Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Knife Attack

പാ​രി​സി​ൽ കോ​ട​തി സ​മു​ച്ച​യ​ത്തി​ന് സ​മീ​പം ക​ത്തി​യാ​ക്ര​മ​ണം; ഗ​ർ​ഭി​ണി​ ഉ​ൾ​പ്പെ​ടെ മൂ​ന്ന് സ്ത്രീ​ക​ൾ​ക്ക് പ​രി​ക്ക്

പാ​രി​സ്: ഫ്രാ​ൻ​സി​ൽ കോ​ട​തി സ​മു​ച്ച​യ​ത്തി​ന് സ​മീ​പം സ്ത്രീ​ക​ൾ​ക്ക് നേ​രെ ക്രൂ​ര​മാ​യ ക​ത്തി​യാ​ക്ര​മ​ണം. പാ​രീ​സി​ലെ പോ​ർ​ട്ട് ഡി ​ക്ലി​ഷി​യി​ലു​ള്ള കോ​ട​തി സ​മു​ച്ച​യ​ത്തി​ന് സ​മീ​പം തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ക​ശാ​പ്പി​ന് ഉ​പ​യോ​ഗി​ക്കു​ന്ന വ​ലി​യ ക​ത്തി​യു​മാ​യെ​ത്തി​യ യു​വാ​വ് റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന സ്ത്രീ​ക​ളെ യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

19, 24, 36 വ​യ​സ് പ്രാ​യ​മു​ള്ള മൂ​ന്ന് സ്ത്രീ​ക​ളാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. ഇ​തി​ൽ ഒ​രാ​ൾ ഗ​ർ​ഭി​ണി​യാ​ണെ​ന്നാ​ണ് വി​വ​രം. നീ​ണ്ട മു​ടി​യും ക്രീം ​ക​ള​ർ ട്രാ​ക്ക് സ്യൂ​ട്ടും ധ​രി​ച്ച പ്ര​തി​യാ​ണ് ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​ത്.

ആ​ക്ര​മ​ണ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​ട്ടു​ണ്ട്. ഒ​രു സ്ത്രീ​യു​ടെ മു​തു​കി​ൽ പ്ര​തി കു​ത്തു​ന്ന​ത് ക​ണ്ട​തോ​ടെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന വ​ഴി​യാ​ത്ര​ക്കാ​ർ ചേ​ർ​ന്ന് ഇ​യാ​ളെ കീ​ഴ്പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് സം​ഘ​ത്തി​ന് പ്ര​തി​യെ കൈ​മാ​റി. സം​ഭ​വ​ത്തെ​ക്കു​റി​ച്ചു​ള്ള സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

International

താ​യ്‌​വാ​നി​ൽ ക​ത്തി​യാ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് പേ​ർ കൊ​ല്ല​പ്പെ​ട്ടു

താ​യ്‌വാ​ൻ: താ​യ്‌​വാ​നി​ലു​ണ്ടാ​യ ക​ത്തി​യാ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഒ​ൻ​പ​ത് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ൽ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. തായ്‌വാന്‍റെ തലസ്ഥാനത്ത് പ്രാ​ദേ​ശി​ക സ​മ​യം വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​മാ​യി​രു​ന്നു ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

അ​ക്ര​മി ക​ണ്ണീ​ർ​വാ​ത​കം വ​ലി​ച്ചെ​റി​ഞ്ഞ​ശേ​ഷ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. പി​ന്നീ​ട് ഇ​യാ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ​നി​ന്നും ചാ​ടി മ​രി​ച്ച​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ചാ​ങ് വെ​ൻ എ​ന്ന ഇ​രു​പ​ത്തി​യെ​ഴു​കാ​ര​നാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. താ​യ്പേ​യ് മെ​യി​ൻ സ്റ്റേ​ഷ​നി​ലും ഴോം​ഗ്ഷാ​ൻ സ്റ്റേ​ഷ​നി​ലു​മാ​ണ് വെ​ള്ളി​യാ​ഴ്ച ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ആ​സൂ​ത്രി​ത ആ​ക്ര​മ​ണ​മാ​ണ് ന​ട​ന്ന​തെ​ന്നും എ​ന്നാ​ൽ ആ​ക്ര​മ​ണ​ത്തി​ന്‍റെ പി​ന്നി​ലെ ല​ക്ഷ്യം ഇ​പ്പോ​ൾ അ​റി​വാ​യി​ട്ടി​ല്ലെ​ന്നും ത​യ്‌​വാ​ൻ പ്ര​ധാ​ന​മ​ന്ത്രി ചോ ​റൊം​ഗ് താ​യ് പ​റ​ഞ്ഞു.

NRI

ജ​ര്‍​മ​നി​യി​ലെ ക്രി​സ്മ​സ് മാ​ര്‍​ക്ക​റ്റി​ല്‍ ക​ത്തി​യാ​ക്ര​മ​ണം

ബെര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ തു​രിം​ഗി​യ സം​സ്ഥാ​ന​ത്തി​ലെ വെ​യ്മ​റി​ല്‍ ക്രി​സ്മ​സ് മാ​ര്‍​ക്ക​റ്റി​ല്‍ 29 വ​യ​സു​ള്ള മൊ​റോ​ക്കോ​കാ​ര​ന്‍റെ ക​ത്തി​യാ​ക്ര​മ​ണ​ത്തി​ല്‍ നി​ര​വ​ധി​യാ​ളു​ക​ള്‍​ക്ക് പ​രി​ക്കേ​റ്റു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം വെ​യ്മ​റി​ലെ നാ​ഷ​ണ​ല്‍ തി​യ​റ്റ​റി​ന് മു​ന്നി​ലു​ള്ള പ്ര​ശ​സ്ത​മാ​യ ഐ​സ് റി​ങ്കി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്.

തു​ട​ര്‍​ന്ന് പോ​ലീ​സി​നെ​യും പ്ര​തി ഭീ​ഷ​ണ​പ്പെ​ടു​ത്തി. ഒ​ടു​വി​ല്‍ പോ​ലീ​സ് കു​രു​മു​ള​ക് സ്പ്രേ ​ഉ​പ​യോ​ഗി​ച്ച് പ്ര​തി​യെ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

കു​രു​മു​ള​ക് സ്പ്രേ ​ഉ​പ​യോ​ഗി​ച്ച​തി​ല്‍ പ്ര​തി​ക്കും മ​റ്റ് മൂ​ന്ന് പേ​ര്‍​ക്കും നി​സാ​ര പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തി​ന്‍റെ സാ​ക്ഷി​ക​ള്‍ ത​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടാ​ന്‍ പോ​ലീ​സ് അ​ഭ്യ​ര്‍​ഥി​ച്ചു.

International

കത്തിയാക്രമണം: പ്രതിക്കെതിരേ കൊലപാതകശ്രമക്കുറ്റം

ല​​​ണ്ട​​​ൻ: ട്രെ​​​യി​​​നി​​​ലെ ക​​​ത്തി​​​യാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ ആ​​​ന്‍റ​​​ണി വി​​​ല്യം​​​സി​​​നു (32) മേ​​​ൽ പ​​​ത്ത് കൊ​​​ല​​​പാ​​​ത​​​ക​​​ശ്ര​​​മ കു​​​റ്റ​​​ങ്ങ​​​ൾ ചു​​​ത്തി​​​യ​​​താ​​​യി ബ്രി​​​ട്ടീ​​​ഷ് പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

ശ​​​നി​​​യാ​​​ഴ്ച​​​യു​​​ണ്ടാ​​​യ അ​​​ക്ര​​​മ​​​ത്തി​​​ൽ ഇ​​​യാ​​​ൾ​​​ക്കു മാ​​​ത്ര​​​മാ​​​ണു പ​​​ങ്കു​​​ള്ള​​​തെ​​​ന്നും സം​​​ഭ​​​വ​​​ത്തി​​​നു തീ​​​വ്ര​​​വാ​​​ദ​​​ബ​​​ന്ധ​​​മി​​​ല്ലെ​​​ന്നും പോ​​​ലീ​​​സ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. മ​​​റ്റൊ​​​രാ​​​ളെ​​​ക്കൂ​​​ടി ക​​​സ്റ്റ​​​ഡി​​​യി​​​ൽ എ​​​ടു​​​ത്തി​​​രു​​​ന്നു​​​വെ​​​ങ്കി​​​ലും പി​​​ന്നീ​​​ട് വി​​​ട്ട​​​യ​​​ച്ചു.

ശ​​​നി​​​യാ​​​ഴ്ച ല​​​ണ്ട​​​നി​​​ലേ​​​ക്കു വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്ന ട്രെ​​​യി​​​നി​​​ൽ ഇ​​​യാ​​​ൾ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 11 പേ​​​ർ​​​ക്കാ​​​ണു കു​​​ത്തേ​​​റ്റ​​​ത്.

International

ല​ണ്ട​നി​ൽ ക​ത്തി​യാ​ക്ര​മ​ണം; ഒ​രാ​ൾ മ​രി​ച്ചു

ല​​​​ണ്ട​​​​ൻ: പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ ല​​​​ണ്ട​​​​നി​​​​ലു​​​​ണ്ടാ​​​​യ ക​​​​ത്തി​​​​യാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ഒ​​​​രാ​​​​ൾ മ​​​​രി​​​​ക്കു​​​​ക​​​​യും ര​​​​ണ്ടു​​​​പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

അ​​​​ക്സ്ബ്രി​​​​ഡ്ജി​​​​ലെ മി​​​​ഡ്ഹ​​​​സ്റ്റി​​​​ൽ നാ​​​​യ​​​​യു​​​​മാ​​​​യി ന​​​​ട​​​​ത്ത​​​​ത്തി​​​​നി​​​​റ​​​​ങ്ങി​​​​യ വെ​​​​യ്‌​​​​ൻ ബ്രോ​​​​ഡോ​​​​ഹ​​​​സ്റ്റ് (49) എ​​​​ന്ന​​​​യാ​​​​ളാ​​​​ണു മ​​​​രി​​​​ച്ച​​​​ത്. 45 വ​​​​യ​​​​സു​​​​ള്ള​​​​യാ​​​​ളും ഇ​​​​യാ​​​​ളു​​​​ടെ 14 വ​​​​യ​​​​സു​​​​കാ​​​​ര​​​​നാ​​​​യ മ​​​​ക​​​​നു​​​​മാ​​​​ണ് പ​​​​രി​​​​ക്കേ​​​​റ്റ​​​​ത്. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ അ​​​​ഫ്ഗാ​​​​ൻ സ്വ​​​​ദേ​​​​ശി​​​​യാ​​​​യ 22കാ​​​​ര​​​​നെ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു.

തി​​​​ങ്ക​​​​ളാ​​​​ഴ്ച പ്രാ​​​​ദേ​​​​ശി​​​​ക​​​​സ​​​​മ​​​​യം വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചി​​​​നാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. ത​​​​ർ​​​​ക്ക​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് അ​​​​ഫ്ഗാ​​​​ൻ പൗ​​​​ര​​​​ൻ ബ്രി​​​​ട്ടീ​​​​ഷ് പൗ​​​​ര​​​​ന്മാ​​​​രെ കു​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. പ്ര​​​​തി 2020 ന​​​​വം​​​​ബ​​​​റി​​​​ൽ ലോ​​​​റി​​​​യി​​​​ൽ ല​​​​ണ്ട​​​​നി​​​​ലെ​​​​ത്തി​​​​യ​​​​താ​​​​ണ്. പി​​​​ന്നീ​​​​ട് ഇ​​​​യാ​​​​ൾ​​​​ക്ക് അ​​​​ഭ​​​​യം ന​​​​ൽ​​​​കി. പ്ര​​​​തി​​​​യും ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നി​​​​ര​​​​യാ​​​​യ​​​​വ​​​​രും ത​​​​മ്മി​​​​ലു​​​​ള്ള ബ​​​​ന്ധം ക​​​​ണ്ടെ​​​​ത്താ​​​​നു​​​​ള്ള ശ്ര​​​​മ​​​​ത്തി​​​​ലാ​​​​ണെ​​​ന്ന് പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

NRI

ജർമനിയിലെ കത്തിയാക്രമണം: പ്രതിക്ക് മരണം വരെ തടവ്

ബ​​​ർ​​​ലി​​​ൻ: ജ​​​ർ​​​മ​​​നി​​​യി​​​ലെ സോ​​​ളി​​​ങ്ങൻ ന​​​ഗ​​​ര​​​ത്തി​​​ൽ ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​മു​​​ണ്ടാ​​​യ ക​​​ത്തി​​​യാ​​​ക്ര​​​മ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​റ​​​സ്റ്റി​​​ലാ​​​യ പ്ര​​​തി​​​ക്ക് മ​​​ര​​​ണം വ​​​രെ ത​​​ട​​​വു​​​ശി​​​ക്ഷ വി​​​ധി​​​ച്ച് കോ​​​ട​​​തി.

സി​​​റി​​​യ​​​ൻ അ​​​ഭ​​​യാ​​​ർ​​​ഥി ഇ​​​സാ അ​​​ൽ​​​ച്ച് (27) എ​​​ന്ന​​​യാ​​​ളെ​​​യാ​​​ണു ഭീ​​​ക​​​ര​​​വാ​​​ദ​​​ക്കു​​​റ്റം ചു​​​മ​​​ത്തി ശി​​​ക്ഷി​​​ച്ച​​​ത്. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഓ​​​ഗ​​​സ്റ്റ് 23ന് ​​​ന​​​ഗ​​​ര​​​ത്തി​​​ലെ ‘ഫെ​​​സ്റ്റി​​​വ​​​ൽ ഓ​​​ഫ് ഡൈ​​​വേ​​​ഴ്സി​​​റ്റി’ ആ​​​ഘോ​​​ഷ​​​ത്തി​​​നി​​​ടെ​​​യു​​​ണ്ടാ​​​യ ക​​​ത്തി​​​യാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മൂ​​​ന്നു​​​പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടി​​​രു​​​ന്നു.

പ്ര​​​തി ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യ ഐ​​​എ​​​സി​​​ൽ അം​​​ഗ​​​ത്വ​​​മു​​​ള്ള​​​യാ​​​ളാ​​​ണെ​​​ന്നും ഏ​​​താ​​​നും വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി രാ​​​ജ്യ​​​ത്ത് ഐ​​​എ​​​സി​​​ന്‍റെ ആ​​​ശ​​​യ​​​ങ്ങ​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു.

International

അയർലൻഡിലെ കത്തിയാക്രമണം ജിഹാദി ആക്രമണം: പോലീസ്

ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ലെ സൈ​നി​ക​ക്യാ​ന്പി​ൽ ചാ​പ്ലൈ​നാ​യ വൈ​ദി​ക​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വം രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ ജി​ഹാ​ദി ആ​ക്ര​മ​ണ​മാ​ണെ​ന്നു പോ​ലീ​സ്. ഈ​വ​ർ​ഷ​ത്തെ യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ ടെ​റ​റി​സം സി​റ്റു​വേ​ഷ​ൻ ആ​ൻ​ഡ് ട്രെ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യ​മു​ള്ള​ത്. ക​ഴി​ഞ്ഞ വ​ർ​ഷം യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ 14 അം​ഗ​രാ​ജ്യ​ങ്ങ​ളി​ലാ​യി 58 ഭീ​ക​രാ​ക്ര​മ​ണം ന​ട​ന്ന​താ​യും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

ഗാ​ൽ​വെ​യി​ലെ റെ​ൻ​മോ​ർ ബാ​റ​ക്സി​ൽ ചാ​പ്ലൈ​നാ​യ ഫാ. ​പോ​ൾ മ​ർ​ഫി​യെ​യാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഗ​സ്റ്റി​ൽ പ​തി​നേ​ഴു​കാ​ര​നാ​യ അ​ക്ര​മി ക​ത്തി​കൊ​ണ്ട് ആ​ക്ര​മി​ച്ച​ത്. സം​ഭ​വ​ത്തി​ൽ പ്ര​തി​ക്ക് കോ​ട​തി ഈ ​വ​ർ​ഷം ആ​ദ്യം പ​ത്തു​വ​ർ​ഷം ത​ട​വു​ശി​ക്ഷ വി​ധി​ച്ചി​രു​ന്നു. പ്ര​തി 15-ാം വ​യ​സി​ൽ ഇ​സ്‌​ലാം മ​ത​ത്തി​ലേ​ക്ക് പ​രി​വ​ർ​ത്ത​നം ചെ​യ്യ​പ്പെ​ട്ട​യാ​ളാ​ണെ​ന്നും ഓ​ൺ​ലൈ​നി​ലൂ​ടെ ഐ​എ​സ് ഭീ​ക​ര​സം​ഘ​ട​ന​യു​ടെ ആ​ശ​യ​ങ്ങ​ളി​ൽ ആ​കൃ​ഷ്‌​ട​നാ​കു​ക​യു​മാ​യി​രു​ന്നു​വെ​ന്നും കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു.

Latest News

Corehub Up