x
ad
Mon, 30 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ര​ദ് പ​വാ​റി​നെ ക​ണ്ട് മ​ട​ങ്ങി ഇ​ന്ത്യാ​സ​ഖ്യ നേ​താ​ക്ക​ൾ; പോ​രാ​ട്ടം തു​ട​രു​ക​യാ​ണെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി

വെബ് ഡെസ്ക്
Published: November 30, 2026 01:17 AM IST | Updated: November 30, 2026 01:17 AM IST

ശരദ് പവാറും രാഹുൽ ഗാന്ധിയും

മും​ബൈ: പാ​ർ​ല​മെ​ന്‍റി​ൽ മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ ബി​ല്ലി​നെ പി​ന്തു​ണ​യ്ക്കു​മെ​ന്ന എ​ൻ​സി​പി ശ​ര​ദ് പ​വാ​ർ പ​ക്ഷ​ത്തി​ന്‍റെ നി​ല​പാ​ടി​ന് പി​ന്നാ​ലെ ഇ​ന്ത്യാ​സ​ഖ്യ നേ​താ​ക്ക​ളു​ടെ ച​ർ​ച്ച പൂ​ർ​ത്തി​യാ​യി. പോ​രാ​ട്ടം തു​ട​രു​ക​യാ​ണെ​ന്നും എ​ല്ലാം ന​ല്ല​തു​പോ​ലെ പോ​കു​ന്നു​ണ്ടെ​ന്നും കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം രാ​ഹു​ൽ ഗാ​ന്ധി പ്ര​തി​ക​രി​ച്ചു.

ഞാ​യ​റാ​ഴ്ച രാ​ത്രി വൈ​കി​യാ​ണ് മും​ബൈ ബ്രീ​ച്ച് കാ​ൻ​ഡി ആ​ശു​പ​ത്രി​യി​ൽ എ​ൻ​സി​പി അ​ധ്യ​ക്ഷ​ൻ ശ​ര​ദ് പ​വാ​റു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച ന​ട​ന്ന​ത്. ശ​ര​ദ് പ​വാ​ർ ഇ​ന്ത്യാ​സ​ഖ്യ​ത്തി​നൊ​പ്പം അ​ണി​നി​ര​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും അ​ദ്ദേ​ഹം എ​ന്നും മ​തേ​ത​ര സ​ഖ്യ​ത്തി​നൊ​പ്പം നി​ല​കൊ​ണ്ട​യാ​ളാ​ണെ​ന്നും ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റും പ്ര​തി​ക​രി​ച്ചു.

മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ ബി​ല്ലി​ന് പി​ന്തു​ണ അ​റി​യി​ച്ച ഡി​എം​കെ​യെ അ​നു​ന​യി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ പാ​ളി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ന്ത്യാ​സ​ഖ്യ നേ​താ​ക്ക​ൾ ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ മും​ബൈ​യി​ൽ എ​ത്തി​യ​ത്. നേ​ര​ത്തേ ചെ​ന്നൈ​യി​ൽ ഇ​ന്ത്യാ​സ​ഖ്യ നേ​താ​ക്ക​ൾ ഡി​എം​കെ അ​ധ്യ​ക്ഷ​ൻ എം.​കെ.​സ്റ്റാ​ലി​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യെ​ങ്കി​ലും അ​നു​ന​യ​ശ്ര​മ​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

സോ​ണി​യ ഗാ​ന്ധി ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ൾ നേ​രി​ട്ടെ​ത്തി ച​ർ​ച്ച ന​ട​ത്തി​യി​ട്ടും സ്റ്റാ​ലി​ൻ വ​ഴ​ങ്ങി​യി​ല്ല. ത​മി​ഴ്നാ​ടി​ന്‍റെ താ​ത്പ​ര്യം മു​ൻ​നി​ർ​ത്തി​യാ​ണ് ഈ ​തീ​രു​മാ​ന​മെ​ന്നും ത​മി​ഴ്നാ​ടി​ന്‍റെ താ​ത്പ​ര്യം മാ​ത്ര​മാ​ണ് ത​ന്‍റെ മു​ന്നി​ലു​ള്ള​തെ​ന്നും സ്റ്റാ​ലി​ൻ ഇ​ന്ത്യാ​സ​ഖ്യ നേ​താ​ക്ക​ളോ​ട് പ​റ​ഞ്ഞു.

 

 

 

 

 

Tags : Sharad Pawar RahulGandhi NCP INDIAAlliance NewsUpdate Headlines

Recent News

Corehub Up