു​ക​ളും ഇ​ന്ത്യ​യി​ലെ വി​ല വി​വ​ര​ങ്ങ​ളും പു​റ​ത്ത്!

ടെ​ക് ലോ​കം ഏ​റെ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ആ​പ്പി​ളി​ന്‍റെ പു​തി​യ ഐ​ഫോ​ൺ 18 പ​ര​മ്പ​ര ഉ​ട​ൻ വി​പ​ണി​യി​ലെ​ത്തു​മെ​ന്നാ​ണ് പു​റ​ത്തു വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. ഡി​സൈ​നി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്ന​തി​ന് പ​ക​രം പെ​ർ​ഫോ​മ​ൻ​സ്, ബാ​റ്റ​റി ലൈ​ഫ്, ക്യാ​മ​റ, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് എ​ന്നി​വ​യി​ലാ​ണ് ആ​പ്പി​ൾ ഇ​ത്ത​വ​ണ കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

മു​ൻ​ഗാ​മി​ക​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ഐ​ഫോ​ൺ 18 പ്രോ , ​ഐ​ഫോ​ൺ 18 പ്രോ ​മാ​ക്സ് മോ​ഡ​ലു​ക​ളി​ൽ പു​ത്ത​ൻ ക​ള​ർ വേ​രി​യ​ന്‍റു​ക​ൾ ആ​പ്പി​ൾ അ​വ​ത​രി​പ്പി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. കോ​സ്മി​ക് ഓ​റ​ഞ്ചി​ന് പ​ക​രം മ​നോ​ഹ​ര​മാ​യ മെ​റൂ​ൺ ഷേ​ഡി​ലു​ള്ള ഡാ​ർ​ക്ക് ചെ​റി ക​ള​റി​ലാ​കും പു​തി​യ ഫോ​ൺ എ​ത്തു​ക. ലൈ​റ്റ് ബ്ലൂ, ​ഡാ​ർ​ക്ക് ഗ്രേ, ​സി​ൽ​വ​ർ എ​ന്നീ ആ​ക​ർ​ഷ​ക​മാ​യ നി​റ​ങ്ങ​ളി​ലും ഫോ​ൺ ല​ഭ്യ​മാ​കും.

പ്രോ ​മോ​ഡ​ലു​ക​ളി​ൽ സ്ക്രീ​ൻ വ​ലു​പ്പം മാ​റ്റ​മി​ല്ലാ​തെ തു​ട​രു​മെ​ങ്കി​ലും ഡൈ​നാ​മി​ക് ഐ​ല​ൻ​ഡി​ന്‍റെ വ​ലു​പ്പം 35 ശ​ത​മാ​നം വ​രെ കു​റ​ച്ചേ​ക്കും. കൂ​ടാ​തെ, ഊ​ർ​ജ്ജ ഉ​പ​ഭോ​ഗം കു​റ​യ്ക്കാ​നും ബാ​റ്റ​റി ലൈ​ഫ് വ​ർ​ധി​പ്പി​ക്കാ​നും സ​ഹാ​യി​ക്കു​ന്ന പു​ത്ത​ൻ എ​ൽ​പി​ടി​ഒ പ്ല​സ് ഡി​സ്‌​പ്ലേ സാ​ങ്കേ​തി​ക​വി​ദ്യ​യാ​ണ് ഇ​തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ഫോ​ണി​ന്‍റെ വേ​ഗ​ത​യി​ലും പെ​ർ​ഫോ​മ​ൻ​സി​ലും വ​ൻ കു​തി​ച്ചു​ചാ​ട്ട​മു​ണ്ടാ​കും. ലോ​ക​ത്തി​ലാ​ദ്യ​മാ​യി 2nm ചി​പ്പ് പ്രൊ​സ​സ്സ​റാ​യ എ20 ​പ്രോ ചി​പ്‌​സെ​റ്റി​ലാ​ണ് ഐ​ഫോ​ൺ 18 പ്രോ ​പ്ര​വ​ർ​ത്തി​ക്കു​ക. ഇ​ത് മു​ൻ ത​ല​മു​റ​യെ​ക്കാ​ൾ 15% അ​ധി​ക വേ​ഗ​ത​യും 30% കൂ​ടു​ത​ൽ ബാ​റ്റ​റി കാ​ര്യ​ക്ഷ​മ​ത​യും ന​ൽ​കും. ഇ​ത് ആ​പ്പി​ൾ ഇ​ന്‍റ​ലി​ജ​ൻ​സ് ഫീ​ച്ച​റു​ക​ളെ കൂ​ടു​ത​ൽ വേ​ഗ​ത്തി​ലാ​ക്കും.

ഐ​ഫോ​ൺ 18 പ്രോ ​മാ​ക്സ് മോ​ഡ​ലി​ൽ 5,500mAh ഭീ​മ​ൻ ബാ​റ്റ​റി ഉ​ൾ​പ്പെ​ടു​ത്തി​യേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ഐ​ഫോ​ണി​ന്‍റെ ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ബാ​റ്റ​റി​യാ​ണി​ത്. ഇ​തി​നാ​യി ഫോ​ണി​ന്‍റെ ക​ട്ടി (9mm) അ​ല്പം കൂ​ട്ടു​ക​യും ഭാ​രം ഏ​ക​ദേ​ശം 240 ഗ്രാ​മാ​യി ഉ​യ​രു​ക​യും ചെ​യ്തേ​ക്കാം.

മെ​ഗാ​പി​ക്സ​ൽ കൂ​ട്ടു​ന്ന​തി​ന് പ​ക​രം പ്രൊ​ഫ​ഷ​ണ​ൽ ഫോ​ട്ടോ​ഗ്രാ​ഫി അ​നു​ഭ​വ​ത്തി​നാ​ണ് ആ​പ്പി​ൾ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത്. പ്ര​ധാ​ന ക്യാ​മ​റ​യി​ൽ വെ​ളി​ച്ച​ത്തി​ന്‍റെ അ​ള​വ് സ്വ​യം ക്ര​മീ​ക​രി​ക്കാ​ൻ സാ​ധി​ക്കു​ന്ന മാ​നു​വ​ൽ അ​പ്പ​ർ​ച്ച​ർ അ​ഡ്ജ​സ്റ്റ്മെ​ന്‍റ് സി​സ്റ്റം കൊ​ണ്ടു​വ​ന്നേ​ക്കും. ഇ​ത് ബാ​ക്ക്‌​ഗ്രൗ​ണ്ട് ബ്ല​ർ ബൊ​ക്കെ എ​ഫ​ക്ട് കൂ​ടു​ത​ൽ സ്വാ​ഭാ​വി​ക​മാ​ക്കാ​ൻ സ​ഹാ​യി​ക്കും.

ആ​ഗോ​ള​ത​ല​ത്തി​ൽ മെ​മ്മ​റി ചി​പ്പു​ക​ളു​ടെ വി​ല വ​ർ​ധി​ച്ച​തി​നെ​തു​ട​ർ​ന്ന് ഐ​ഫോ​ൺ 18 പ്രോ ​സീ​രീ​സി​ന് ഇ​ന്ത്യ​യി​ൽ മു​ൻ മോ​ഡ​ലു​ക​ളേ​ക്കാ​ൾ ഉ​യ​ർ​ന്ന വി​ല വ​ന്നേ​ക്കാം, ഐ​ഫോ​ൺ 18 പ്രോ (​ബേ​സ് വേ​രി​യ​ന്‍റ്)- 1,39,900 , ഐ​ഫോ​ൺ 18 പ്രോ (256​ജീ​ബി)- 1,44,900, ഐ​ഫോ​ൺ 18 പ്രോ ​മാ​ക്സ്- 1,54,900 രൂ​പ മു​ത​ൽ വി​ല ആ​രം​ഭി​ക്കു​ന്നു. ആ​പ്പി​ൾ ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും, പെ​ർ​ഫോ​മ​ൻ​സി​ലും ബാ​റ്റ​റി ലൈ​ഫി​ലും മു​ന്നി​ട്ടു​നി​ൽ​ക്കു​ന്ന മി​ക​ച്ചൊ​രു അ​നു​ഭ​വ​മാ​യി​രി​ക്കും ഐ​ഫോ​ൺ 18 പ്രോ ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സ​മ്മാ​നി​ക്കു​ക.

 

Latest News

Corehub Up