ന്യൂഡൽഹി: കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിൽ പൊട്ടിത്തെറി. കണ്ണൂർ സീറ്റിനെ ചൊല്ലി പാർട്ടിക്കുള്ളിൽ കലാപക്കൊടി ഉയർത്തിയ കെ.സുധാകരൻ ഇന്ന് മാധ്യമങ്ങളെ കണ്ട് നിലപാട് വ്യക്തമാക്കും. അവസാനശ്രമമെന്ന നിലയിൽ അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്.
രമേശ് ചെന്നിത്തലയും ചില എംപിമാരും സുധാകരനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ തന്റെ അതൃപ്തി സുധാകരൻ ശക്തമായ ഭാഷയിൽ അറിയിച്ചതായാണ് വിവരം. തനിക്ക് നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടില്ല എന്ന വികാരം അദ്ദേഹത്തിനുണ്ട്. കണ്ണൂരിലെ സീറ്റ് ചർച്ചയിൽ തന്നെ ഉൾപ്പെടുത്തിയില്ലെന്ന പരാതിയും സുധാകരൻ ഉന്നയിക്കുന്നുണ്ട്.
ബുധനാഴ്ച കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ചേരുന്നുണ്ട്. ഇതിന് തൊട്ടുമുമ്പോ അല്ലെങ്കിൽ ശേഷമോ മാധ്യമങ്ങളോട് സുധാകരൻ സംസാരിച്ചേക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം കെ .സുധാകരന് സീറ്റില്ലെങ്കില്‍ പേരാവൂരില്‍ സണ്ണി ജോസഫിനായി പ്രവര്‍ത്തിക്കേണ്ടെന്നാണ് സുധാകരന് അനുകൂലികളുടെ ആഹ്വാനം.
വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് മുന്നറിയിപ്പ്. പ്രവര്‍ത്തകരുടെ വികാരം മനസിലാക്കാത്ത നേതാക്കള്‍ക്ക് വേണ്ടി എന്തിന് പ്രവര്‍ത്തിക്കണം എന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വാട്ട്സാപ്പ് കൂട്ടായ്മകളില്‍ പ്രചരിക്കപ്പെട്ട സന്ദേശത്തില്‍ പറയുന്നത്.
Tags : k.sudhakaran candidate list congress