District News
കോട്ടയം: ജില്ലയില് രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് ഒരു മണിക്കൂര് പിന്നിട്ടതോടെ നല്ല തിരക്കനുഭവപ്പെട്ടു. രാവിലെ ജോലിക്കു പോകുന്നവരുടെ നീണ്ടനിരയാണ് പല ബൂത്തിലും കാണാനായത്. ജില്ലയില് രാവിലെ 9.05 വരെ 14.11 ശതമാനം വോട്ട് രേഖപ്പെടുത്തി.
ഒറ്റപ്പെട്ട സ്ഥലങ്ങളില് രാവിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് കേടായതു മൂലം വോട്ടെടുപ്പ് ആരംഭിക്കാന് വൈകി. പുതിയ വോട്ടിംഗ് മെഷീന് എത്തിച്ചു വോട്ടെടുപ്പ് തുടര്ന്നു. പാമ്പാടി പഞ്ചായത്തിലെ കയത്തുങ്കല് 12-ാം വാര്ഡ് കുറ്റിക്കല് സെന്റ് തോമസ് ഹൈസ്കൂളിലെ ഒന്നാം നമ്പര് ബൂത്തില് വോട്ടിംഗ് മെഷീന് തകരാറിലായി.
മുണ്ടക്കയം പഞ്ചായത്ത് പതിനെട്ടാം വാര്ഡ് തന്നിക്കപതാലില് വോട്ടെടുപ്പ് മെഷീന് തകരാറിനെ തുടര്ന്ന് മുക്കാല് മണിക്കൂര് വോട്ടെടുപ്പ് തടസപ്പെട്ടു. തുടര്ന്ന് ഉദ്യോഗസ്ഥര് വോട്ടിംഗ് മെഷീന്റെ തകരാര് പരിഹരിച്ചു തെരഞ്ഞെടുപ്പ് പ്രക്രിയകള് പുനഃരാരംഭിച്ചു.
മുണ്ടക്കയം പഞ്ചായത്ത് 13-ാം നമ്പര് പുഞ്ചയവയല് സെന്റ്മേരീസ് എല്പി സ്കൂള് ബൂത്തിലും വോട്ടിംഗ് യന്ത്രം പണിമുടക്കി വോട്ടിംഗ് തടസപ്പെട്ടു.
പാറത്തോട് പഞ്ചായത്ത് മൂന്നാം വാര്ഡ് ബൂത്തായ ഗ്രേസി മെമ്മോറിയല് സ്കൂളിലെ വോട്ടിംഗ് മെഷീന് തകരാറിലായി. 78 പേര് വോട്ട് ചെയ്ത ചെയ്ത ശേഷമാണു തകരാറിലായത്.
പാറത്തോട് പഞ്ചായത്ത് 17 വാര്ഡിലെ ഒന്നാം നമ്പര് ബൂത്തില് വോട്ടിംഗ് യന്ത്രം തകരാറിലായതിനെതുടര്ന്ന് അരമണിക്കൂര് വൈകിയാണ് വോട്ടിംഗ് ആരംഭിച്ചത്.
Kerala
കോട്ടയം: ചേട്ടന്മാരേ... ചേച്ചിമാരേ തലയിലോട്ടാണ് ഇരിക്കുന്നത്. മറക്കരുത് നമ്മുടെ ചിഹ്നമാണ് തലയിലിരിക്കുന്നത്. തെരഞ്ഞെടുപ്പു പ്രചരണരംഗത്ത് ഇക്കുറിയും വ്യത്യസ്തനാവുകയാണ് കോട്ടയം എലിക്കുളം പഞ്ചായത്ത് അഞ്ചാം വാര്ഡിലെ യുഡിഎഫ് സ്ഥാനാര്ഥിയായ മാത്യൂസ് പെരുമനങ്ങാട്. തന്റെ തെരഞ്ഞെടുപ്പ് അടയാളമായ ടെലിവിഷന് തലയില് ചുമന്നുകൊണ്ടാണ് ഇദ്ദേഹം വീടുകള് കയറി വോട്ടഭ്യര്ഥിക്കുന്നത്. സ്ഥാനാര്ഥി പ്രചാരണ രംഗത്താണെങ്കിലും തലയില് ചിഹ്നമായ ടെലിവിഷനുണ്ട്.
2015 ല്ആദ്യമായി ബള്ബ് ചിഹ്നത്തില് മത്സരിച്ച് ജയിച്ച് വാര്ഡിലാണ് ഇക്കുറി മാത്യൃസ് പെരുമനങ്ങാടന് അങ്കത്തിനിറങ്ങുന്നത്.
ആദ്യ തെരഞ്ഞെടുപ്പില് ലഭിച്ച ചിഹ്നമായ ബള്ബു കൈയില് പിടിച്ചായിരുന്നു അന്ന് വോട്ടഭ്യര്ഥന. 2020 ല് പഞ്ചായത്തിലെ വട്ടന്താനം വാര്ഡില് അങ്കത്തിനിറങ്ങിയപ്പോള് ചിഹ്നം ഫുട്ബോളായിരുന്നു. അന്ന് ഫുട്ബോള് കൈയില് പിടിച്ചായിരുന്നു പ്രചാരണം. കഴിഞ്ഞ രണ്ടു തവണ കൈയില് ചിഹ്നങ്ങളുമായി വീടുകയറി വിജയിച്ച് മെന്പറായ മാത്യൂസ് ഇക്കുറി ചിഹ്നം ടെലിവിഷനായതോടെ തലയില് ചുമന്നാണ് വീടുകയറ്റം. .അഞ്ചാം വാര്ഡിലെ 450 തോളം വീടുകളിലും ടെലിവിഷന് തലയിലേന്തി മാത്യുസ്എത്തുന്നുണ്ട്. ചിഹ്നവുമായി വീട് കയറുന്നതിന്റെ കാര്യവും മാത്യൂസ് പറഞ്ഞു. വ്യത്യസ്ത ചിഹ്നങ്ങള് വോട്ടറുമാരുടെ മനസില് ആഴത്തില് പതിയും. അവരുടെ മനസില് നിന്നു ചിഹ്നം മായുകയില്ല. ഇതാണ് ചിഹ്നവുമായുള്ള പ്രചാരണത്തിന്റെ ലക്ഷ്യം. വില്സണ് മാത്യുവാണ് ഇവിടെ എല്ഡിഎഫ് സ്ഥാനാര്ഥി. ജേക്കബ് കാഞ്ഞിരത്തിങ്കല് ബിജെപി. സ്ഥാനാര്ഥിയായും ഒരു സ്വതന്ത്രനും മത്സര രംഗത്തുണ്
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം നാളെ ഉച്ചകഴിഞ്ഞു മൂന്നു വരെ പിൻവലിക്കാം.
സ്ഥാനാർഥിക്കോ നാമനിർദേശകനോ സ്ഥാനാർഥി അധികാരപ്പെടുത്തിയ തെരഞ്ഞെടുപ്പ് ഏജന്റിനോ ഫോറം 5ൽ തയാറാക്കിയ നോട്ടീസ് നല്കാം. സ്ഥാനാർഥിത്വം പിൻവലിക്കുന്നതിനുള്ള അവസാന സമയത്തിനുശേഷം റിട്ടേണിംഗ് ഓഫീസർ മത്സരിക്കുന്ന സ്ഥാനാർഥികളുടെ അന്തിമപട്ടിക പ്രസിദ്ധീകരിക്കും.
National
ന്യൂഡൽഹി: കേരളത്തിലും തമിഴ്നാട്ടിലും വോട്ടുശതമാനം വർധിപ്പിക്കാനും ഏതാനും സീറ്റുകളെങ്കിലും പോക്കറ്റിലാക്കാനും ബിഹാറിലെ വൻവിജയം ബിജെപിക്കു കരുത്തായേക്കും.
കോണ്ഗ്രസിനും ഇടതുപാർട്ടികൾക്കും ഉണ്ടായ കനത്ത തോൽവിയുടെ ആഘാതം ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പിൽ പോലും ചെറുതായെങ്കിലും പ്രതിഫലിക്കും. കൂടുതൽ ക്ഷീണിച്ചത് ആരാണെന്ന് യുഡിഎഫും എൽഡിഎഫും തർക്കിക്കുന്പോൾ ബിജെപിക്കാർ മാറിനിന്നു ചിരിക്കുന്നതു കാണാം.
2020ലെ ബിഹാർ തെരഞ്ഞെടുപ്പിൽ 19 സീറ്റു കിട്ടിയ കോണ്ഗ്രസിന് ഇത്തവണ ആറ് സീറ്റിലേക്കാണു ചുരുങ്ങേണ്ടി വന്നത്. രണ്ടു സീറ്റുണ്ടായിരുന്ന സിപിഎമ്മിന് ഒന്ന് നിലനിർത്താനായി. എന്നാൽ രണ്ടു സീറ്റും നഷ്ടപ്പെട്ടു വട്ടപ്പൂജ്യത്തിലാണു സിപിഐ. സിപിഐഎംഎല്ലിന്റെ 12 സീറ്റുകൾ അടക്കം കഴിഞ്ഞ തവണ 16 സീറ്റുണ്ടായിരുന്ന ഇടതുപാർട്ടികൾക്കെല്ലാം കൂടി വെറും മൂന്നു സീറ്റാണു കിട്ടിയത്.