NRI
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ 20 ഇടവകളുടെ സംയുക്ത കൂട്ടായ്മയായ ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്യൂണിറ്റി (ICECH) സംഘടിപ്പിക്കുന്ന എക്യുമെനിക്കൽ ഫെസ്റ്റ് 2026-ന്റെ ഫുഡ് കൂപ്പൺ വിൽപ്പനയുടെ കിക്ക് ഓഫ് നടന്നു.
സ്റ്റാഫ്ഫോർഡ് സിറ്റി മേയർ കെൻ മാത്യു ട്രഷറർ രാജൻ അങ്ങാടിയിലിന് ആദ്യ കൂപ്പൺ കൈമാറി. ഞായറാഴ്ച 4.30ന് ഹൂസ്റ്റണിലെ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് സുറിയാനി ദേവാലയത്തിൽ സംഘടിപ്പിച്ച ബൈബിൾ ക്വിസ് മത്സരതിനു ശേഷം നടന്ന പ്രത്യേക സമ്മേളനത്തിലാണ് കിക്ക് ഓഫ് ചടങ്ങു നടന്നത്.
വിവിധ സഭകളിൽ നിന്നുള്ള അംഗങ്ങളും വൈദികരും പങ്കെടുത്തു. പ്രസിഡന്റ് റവ. ഫാ. ഡോ. ഐസക്ക് ബി. പ്രകാശ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഷാജൻ ജോർജ് സ്വാഗതം ആശംസിച്ചു.
റവ. ദീപു എബി ജോൺ, റവ. ജോൺ വിൽസൺ, റവ.ഫാ. ജെക്കു സഖറിയ, റവ. രാജേഷ് ജോൺ, റവ.ഫാ. മാത്യു ജോർജ്, റവ.ഡോ . ജോബി മാത്യു, റവ.ഫാ. ജോൺസൻ പുഞ്ചക്കോണം, മിൽറ്റ മാത്യു, നൈനാൻ വീട്ടിനാൽ, ഡോ. അന്ന കെ. ഫിലിപ്പ്, ഫാൻസിമോൾ പള്ളത്തുമഠം, ജിനോ ജേക്കബ്, ജോൺസൻ ഉമ്മൻ, എബി മാത്യു, ജോൺസൺ കല്ലുംമൂട്ടിൽ, ബിനു സഖറിയ, ഷോബിൻ മാത്യു, ഷിജു മാത്യു തുടങ്ങിയവർ സന്നിഹിതരായിരുന്നു.
എക്യുമെനിക്കൽ ഫെസ്റ്റിന്റെ കൺവീനർ തോമസ് മാത്യു (ജീമോൻ റാന്നി) എക്യൂമെനിക്കൽ ഫെസ്റ്റിന്റെ പ്രാധാന്യം വിശദീകരിച്ചു. എല്ലാ എക്യുമെനിക്കൽ സഭകളെയും ഒരേ കുടക്കീഴിൽ ഒരുമിപ്പിച്ച് ഐക്യവും സൗഹാർദ്ദവും സഹോദര്യവും കൂടുതൽ ശക്തിപ്പെടുത്തുക എന്നതാണ് ഫെസ്റ്റിന്റെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
വിവിധ സഭകളുടെ കലാപാരമ്പര്യവും സാംസ്കാരിക വൈവിധ്യവും പ്രതിഫലിപ്പിക്കുന്ന കലാസാംസ്കാരിക പരിപാടികൾ ഫെസ്റ്റിന്റെ പ്രധാന ആകർഷണങ്ങളായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. എല്ലാ ഇടവകകളിൽ നിന്നും പരിപാടികൾ അവതരിപ്പിക്കുന്നതിന് അവസരം ഉണ്ടായിരിക്കുന്നതാണ്.
ഹൂസ്റ്റണിലെ വിവിധ എക്യുമെനിക്കൽ സഭകളെ ഒരുമിപ്പിക്കുന്ന ഈ മഹോത്സവം ആത്മീയതയും സാംസ്കാരിക വൈവിധ്യവും സാഹോദര്യവും ആഘോഷിക്കുന്ന ശ്രദ്ധേയ വേദിയായി മാറുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
"എക്യുമെനിക്കൽ ഫെസ്റ്റ്' സെപ്റ്റംബർ 12 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 മുതൽ രാത്രി ഒമ്പത് വരെ ഫ്രെസ്നോയിലെ സെന്റ് ജെയിംസ് ബാങ്ക്വറ്റ് ഹാളിൽ നടക്കും.
ഹൂസ്റ്റണിലെ വിവിധ ഇന്ത്യൻ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ഐസിഇസിഎച്ചിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ സാംസ്കാരിക-മേളയോടനുബന്ധിച്ചു എക്യൂമെനിക്കൽ അടുക്കളയും (തട്ടുകട) ക്രമീകരിച്ചിട്ടുണ്ട്. .
വൈവിധ്യമാർന്ന ഇന്ത്യൻ വിഭവങ്ങളാണ് മേളയുടെ പ്രധാന ആകർഷണം. കപ്പ & മീൻ കറി, കേരള സ്പെഷ്യൽ കപ്പ ബിരിയാണി, ബീഫ് കറി, മലബാർ പൊറോട്ട, മസാല ദോശ തുടങ്ങിയ വിഭവങ്ങൾ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.
ഹൂസ്റ്റണിലെ പാചക രംഗത്തെ പരിചയ സമ്പന്നനായ മൈസൂർ തമ്പി അടുക്കളയുടെ കലവറയ്ക്കു മേൽനോട്ടം വഹിക്കും. 15 ഡോളർ, 10 ഡോളർ നിരക്കുകളിൽ ഫുഡ് കൂപ്പണുകൾ ലഭ്യമാണ്.
3.30 മുതൽ എല്ലാ ഇടവകകളിൽ നിന്നും ടീമുകളെ പങ്കെടുപ്പിക്കത്തക്കവണ്ണം ലൈവ് ബാൻഡ് (ഇൻസ്ട്രുമെന്റൽ മ്യൂസിക്) മത്സരം നടക്കും. 5:30 മുതൽ ഓരോ ഇടവകളിൽ നിന്നുമുള്ള സാംസ്കാരിക പരിപാടികൾ നടക്കും.
7.30ന് ഹൂസ്റ്റണിലെ പ്രമുഖ കലാകാരൻ മെവിൻ ജോൺ എബ്രഹാം രചനയും സംവിധാനവും നിർവഹിക്കുന്ന "ദി റെഡീമർ" എന്ന ബൈബിൾ ലഘുനാടകം നടത്തപ്പെടും. ഫുഡ് കൂപ്പണുകളുടെ പ്രിന്റിങ് സ്പോൺസർ ജെയിംസ് ഈപ്പനെ (AB World Food Market. Pearland) എക്സിക്യൂട്ടീവ് കമ്മിറ്റി നന്ദി അറിയിച്ചു. .
ഇന്ത്യൻ പാരമ്പര്യവും സംസ്കാരവും ഒരുമയും ആഘോഷിക്കുന്ന ഈ മേളയിൽ ഹൂസ്റ്റണിലെയും സമീപ പ്രദേശങ്ങളിലെയും മലയാളികളെയും ഇന്ത്യൻ സമൂഹത്തെയും സംഘാടകർ ഹാർദ്ദവമായി ക്ഷണിച്ചു.
1981-ൽ രൂപീകൃതമായ ഐസിഇസിഎച്ച്, ഹൂസ്റ്റണിലെ വിവിധ ക്രൈസ്തവ സഭകളെ ഒരുമിപ്പിച്ച് ആത്മീയ, സാംസ്കാരിക, സാമൂഹിക പ്രവർത്തനങ്ങൾ സംഘടിപ്പിച്ചുവരുന്ന പ്രമുഖ സംഘടനയാണ്.
കൂടുതൽ വിവരങ്ങൾക്ക്: റവ.ഫാ. ഡോ. ഐസക് ബി. പ്രകാശ് (പ്രസിഡന്റ്) - 832 997 9788, ഷാജൻ ജോർജ് (സെക്രട്ടറി) - 832 452 4195, രാജൻ അങ്ങാടിയിൽ (ട്രഷറർ) - 713 459 4704, ജീമോൻ റാന്നി (ഫെസ്റ്റ് കൺവീനർ) - 832 873 0023, മിൽറ്റ മാത്യു (പ്രോഗ്രാം കോർഡിനേറ്റർ) - 832 744 9691, ഫാൻസിമോൾ പള്ളത്തുമഠം (ലൈവ് ബാൻഡ് കോഓർഡിനേറ്റർ) - 713 933 7636.
NRI
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ഐസിഇസിഎച്ച്) സംഘടിപ്പിക്കുന്ന ആറാമത് ബാഡ്മിന്റൺ ടൂർണമെന്റ് ശനിയാഴ്ച രാവിലെ 8.30 മുതൽ സ്റ്റാഫോർഡിലുള്ള ഹൂസ്റ്റൺ ബാഡ്മിന്റൺ സെന്ററിൽ (10550 W Airport Blvd, Stafford, TX 77477) നടക്കും.
പുരുഷ വിഭാഗം, വനിതാ വിഭാഗം, 50 വയസും അതിലധികവുമുള്ള സീനീയേഴ്സ് വിഭാഗം എന്നീ ഡബിൾസ് മത്സരങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വിജയികൾക്ക് എവർ റോളിംഗ് ട്രോഫികളും വ്യക്തിഗത ട്രോഫികളും സമ്മാനിക്കും.
കൂടാതെ മികച്ച താരം, റെെസിംഗ് സ്റ്റാർ എന്നീ പ്രത്യേക പുരസ്കാരങ്ങളും നൽകും. സൗഹൃദവും കായികമനോഭാവവും പ്രോത്സാഹിപ്പിക്കുന്ന ഈ ടൂർണമെന്റിൽ വിവിധ ഇടവകകളിൽ നിന്നുള്ള 16 ടീമുകൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
മത്സരാർഥികൾക്കും കായികപ്രേമികൾക്കും കുടുംബസമേതം എത്തി ഈ കായികമേള വിജയിപ്പിക്കണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു. ഉമ്മൻ തോമസ് (റോയൽ ട്രാവൽ ആൻഡ് ടൂർസ്), ചാണ്ടപ്പിള്ള മാത്യൂസ് (ടിഡബ്ല്യുഎഫ്ജി ഇൻഷുറൻസ്) എന്നിവരാണ് ടൂർണമെന്റ് സ്പോൺസർമാർ.
കൂടുതൽ വിവരങ്ങൾക്ക്: പ്രസിഡന്റ്: റവ. ഡോ. ഐസക് ബി. പ്രകാശ് - 832 997 9788, റവ. ഫാ. ജെക്കു സഖറിയ - 832 466 3153, സെക്രട്ടറി: ഷാജൻ ജോർജ് - 832 452 4195, ട്രഷറർ: രാജൻ അങ്ങാടിയിൽ - 713 459 4704, സ്പോർട്സ് കൺവീനർ: ജിനോ ജേക്കബ് - 832 858 1138, ബാഡ്മിന്റൺ കോഓർഡിനേറ്റർ: മൈക്കിൾ ജോയ് 832 732 1409, കോഓർഡിനേറ്റർ: ജോജി ജോസഫ് 713 515 8432.
NRI
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ഐസിഇസിഎച്ച്) സംഘടിപ്പിച്ച 2026ലെ ബൈബിൾ ക്വിസ് മത്സരം സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് സുറിയാനി ദേവാലയത്തിൽ നടന്നു.
ഹൂസ്റ്റണിലെ വിവിധ അംഗസഭകളിൽ നിന്നുള്ള 14 ടീമുകൾ പങ്കെടുത്ത മത്സരം ആവേശകരമായ മത്സരവേദിയായി മാറി.
വിജയികൾ
NRI
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ഐസിഇസിഎച്ച്) സംഘടിപ്പിച്ച 12-ാമത് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഗ്രാൻഡ് ഫൈനൽ മത്സത്തിൽ സെന്റ് മേരീസ് സീറോമലബാർ കാത്തലിക് ചർച്ച് പെയർലാൻഡ് ജേതാക്കളായി.
ടൂർണമെന്റിന്റെ ഗ്രാൻഡ് ഫൈനലിൽ സെന്റ് മേരീസ് സീറോമലബാർ പെയർലാൻഡ് ടോസ് നേടി സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ടീമിനെ ബാറ്റിംഗിന് അയച്ചു.
ഫൈനലിലെ 18 ഓവർ മത്സരത്തിൽ സെന്റ് മേരീസ് പെയർലാൻഡിന്റെ കൃത്യമായ ബൗളിംഗിനും ഫീൽഡിംഗിനും മുമ്പിൽ 14.2 ഓവറിൽ 67 റൺസിന് സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ടീം പുറത്തായി
തുടർന്ന് ബാറ്റിംഗിന് ഇറങ്ങിയ സെന്റ് മേരീസ് പെയർലാൻഡ് ഒമ്പത് ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. അങ്ങനെ കഴിഞ്ഞ കൊല്ലത്തെ ചാമ്പ്യന്മാരായ സെന്റ് മേരീസ് പിയർ ലാൻഡ് ഈ കൊല്ലവും അവരുടെ ജൈത്രയാത്ര തുടർന്നുകൊണ്ടിരിക്കുന്നു.
NRI
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ഐസിഇസിഎച്ച്) സംഘടിപ്പിക്കുന്ന വാർഷിക ക്രിക്കറ്റ് ടൂർണമെന്റിന്റെ ഗ്രാൻഡ് ഫൈനൽ മത്സരം ശനിയാഴ്ച ഉച്ചയ്ക്ക് 2.30ന് സ്റ്റാഫോർഡ് സിറ്റി പാർക്കിൽ നടക്കും.
ഏപ്രിൽ 11നു തുടക്കം കുറിച്ച് രണ്ടു മാസങ്ങൾ നീണ്ടു നിന്ന ടൂർണമെന്റിന്റെ ഗ്രാൻഡ് ഫൈനലിൽ സെന്റ് മേരീസ് സീറോമലബാർ കത്തോലിക്കാ ചർച്ച് ടീമും സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ചർച്ച് ടീമും ഏറ്റുമുട്ടും.
14 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിന്റെ ആവേശകരമായ മത്സരങ്ങൾക്ക് ശേഷമാണ് ഇരു ടീമുകളും ഫൈനലിലേക്ക് യോഗ്യത നേടിയത്.
5.30നു നടക്കുന്ന സമ്മാന ദാന ചടങ്ങിൽ സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, ഫോർട്ട് ബെൻഡ് കൗണ്ടി പ്രിസിങ്ക്റ്റ്3 പോലീസ് ക്യാപ്റ്റൻ മനു പൂപ്പാറയിൽ എന്നിവർ മുഖ്യാതിഥികളായിരിക്കും.
ടൂർണമെന്റിലെ വിജയികൾക്ക് കെ.കെ. മാത്യു കുറ്റിയിൽ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫി സമ്മാനിക്കും. റണ്ണേഴ്സ്-അപ്പ് ടീമിന് ബിജു ചാലക്കൽ സ്പോൺസർ ചെയ്യുന്ന ട്രോഫി നൽകും. മറ്റ് ട്രോഫികൾ ജോർജ് ജോസഫ് (MassMutual Greater Houston) സ്പോൺസർ ചെയ്യും.
മാസ് മ്യുച്ചൽ, അലാമോ ട്രാവൽസ്, ആൻസ് ഗ്രോസിയേഴ്സ് തുടങ്ങിയവർ സ്പോൺസർമാരായി ടൂർണമെന്റിനെ സഹായിക്കുന്നു. ആഷാ റേഡിയോ ഫൈനലിന്റെ മീഡിയ കവറേജ് നൽകും.
ഐസിഇസിഎച്ച് പ്രസിഡന്റ് റവ.ഫാ.ഡോ. ഐസക് ബി. പ്രകാശ്, റവ.ഫാ. ജെക്കു സഖറിയ, സെക്രട്ടറി ഷാജൻ ജോർജ്, ട്രഷറർ രാജൻ അങ്ങാടിയിൽ, സ്പോർട്സ് കൺവീനർ ജിനോ ജേക്കബ്, ക്രിക്കറ്റ് കോഓർഡിനേറ്റർമാരായ ബിജു ചാലക്കൽ, അനിൽ വർഗീസ് എന്നിവർ എല്ലാ കായികപ്രേമികളെയും കുടുംബസമേതം എത്തി ഫൈനൽ മത്സരം ആസ്വദിക്കണമെന്ന് അഭ്യർഥിച്ചു.
1981-ൽ സ്ഥാപിതമായ ഐസിഇസിഎച്ച്, ഹൂസ്റ്റണിലെ വിവിധ ക്രൈസ്തവ സഭകളെ ഒരുമിപ്പിച്ച് ഐക്യത്തിന്റെയും സഹോദര്യത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുന്ന സംഘടനയാണ്.
ക്രിക്കറ്റ് ടൂർണമെന്റ് സമൂഹത്തിലെ യുവജനങ്ങൾക്കും കുടുംബങ്ങൾക്കും ഇടയിൽ സൗഹൃദവും കൂട്ടായ്മയും വളർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതായി സംഘാടകർ അറിയിച്ചു.
NRI
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ ക്രിക്കറ്റ് പ്രേമികൾക്ക് ഇനി ആവേശത്തിന്റെയും ഉദ്വേഗത്തിന്റെയും രണ്ട് മാസങ്ങൾ. ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ഐസിഇസിഎച്ച്) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 12-ാമത് ക്രിക്കറ്റ് ടൂർണമെന്റിന് ശനിയാഴ്ച തുടക്കം കുറിക്കും.
സ്റ്റാഫോർഡ് സിറ്റി പാർക്കിൽ ആരംഭിക്കുന്ന ടൂർണമെന്റ് ജൂൺ ആറ് വരെ നീണ്ടുനിൽക്കും. അന്നേ ദിവസം രാവിലെ 10ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു ഉദ്ഘാടനം നിർവഹിക്കും. ഐസിഇസിഎച്ച് പ്രസിഡന്റ് ഫാ.ഡോ. ഐസക് ബി. പ്രകാശ് അധ്യക്ഷത വഹിക്കും.
ടൂർണമെന്റിന്റെ പ്രഥമ ദിനത്തിൽ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ഇടവക ടീമും സെന്റ് ജെയിംസ് ക്നാനായ ടീമും ആദ്യ മത്സരത്തിൽ മാറ്റുരയ്ക്കും. ശനിയാഴ്ച രാവിലെ 7.30ന് മത്സരം ആരംഭിക്കും.
3108, 5th സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന സ്റ്റാഫോർഡ് സിറ്റി പാർക്കിലാണ് മത്സരങ്ങൾ നടക്കുന്നത്. ഹൂസ്റ്റണിലെ വിവിധ ഇടവകകളിൽ നിന്നുള്ള കരുത്തരായ 14 ടീമുകൾ പങ്കെടുക്കുന്ന ഈ ടൂർണമെന്റ് ക്രിക്കറ്റ് പ്രേമികൾക്കും കായിക താരങ്ങൾക്കും ഒരുപോലെ ആവേശം പകരുന്നതായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
വിജയികൾക്ക് വിവിധ ട്രോഫികൾ സമ്മാനമായി നൽകും. കെ. കെ. മാത്യു കുറ്റിയിൽ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫി വിജയികൾക്ക് സമ്മാനമായി നൽകും. ബിജു ചാലക്കൽ സംഭാവന ചെയ്ത ട്രോഫി റണ്ണേഴ്സ്-അപ്പിന് ലഭിക്കും.
ജോർജ് ജോസഫ് (മാസ് മ്യൂച്വൽ), അലാമോ ട്രാവൽസ്, ആൻസ് ഗ്രോസേഴ്സ് തുടങ്ങിയവർ ടൂർണമെന്റിന്റെ സ്പോൺസർമാരാണ്. ക്രിക്കറ്റ് പ്രേമികൾക്ക് വലിയൊരു കായികോത്സവമായി ടൂർണമെന്റ് മാറുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.
റവ. ഫാ. ഡോ. ഐസക് ബി. പ്രകാശ്, റവ. ഫാ. ജെക്കു സഖറിയ, ഷാജൻ ജോർജ്, രാജൻ അങ്ങാടിയിൽ, ജിനോ ജേക്കബ്, ബിജു ചാലക്കൽ, അനിൽ വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി ടൂർണമെന്റിന്റെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു.
കൂടുതൽ വിവരങ്ങൾക്ക്: ഷാജൻ ജോർജ് (സെക്രട്ടറി) - 832 452 4195, രാജൻ അങ്ങാടിയിൽ (ട്രഷറർ) - 713 459 4704, ജിനോ ജേക്കബ് (സ്പോർട്സ് കൺവീനർ) - 832 858 1138, ബിജു ചാലക്കൽ (ക്രിക്കറ്റ് കോർഡിനേറ്റർ ) - 832 275 1624, അനിൽ വർഗീസ് (ക്രിക്കറ്റ് കോഓർഡിനേറ്റർ) - 832 594 7198.
NRI
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരുന്ന ക്രിസ്മസ് കരോളും കരോൾ ഗാന മത്സരവും 28ന് വൈകുന്നേരം അഞ്ചിന് ഹൂസ്റ്റൺ സെന്റ് ജോസഫ് സീറോമലബാർ ചർച്ച് ഹാളിൽ നടക്കും.
ഹൂസ്റ്റണിലെ 20 പള്ളികൾ ചേർന്നുള്ള ഈ പരിപാടി വിപുലമായ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്നു. ഈ വർഷത്തെ ക്രിസ്മസ് കരാളിൽ മാർത്തോമ്മാ സഭ വികാരി ജനറൽ റവ. ഡോ. ചെറിയാൻ തോമസ് ക്രിസ്മസ് ദൂത് നൽകും.
ക്രിസ്മസ് കരാൾ മത്സരത്തിൽ വിജയിക്കുന്നവർക്ക് ട്രോഫികളും കാഷ് അവാർഡും നൽകും. ഐസിഇസിഎച്ച് ഒക്ടോബറിൽ നടത്തിയ ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റിലെ വിജയികൾക്കും ട്രോഫികൾ നൽകുന്നതായിരിക്കും.
ഐസിഇസിഎച്ച് പ്രസിഡന്റ് റവ. ഫാ. ഡോ. ഐസക്ക് ബി. പ്രകാശ്, വൈസ് പ്രസിഡന്റ് റവ.ഫാ. രാജേഷ് കെ. ജോൺ, സെക്രട്ടറി ഷാജൻ ജോർജ്, ട്രഷറർ രാജൻ അങ്ങാടിയിൽ, പിആർഒ ജോൺസൻ ഉമ്മൻ, നൈനാൻ വീട്ടീനാൽ, ഫാൻസിമോൾ പള്ളത്തു മഠം, ഡോ. അന്ന ഫിലിപ്പ്, മിൽറ്റ മാത്യു എന്നിവരും ക്രിസ്മസ് കരാൾ കോഓർഡിനേറ്റർമാരായി റവ. ഫാ. ജെക്കു സക്കറിയ, ജിനോ ജേക്കബ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി പ്രവർത്തിക്കുന്നു.
NRI
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ഐസിഇസിഎച്ച്) ആഭിമുഖ്യത്തിൽ 2025ലെ ബൈബിൾ കൺവൻഷൻ ഹൂസ്റ്റൺ സെന്റ് ജോസഫ് സീറോമലബാർ കാത്തലിക് ദേവാലയ ഹാളിൽ ഈ മാസം 11ന് നടക്കും.
വൈകുന്നേരം 6.30ന് കൺവൻഷൻ ആരംഭിക്കും. ഈ വർഷത്തെ കൺവൻഷനിൽ മുഖ്യ പ്രഭാഷണം നടത്തുന്നത് കിഡ്നി ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപകനും ആക്സിഡന്റ് കെയർ ആൻഡ് ട്രാൻസ്പോർട്ട് സർവീസിന്റെ സ്ഥാപകനുമായ റവ.ഫാ. ഡേവിസ് ചിറമേലാണ്.
ഹൂസ്റ്റണിലെ 20 ഇടവകകൾ ചേർന്ന് നടത്തുന്ന ഈ കൺവൻഷനിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു. ഐസിഇസിഎച്ച് പ്രസിഡന്റായ റവ. ഫാ. ഡോ. ഐസക്ക് ബി. പ്രകാശിന്റെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി കൺവൻഷന്റെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു.
കൂടുതൽ വിവരങ്ങൾക്ക്: ഫാ. ഡോ. ഐസക് ബി. പ്രകാശ് (പ്രസിഡന്റ്) - 832 997 9788, ഫാ. രാജേഷ് കെ. ജോൺ (വൈസ് പ്രസിഡന്റ്) - 214 9301682, ഷാജൻ ജോർജ് (സെക്രട്ടറി) - 832 452 4195, രാജൻ അങ്ങാടിയിൽ (ട്രഷറർ) - 713 459 4704, ഫാൻസിമോൾ പള്ളാത്തുമഠം (പ്രോഗ്രാം കോഓർഡിനേറ്റർ) - 713 933 7636.
NRI
ഹൂസ്റ്റൺ: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവർ നേരിടുന്ന പീഡനങ്ങൾ ആശങ്കാജനകമാണെന്ന് എക്യൂമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ. ഇന്ത്യൻ ഭരണഘടന എല്ലാ മതങ്ങൾക്കും തുല്യ പ്രാധാന്യമാണ് നൽകുന്നത്.
എന്നാൽ അടുത്ത നാളുകളായി വടക്കേ ഇന്ത്യയിൽ ക്രൈസ്തവർ അകാരണമായി ആക്രമിക്കപ്പെടുന്നതും കള്ളക്കേസിൽ കുടുക്കി ജയിലിൽ അടക്കുന്നതും വർധിച്ചു വരുന്നു. അടുത്തിടെ ഛത്തീസ്ഗഡിൽ രണ്ടു കന്യാസ്ത്രീമാരെ കള്ളക്കേസിൽ കുടുക്കി ഒമ്പത് ദിവസം ജയിലിൽ അടച്ചു.
ഇത്തരം സംഭവങ്ങളിൽ ഐസിഇസിഎച്ച് ഭാരവാഹികൾ എല്ലാവരും പ്രത്യേക സമ്മേളനത്തിൽ ആശങ്ക പങ്കുവച്ചു. ഭയാശങ്കകൾ ഇല്ലാതെ പൂർണ സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ ക്രൈസ്തവരെ അനുവദിക്കണെമെന്നും ഐസിഇസിഎച്ച് പ്രമേയത്തിൽ കൂടി അധികാരികളോട് അഭ്യർഥിച്ചു.
സെക്രട്ടറി ഷാജൻ ജോർജ് പ്രമേയം അവതരിപ്പിച്ചു. യോഗത്തിൽ പങ്കെടുത്ത എല്ലാവരും എഴുന്നേറ്റു നിന്ന് ഐകകണ്ഠ്യേന പ്രമേയം പാസാക്കി. സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ നടത്തിയ പ്രതിഷേധ സമ്മേളനത്തിൽ ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്കാരിക സാമുദായിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.
NRI
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹുസ്റ്റണിന്റെ ആഭിമുഖ്യത്തിൽ ഹൂസ്റ്റണിൽ നിന്നും സ്ഥലം മാറിപ്പോയ വൈദികർക്ക് യാത്രയയപ്പ് നൽകി.
ഹൂസ്റ്റൺ സെന്റ് ജോസഫ് സീറോമലബാർ കത്തോലിക്ക പള്ളിയിൽ നടത്തിയ യാത്രയയപ്പ് സമ്മേളനത്തിൽ വികാരി റവ.ഫാ. ജോണികുട്ടി ജോർജ് പുലിശേരിക്കു ഐസിഇസിഎച്ച് പ്രസിഡന്റ് റവ.ഫാ.ഡോ. ഐസക് ബി. പ്രകാശ് ഉപഹാരം നൽകി.