Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Iran Conflict

America

ഇ​റാ​ൻ സം​ഘ​ർ​ഷം: ര​ണ്ടാ​മ​ത്തെ സൈ​നി​ക​ൻ കാ​ണാ​താ​യ വി​വ​രം പു​റ​ത്തു​വി​ട്ട മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ജ​യി​ലി​ല​ട​യ്ക്കു​മെ​ന്ന് ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​റാ​ൻ വെ​ടി​വ​ച്ചി​ട്ട യു​എ​സ് യു​ദ്ധ​വി​മാ​ന​ത്തി​ലെ ര​ണ്ടാ​മ​ത്തെ സൈ​നി​ക​ൻ കാ​ണാ​താ​യ വി​വ​രം പു​റ​ത്തു​വി​ട്ട മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ജ​യി​ലി​ല​ട​യ്ക്കു​മെ​ന്ന് പ്ര​സി​ഡ​ന​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. തി​ങ്ക​ളാ​ഴ്ച വൈ​റ്റ് ഹൗ​സി​ൽ ന​ട​ന്ന വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് ട്രം​പ് ഈ ​മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്.

കാ​ണാ​താ​യ സൈ​നി​ക​നെ​ക്കു​റി​ച്ചു​ള്ള അ​തീ​വ ര​ഹ​സ്യ​വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യ​വ​രെ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വി​വ​ര​ങ്ങ​ളു​ടെ ഉ​റ​വി​ടം വെ​ളി​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കി​ൽ മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് ട്രം​പ് വ്യ​ക്ത​മാ​ക്കി.

ഇ​റാ​ൻ വെ​ടി​വ​ച്ചി​ട്ട എ​ഫ്-15 വി​മാ​ന​ത്തി​ലെ പൈ​ല​റ്റി​നെ​യും സ​ഹ​പൈ​ല​റ്റി​നെ​യും യു​എ​സ് സേ​ന സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​ൽ ര​ണ്ടാ​മ​ത്തെ സൈ​നി​ക​ന്‍റെ ര​ക്ഷാ​ദൗ​ത്യം അ​തീ​വ സ​ങ്കീ​ർ​ണ​മാ​യി​രു​ന്നു​വെ​ന്ന് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി പീ​റ്റ് ഹെ​ഗ്സെ​ത്ത് അ​റി​യി​ച്ചു.

ട്രം​പി​ന്‍റെ പ്ര​സ്താ​വ​ന മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യ​ത്തി​ന്മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്ന് നൈ​റ്റ് ഫ​സ്റ്റ് അ​മെ​ൻ​ഡ്‌​മെ​ന്‍റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പ്ര​തി​ക​രി​ച്ചു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​ത് ജ​നാ​ധി​പ​ത്യ​ത്തി​ന് ഗു​ണ​ക​ര​മ​ല്ലെ​ന്ന് അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് തു​റ​ന്നു​കൊ​ടു​ക്കാ​ൻ ഇ​റാ​ൻ ത​യ്യാ​റാ​യി​ല്ലെ​ങ്കി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ ഇ​റാ​നി​ലെ ത​ന്ത്ര​പ്ര​ധാ​ന മേ​ഖ​ല​ക​ൾ ത​ക​ർ​ക്കു​മെ​ന്നും ട്രം​പ് ഭീ​ഷ​ണി മു​ഴ​ക്കി​യി​ട്ടു​ണ്ട്. ഇ​റാ​ന്‍റെ വൈ​ദ്യു​തി നി​ല​യ​ങ്ങ​ളും പാ​ല​ങ്ങ​ളും ത​ക​ർ​ക്കു​മെ​ന്നാ​ണ് ട്രം​പി​ന്റെ മു​ന്ന​റി​യി​പ്പ്. ഇ​റാ​നു​മാ​യു​ള്ള യു​ദ്ധം ആ​റാം വാ​ര​ത്തി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ ക​ടു​ത്ത നി​ല​പാ​ടു​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​ണ് ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നീ​ക്കം.

Latest News

Corehub Up