Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Iritty

Kannur

ഇ​രി​ട്ടി​യി​ൽ ആ​ഫ്രി​ക്ക​ൻ ഒ​ച്ചു​ക​ൾ വ്യാ​പ​കം

ഇ​രി​ട്ടി: ടൗ​ണി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ആ​ഫ്രി​ക്ക​ൻ ഒ​ച്ചു​ക​ളു​ടെ വ്യാ​പ​നം രൂ​ക്ഷ​മാ​യി​ട്ടും നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പം ശ​ക്ത​ം. കൃ​ഷി​ക്കും പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​നും ഭീ​ഷ​ണി​യാ​യ ആ​ഫ്രി​ക്ക​ൻ ഒ​ച്ചു​ക​ളു​ടെ എ​ണ്ണം മൂ​ന്നു വ​ർ​ഷ​ത്തി​നി​ടെ ഗ​ണ്യ​മാ​യി വ​ർ​ധി​ച്ചി​ട്ടും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഫ​ല​പ്ര​ദ​മാ​യ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.
ഇ​രി​ട്ടി ടൗ​ണി​നോ​ട് ചേ​ർ​ന്നു​ള്ള പ​ഴ​ശി പ​ദ്ധ​തി പ്ര​ദേ​ശ​മാ​ണ് ആ​ഫ്രി​ക്ക​ൻ ഒ​ച്ചു​ക​ളു​ടെ പ്ര​ധാ​ന ആ​വാ​സ​ കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ന്ന​ത്. കാ​ടു​പി​ടി​ച്ചു കി​ട​ക്കു​ന്ന പ്ര​ദേ​ശ​ത്തു​നി​ന്ന് സ​മീ​പ​ത്തെ വീ​ടു​ക​ളി​ലേ​ക്കും ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും ഒ​ച്ചു​ക​ൾ വ്യാ​പി​ക്കു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.

പ​ച്ച​ക്ക​റി​ക​ൾ, വാ​ഴ, ക​പ്പ, അ​ല​ങ്കാ​ര സ​സ്യ​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ വി​വി​ധ കാ​ർ​ഷി​ക​വി​ള​ക​ളു​ടെ ഇ​ല​ക​ളും ത​ണ്ടു​ക​ളും ഭ​ക്ഷി​ക്കു​ന്ന​തി​നാ​ൽ ക​ർ​ഷ​ക​ർ വ​ലി​യ സാ​മ്പ​ത്തി​ക ന​ഷ്ട​മാ​ണ് നേ​രി​ടു​ന്ന​ത്. ഒ​രു ഒ​ച്ച് നൂ​റു​ക​ണ​ക്കി​ന് മു​ട്ട​ക​ൾ ഇ​ടു​ന്ന​തി​നാ​ൽ വ​ള​രെ വേ​ഗ​ത്തി​ൽ പെ​രു​കു​ന്ന സ്വ​ഭാ​വ​മാ​ണ് ഇ​വ​യ്ക്കു​ള്ള​ത്.

തു​ട​ക്ക​ത്തി​ൽ നി​യ​ന്ത്ര​ണ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നെ​ങ്കി​ൽ നി​ല​വി​ലെ സ്ഥി​തി ഒ​ഴി​വാ​ക്കാ​നാ​കു​മാ​യി​രു​ന്നു​വെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ആ​രോ​ഗ്യ​പ​ര​മാ​യ ആ​ശ​ങ്ക​ക​ളും ഉ​യ​രു​ന്നു​ണ്ട്.

ആ​ഫ്രി​ക്ക​ൻ ഒ​ച്ചു​ക​ളെ കൈ​കൊ​ണ്ട് നേ​രി​ട്ട് സ്പ​ർ​ശി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഒ​ച്ചു​ക​ളു​ടെ ദേ​ഹ​സ്ര​വ​ങ്ങ​ളി​ലൂ​ടെ ചി​ല പ​രാ​ദ​ജീ​വി​ക​ളും രോ​ഗാ​ണു​ക്ക​ളും മ​നു​ഷ്യ​രി​ലേ​ക്ക് പ​ക​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​തു​ണ്ടെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ മു​ന്ന​റി​യി​പ്പ്.

ആ​ഫ്രി​ക്ക​ൻ ഒ​ച്ചു​ക​ളു​ടെ വ്യാ​പ​നം ത​ട​യാ​ൻ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ, കൃ​ഷി​വ​കു​പ്പ്, ആ​രോ​ഗ്യ​വ​കു​പ്പ് എ​ന്നി​വ​യു​ടെ സം​യു​ക്ത നേ​തൃ​ത്വ​ത്തി​ൽ അ​ടി​യ​ന്ത​ര നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

District News

കണ്ണൂർ ജില്ലയിൽ കനത്ത മഴ; ഇരിട്ടി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കണ്ണൂർ ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ, ഇരിട്ടി താലൂക്ക് പരിധിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (ജൂൺ 27, 2025) അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്. അങ്കണവാടികൾ, മതപഠന സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ, പ്രൊഫഷണൽ കോളേജുകൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ ലഭിക്കുന്നുണ്ട്. ഇത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും ചെറിയ തോതിലുള്ള ഗതാഗത തടസ്സങ്ങൾക്കും കാരണമായിട്ടുണ്ട്. നദികളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് അവധി ബാധകമായിരിക്കില്ലെന്ന് കളക്ടർ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം അഭ്യർത്ഥിച്ചു.

Latest News

Corehub Up