Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indiaalliance

ഇ​ന്ത്യാ മു​ന്ന​ണി​ക്കെ​തി​രാ​ണോ സി​ജെ​പി? വ്യ​ക്ത​ത വ​രു​ത്തി അ​ഭി​ജീ​ത് ദി​പ്കെ

ന്യൂ​ഡ​ൽ​ഹി: ത​ങ്ങ​ൾ ഇ​ന്ത്യാ മു​ന്ന​ണി​ക്ക് എ​തി​ര​ല്ലെ​ന്ന് സി​ജെ​പി സ്ഥാ​പ​ക​ൻ അ​ഭി​ജീ​ത് ദി​പ്കെ. സി​ജെ​പി ഒ​രു സ്വ​ത​ന്ത്ര പ്ര​ഷ​ർ ഗ്രൂ​പ്പാ​ണെ​ന്നും അ​ത് എ​പ്പോ​ഴും അ​ങ്ങ​നെ​ത​ന്നെ തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ ഇ​ന്ത്യാ മു​ന്ന​ണി​യും ത​ങ്ങ​ളും ഒ​രേ കാ​ര്യ​ത്തി​ന് വേ​ണ്ടി​യാ​ണ് പോ​രാ​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ കൂ​ട്ടു​നി​ൽ​ക്കു​ന്ന ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള സ​മ​ര​ങ്ങ​ൾ ഇ​രു​വി​ഭാ​ഗ​ത്തി​ന്‍റെ​യും പൊ​തു​വാ​യ ല​ക്ഷ്യ​മാ​ണെ​ന്ന് മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വെ ദീ​പ്കെ വ്യ​ക്ത​മാ​ക്കി. പാ​ർ​ട്ടി​യെ ഔ​ദ്യോ​ഗി​ക​മാ​യി രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

National

ഗ്യാ​നേ​ഷി​നെ​തി​രേ ഒ​ന്നി​ച്ച് പ്രതിപക്ഷം

ന്യൂ​​ഡ​​ൽ​​ഹി: പ്ര​​തി​​പ​​ക്ഷ​നി​​ര​​യി​​ൽ വി​​ള്ള​​ലു​​ണ്ടാ​​ക്കാ​​ൻ ബി​​ജെ​​പി സ​​ജീ​​വ​ശ്ര​​മം തു​​ട​​രു​​മ്പോ​​ഴും വോ​​ട്ട​​ർ പ​​ട്ടി​​ക പ​​രി​​ഷ്ക​​ര​​ണ​​ത്തി​​ലെ ക്ര​​മ​​ക്കേ​​ടു​​ക​​ൾ​​ക്കെ​​തി​​രേ ഒ​​റ്റ​​ക്കെ​​ട്ടാ​​യി പൊ​​രു​​തി ഇ​​ന്ത്യാ​സ​​ഖ്യം.

കേ​​ന്ദ്ര​സ​​ർ​​ക്കാ​​രി​​നെ ല​​ക്ഷ്യ​​മി​​ട്ടു മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പു ക​​മ്മി​​ഷ​​ണ​​ർ ഗ്യാ​​നേ​​ഷ് കു​​മാ​​റി​​നെ​​തി​​രേ ക​​ഴി​​ഞ്ഞ ര​​ണ്ടു ദി​​വ​​സ​​മാ​​യി തു​​ട​​രു​​ന്ന പ്ര​​തി​​ഷേ​​ധ സ​​മ​​ര​​ത്തി​​ൽ സ​​ഖ്യ​​നേ​​താ​​ക്ക​​ളും പ്ര​​വ​​ർ​​ത്ത​​ക​​രും ഒ​​ന്നി​​ച്ച​​ണി​​നി​​ര​​ന്നു.

തെ​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മി​​ഷ​​നെ​​തി​​രേ ഇ​​ന്ത്യാ​സ​​ഖ്യം ഒ​​ന്നി​​ക്കു​​ന്ന ഇ​​തു ര​​ണ്ടാം ത​​വ​​ണ​​യാ​​ണ്. ബി​​ഹാ​​റി​​ലെ എ​​സ്ഐ​ആ​​ർ ന​​ട​​പ്പാ​​ക്ക​​ലി​​ലെ ക്ര​​മ​​ക്കേ​​ടു​​ക​​ൾ ചൂ​​ണ്ടി​​ക്കാ​​ട്ടി 2025 ഓ​​ഗ​​സ്റ്റ് 11നാ​​യി​​രു​​ന്നു പ്ര​​തി​​പ​​ക്ഷ നേ​​താ​​ക്ക​​ൾ ആ​​ദ്യ​​മാ​​യി തെ​​രു​​വി​​ലി​​റ​​ങ്ങി​​യ​​ത്.

അ​​ന്നു പാ​​ർ​​ല​​മെ​​ന്‍റി​ൽ​നി​​ന്നു തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മി​​ഷ​​ൻ ആ​​സ്ഥാ​​ന​​ത്തേ​​ക്കു മാ​​ർ​​ച്ച് ന​​ട​​ത്തി​​യ​​വ​​രി​​ൽ പ​​ല​​രും ഇ​​ന്ന് മു​​ന്ന​​ണി​​ക്കൊ​​പ്പ​​മി​​ല്ല. എ​​ങ്കി​​ലും പോ​​രാ​​ട്ട​​വീ​​ര്യം ഒ​​ട്ടും ചോ​​രാ​​തെ​​യാ​​ണ് ഇ​​ത്ത​​വ​​ണ​​യും പ്ര​​തി​​പ​​ക്ഷം പ്ര​​തി​​ഷേ​​ധ​​വു​​മാ​​യി രം​​ഗ​​ത്തെ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. അം​​ഗ​​സം​​ഖ്യ​​യി​​ൽ കു​​റ​​വു​​ണ്ടെ​​ങ്കി​​ലും സ​​മ​​ര​​ച്ചൂ​​ടി​​ൽ ത​​ങ്ങ​​ൾ ഒ​​പ്പ​​മു​​ണ്ടെ​​ന്ന ശ​​ക്ത​​മാ​​യ സ​​ന്ദേ​​ശ​​മാ​​ണ് ക​​ഴി​​ഞ്ഞ ര​​ണ്ടു ദി​​വ​​സ​​മാ​​യി ത​​ല​​സ്ഥാ​​ന​​ത്തു​നി​​ന്ന് ഉ​​യ​​ർ​​ന്നു​​കേ​​ൾ​​ക്കു​​ന്ന​​ത്.

രാ​​ഷ്‌​ട്രീ​​യ​കാ​​ര​​ണ​​ങ്ങ​​ളാ​​ൽ നി​​ല​​വി​​ൽ സ​​ഖ്യ​​ത്തി​​നു പു​​റ​​ത്തു​​ള്ള ഡി​എം​കെ​​യും ഗ്യാ​​നേ​​ഷ് കു​​മാ​​റി​​നെ​​തി​​രാ​​യ പ്ര​​തി​​ഷേ​​ധ​​ത്തി​​ന് പി​​ന്തു​​ണ പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്. സ​​മാ​​ജ്‌​​വാ​​ദി പാ​​ർ​​ട്ടി​​യും ഇ​​ട​​തു​​പ​​ക്ഷ​​വും സ​​ഖ്യ​​ത്തി​​നൊ​​പ്പം ഉ​​റ​​ച്ചു​​നി​​ൽ​​ക്കു​​മ്പോ​​ൾ, ചി​​ല അ​​ഭി​​പ്രാ​​യ​​വ്യ​​ത്യാ​​സ​​ങ്ങ​​ൾ​​ക്കി​​ട​​യി​​ലും മ​​മ​​താ ബാ​​ന​​ർ​​ജി​​യു​​ടെ തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സും സ​​മ​​ര​​ത്തി​​ന് പി​​ന്തു​​ണ​​യു​​മാ​​യു​​ണ്ട്. അ​​തേ​​സ​​മ​​യം, ആം ​​ആ​​ദ്മി പാ​​ർ​​ട്ടി സ്വ​​ന്തം നി​​ല​​യി​​ലാ​​ണു ക​​മ്മി​​ഷ​​നെ​​തി​​രേ പ്ര​​തി​​ഷേ​​ധി​​ക്കു​​ന്ന​​ത്.

“വോ​​ട്ട് കൊ​​ള്ള’’ എ​​ന്ന ആ​​രോ​​പ​​ണം രാ​​ഹു​​ൽ ഗാ​​ന്ധി​​യു​​ടെ​​യും കോ​​ൺ​​ഗ്ര​​സി​​ന്‍റെ​​യും മാ​​ത്രം സൃ​​ഷ്‌​ടി​​യാ​​ണെ​​ന്ന ധാ​​ര​​ണ​​യാ​​യി​​രു​​ന്നു ആ​​ദ്യ​ഘ​​ട്ട​​ത്തി​​ൽ മ​​റ്റു പ്ര​​തി​​പ​​ക്ഷ പാ​​ർ​​ട്ടി​​ക​​ൾ​​ക്കു​​ണ്ടാ​​യി​​രു​​ന്ന​​ത്.

എ​​ന്നാ​​ൽ, പ​​ര​​മ്പ​​രാ​​ഗ​​ത​​മാ​​യി ത​​ങ്ങ​​ൾ​​ക്കു സ്വാ​​ധീ​​ന​​മു​​ള്ള പ​​ല സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ​​യും നി​​യ​​മ​​സ​​ഭാ തെ​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ൽ അ​​പ്ര​​തീ​​ക്ഷി​​ത തി​​രി​​ച്ച​​ടി നേ​​രി​​ട്ട​​തോ​​ടെ​​യാ​​ണു വി​​ഷ​​യം ത​​ങ്ങ​​ളെ​​യും ഗു​​രു​​ത​​ര​​മാ​​യി ബാ​​ധി​​ക്കു​​മെ​​ന്ന ബോ​​ധ്യം സ​​ഖ്യ​​ക​​ക്ഷി​​ക​​ൾ​​ക്കു​​ണ്ടാ​​യ​​ത്. ഇ​​താ​​ണു തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മി​​ഷ​​നെ​​തി​​രേ ഒ​​ന്നി​​ച്ചു​പോ​​രാ​​ടാ​​ൻ പ്ര​​തി​​പ​​ക്ഷ​​ത്തെ പ്രേ​​രി​​പ്പി​​ച്ച​​ത്.

Leader Page

എന്തുകൊണ്ട് മി​ന്ന​ലാ​ക്ര​മ​ണം?

മി​​​​​ന്ന​​​​​ലാ​​​​​ക്ര​​​​​മ​​​​​ണ​​​​​ശൈ​​​​​ലി​​​​​യി​​​​​ലു​​​​​ള്ള സ​​​​​മ​​​​​രം. സ്വാ​​​​​ത​​​​​ന്ത്ര‍്യ​​​​​ന​​​​​ന്ത​​​​​ര ഇ​​​​​ന്ത‍്യ ക​​​​​ണ്ടു​​​​​ശീ​​​​​ലി​​​​​ച്ച സ​​​​​മ​​​​​ര​​​​​രീ​​​​​തി​​​​​ക​​​​​ൾ മാ​​​​​റു​​​​​ന്ന അ​​​​​സാ​​​​​ധാ​​​​​ര​​​​​ണ കാ​​​​​ഴ്ച​​​​​ക​​​​​ൾ. 2012ൽ ​​​​​നി​​​​​ർ​​​​​ഭ​​​​​യ സം​​​​​ഭ​​​​​വ​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ഡ​​​​​ൽ​​​​​ഹി ക​​​​​ണ്ട വ‍്യ​​​​​ത‍്യ​​​​​സ്ത​​​​​മാ​​​​​യ സ​​​​​മ​​​​​ര​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷം രാ​​​​​ജ‍്യം കാ​​​​​ണു​​​​​ന്ന പ​​​​​തി​​​​​വു​​​​​ വി​​​​​ട്ട സ​​​​​മ​​​​​രം.

പ​​​​തി​​​​റ്റാ​​​​ണ്ടി​​​​നു​​​​ശേ​​​​ഷം ഒ​​​​​റ്റ ല​​​​​ക്ഷ‍്യ​​​​​ത്തി​​​​​ൽ പ്ര​​​​​ധാ​​​​​ന ​​​​​പ്ര​​​​​തി​​​​​പ​​​​​ക്ഷ മു​​​​​ന്ന​​​​​ണി ന​​​​​ട​​​​​ത്തു​​​​​ന്ന സ​​​​​മ​​​​​ര പ​​​​​ര​​​​​മ്പ​​​​​ര. എ​​​​​ന്തു​​​​​കൊ​​​​​ണ്ട് ഇ​​​​​ത്ത​​​​​രം മി​​​​​ന്ന​​​​​ലാ​​​​​ക്ര​​​​​മ​​​​​ണ​​​​​ശൈ​​​​​ലി? ആ​​​​​ദ‍്യ ഉ​​​​​ത്ത​​​​​രം പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​​സ്വ​​​​​ര​​​​​ത്തി​​​​​ന് ചെ​​​​​വി​​​​​കൊ​​​​​ടു​​​​​ക്കാ​​​​​ത്ത ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ടം എ​​​​​ന്ന​​​​​തു​​​​​ത​​​​​ന്നെ. മാ​​​​​ന‍്യ​​​​​വും ജ​​​​​നാ​​​​​ധി​​​​​പ​​​​​ത‍്യ​​​​​പ​​​​​ര​​​​​വും മു​​​​​ൻ​​​​​കൂ​​​​​ട്ടി അ​​​​​റി​​​​​യി​​​​​ക്കു​​​​​ന്ന​​​​​തു​​​​​മാ​​​​​യ സ​​​​​മ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്കും പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​ങ്ങ​​​​​ൾ​​​​​ക്കും ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ടം പു​​​​​ല്ലു​​​​​വി​​​​​ല​​​​​യാ​​​​​ണു ന​​​​​ൽ​​​​​കു​​​​​ന്ന​​​​​ത് എ​​​​​ന്ന​​​​തി​​​​ൽ ഭ​​​​ര​​​​ണ​​​​ക​​​​ക്ഷി​​​​ക്കു​​​​പോ​​​​ലും സം​​​​ശ​​​​യ​​​​മു​​​​ണ്ടാ​​​​കി​​​​ല്ല. പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തി​​​​ന്‍റെ ചോ​​​​ദ‍്യ​​​​ങ്ങ​​​​ൾ​​​​ക്ക് ഉ​​​​ത്ത​​​​രം ന​​​​ൽ​​​​കേ​​​​ണ്ട​​​​തി​​​​ല്ലെ​​​​ന്നാ​​​​ണ​​ല്ലോ ഭ​​​​ര​​​​ണ​​​​ക​​​​ക്ഷി നേ​​​​താ​​​​ക്ക​​​​ൾ പ​​​​ര​​​​സ‍്യ​​​​മാ​​​​യി​​​​ത്ത​​​​ന്നെ പ​​​​റ​​​​യു​​​​ന്ന​​​​ത്.

സമരാവേശം ഏറ്റെടുത്ത പൊതുസമൂഹം

എ​​​​ന്തു വി​​​​മ​​​​ർ​​​​ശ​​​​നം ഉ​​​​ന്ന​​​​യി​​​​ച്ചാ​​​​ലും സ​​​​​മ​​​​​ര​​​​​ത്തി​​​​​ന്‍റെ മു​​​​​ദ്രാ​​​​​വാ​​​​​ക‍്യം അ​​​​​തീ​​​​​വ​​​​​ഗൗ​​​​​ര​​​​​വ​​​​​മു​​​​​ള്ള​​​​​താ​​​​​ണെ​​​​​ന്ന് പൊ​​​​​തു​​​​​സ​​​​​മൂ​​​​​ഹ​​​​​വും വി​​​​​ല​​​​​യി​​​​​രു​​​​​ത്തു​​​​​ന്നു​​​​​ണ്ട്. വോ​​​​ട്ട്കൊ​​​​ള്ള​​​​യാ​​​​ണെ​​​​ന്നും നി​​​​ര​​​​വ​​​​ധി വോ​​​​ട്ട​​​​ർ​​​​മാ​​​​രു​​​​ടെ വോ​​​​ട്ടു​​​​ക​​​​ൾ ത​​​​ള്ളു​​​​ക​​​​യും വി​​​​ദേ​​​​ശി​​​​ക​​​​ളെ​​​​പോ​​​​ലും പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടുത്തു​​​​ക​​​​യും ചെ​​​​യ്തു​​വെ​​ന്നും തെ​​​​ളി​​​​വു​​​​ക​​​​ൾ സ​​​​ഹി​​​​തം ലോ​​​​ക്സ​​​​ഭ​​​​യി​​​​ലെ പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി വാ​​​​ർ​​​​ത്താ​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ ഉ​​​​ന്ന​​​​യി​​​​ച്ച ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ൾ തെ​​​​റ്റാ​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ൽ എ​​​​ന്തു​​​​കൊ​​​​ണ്ട് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​ൻ രാഹുലിനെതിരേ നി​​​​യ​​​​മ​​​​ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ച്ചി​​​​ല്ല. പി​​​​ന്നീ​​​​ടും കൂ​​​​ടു​​​​ത​​​​ൽ തെ​​​​ളി​​​​വു​​​​ക​​​​ൾ വ​​​​ന്ന​​​​പ്പോ​​​​ഴും ഒ​​​​ഴു​​​​ക്ക​​​​ൻ​​​​മ​​​​ട്ടി​​​​ൽ പ്ര​​​​സ്താ​​​​വ​​​​ന ന​​​​ൽ​​​​കി ക​​​​മ്മി​​​​ഷ​​​​ൻ ത​​​​ടി​​​​ത​​​​പ്പി​​​​ക്കൊ​​​​ണ്ടി​​​​രു​​​​ന്ന​​​​തും ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ മു​​​​ന്നി​​​​ലു​​​​ണ്ട്.

ഒ​​​​രു ജ​​​​നാ​​​​ധി​​​​പ​​​​ത‍്യ​​​​രാ​​​​ജ‍്യ​​​​ത്ത് ഇ​​​​താ​​​​ണോ സ​​​​മ​​​​ര​​​​രീ​​​​തി​​​​യെ​​​​ന്ന് ചോ​​​​ദ‍്യ​​​​മു​​​​യ​​​​രു​​​​ന്നു​​​​ണ്ട്. മാ​​​​ത്ര​​​​മ​​​​ല്ല ജെ​​​​ൻ സി ​​​​സ​​​​മ​​​​രം​​​​പോ​​​​ലെ വ‍്യ​​​​വ​​​​സ്ഥാ​​​​പി​​​​ത​​​​മ​​​​ല്ലാ​​​​ത്ത സ​​​​മ​​​​ര​​​​മാ​​​​ർ​​​​ഗ​​​​ത്തി​​​​ലേ​​​​ക്ക് എ​​​​ന്തു​​​​കൊ​​​​ണ്ടാ​​​​ണ് പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ​​​​ട​​​​ക്കം തി​​​​രി​​​​യു​​​​ന്ന​​​​ത് എ​​​​ന്ന​​​​തും ഏ​​​​റെ ഗൗ​​​​ര​​​​വ​​​​മു​​​​ള്ള​​​​താ​​​​ണ്.

പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തെ ഇ​​​​ത്ത​​​​രം സ​​​​മ​​​​ര​​​​രീ​​​​തി​​​​യി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​ച്ച​​​​തി​​​​ന്‍റെ മു​​​​ഖ‍്യ​​​​കാ​​​​ര​​​​ണ​​​​ക്കാ​​​​ർ ഭ​​​​ര​​​​ണ​​​​ക​​​​ക്ഷി​​​​യാ​​​​ണ് എ​​​​ന്നു​​​​ത​​​​ന്നെ വി​​​​ല​​​​യി​​​​രു​​​​ത്തേ​​​​ണ്ടി​​​​വ​​​​രും. ജ​​​​ന്ത​​​​ർ മ​​​​ന്തർ ഇ​​​​ക്കാ​​​​ല​​​​മ​​​​ത്ര​​​​യും രാ​​​​ജ‍്യ​​​​ത​​​​ല​​​​സ്ഥാ​​​​ന​​​​ത്തെ പ്ര​​​​തി​​​​ഷേ​​​​ധ​​​​വേ​​​​ദി​​​​യാ​​​​ണ്. അ​​​​വി​​​​ടം കെ​​​​ട്ടി​​​​യ​​​​ട​​​​ച്ച പൊ​​​​ലി​​​​സ് വേ​​​​റെ എ​​​​വി​​​​ടെ​​​​യാ​​​​ണ് സ​​​​മ​​​​രം​​​​ചെ​​​​യ്യേ​​​​ണ്ട​​​​തെ​​​​ന്ന് പ​​​​റ​​​​യു​​​​ന്നു​​​​മി​​​​ല്ല.

അക്രമാസക്തമാകാതെ പ്ര​​​​തി​​​​പ​​​​ക്ഷ സ​​​​മ​​​​രം

പ്ര​​​​തി​​​​പ​​​​ക്ഷ സ​​​​മ​​​​രം ഒ​​​​രു​​​​ത​​​​ര​​​​ത്തി​​​​ലും അ​​​​ക്ര​​​​മാ​​​​സ​​​​ക്ത​​​​മാ​​​​യി​​​​രു​​​​ന്നി​​​​ല്ല എ​​​​ന്ന​​​​ത് കാ​​​​ണാ​​​​തി​​​​രു​​​​ന്നു​​​​കൂ​​​​ടാ. എം​​​​പി​​​​മാ​​​​രാ​​​​ണ് സ​​​​മ​​​​ര​​​​ത്തി​​​​നെ​​​​ത്തു​​​​ന്ന​​​​ത്. അ​​​​വ​​​​രു​​​​ടെ കൈ​​​​വ​​​​ശം യാ​​​​തൊ​​​​രു​​​​വി​​​​ധ ആ​​​​യു​​​​ധ​​​​ങ്ങ​​​​ളു​​​​മി​​​​ല്ല. പി​​​​ന്നെ എ​​​​ന്തി​​​​നാ​​​​ണ് ജ​​​​നാ​​​​ധി​​​​പ​​​​ത‍്യ​​​​രീ​​​​തി​​​​യി​​​​ലു​​​​ള്ള പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തെ ഭ​​​​ര​​​​ണ​​​​കൂ​​​​ടം ഇ​​​​ത്ര​​​​മാ​​​​ത്രം ഭ​​​​യ​​​​പ്പെ​​​​ടു​​​​ന്ന​​​​ത് എ​​​​ന്ന ചോ​​​​ദ‍്യ​​​​ത്തി​​​​ന് ഇ​​​​തു​​​​വ​​​​രെ വ‍്യ​​​​ക്ത​​​​മാ​​​​യ ഉ​​​​ത്ത​​​​രം ന​​​​ൽ​​​​കാ​​​​ൻ കേ​​​​ന്ദ്ര ആ​​​​ഭ‍്യ​​​​ന്ത​​​​ര മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന് ക​​​​ഴി​​​​ഞ്ഞി​​​​ട്ടി​​​​ല്ല. എം​​​​പി​​​​മാ​​​​ർ ജ​​​​ന്ത​​​​ർ മ​​​​ന്ത​​​​റി​​​​ൽ സ​​​​മാ​​​​ധാ​​​​ന​​​​പ​​​​ര​​​​മാ​​​​യി സ​​​​മ​​​​രം​​ ചെ​​​​യ്താ​​​​ൽ എ​​​​ന്താ​​​​ണു കു​​​​ഴ​​​​പ്പ​​​​മെ​​​​ന്ന് സ​​​​ർ​​​​ക്കാ​​​​രാ​​​​ണ് വ‍്യ​​​​ക്ത​​​​മാ​​​​ക്കേ​​​​ണ്ട​​​​ത്. ഈ ​​​​സ​​​​മ​​​​രം വ​​​​ലി​​​​യ നി​​​​യ​​​​മ​​​​ലം​​​​ഘ​​​​ന​​​​മാ​​​​ണെ​​​​ങ്കി​​​​ൽ പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വി​​​​നെ​​​​യും പ്ര​​​​തി​​​​ഷേ​​​​ധി​​​​ക്കു​​​​ന്ന എം​​​​പി​​​​മാ​​​​രെ​​​​യും എ​​​​ന്തു​​​​കൊ​​​​ണ്ട് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത് കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക്കി നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ ശി​​​​ക്ഷ ന​​​​ൽ​​​​കു​​​​ന്നി​​​​ല്ല എ​​​​ന്ന​​​​തി​​​​നും പൊ​​​​ലി​​​​സ് ഉ​​​​ത്ത​​​​രം പ​​​​റ​​​​യേ​​​​ണ്ട​​​​തു​​​​ണ്ട്.

ചരിത്രയാഥാർഥ്യം മറക്കുന്ന ഭരണകൂടം

ജ​​​നാ​​​ധി​​​പ​​​ത‍്യ​​​ത്തി​​​നു​​​മേ​​​ൽ കൈ​​​വ​​​യ്ക്കു​​​ന്ന​​​വ​​​ർ​​​ക്ക് ഇ​​​ന്ത‍്യ​​​ൻ​​​ ജ​​​ന​​​ത മാ​​​പ്പു ന​​​ൽ​​​കി​​​യ ച​​​രി​​​ത്ര​​​മി​​​ല്ല. ഈ ​​​ച​​​രി​​​ത്ര യാ​​​ഥാ​​​ർ​​​ഥ‍്യ​​​ത്തെ ബി​​​ജെ​​​പി​​​യും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യും മ​​​റ​​​ക്കു​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ ക​​​ന​​​ത്ത വി​​​ല ന​​​ൽ​​​കേ​​​ണ്ടി​​​വ​​​രും. നീ​​​റ്റ് പ​​​രീ​​​ക്ഷാ​​​ ക്ര​​​മ​​​ക്കേ​​​ടി​​​ൽ രാ​​​ജ‍്യ​​​ത്ത് ഉ​​​യ​​​ർ​​​ന്നു​​​വ​​​ന്ന ജെ​​​ൻ സി ​​​പ്ര​​​ക്ഷോ​​​ഭം വ‍്യ​​​ക്ത​​​മാ​​​യ സൂ​​​ച​​​ന ന​​​ൽ​​​കി​​​യ​​​താ​​​ണ്. എ​​​സ്ഐ​​​ആ​​​ർ വി​​​ഷ​​​യ​​​ത്തി​​​ലും യു​​​വ​​​പ്ര​​​ക്ഷോ​​​ഭ​​​ക​​​ർ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

കോ​​​ക്രോ​​​ച്ച് ജ​​​ന​​​താ പാ​​​ർ​​​ട്ടി​​​യു​​​ടെ സ​​​മ​​​രം മു​​​ന്നി​​​ൽ​​​ക്കണ്ടാ​​​യി​​​രി​​​ക്കാം രാ​​​ഹു​​​ൽ ഗാ​​​ന്ധി പ്ര​​​കോ​​​പ​​​ന​​​പ​​​ര​​​മാ​​​യ മി​​​ന്ന​​​ലാ​​​ക്ര​​​മ​​​ണ സ​​​മ​​​ര​​​ശൈ​​​ലി സ്വീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. പൊ​​​ലി​​​സ് പ​​​റ​​​യു​​​ന്ന​​​തു​​​പോ​​​ലെ പ്ര​​​തി​​​ഷേ​​​ധ​​​സ​​​മ​​​രം ന​​​ട​​​ത്തു​​​ന്ന കാ​​​ലം അ​​​വ​​​സാ​​​നി​​​ച്ചി​​​രി​​​ക്കു​​​ന്നു​​​വെ​​​ന്ന് ഭ​​​ര​​​ണ​​​കൂ​​​ടം ഇ​​​നി​​​യും തി​​​രി​​​ച്ച​​​റി​​​യാ​​​ത്ത​​​താ​​​ണ് അ​​​ദ്ഭു​​​തം.

ഇ​​​ത്ര​​​മാ​​​ത്രം ആ​​​രോ​​​പ​​​ണം നേ​​​രി​​​ട്ട ഗ‍്യാ​​​നേ​​​ഷ് കു​​​മാ​​​റി​​​നെ സം​​​ര​​​ക്ഷി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കും​​​തോ​​​റും സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ്ര​​​തിഛാ​​​യ മോ​​​ശ​​​മാ​​​യി​​​ക്കൊ​​​ണ്ടേ​​​യി​​​രി​​​ക്കു​​​മെ​​​ന്ന​​​താ​​​ണ് വ​​​സ്തു​​​ത. പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന് ക​​​രു​​​ത്തു​​​ കൂ​​​ടു​​​ക​​​യും ചെ​​​യ്യും.
പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ മാ​​​ത്ര​​​മ​​​ല്ല തെ​​​രു​​​വി​​​ലും പോ​​​രാ​​​ടാ​​​ൻ ശ​​​ക്തി​​​യു​​​ണ്ടെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷം തെ​​​ളി​​​യി​​​ച്ചു​​​ക​​​ഴി​​​ഞ്ഞു. ലോ​​​കം ഇ​​​തെ​​​ല്ലാം കാ​​​ണു​​​ന്നു​​​ണ്ട്.

ജ​​​നാ​​​ധി​​​പ​​​ത‍്യ​​​ത്തെ സം​​​ര​​​ക്ഷി​​​ക്കാ​​​നു​​​ള്ള പ്ര​​​ക്ഷോ​​​ഭ​​​മെ​​​ന്നു​​​ത​​​ന്നെ​​​യാ​​​ണ് ആ​​​ഗോ​​​ള മാ​​​ധ‍്യ​​​മ​​​ങ്ങ​​​ൾ ഇ​​​തി​​​നെ വി​​​ല​​​യി​​​രു​​​ത്തു​​​ന്ന​​​തും. അ​​​തി​​​നാ​​​ൽ എ​​​ത്ര​​​യും​​​ പെ​​​ട്ട​​​ന്ന് എ​​​സ്ഐ​​​ആ​​​ർ ന​​​ട​​​പ​​​ടി​​​ക​​​ളി​​​ൽ വ​​​ന്ന വീ​​​ഴ്ച തി​​​രു​​​ത്തു​​​ന്ന​​​താ​​​യി​​​രി​​​ക്കും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​ക്കും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ സ​​​ർ​​​ക്കാ​​​രി​​​നും ഗു​​​ണ​​​ക​​​രം.​​ അ​​തി​​ൽ പ്ര​​ധാ​​നം ഗ‍്യാ​​നേ​​ഷ് കു​​മാ​​റി​​നെ മാ​​റ്റു​​ക എ​​ന്ന​​തും.

National

വി.​ഡി. സ​തീ​ശ​ന്‍റെ സ​ർ​പ്രൈ​സ് എ​ൻ​ട്രി​

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഇ​​​​ന്ത്യാ​​​​ സ​​​​ഖ്യം ന​​​​ട​​​​ത്തി​​​​യ പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​ൽ സ​​​​ർ​​​​പ്രൈ​​​​സ് എ​​​​ൻ​​​​ട്രി ന​​​​ട​​​​ത്തി കേ​​​​ര​​​​ള മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി.​​​​സ​​​​തീ​​​​ശ​​​​ൻ.

മൂ​​​​ന്ന് ബ​​​​സു​​​​ക​​​​ളി​​​​ലാ​​​​യി ഇ​​​​ന്ന​​​​ലെ ജ​​​​ന്ത​​​​ർ മ​​​​ന്ത​​​​റി​​​​ലേ​​​​ക്കു നീ​​​​ങ്ങി​​​​യ പ്ര​​​​തി​​​​പ​​​​ക്ഷ എം​​​​പി​​​​മാ​​​​രെ ജ​​​​ന്ത​​​​ർ മ​​​​ന്ത​​​​റി​​​​ന​​​​ടു​​​​ത്തു​​​​ള്ള ഷാം​​​​ഗ്രി-​​​​ലാ ഇ ​​​​റോ​​​​സ് ഹോ​​​​ട്ട​​​​ലി​​​​നു​​​​മു​​​​ന്നി​​​​ൽ ബാ​​​​രി​​​​ക്കേ​​​​ഡു​​​​ക​​​​ളി​​​​ട്ടു ത​​​​ട​​​​ഞ്ഞ​​​​പ്പോ​​​​ൾ ഇ​​​​വി​​​​ടെ​​​​നി​​​​ന്ന് 300 മീ​​​​റ്റ​​​​ർ മാ​​​​ത്രം മാ​​​​റി‌​​​​യു​​​​ള്ള കേ​​​​ര​​​​ള ഹൗ​​​​സി​​​​ലാ​​​​യി​​​​രു​​​​ന്നു വി.​​​​ഡി.​​​​ സ​​​​തീ​​​​ശ​​​​ൻ.

രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​യു​​​​ൾ​​​​പ്പ​​​​ടെ​​​​യു​​​​ള്ള നേ​​​​താ​​​​ക്ക​​​​ളെ ബാ​​​​രി​​​​ക്കേ​​​​ഡു​​​​ക​​​​ൾ നി​​​​ര​​​​ത്തി ത​​​​ട​​​​ഞ്ഞ​​​​പ്പോ​​​​ൾ കേ​​​​ര​​​​ള ഹൗ​​​​സി​​​​ൽ​​​​നി​​​​ന്ന് വി.​​​​ഡി.​​​​ സ​​​​തീ​​​​ശ​​​​ൻ കാ​​​​ൽ​​​​ന​​​​ട​​​​യാ​​​​യി പ്ര​​​​തി​​​​ഷേ​​​​ധ​​​​സ്ഥ​​​​ല​​​​ത്തെ​​​​ത്തി.

രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​യെ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്ത് ബാ​​​​ര​​​​കാം​​​​ബ പൊ​​​​ലി​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ലേ​​​​ക്കു കൊ​​​​ണ്ടു​​​​പോ​​​​യ​​​​പ്പോ​​​​ൾ മു​​​​ഖ്യ​​​​മ​​​​ന്ത്രി ഇ​​​​വി​​​​ടേ​​​​ക്കു​​​​മെ​​​​ത്തി.

നേ​​​​താ​​​​ക്ക​​​​ളെ​​​​യാ​​​​രെ​​​​യും ക​​​​ട​​​​ത്തി​​​​വി​​​​ടി​​​​ല്ലെ​​​​ന്നാ​​​​യി​​​​രു​​​​ന്നു പൊ​​​​ലി​​​​സി​​​​ന്‍റെ ആ​​​​ദ്യ​​​നി​​​​ല​​​​പാ​​​​ടെ​​​​ങ്കി​​​​ലും ഏ​​​​റെ​​​​നേ​​​​രം പൊ​​​​ലി​​​​സി​​​​നോ​​​​ടു ത​​​​ർ​​​​ക്കി​​​​ച്ച് വി.‌​​​​ഡി.​​​​ സ​​​​തീ​​​​ശ​​​​ൻ സ്റ്റേ​​​​ഷ​​​​ന​​​​ക​​​​ത്തേ​​​​ക്കു ക​​​​യ​​​​റി രാ​​​​ഹു​​​​ലി​​​​നെ കാ​​​​ണാ​​​​നു​​​​ള്ള അ​​​​നു​​​​മ​​​​തി നേ​​​​ടി.

 

National

റസ്റ്ററന്‍റ് നയതന്ത്രം: ഇന്ത്യാ സഖ്യം വീണ്ടും തെരുവിൽ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​ണ​​​​ർ ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​റി​​​​ന്‍റെ രാ​​​​ജി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു​​​​ള്ള പ്ര​​​​തി​​​​ഷേ​​​​ധം ശ​​​​ക്ത​​​​മാ​​​​ക്കാ​​​​ൻ വീ​​​​ണ്ടും മി​​​​ന്ന​​​​ൽ ത​​​​ന്ത്ര​​​​ങ്ങ​​​​ളൊ​​​​രു​​​​ക്കി പ്ര​​​​തി​​​​പ​​​​ക്ഷ ഇ​​​​ന്ത്യാ​​​​സ​​​​ഖ്യം.

ലോ​​​​ക്സ​​​​ഭാ പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​യു​​​​ടെ ആ​​​​കാ​​​​ശ​​​​വാ​​​​ണി ആ​​​​സ്ഥാ​​​​ന​​​​ത്തെ അ​​​​പ്ര​​​​തീ​​​​ക്ഷി​​​​ത നീ​​​​ക്ക​​​​ങ്ങ​​​​ളാ​​​​ണു ചൊ​​​​വ്വാ​​​​ഴ്ച പ്ര​​​​തി​​​​ഷേ​​​​ധം ആ​​​​ളി​​​​ക്ക​​​​ത്തി​​​​ച്ച​​​​തെ​​​​ങ്കി​​​​ൽ ഡ​​​​ൽ​​​​ഹി ജ​​​​ൻ​​​​പ​​​​ഥി​​​​ലു​​​​ള്ള "സാ​​​​ഗ​​​​ർ ര​​​​ത്ന' എ​​​​ന്ന ദ​​​​ക്ഷി​​​​ണേ​​​​ന്ത്യ​​​​ൻ റ​​​​സ്റ്റ​​​​റ​​​​ന്‍റി​​​​ൽ ഒ​​​​ത്തു​​​​കൂ​​​​ടി ത​​​​ന്ത്ര​​​​ങ്ങ​​​​ളൊ​​​​രു​​​​ക്കി​​​​യാ​​​​ണ് ഇ​​​​ന്ന​​​​ലെ ഇ​​​​ന്ത്യാ​​​​ സ​​​​ഖ്യം എം​​​​പി​​​​മാ​​​​ർ ജ​​​​ന്ത​​​​ർ മ​​​​ന്ത​​​​റി​​​​ലേ​​​​ക്കു​​​​ള്ള പ്ര​​​​തി​​​​ഷേ​​​​ധം ആ​​​​രം​​​​ഭി​​​​ച്ച​​​​ത്.

ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​റി​​​​ന്‍റെ രാ​​​​ജി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ഇ​​​​ന്ത്യാ​​​​ സ​​​​ഖ്യം എം​​​​പി​​​​മാ​​​​ർ ചൊ​​​​വ്വാ​​​​ഴ്ച പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് സ​​​​മു​​​​ച്ച​​​​യ​​​​ത്തി​​​​ൽ​​​​നി​​​​ന്നു മാ​​​​ർ​​​​ച്ച് ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും എം​​​​പി​​​​മാ​​​​രോ​​​​ട് ഡ​​​​ൽ​​​​ഹി‌​​​​യി​​​​ൽ തു​​​​ട​​​​രാ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​തി​​​​ൽ​​​​നി​​​​ന്നു​​​​ത​​​​ന്നെ പ്ര​​​​തി​​​​ഷേ​​​​ധം വ​​​​രും​​​​ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ലും തു​​​​ട​​​​രു​​​​മെ​​​​ന്നു​​​​ള്ള സൂ​​​​ച​​​​ന ല​​​​ഭി​​​​ച്ചി​​​​രു​​​​ന്നു.

സ​​​​ഖ്യ​​​​ത്തി​​​​ലെ എം​​​​പി​​​​മാ​​​​ർ​​​​ക്കാ​​​​യി ഇ​​​​ന്ന​​​​ലെ ത​​​​ല​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ ന​​​​ടു​​​​വി​​​​ലാ​​​​യി​​​​ത്ത​​​​ന്നെ​​​​യു​​​​ള്ള ജ​​​​ൻ​​​​പ​​​​ഥ് കൊണാട്ട് സ​​​​ർ​​​​ക്കി​​​​ളി​​​​ലെ "സാ​​​​ഗ​​​​ർ ര​​​​ത്ന' റ​​​​സ്റ്റ​​​​റ​​​​ന്‍റി​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ൻ മ​​​​ല്ലി​​​​കാ​​​​ർ​​​​ജു​​​​ൻ ഖാ​​​​ർ​​​​ഗെ ഉ​​​​ച്ച​​​​ഭ​​​​ക്ഷ​​​​ണ​​​​ത്തി​​​​ന് ക്ഷ​​​​ണി​​​​ച്ച​​​​തി​​​​ൽ​​​​നി​​​​ന്നു​​​​ത​​​​ന്നെ ഒ​​​​രു സാ​​​​ധാ​​​​ര​​​​ണ വി​​​​രു​​​​ന്നി​​​​നു പ​​​​ക​​​​രം രാ​​​​ഷ്‌‌​​​​ട്രീ​​​​യ​​​​ല​​​​ക്ഷ്യ​​​​ങ്ങ​​​​ളോ​​​​ടെ​​​​യു​​​​ള്ള സ​​​​ത്കാ​​​​ര​​​​മാ​​​​ണി​​​​തെ​​​​ന്ന് പൊ​​​​ലി​​​​സ് മ​​​​ന​​​​സി​​​​ലാ​​​​ക്കി​​​​യി​​​​രു​​​​ന്നു.
തു​​​​ട​​​​ർ​​​​ന്ന് റ​​​​സ്റ്റ​​​​റ​​​​ന്‍റി​​​​നു​​​​ മു​​​​ന്നി​​​​ൽ ക​​​​ന​​​​ത്ത സു​​​​ര​​​​ക്ഷാ​​​സ​​​ന്നാ​​​ഹം ഒ​​​​രു​​​​ക്കി​​​​യെ​​​​ങ്കി​​​​ലും പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തി​​​​ന്‍റെ "ഉ​​​​ള്ളി​​​​ലി​​​​രു​​​​പ്പ് ' എ​​​​ന്താ​​​​ണെ​​​​ന്നു മ​​​​ന​​​​സി​​​​ലാ​​​​ക്കാ​​​​ൻ പൊ​​​ലി​​​സി​​​നാ​​​യി​​​ല്ല.

റ​​​സ്റ്റ​​​റ​​​ന്‍റി​​​നു മു​​​ന്നി​​​ലേ​​​ക്ക് പെ​​​ട്ടെ​​​ന്ന് മൂ​​​ന്ന് ടൂ​​​റി​​​സ്റ്റ് ബ​​​സു​​​ക​​​ൾ കൂ​​​ടി എ​​​ത്തി​​​യ​​​തോ​​​ടെ പ്ര​​​തി​​​ഷേ​​​ധം വീ​​​ണ്ടും തെ​​​രു​​​വി​​​ലേ​​​ക്കു നീ​​​ങ്ങു​​​ക​​​യാ​​​ണെ​​​ന്ന് വ്യ​​​ക്ത​​​മാ​​​യി. എ​​​ന്നാ​​​ൽ എം​​​പി​​​മാ​​​രു​​​മാ​​​യി ബ​​​സ് എ​​​ങ്ങോ​​​ട്ടാ​​​ണു പോ​​​കു​​​ന്ന​​​തെ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ വ്യ​​​ക്ത​​​ത​​​യി​​​ല്ലാ​​​തി​​​രു​​​ന്ന​​​ത് പൊ​​​ലി​​​സി​​​നെ ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പ​​​ത്തി​​​ലാ​​​ക്കി.

ഒ​​​ടു​​​വി​​​ൽ ബ​​​സു​​​ക​​​ൾ ജ​​​ന്ത​​​ർ മ​​​ന്ത​​​ർ ല​​​ക്ഷ്യ​​​മാ​​​ക്കി​​​യാ​​​ണു നീ​​​ങ്ങു​​​ന്ന​​​തെ​​​ന്ന് മ​​​ന​​​സി​​​ലാ​​​യ​​​തോ​​​ടെ, പൊ​​​ലി​​​സ് പ്ര​​​ധാ​​​ന പാ​​​ത​​​യി​​​ൽ വ​​​ഴി ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ജ​​​ന്ത​​​ർ മ​​​ന്ത​​​റി​​​ന് ഒ​​​രു കി​​​ലോ​​​മീ​​​റ്റ​​​ർ മു​​​ന്പ് ബാ​​​രി​​​ക്കേ​​​ഡു​​​ക​​​ൾ ഉ​​​യ​​​ർ​​​ത്തി എം​​​പി​​​മാ​​​രെ ത​​​ട​​​യു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.

രാ​ഹു​ലി​നും പ്രി​യ​ങ്ക​യ്ക്കും എ​തി​രേ എ​ഫ്ഐ​ആ​ർ

ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​റി​​​​ന്‍റെ രാ​​​​ജി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം ആ​​​​കാ​​​​ശ​​​​വാ​​​​ണി ഭ​​​​വ​​​​ൻ ആ​​​​സ്ഥാ​​​​ന​​​​ത്തു ന​​​​ട​​​​ത്തി​​​​യ പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​ൽ ലോ​​​​ക്സ​​​​ഭ പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​ക്കും പ്രി​​​​യ​​​​ങ്ക ഗാ​​​​ന്ധി എം​​​​പി​​​​ക്കു​​​​മെ​​​​തി​​​​രേ ഡ​​​​ൽ​​​​ഹി പൊ​​​​ലി​​​​സ് എ​​​​ഫ്ഐ​​​​ആ​​​​ർ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്തു.

ആ​​​​കാ​​​​ശ​​​​വാ​​​​ണി ഭ​​​​വ​​​​ൻ സ​​​​മു​​​​ച്ച​​​​യ​​​​ത്തി​​​​ൽ അ​​​​തി​​​​ക്ര​​​​മി​​​​ച്ചു ക​​​​യ​​​​റി​​​​യെ​​​​ന്ന ആ​​​​രോ​​​​പ​​​​ണ​​​​ത്തി​​​​ലാ​​​​ണു കേ​​​​സ്. രാ​​​​ഹു​​​​ലും പ്രി​​​​യ​​​​ങ്ക​​​​യും എം​​​​പി​​​​മാ​​​​രും ആ​​​​കാ​​​​ശ​​​​വാ​​​​ണി ഭ​​​​വ​​​​ൻ സ​​​​മു​​​​ച്ച​​​​യ​​​​ത്തി​​​​ൽ അ​​​​തി​​​​ക്ര​​​​മി​​​​ച്ചു​​​​ക​​​​യ​​​​റി​​​​യെ​​​​ന്ന പ​​​​രാ​​​​തി​​​​യി​​​​ൽ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് സ്ട്രീ​​​​റ്റ് പൊ​​​​ലി​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ൽ വി​​​​വി​​​​ധ വ​​​​കു​​​​പ്പു​​​​ക​​​​ൾ ചു​​​​മ​​​​ത്തി കേ​​​​സെ​​​​ടു​​​​ത്തി​​​​ട്ടു​​​​ണ്ടെ​​​​ന്നും പൊ​​​​ലി​​​​സ് വൃ​​​​ത്ത​​​​ങ്ങ​​​​ൾ അ​​​​റി​​​​യി​​​​ച്ചു.

National

ഇ​​ന്ത്യാ​​ സ​​ഖ്യം പ്ര​​തി​​ഷേ​​ധ​​മാ​​ർ​​ച്ചിനിടെ കേ​ര​ള എം​പി​മാ​ർ​ക്കും മ​ർ​ദ​നം

ന്യൂ​​ഡ​​ൽ​​ഹി: മു​​ഖ്യ തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മി​​ഷ​​ണ​​ർ ഗ്യാ​​നേ​​ഷ് കു​​മാ​​റി​​ന്‍റെ രാ​​ജി ആ​​വ​​ശ്യ​​പ്പെ​​ട്ടു പ്ര​​തി​​പ​​ക്ഷ ഇ​​ന്ത്യാ​​ സ​​ഖ്യം ഡ​​ൽ​​ഹി​​യി​​ൽ ന​​ട​​ത്തി​​യ പ്ര​​തി​​ഷേ​​ധ​​മാ​​ർ​​ച്ചി​​നി​​ടെ ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ൾ​​ക്കു​​ നേ​​രേ അ​​തി​​ക്ര​​മം. ഡ​​ൽ​​ഹി പൊ​​ലി​​സും കേ​​ന്ദ്ര​​സേ​​നാ വി​​ഭാ​​ഗ​​ങ്ങ​​ളും പ്ര​​തി​​പ​​ക്ഷ എം​​പി​​മാ​​രെ കൈ​​യേ​​റ്റം ചെ​​യ്യു​​ക​​യും മ​​ർ​​ദി​​ക്കു​​ക​​യും ചെ​​യ്ത​​താ​​യി നേ​​താ​​ക്ക​​ൾ പ​​രാ​​തി​​പ്പെ​​ട്ടു.

കേ​​ര​​ള​​ത്തി​​ൽ​​നി​​ന്നു​​ള്ള എം​​പി​​മാ​​ർ​​ക്കു​​ നേ​​രേ​​യും ശ​​ക്ത​​മാ​​യ ബ​​ല​​പ്ര​​യോ​​ഗ​​മു​​ണ്ടാ​​യി. പ​​ല​​രെ​​യും റോ​​ഡി​​ലൂ​​ടെ വ​​ലി​​ച്ചി​​ഴ​​യ്ക്കു​​ക​​യും പൊ​​ലി​​സ് വാ​​ഹ​​ന​​ത്തി​​നു​​ള്ളി​​ലി​​ട്ട് മ​​ർ​​ദി​​ക്കു​​ക​​യും ചെ​​യ്ത​​താ​​യി പ​​രാ​​തി​​യു​​ണ്ട്.

എ​​ഐ​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി കെ.​​സി. വേ​​ണു​​ഗോ​​പാ​​ൽ, അ​​ടൂ​​ർ പ്ര​​കാ​​ശ്, കൊ​​ടി​​ക്കു​​ന്നി​​ൽ സു​​രേ​​ഷ്, ജെ​​ബി മേ​​ത്ത​​ർ, ആ​​ന്‍റോ ആ​​ന്‍റ​​ണി, ഹൈ​​ബി ഈ​​ഡ​​ൻ, ഷാ​​ഫി പ​​റ​​മ്പി​​ൽ, ഇ.​​ടി. മു​​ഹ​​മ്മ​​ദ് ബ​​ഷീ​​ർ, ഹാ​​രി​​സ് ബീ​​രാ​​ൻ, എം.​​പി. അ​​ബ്ദു​​സ​​മ​​ദ് സ​​മ​​ദാ​​നി, ജോ​​സ് കെ. ​​മാ​​ണി, പി. ​​സ​​ന്തോ​​ഷ് കു​​മാ​​ർ, എ.​​എ. റ​​ഹീം, ജോ​​ൺ ബ്രി​​ട്ടാ​​സ്, വി. ​​ശി​​വ​​ദാ​​സ​​ൻ തു​​ട​​ങ്ങി​​യ ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളാ​​ണു കൈ​​യേ​​റ്റ​​ത്തി​​നി​​ര​​യാ​​യ​​ത്.

ആ​​കാ​​ശ​​വാ​​ണി ഭ​​വ​​നു​​ള്ളി​​ൽ സ​​ത്യ​​ഗ്ര​​ഹ​​മി​​രു​​ന്ന കെ.​​സി. വേ​​ണു​​ഗോ​​പാ​​ൽ എം​​പി​​യെ ത​​ള്ളി​​മാ​​റ്റി പ്രി​​യ​​ങ്ക ഗാ​​ന്ധി എം​​പി​​യെ ബ​​ലം​​പ്ര​​യോ​​ഗി​​ച്ച് രാ​​ത്രി എ​​ട്ടോ​​ടെ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ക്കാ​​ൻ പൊ​​ലി​​സ് ശ്ര​​മി​​ച്ച​​തോ​​ടെ രം​​ഗം കൂ​​ടു​​ത​​ൽ വ​​ഷ​​ളാ​​യി. ഈ ​​ന​​ട​​പ​​ടി​​യി​​ൽ ഇ​​രു​​വ​​ർക്കും പ​​രി​​ക്കേ​​റ്റു.

തൊ​​ട്ടു​​പി​​ന്നാ​​ലെ ലോ​​ക്‌​​സ​​ഭാ പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് രാ​​ഹു​​ൽ ഗാ​​ന്ധി ഉ​​ൾ​​പ്പ​​ടെ​​യു​​ള്ള​​വ​​രെ പൊ​​ലി​​സ് വാ​​ഹ​​ന​​ത്തി​​ലേ​​ക്കു ബ​​ല​​മാ​​യി വ​​ലി​​ച്ചി​​ഴ​​ച്ചുകൊ​​ണ്ടു​​ പോ​​കു​​ക​​യാ​​യി​​രു​​ന്നു.

National

ജീവൻ പകർന്ന് ബോധിവൃക്ഷം

ന്യൂ​​​ഡ​​​ൽ​​​ഹി: മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മി​​ഷ​​​ണ​​​ർ ​ഗ്യാ​​​നേ​​​ഷ് കു​​​മാ​​​റി​​​ന്‍റെ രാ​​​ജി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​ള്ള പ്ര​​​തി​​​ഷേ​​​ധം ആ​​​ളി​​​ക്ക​​​ത്തി​​​ച്ച് ഇ​​​ന്ത്യാ സ​​​ഖ്യം. ഇ​​​ന്ത്യാ സ​​​ഖ്യ​​​ത്തി​​​ലെ മു​​​ന്നൂ​​​റി​​​ല​​​ധി​​​കം എം​​​പി​​​മാ​​​രാ​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മി​​​ഷ​​​ൻ ആ​​​സ്ഥാ​​​ന​​​ത്തേ​​​ക്ക് മാ​​​ർ​​​ച്ച് ന​​​ട​​​ത്തി​​​യ​​ത്.

നി​​​തി ആ​​​യോ​​​​ഗ് ഓ​​​ഫി​​​സി​​​നും ആ​​​കാ​​​ശ​​​വാ​​​ണി ഓ​​​ഫി​​​സി​​​നു​​​മി​​​ട​​​യി​​​ലു​​​ള്ള വ​​​ഴി​​​യി​​​ൽ മാ​​​ർ​​​ച്ച് പൊ​​​ലി​​​സ് ത​​​ട​​​ഞ്ഞ​​​തോ​​​ടെ എം​​​പി​​​മാ​​​ർ ബാ​​​രി​​​ക്കേ​​​ഡു​​​ക​​​ൾ​​​ക്കു മു​​​ന്നി​​​ൽ കു​​​ത്തി​​​യി​​​രു​​​ന്ന് പ്ര​​​തി​​​ഷേ​​​ധി​​​ച്ചു. ബാ​​​രി​​​ക്കേ​​​ഡു​​​ക​​​ൾ മ​​​റി​​​ക​​​ട​​​ക്കാ​​​ൻ എം​​​പി​​​മാ​​​ർ ശ്ര​​​മി​​​ച്ച​​​തോ​​​ടെ ഇ​​​വ​​​രെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു നീ​​​ക്കി.

പി​​​ടി​​​കൊ​​​ടു​​​ക്കാ​​​തെ രാ​​​ഹു​​​ൽ

പാ​​​ർ​​​ല​​​മെ​​​ന്‍റി​​ന്‍റെ അ​​​ഞ്ഞൂ​​​റ് മീ​​​റ്റ​​​ർ മാ​​​ത്രം മാ​​​റി​​​യു​​​ള്ള പ്ര​​​ധാ​​​ന​​​പാ​​​ത​​​യി​​​ൽ പൊ​​​ലി​​​സ് ബാ​​​രി​​​ക്കേ​​​ഡു​​​ക​​​ളി​​​ട്ടു ത​​​ട​​​ഞ്ഞും ജാ​​​മ​​​റു​​​ക​​​ളു​​​പ​​​യോ​​​​ഗി​​​ച്ച് ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് ക​​​ട്ട് ചെ​​​യ്തു​​​മാ​​​ണ് പ്ര​​​തി​​​ഷേ​​​ധ​​​മാ​​​ർ​​​ച്ച് ത​​​ക​​​ർ​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​ത്. എ​​​ന്നാ​​​ൽ രാ​​ഹു​​ൽ ഗാ​​ന്ധി​​യു​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സ​​​ഖ്യ​​​ത്തി​​​ലെ പ്ര​​​ധാ​​​ന നേ​​​താ​​​ക്ക​​​ളെ​​​ല്ലാം ധ​​​ർ​​​ണ ന​​​ട​​​ത്തി​​​യും ബാ​​​രി​​​ക്കേ​​​ഡു​​​ക​​​ൾ​​​ക്ക് മു​​​ക​​​ളി​​​ൽ​​​ ക​​​യ​​​റി​​​യും പ്ര​​​തി​​​ഷേ​​​ധം ക​​​ന​​​പ്പി​​​ച്ച​​​തോ​​​ടെ പൊ​​​ലി​​​സും വ​​​ല​​​ഞ്ഞു.

ഒ​​​ടു​​​വി​​​ൽ ഇ​​​വ​​​രെ​​​യെ​​​ല്ലാം ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത് നീ​​ക്കാ​​നു​​ള്ള ശ്ര​​മ​​മാ​​യി. എ​​​ന്നാ​​​ൽ ബാ​​​രി​​​ക്കേ​​​ഡു​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലൂ​​​ടെ മി​​​ന്നി​​​പ്പാ​​​ഞ്ഞ് ക​​​സ്റ്റ​​​ഡി വെ​​​ട്ടി​​​ച്ച രാ​​​ഹു​​​ൽ ​ഗാ​​​ന്ധി അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യി ആ​​​കാ​​​ശ​​​വാ​​​ണി ഭ​​​വ​​​നി​​​നു​​​ള്ളി​​​ലു​​​ള്ള ബോ​​​ധി​​​വൃ​​​ക്ഷം ത​​​ന്‍റെ സ​​​മ​​​ര​​​കേ​​ന്ദ്ര​​​മാ​​​ക്കി​​​യ​​​തോ​​​ടെ പ്ര​​തി​​ഷേ​​ധം വീ​​ണ്ടും ആ​​ളി​​ക്ക​​ത്തി.

National

ഇ​ന്ത്യാ സ​ഖ്യ​ത്തി​ന്‍റെ പ്ര​തി​ഷേ​ധം; ഇ​ട​ത് എം​പി​മാ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ത്യാ സ​ഖ്യം ഡ​ൽ​ഹി​യി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ർ​ച്ചി​നി​ടെ സം​ഘ​ർ​ഷം. കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള രാ​ജ്യ​സ​ഭാം​ഗ​ങ്ങ​ളാ​യ എ.​എ.​റ​ഹീം, ജോ​ൺ ബ്രി​ട്ടാ​സ്, പി.​സ​ന്തോ​ഷ് കു​മാ​ർ, വി.​ശി​വ​ദാ​സ​ൻ എ​ന്നി​വ​രെ ഡ​ൽ​ഹി പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ആ​സ്ഥാ​ന​ത്തേ​ക്ക് കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ മാ​ർ​ച്ച് ആ​കാ​ശ​വാ​ണി ഭ​വ​ന് മു​ന്നി​ലെ​ത്തി​യ​തോ​ടെ​യാ​ണ് സം​ഘ​ർ​ഷാ​വ​സ്ഥ​യു​ണ്ടാ​യ​ത്. തു​ട​ർ​ന്ന് ഇ​വി​ടെ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ച ഇ​ട​ത് എം​പി​മാ​രെ പൊ​ലി​സ് ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ത​ങ്ങ​ളെ റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ചാ​ണ് പൊ​ലി​സ് വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​യ​തെ​ന്ന് എം​പി​മാ​ർ ആ​രോ​പി​ച്ചു. പൊ​ലി​സ് വാ​ഹ​ന​ത്തി​നു​ള്ളി​ൽ ത​ങ്ങ​ളെ മ​ർ​ദി​ച്ച​ത് ഡ​ൽ​ഹി പൊ​ലി​സ​ല്ലെ​ന്നും കേ​ന്ദ്ര​സേ​ന​യി​ൽ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രാ​ണെ​ന്നും എ.​എ.​റ​ഹീം ആ​രോ​പി​ച്ചു.

രാ​ജ്യ​സ​ഭാം​ഗ​ത്തി​ന് നേ​രെ കേ​ന്ദ്ര​സേ​നാം​ഗ​ങ്ങ​ൾ മ​ർ​ദ​നം ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണം ഗൗ​ര​വ​മേ​റി​യ വി​ഷ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ർ​ദ​ന​മേ​റ്റ റ​ഹീ​മി​ന് അ​ടി​യ​ന്ത​ര​മാ​യി വൈ​ദ്യ​സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന് ക​സ്റ്റ​ഡി​യി​ലാ​യ ജോ​ൺ ബ്രി​ട്ടാ​സ് എം​പി പൊ​ലി​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ൽ പ​രാ​തി ന​ൽ​കാ​നും തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും പ്ര​തി​പ​ക്ഷ സ​ഖ്യം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

National

ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി; ഇ​ന്ത്യ സ​ഖ്യ​ത്തി​ന്‍റെ മാ​ർ​ച്ച് ത​ട​ഞ്ഞ് പൊ​ലി​സ്; റോ​ഡി​ല്‍ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധം

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് വ്യാ​പ​ക പ്ര​തി​ഷേ​ധം. ഇ​ന്ത്യാ സ​ഖ്യ എം​പി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ർ​ല​മെ​ന്‍റി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ആ​സ്ഥാ​ന​ത്തേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച് ആ​കാ​ശ​വാ​ണി ഭ​വ​ന് മു​ന്നി​ൽ പൊ​ലീ​സ് ത​ട​ഞ്ഞു. ഇ​തോ​ടെ നേ​താ​ക്ക​ളും എം​പി​മാ​രും റോ​ഡി​ൽ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു.

ബാ​രി​ക്കേ​ഡ് മ​റി​ക​ട​ക്കാ​ൻ എ​സ്പി എം​പി​മാ​ർ ശ്ര​മി​ച്ച​തോ​ടെ പൊ​ലി​സു​മാ​യി ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു മാ​ർ​ച്ച്. ബി​ജു ജ​ന​താ​ദ​ൾ നേ​താ​ക്ക​ളും അ​ഖി​ലേ​ഷ് യാ​ദ​വും പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്തു. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, പ്രി​യ​ങ്ക ഗാ​ന്ധി, രാ​ഹു​ൽ ഗാ​ന്ധി, കെ.​സി.​വേ​ണു​ഗോ​പാ​ൽ തു​ട​ങ്ങി​യ നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

മാ​ർ​ച്ച് ക​ണ​ക്കി​ലെ​ടു​ത്ത് ഡ​ൽ​ഹി​യി​ൽ പൊ​ലി​സ് സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. പ്ര​തി​ഷേ​ധ​ക്കാ​രെ നേ​രി​ടു​മ്പോ​ൾ അ​മി​ത ബ​ല​പ്ര​യോ​ഗം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് പൊ​ലി​സി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധം അ​ഞ്ചാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ സ​മ​രം കൂ​ടു​ത​ൽ വ്യാ​പി​ക്കു​ക​യാ​ണ്.

ഇ​ന്ന​ലെ രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി-​യു​വ​ജ​ന സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം. ഇ​ന്ന് കോ​ൺ​ഗ്ര​സും ഇ​ന്ത്യാ സ​ഖ്യ​വും നേ​രി​ട്ട് നേ​തൃ​ത്വം ഏ​റ്റെ​ടു​ത്ത​തോ​ടെ​യാ​ണ് പ്ര​തി​ഷേ​ധം കൂ​ടു​ത​ൽ ശ​ക്ത​മാ​യ​ത്.

ക​ന​ത്ത സു​ര​ക്ഷ, ഗ​താ​ഗ​ത​ക്കു​രു​ക്ക്

പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം നേ​രി​ടു​ന്ന​തി​നാ​യി ത​ല​സ്ഥാ​ന​ന​ഗ​ര പ്ര​ദേ​ശ​ത്തു നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ബി​എ​സ്എ​ഫ്, സി​ഐ​എ​സ്എ​ഫ്, റാ​പ്പി​ഡ് ആ​ക്‌​ഷ​ൻ ഫോ​ഴ്സ് അ​ട​ക്ക​മു​ള്ള ആ​യി​ര​ക്ക​ണ​ക്കി​നു സു​ര​ക്ഷാ സേ​ന​യെ​യാ​ണ് വ​ഴി​നീ​ളെ വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ൻ ഓ​ഫീ​സ്, പാ​ർ​ല​മെ​ന്‍റ് സ്ട്രീ​റ്റ്, ജ​ന്ത​ർ മ​ന്ത​ർ പ്ര​ദേ​ശ​ങ്ങ​ളി​ലെ മെ​ട്രോ സ്റ്റേ​ഷ​നു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ സെ​ൻ​ട്ര​ൽ ഡ​ൽ​ഹി​യി​ൽ ക​ന​ത്ത ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

ജ​ന്ത​ർ മ​ന്ത​റി​നു സ​മീ​പം അ​ഞ്ചു ദി​വ​സ​മാ​യി തു​ട​രു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്ക​ൽ, നി​രോ​ധ​നാ​ജ്ഞ ലം​ഘ​നം എ​ന്നി​വ​യ്ക്ക് പോ​ലീ​സ് ഒ​ന്പ​ത് എ​ഫ്ഐ​ആ​റു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. ഇ​ട​ത് സം​ഘ​ട​ന​ക​ളാ​യ ഐ​സ, എ​സ്എ​ഫ്ഐ എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​ക​ര​ട​ക്കം 18 പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും മു​ന്നൂ​റോ​ളം പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു.

വോ​ട്ട​ർ പ​ട്ടി​ക​യി​ൽ​നി​ന്നു​ള്ള പേ​ര് വെ​ട്ട​ലി​നും തൊ​ഴി​ല്ലാ​യ്മ​യ്ക്കു​മെ​തി​രേ കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി പ​ത്തി​ന് ജ​ന്ത​ർ മ​ന്ത​റി​ൽ വ​ൻ പ്ര​തി​ഷേ​ധ സ​മ​രം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

National

ഇ​ന്ത്യാ​സ​ഖ്യം യോ​ഗം 30ന് ഡൽഹിയിൽ, ഗ്യാ​നേ​ഷിനെതി​രേ പ്ര​തി​ഷേ​ധം ക​ടു​പ്പി​ക്കാ​ൻ പ്ര​തി​പ​ക്ഷം

ന്യൂ​​ഡ​​ൽ​​ഹി: മു​​ഖ്യ തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മി​​ഷ​​ണ​​ർ ഗ്യാ​​നേ​​ഷ് കു​​മാ​​റി​​നെ​​തി​​രാ​​യ രാ​​ജി​​യി​​ൽ മു​​റ​​വി​​ളി ശ​​ക്ത​​മാ​​കു​​ന്ന​​തി​​നി​​ട​​യി​​ൽ പ്ര​​തി​​പ​​ക്ഷ ഐ​​ക്യം ഊ​​ട്ടി​​യു​​റ​​പ്പി​​ക്കാ​​ൻ ഇ​​ന്ത്യാ സ​​ഖ്യം.

ഗ്യാ​​നേ​​ഷ് കു​​മാ​​റി​​നെ​​തി​​രാ​​യ നീ​​ക്ക​​ത്തി​​ൽ ഒ​​ന്നി​​ക്കാ​​ൻ 30ന് ​​ഡ​​ൽ​​ഹി കോ​​ൺ​​സ്റ്റി​​റ്റ്യൂ​​ഷ​​ൻ ക്ല​​ബി​​ൽ മു​​ന്ന​​ണി യോ​​ഗം ചേ​​രും.

എ​​സ്ഐ​​ആ​​റി​​ൽ ഗ്യാ​​നേ​​ഷ് കു​​മാ​​റി​​നെ​​തി​​രാ​​യ ആ​​രോ​​പ​​ണം പു​​റ​​ത്തു​​വ​​ന്ന​​തി​​നു പി​​ന്നാ​​ലെ തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സ് അ​​ധ്യ​​ക്ഷ മ​​മ​​ത ബാ​​ന​​ർ​​ജി ലോ​​ക്‌​​സ​​ഭ പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് രാ​​ഹു​​ൽ ഗാ​​ന്ധി​​യു​​മാ​​യും സി​​പി​​എം ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി എം.​​എ. ബേ​​ബി​​യു​​മാ​​യും ഫോ​​ണി​​ൽ സം​​സാ​​രി​​ച്ചി​​രു​​ന്നു. തു​​ട​​ർ​​ന്നാ​​ണ് അ​​ടി​​യ​​ന്ത​​ര യോ​​ഗം വി​​ളി​​ച്ചു​​ചേ​​ർ​​ക്കാ​​ൻ ധാ​​ര​​ണ​​യാ​​യ​​ത്.

National

ബി​ഹാ​റി​ൽ പ​ര​സ്യ പ്ര​ചാ​ര​ണം ഇ​ന്ന് അ​വ​സാ​നി​ക്കും; അ​വ​സാ​ന​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ചൊ​വ്വാ​ഴ്ച

ന്യൂ​ഡ​ൽ​ഹി: ര​ണ്ടാം​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ബി​ഹാ​റി​ൽ പ​ര​സ്യ പ്ര​ചാ​ര​ണം ഇ​ന്ന് അ​വ​സാ​നി​ക്കും. എ​ൻ​ഡി​എ സ​ഖ്യ​ത്തി​ന് വേ​ണ്ടി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​ഇ​ന്നും റാ​ലി​ക​ളി​ൽ പ​ങ്കെ​ടു​ക്കും.

വൈ​കു​ന്നേ​രം അ​ഞ്ചു മ​ണി​യോ​ടെ​യാ​ണ് പ​ര​സ്യ പ്ര​ചാ​ര​ണ​ങ്ങ​ൾ അ​വ​സാ​നി​ക്കു​ക. ചൊ​വ്വാ​ഴ്ച​യാ​ണ് ബി​ഹാ​റി​ൽ അ​വ​സാ​ന​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ്. 122 മ​ണ്ഡ​ല​ങ്ങ​ളാ​ണ് ര​ണ്ടാം​ഘ​ട്ട​ത്തി​ൽ വി​ധി​യെ​ഴു​തു​ന്ന​ത്. ന​വം​ബ​ർ 14ന് ​ആ​ണ് ഫ​ല​പ്ര​ഖ്യാ​പ​നം.

അ​തേ​സ​മ​യം എ​ൻ​ഡി​എ സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് എ​ത്താ​മെ​ന്നാ​ണ് ന​രേ​ന്ദ്ര മോ​ദി​യു​ടെ ആ​ത്മ​വി​ശ്വാ​സം. ഇ​ന്ത്യ സ​ഖ്യ​ത്തി​ന്‍റെ നേ​താ​ക്ക​ളും ഇ​ന്ന് അ​വ​സാ​നി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക​ളി​ൽ പ​ങ്കെ​ടു​ക്കും.

 

Latest News

Corehub Up