Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K.sudhakaran

സു​ധാ​ക​ര​നെ ത​ള്ളി ചെ​ന്നി​ത്ത​ല; തൂ​ഫാ​ൻ യോ​ഗം വി​ളി​ക്കേ​ണ്ട​ത് പോ​ലീ​സെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി

 തി​രു​വ​ന​ന്ത​പു​രം: ക്രി​മി​ന​ൽ കേ​സ് പ്ര​തി​ക​ളെ​യും ഗു​ണ്ടാ നേ​താ​ക്ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ച് കെ.​സു​ധാ​ക​ര​ൻ എം​പി കൊ​ച്ചി​യി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത തൂ​ഫാ​ൻ യോ​ഗ​ത്തെ ത​ള്ളി​പ്പ​റ​ഞ്ഞ് മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. സു​ധാ​ക​ര​ന്‍റെ യോ​ഗ​ത്തെ​ക്കു​റി​ച്ച് ത​നി​ക്ക് അ​റി​യി​ല്ല.

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യു​ള്ള യോ​ഗം വി​ളി​ക്കാ​നു​ള്ള ചു​മ​ത​ല പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മാ​ത്ര​മാ​ണ്. അ​ല്ലാ​ത്ത യോ​ഗ​ങ്ങ​ളൊ​ന്നും ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ത​ല​യി​ൽ കെ​ട്ടി​വ​യ്ക്കേ​ണ്ടെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ല​ഹ​രി​വി​രു​ദ്ധ, ഗു​ണ്ടാ​വി​രു​ദ്ധ പ​രി​ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​കാ​ൻ സു​ധാ​ക​ര​ൻ ആ​ഹ്വാ​നം ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ അ​ദ്ദേ​ഹം വി​ളി​ച്ച യോ​ഗ​ത്തി​ൽ മ​ട്ടാ​ഞ്ചേ​രി ഹാ​രി​സ്, തോ​ക്ക് കേ​സ് പ്ര​തി റി​യാ​സ്, പു​ലി ന​സീ​ർ, ബ്യൂ​ട്ടി​പാ​ർ​ല​ർ വെ​ടി​വെ​പ്പ് കേ​സി​ലെ പ്ര​തി ബി​ലാ​ൽ തു​ട​ങ്ങി​യ പ്ര​മു​ഖ ക്രി​മി​ന​ൽ കേ​സ് പ്ര​തി​ക​ളും മു​ൻ ഗു​ണ്ടാ നേ​താ​ക്ക​ളും​ പ​ങ്കെ​ടു​ത്ത​താ​ണ് വ​ൻ വി​വാ​ദ​ത്തി​ന് വ​ഴി​വെ​ച്ച​ത്. യോ​ഗ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു.

ഇ​തോ​ടെ സു​ധാ​ക​ര​നെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു. സു​ധാ​ക​ര​ൻ കൊ​ച്ചി​യി​ൽ യോ​ഗം വി​ളി​ച്ച​ത് ത​ങ്ങ​ളു​ടെ അ​റി​വോ​ടെ​യ​ല്ലെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം എ​റ​ണാ​കു​ളം ഡി​സി​സി​യും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Kerala

അ​പ്ര​തീ​ക്ഷി​ത ട്വി​സ്റ്റ്; സു​ധാ​ക​ര​നും അ​ടൂ​ര്‍ പ്ര​കാ​ശും മ​ത്സ​രി​ച്ചേ​ക്കും

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ അ​പ്ര​തീ​ക്ഷി​ത ട്വി​സ്റ്റ്. എം​പി​മാ​രാ​യ കെ.​സു​ധാ​ക​ര​നും അ​ടൂ​ര്‍ പ്ര​കാ​ശി​നും ഇ​ള​വു ന​ൽ​കി​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. വി​ജ​യ​സാ​ധ്യ​ത പ​രി​ഗ​ണി​ച്ചാ​ണ് ഇ​രു​വ​ർ​ക്കും ഇ​ള​വു ന​ൽ​കി​യ​ത്.

അ​തേ​സ​മ​യം ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും. 55 മ​ണ്ഡ​ല​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കാ​നാ​ണ് നീ​ക്കം. രാ​വി​ലെ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി യോ​ഗം ചേ​രും. തി​രു​വ​ന​ന്ത​പു​രം ഉ​ൾ​പ്പ​ടെ പ​ല ജി​ല്ല​ക​ളി​ലും വ​ലി​യ ത​ർ​ക്കം തു​ട​രു​ക​യാ​ണ്.

ച​ർ​ച്ച​ക​ൾ​ക്കാ​യി കെ.​സു​ധാ​ക​ര​ൻ ഡ​ൽ​ഹി​ക്ക് തി​രി​ച്ചു. പു​ല​ർ​ച്ചെ​യു​ള്ള വി​മാ​ന​ത്തി​ൽ അ​ദ്ദേ​ഹം ക​ണ്ണൂ​രി​ൽ നി​ന്ന് ഡ​ൽ​ഹി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്. സീ​റ്റി​ന്‍റെ കാ​ര്യ​ത്തി​ൽ ഉ​റ​പ്പു ല​ഭി​ച്ചാ​ൽ മാ​ത്ര​മേ ഡ​ൽ​ഹി​യി​ലേ​ക്ക് തി​രി​ച്ചു​വ​രൂ എ​ന്നാ​യി​രു​ന്നു നേ​ര​ത്തെ​യു​ള്ള നി​ല​പാ​ട്.

Kerala

പു​തു​യു​ഗ യാ​ത്ര​യി​ൽ നി​ന്ന് കെ.​സു​ധാ​ക​ര​ൻ വി​ട്ടു​നി​ന്നു

ക​ണ്ണൂ​ർ: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ ന​യി​ക്കു​ന്ന യു​ഡി​എ​ഫി​ന്‍റെ പു​തു​യു​ഗ യാ​ത്ര​യി​ൽ നി​ന്ന് കെ.​സു​ധാ​ക​ര​ൻ എം​പി വി​ട്ടു​നി​ന്നു. യാ​ത്ര ശ​നി​യാ​ഴ്ച ക​ണ്ണൂ​ർ ജി​ല്ല​യി​ൽ പ്ര​വേ​ശി​ച്ചി​ട്ടും സു​ധാ​ക​ര​ൻ പ​ങ്കെ​ടു​ക്കാ​ത്ത​ത് ച​ർ​ച്ച​യാ​യി​ക്ക​ഴി​ഞ്ഞു.

വൈ​കു​ന്നേ​രം പ​യ്യ​ന്നൂ​രി​ലാ​യി​രു​ന്നു യാ​ത്ര​യു​ടെ ആ​ദ്യ സ്വീ​ക​ര​ണം. അ​തി​നി​ടെ വി​ശ​ദാ​ക​ര​ണ​വു​മാ​യി സു​ധാ​ക​ര​ൻ രം​ഗ​ത്തെ​ത്തി. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​റ​ണാ​കു​ള​ത്താ​യ​തി​നാ​ൽ പ​ങ്കെ​ടു​ത്തി​ല്ലെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.

ഇ​ന്ന​ലെ കു​മ്പ​ള​യി​ലെ യാ​ത്ര​യു​ടെ ഉ​ദ്ഘാ​ട​ന വേ​ദി​യി​ൽ നി​ന്ന് സു​ധാ​ക​ര​ൻ ഇ​റ​ങ്ങി​പ്പോ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം കാ​സ​ർ​ഗോ​ട്ടെ സ്വീ​ക​ര​ണ വേ​ദി​ക​ളി​ലൊ​ന്നും അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല.

Kerala

പാ​ർ​ട്ടി​യി​ൽ അ​നൈ​ക്യ​മു​ണ്ടാ​ക്കു​ന്ന​ത് നേ​താ​ക്ക​ന്മാ​ർ: കെ. ​സു​ധാ​ക​ര​ൻ

തി​രു​വ​ന​ന്ത​പു​രം: നേ​താ​ക്ക​ന്മാ​രാ​ണ് ഈ ​പാ​ർ​ട്ടി​യി​ൽ അ​നൈ​ക്യം ഉ​ണ്ടാ​ക്കു​ന്ന​വ​രെ​ന്നും അ​നൈ​ക്യം ഉ​ണ്ടാ​ക്കു​ന്ന​ത് നി​ർ​ത്തി​യാ​ൽ അ​ടു​ത്ത തി​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ചു വ​രാ​മെ​ന്നും കെ​പി​സി​സി മു​ൻ​അ​ധ്യ​ക്ഷ​ൻ കെ.​സു​ധാ​ക​ര​ൻ.

ഹൈ​ക്ക​മാ​ൻ​ഡി​നെ അ​തൃ​പ്തി അ​റി​യി​ച്ചു. അ​തൃ​പ്തി നേ​രെ മു​ഖം നോ​ക്കി പ​റ​ഞ്ഞു. ഇ​ല്ലേ​ൽ വ​ള്ള​ത്തി​ലാ​കും. അ​നു​കൂ​ല ന​ട​പ​ടി പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നും കെ. ​സു​ധാ​ക​ര​ൻ വ്യ​ക്ത​മാ​ക്കി.

കെ​പി​സി​സി അ​ധ്യ​ക്ഷ​നും പ്ര​തി​പ​ക്ഷ നേ​താ​വും ത​മ്മി​ൽ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾ ഇ​ല്ല. ഒ​രു പാ​ർ​ട്ടി​യാ​കു​മ്പോ​ൾ ഒ​രു വി​ഷ​യ​ത്തി​ൽ ര​ണ്ട് അ​ഭി​പ്രാ​യം ഉ​ണ്ടാ​കും. അ​ത് ത​ർ​ക്ക​മ​ല്ല. ആ​ശ​യ​വി​നി​മ​യ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്. എ​ല്ലാ​വ​രും പ​ര​സ്പ​രം ബ​ന്ധ​പ്പെ​ടു​ന്നു​ണ്ടെ​ന്നും സു​ധാ​ക​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ഷാ​ഫി​യെ മ​ർ​ദി​ച്ച സം​ഭ​വം; കോ​ൺ​ഗ്ര​സ് പ​ക​രം ചോ​ദി​ക്കു​മെ​ന്ന് കെ.​സു​ധാ​ക​ര​ൻ

കോ​ഴി​ക്കോ​ട്: പേ​രാ​മ്പ്ര​യി​ൽ ഷാ​ഫി പ​റ​മ്പി​ൽ എം​പി അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളു​ടെ​യും പ്രി​യ സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും ശ​രീ​ര​ത്തി​ൽ നി​ന്നും പൊ​ടി​ഞ്ഞ ചോ​ര​യ്ക്ക് കോ​ൺ​ഗ്ര​സ് പ​ക​രം ചോ​ദി​ക്കു​മെ​ന്ന് കെ​പി​സി​സി മു​ൻ അ​ധ്യ​ക്ഷ​ൻ കെ.​സു​ധാ​ക​ര​ൻ.

എ​കെ​ജി സെ​ന്‍റ​റി​ല്‍​നി​ന്ന് കി​മ്പ​ളം വാ​ങ്ങി പി​ണ​റാ​യി​ക്ക് വി​ടു​പ​ണി ചെ​യ്യാ​നി​റ​ങ്ങി​യ പോ​ലീ​സു​കാ​ര്‍ നേ​രേ​ചൊ​വ്വേ പെ​ന്‍​ഷ​ന്‍​പ​റ്റി വീ​ട്ടി​ല്‍ പോ​കി​ല്ല. കെ.​കെ. ഷൈ​ല​ജ​യെ തോ​ല്‍​പ്പി​ച്ച​തി​ന്‍റെ ദേ​ഷ്യ​മാ​ണെ​ങ്കി​ല്‍ ജ​നാ​ധി​പ​ത്യ​രീ​തി​യി​ല്‍ തീ​ര്‍​ക്ക​ണം.

കോ​ണ്‍​ഗ്ര​സി​ന്‍റെ രാ​ഷ്ട്രീ​യ​ത്തോ​ട് രാ​ഷ്ട്രീ​യം​പ​റ​ഞ്ഞ് പി​ടി​ച്ചു​നി​ല്‍​ക്കാ​ന്‍ കെ​ല്‍​പ്പി​ല്ലാ​തെ പോ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ച് സി​പി​എം ന​ട​ത്തു​ന്ന നാ​ണം​കെ​ട്ട ക​ളി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും പോ​സ്റ്റി​ല്‍ പ​റ​യു​ന്നു.

ശ​ബ​രി​മ​ല​യി​ലെ സ്വ​ര്‍​ണ​പ്പാ​ളി ക​ട്ടെ​ടു​ത്ത വി​ഷ​യ​ത്തി​ല്‍ പ്ര​തി​ക​രി​ക്ക​രു​തെ​ന്നാ​ണ് പോ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മ​ണം ന​ട​ത്തി സി​പി​എം പ​റ​ഞ്ഞു​വ​യ്ക്കു​ന്ന​ത്. ശ​ബ​രി​മ​ല​യി​ല്‍ വി​ശ്വാ​സി​ക​ള്‍​ക്കൊ​പ്പം എ​ന്നും കോ​ണ്‍​ഗ്ര​സു​ണ്ട്. ചോ​ര​യി​ല്‍ മു​ക്കി സ​മ​ര​ങ്ങ​ളെ ഇ​ല്ലാ​താ​ക്കാ​മെ​ന്ന് ഒ​രാ​ളും ക​രു​തേ​ണ്ടെ​ന്നും സു​ധാ​ക​ര​ന്‍ കു​റി​ച്ചു.

കൂ​ടു​ത​ല്‍ ശ​ക്ത​മാ​യ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ങ്ങ​ള്‍ ഉ​ണ്ടാ​കു​മെ​ന്നും ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ ദു​ര്‍​ഭ​ര​ണ​ത്തെ തു​ട​ച്ചു​നീ​ക്കു​മെ​ന്നും സു​ധാ​ക​ര​ന്‍ വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up