x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​ഫോ​ൺ 18 പ്രോ ​സെ​പ്റ്റം​ബ​ർ 9ന് ​എ​ത്തും; ആ​പ്പി​ളി​ന്‍റെ പു​തി​യ ഫോ​ണി​ൽ പ്ര​തീ​ക്ഷി​ക്കാ​വു​ന്ന ഫീ​ച്ച​റു​ക​ൾ ഇ​വ​യാ​ണ്

ടെക് ഡെസ്ക്
Published: August 28, 2026 01:34 PM IST | Updated: August 28, 2026 01:34 PM IST

ഐഫോൺ 18 പ്രോ

ന്യൂ ​ഡ​ൽ​ഹി: ആ​പ്പി​ൾ ആ​രാ​ധ​ക​ർ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഐ​ഫോ​ൺ 18 സീ​രീ​സി​ന്‍റെ ആ​ഗോ​ള ലോ​ഞ്ച് സെ​പ്റ്റം​ബ​ർ 9ന് ​ന​ട​ക്കും. ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 10:30ന് ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഐ​ഫോ​ൺ 18 പ്രോ, ​ഐ​ഫോ​ൺ 18 പ്രോ ​മാ​ക്‌​സ്, കൂ​ടാ​തെ ആ​പ്പി​ളി​ന്‍റെ ആ​ദ്യ മ​ട​ക്കാ​വു​ന്ന ഫോ​ണാ​യ 'ഐ​ഫോ​ൺ ഫോ​ൾ​ഡ്' എ​ന്നി​വ​യും അ​വ​ത​രി​പ്പി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

ഡാ​ർ​ക്ക് ചെ​റി, ലൈ​റ്റ് ബ്ലൂ, ​സി​ൽ​വ​ർ എ​ന്നീ പു​തി​യ നി​റ​ങ്ങ​ളി​ൽ ഫോ​ൺ ല​ഭ്യ​മാ​കും. ഡി​സ്പ്ലേ​യി​ലെ ഡൈ​നാ​മി​ക് ഐ​ല​ൻ​ഡി​ന്‍റെ വ​ലി​പ്പം മു​ൻ മോ​ഡ​ലു​ക​ളെ അ​പേ​ക്ഷി​ച്ച് ചെ​റു​താ​യി​രി​ക്കും. കൂ​ടു​ത​ൽ വേ​ഗ​ത​യും മി​ക​ച്ച പ്ര​ക​ട​ന​വും ന​ൽ​കു​ന്ന 2nm സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ നി​ർ​മ്മി​ച്ച A20 Pro ചി​പ്പാ​ണ് ഫോ​ണി​ന് ക​രു​ത്ത് പ​ക​രു​ന്ന​ത്.

ഇ​ത് മു​ൻ പ്രൊ​സ​സ​റി​നേ​ക്കാ​ൾ 18 ശ​ത​മാ​നം വേ​ഗ​ത കൂ​ടി​യ​തും 30 ശ​ത​മാ​നം കു​റ​ഞ്ഞ വൈ​ദ്യു​തി മാ​ത്രം ഉ​പ​യോ​ഗി​ക്കു​ന്ന​തു​മാ​ണ്. ഐ​ഫോ​ൺ 18 പ്രോ ​മാ​ക്സി​ൽ 5,425mAh വ​രെ​ശേ​ഷി​യു​ള്ള ശ​ക്ത​മാ​യ ബാ​റ്റ​റി ഉ​ണ്ടാ​കും. ആ​പ്പി​ൾ ത​ന്നെ നി​ർ​മി​ച്ച സി2 ​മോ​ഡം ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ൽ ബാ​റ്റ​റി ബാ​ക്ക​പ്പ് ഗ​ണ്യ​മാ​യി വ​ർ​ധി​ക്കും.

സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് വെ​ളി​ച്ചം ക്ര​മീ​ക​രി​ക്കാ​ൻ സാ​ധി​ക്കു​ന്ന വേ​രി​യ​ബി​ൾ അ​പ്പ​ർ​ച്ച​ർ കാ​മ​റ സാ​ങ്കേ​തി​ക​വി​ദ്യ ഐ​ഫോ​ൺ 18 പ്രോ ​മാ​ക്സി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യേ​ക്കും. മൂ​ന്ന് 48 മെ​ഗാ​പി​ക്സ​ൽ പ്ര​ധാ​ന ക്യാ​മ​റ​ക​ളും 18 മെ​ഗാ​പി​ക്സ​ൽ സെ​ൽ​ഫി ക്യാ​മ​റ​യു​മാ​ണ് ഫോ​ണി​ലു​ണ്ടാ​വു​ക.

യു​എ​സി​ൽ 1,199 ഡോ​ള​ർ മു​ത​ൽ വി​ല ആ​രം​ഭി​ച്ചേ​ക്കാ​വു​ന്ന ഐ​ഫോ​ൺ 18 പ്രോ​യ്ക്ക് ഇ​ന്ത്യ​യി​ൽ ഏ​ക​ദേ​ശം 1,39,900 രൂ​പ​യാ​യി​രി​ക്കും ആ​രം​ഭ വി​ല. പ്രോ ​മാ​ക്സ് മോ​ഡ​ലി​ന് 1,54,900 രൂ​പ​യോ​ളം വി​ല പ്ര​തീ​ക്ഷി​ക്കാം.

Tags : technology iphone apple iphone18pro iphone18promax launch

Recent News

Corehub Up