Kerala
കൊച്ചി: ലക്ഷദ്വീപിൽ വീണ്ടും കേന്ദ്ര സർക്കാരിന്റെ കടുംവെട്ട്. നിരവധി ഉന്നത ഉദ്യോഗസ്ഥരെ കൂട്ടത്തോടെ പിരിച്ചുവിടുകയും കോളജുകളിലെ ഡിഗ്രി കോഴ്സുകൾ വെട്ടിക്കുറക്കുകയും ചെയ്തു. പത്തു പേരെയാണ് ബുധനാഴ്ച പിരിച്ചുവിട്ടത്.
വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർക്കാണ് നിർബന്ധിത വിരമിക്കൽ. പിരിച്ചുവിടപ്പെടുന്നവർക്ക് മൂന്നുമാസത്തെ ശമ്പളവും അലവൻസും നൽകും. കഴിഞ്ഞദിവസം 47 പേരെ കൂട്ടത്തോടെ പിരിച്ചുവിട്ടിരുന്നു.
പിന്നാലെ വിദ്യാർഥികളെ പ്രതിസന്ധിയിലാക്കി വിദ്യാഭ്യാസ വകുപ്പ് നടപടിയും വന്നു. അലോട്ട്മെന്റിറിന് തലേന്ന് സർക്കാർ കോളജുകളിലെ കോഴ്സുകൾ വെട്ടിക്കുറച്ചു. ആന്ത്രോത്ത്, കടമത്ത്, മിനിക്കോയ് കോളജുകളിലെ കോഴ്സുകളാണ് വെട്ടിക്കുറച്ചത്.
ബിഎ പൊളിറ്റിക്കൽ സയൻസ്, ബിഎ ഇംഗ്ലീഷ്, ബി.വോക് കോഴ്സുകൾ ഒഴിവാക്കി.
National
കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് കീഴിലെ വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്ന 47 ജീവനക്കാരെ സർവീസിൽ നിന്ന് നിർബന്ധിതമായി വിരമിപ്പിച്ചു. ഫണ്ടമെന്റൽ റൂൾ 56(ജെ) പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് അഡ്മിനിസ്ട്രേഷൻ ഈ അടിയന്തര നടപടി സ്വീകരിച്ചിരിക്കുന്നത്. കവരത്തിയിലെ സെക്രട്ടേറിയറ്റ് സർവീസ് സെക്ഷനാണ് ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവുകൾ പുറപ്പെടുവിച്ചത്.
വിവിധ തസ്തികകളിലുള്ള ജീവനക്കാരാണ് കൂട്ടനടപടിക്ക് വിധേയരായത്. 37 മൾട്ടി ടാസ്കിങ് സ്റ്റാഫുകൾ, ആറ് അപ്പർ ഡിവിഷൻ ക്ലർക്കുകൾ, മൂന്ന് ലോവർ ഡിവിഷൻ ക്ലർക്കുമാർ, ഒര് സ്റ്റെനോഗ്രഫർ എന്നിവരെയാണ് പിരിച്ചുവിട്ടത്. ഈ വർഷം നടക്കുന്ന രണ്ടാമത്തെ കൂട്ട പിരിച്ചുവിടലാണിത്. 33 വർഷം സർവീസ് പൂർത്തിയാക്കിയവർ, 56 വയസ് തികഞ്ഞവർ എന്നിങ്ങനെ മാനദണ്ഡങ്ങൾ നിശ്ചയിച്ചാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
ജീവനക്കാരുടെ സേവന റിക്കാർഡുകൾ വിലയിരുത്താൻ രൂപീകരിച്ച പ്രത്യേക റിവ്യൂ കമ്മിറ്റിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും, ഇത് പൊതുതാത്പര്യം മുൻനിർത്തിയുള്ള നടപടിയാണെന്നുമാണ് അഡ്മിനിസ്ട്രേഷൻ നൽകുന്ന വിശദീകരണം.
സ്പെഷ്യൽ സെക്രട്ടറി പദ്മാകർ റാം ത്രിപാഠി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, നടപടി ഉടൻ പ്രാബല്യത്തിൽ വരും. പിരിച്ചുവിടപ്പെട്ട ജീവനക്കാർക്ക് നോട്ടീസ് കാലാവധിക്ക് പകരമായി മൂന്ന് മാസത്തെ ശമ്പളവും അലവൻസുകളും നൽകും. കൂടാതെ, നിലവിലുള്ള ചട്ടങ്ങൾ പ്രകാരമുള്ള പെൻഷൻ ആനുകൂല്യങ്ങൾക്കും ഇവർ അർഹരായിരിക്കും.
National
ന്യൂഡൽഹി: ലക്ഷദ്വീപിൽ മദ്യം വിൽക്കുന്നത് വിലക്കുന്ന 1979ലെ ലക്ഷദ്വീപ് നിരോധന നിയന്ത്രണ നിയമം കേന്ദ്ര സർക്കാർ പിൻവലിച്ചു. ലക്ഷദ്വീപിനെ ടൂറിസം ഹബ്ബാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണിത്.
ലക്ഷദ്വീപിലെ മദ്യവില്പനയിൽ പുതിയ ചട്ടങ്ങൾ കൊണ്ടുവരുന്ന ’ലക്ഷദ്വീപ് എക്സൈസ് റെഗുലേഷൻ 2026’ കഴിഞ്ഞ ദിവസം ഔദ്യോഗിക ഗസറ്റിൽ വിജ്ഞാപനം ചെയ്തു.
പുതിയ നിയമമനുസരിച്ച് മദ്യത്തിന്റെ ഉത്പാദനവും ഇറക്കുമതിയും കയറ്റുമതിയും വില്പനയും ഉപഭോഗവും ഒരു ലൈസൻസിംഗ് സംവിധാനത്തിലൂടെയാണ് നടപ്പിലാക്കുക. സർക്കാർ ഉടമസ്ഥതയിലുള്ള കോർപറേഷനുകളും ഏജൻസികളും മദ്യത്തിന്റെ റീട്ടെയ്ൽ വിൽപനയ്ക്കായുള്ള ലൈസൻസുകൾ കരസ്ഥമാക്കാൻ അർഹരാണ്.
അനിയന്ത്രമായ മദ്യ വ്യാപാരം തുറന്നിടാതെ പുതിയ നിയമം കർശനമായ സർക്കാർ നിയന്ത്രണം നിലനിർത്തുമെന്നാണ് റിപ്പോർട്ടുകൾ. മദ്യം ലഭ്യമായ മാലദ്വീപ് പോലെയുള്ള ബീച്ച് ടൂറിസം പ്രദേശങ്ങളുടെ തലത്തിലേക്ക് ലക്ഷദ്വീപിനെയും ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
എന്നാൽ മദ്യത്തിന്റെ എളുപ്പത്തിലുള്ള ലഭ്യത മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ലക്ഷദ്വീപിലെ യുവാക്കളെ മദ്യാസക്തിയിലേക്കു തള്ളി വിടുമെന്നും ദ്വീപ് നിവാസികൾ ഇതുവരെ പിന്തുടർന്നുവന്നിരുന്ന സംസ്കാരത്തിനും ജീവിതരീതിക്കും മാറ്റംവരുമെന്നും വിമർശിക്കുന്നവരുണ്ട്.
National
കവരത്തി: ലക്ഷദ്വീപിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില് വന് വര്ധന. 2024ല് സര്വകാല റിക്കാര്ഡിട്ട് 68,328 സഞ്ചാരികളാണ് ലക്ഷദ്വീപിലെത്തിയത്. 2023ല് സഞ്ചാരികളുടെ എണ്ണം 46,551 ആയിരുന്നത് ഒരു വര്ഷത്തിനിടെ 47 ശതമാനത്തോളമാണ് വര്ധിച്ചത്.
2020ല് വെറും 3,875 സഞ്ചാരികള് മാത്രമാണ് ദ്വീപിലെത്തിയത്. 2024 ജനുവരിയില് പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദര്ശിക്കുകയും അവിടുത്തെ മനോഹരമായ കടല്ത്തീരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല് മീഡിയയില് പങ്കുവയ്ക്കുകയും ചെയ്തത് വൈറലായിരുന്നു. എന്നാല് ഇതിന് പിന്നാലെ മാലിദ്വീപിലെ ചില മന്ത്രിമാര് പ്രധാനമന്ത്രിക്കെതിരെ സോഷ്യല് മീഡിയയിലൂടെ അധിക്ഷേപ പരാമര്ശങ്ങളുമായി രംഗത്തെത്തി. ഇ
ത് ഇന്ത്യയില് വലിയ ജനരോഷത്തിന് കാരണമാവുകയും മാലിദ്വീപ് ബഹിഷ്കരിക്കാനും പകരം ലക്ഷദ്വീപിലേക്ക് യാത്ര ചെയ്യാനും ആവശ്യപ്പെട്ട് രാജ്യവ്യാപകമായി വലിയ കാമ്പയ്ൻ ആരംഭിക്കുകയും ചെയ്തു. പ്രമുഖ വ്യക്തികളും ഇന്ഫ്ലുവന്സര്മാരും ട്രാവല് പ്ലാറ്റ്ഫോമുകളും ഈ കാമ്പയ്ന് ഏറ്റെടുത്തതോടെ ലക്ഷദ്വീപ് വളരെവേഗം ഒരു ദേശീയ ടൂറിസം കേന്ദ്രമായി മാറുകയായിരുന്നു.
Kerala
നെടുമ്പാശേരി: കൊച്ചിയിൽനിന്ന് ലക്ഷദ്വീപിലേക്ക് സീപ്ലെയിൻ സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായുള്ള പരീക്ഷണപ്പറക്കൽ വിജയകരമായി നടത്തി.
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ (സിയാൽ) നേതൃത്വത്തിൽ ഡിഎച്ച്സി 6-400 ട്വിൻ ഒട്ടർ സീപ്ലെയിൻ വിമാനം ഉപയോഗിച്ചാണ് മൂന്ന് പരീക്ഷണപ്പറക്കലുകൾ നടത്തിയത്. കൊച്ചിയിൽനിന്ന് അഗത്തിയിലേക്കുള്ള യാത്രയും, അഗത്തിയിലെ വാട്ടർ എയറോഡ്രോമിൽ പരിശീലനവും പരീക്ഷണപ്പറക്കലും, അഗത്തിയിൽനിന്ന് കൊച്ചിയിലേക്കുള്ള മടക്കയാത്രയുമാണ് ഇന്നലെ നടത്തിയത്.
രാവിലെ 9.30 ന് കൊച്ചിയിൽനിന്ന് പുറപ്പെട്ട് 11.30ന് അഗത്തിയിലെത്തി. തുടർന്ന് 11.35 മുതൽ ഉച്ചകഴിഞ്ഞ് 1.30 വരെ വാട്ടർ എയറോഡ്രോമിൽ പ്രാദേശിക പരിശീലനപ്പറക്കൽ നടത്തി. അവസാന സെക്ടർ ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ വൈകിട്ട് 4.45 വരെയായിരുന്നു.
സീപ്ലെയിനിൽ 19 യാത്രക്കാർ ഉണ്ടായിരുന്നു. ഈ വിമാനത്തിന്റെ പരമാവധി ടേക്ക്-ഓഫ് ഭാരം 5670 കിലോഗ്രാം ആണ്. ഇന്നും നാളെയുമായി കൽപ്പേനി, കവരത്തി, കഠ്മത്ത്, കിൽത്താൻ ദ്വീപുകൾ എന്നിവ ഉൾപ്പെടുത്തി കൂടുതൽ പരീക്ഷണപ്പറക്കലുകൾ നടത്തും.
Kerala
കൊച്ചി: ലക്ഷദ്വീപിലെ അഞ്ച് ദ്വീപുകളിലേക്കു കൊച്ചിയില്നിന്ന് ആരംഭിച്ച സീപ്ലെയിന് പദ്ധതി നേട്ടമാകുക വിനോദസഞ്ചാരികള്ക്കും ഉദ്യോഗസ്ഥര്ക്കും. ലക്ഷദ്വീപിലേക്കു മടങ്ങാന് ടിക്കറ്റ് ലഭിക്കാതെ കൊച്ചിയില് കുടുങ്ങിക്കിടക്കുന്ന നൂറു കണക്കിനു സാധാരണക്കാരായ പ്രദേശവാസികള്ക്കു കാര്യമായ നേട്ടം സീപ്ലെയിന് വരുന്നതിലൂടെ കിട്ടില്ലെന്നാണു വിലയിരുത്തല്. വിമാന നിരക്കോളം പണം നല്കാന് കഴിയുന്നവര്ക്കാകും സീപ്ലെയിന് സൗകര്യം പ്രയോജനപ്പെടുത്താനാകുക.
കേന്ദ്ര വ്യോമയാന മന്ത്രാലയം ആവിഷ്കരിച്ച ഉഠാന് സ്കീം പ്രകാരം 4000 മുതല് 6000 വരെയാണു സീപ്ലെയിന് യാത്രയ്ക്കായി ഒരാള്ക്കു നല്കേണ്ടിവരിക. കൊച്ചി-അഗത്തി വിമാന നിരക്കാകട്ടെ 5000 മുതല് 14,000 വരെയാണ്. വിമാന നിരക്കിനെ അപേക്ഷിച്ച് സീപ്ലെയിന് യാത്രയ്ക്ക് ചെലവ് കുറവാണെങ്കിലും 400 മുതല് 1500 രൂപ മാത്രമേ കപ്പല് യാത്രയ്ക്കു വരൂ.
യാത്രക്കാരെ ഉള്ക്കൊള്ളതിലും സീപ്ലെയിന് പരിമിതിയുണ്ട്. 18 സീറ്റാണ് ആകെയുള്ളത്. ഇതില് കൊച്ചിയില്നിന്നുള്ള യാത്രയ്ക്ക് 10 സീറ്റുകള് മാത്രമേ യാത്രക്കാര്ക്കായി നല്കു. ദ്വീപുകള്ക്കിടയിലുള്ള യാത്രയ്ക്ക് 14 യാത്രക്കാരെ വരെ ഉള്ക്കൊള്ളിക്കും. ദിവസേന കൊച്ചിയില്നിന്ന് ഒരു ട്രിപ്പ് മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.
രാവിലെ 8.30ന് നെടുമ്പാശേരി വിമാനത്താവളത്തില്നിന്നാണു സര്വീസ് പുറപ്പെടുക. കല്പ്പേനി ദ്വീപിലാണ് ആദ്യം സീപ്ലെയിന് പറന്നിറങ്ങുക. അവിടെനിന്നു കവരത്തിയിലേക്കും തുടര്ന്ന് അഗത്തിയിലേക്കും പ്ലെയിന് പറന്നുയരും. അഗത്തിയില്നിന്നു കവരത്തിയിലേക്കു തിരികെവന്നശേഷം കടമം ദ്വീപിലേക്കു പോകും.
കവരത്തിയിലേക്കു മടങ്ങിയെത്തുന്ന ജലവിമാനം കഠ്മത്ത് ദ്വീപിലേക്കും കല്പ്പേനിയിലേക്കും സര്വീസ് നടത്തും. കല്പ്പേനിയില് നിന്നാണു കൊച്ചിയിലേക്കുള്ള വിമാനത്തിന്റെ മടക്കയാത്ര. വൈകുന്നേരം 6.30 ഓടെ വിമാനം നെടുമ്പാശേരി വിമാനത്താവളത്തില് സര്വീസ് അവസാനിപ്പിക്കും.
സര്വീസ് തുടങ്ങിയ ഇന്നലെ ഒന്നര മണിക്കൂര് വൈകിയാണു ജലവിമാനത്തിന്റെ യാത്ര ആരംഭിച്ചത്. സിവില് ഏവിയേഷന് ഡയറക്ടര് ജനറല്മാരായ സ്വാതി, വൈഭവ്, ശ്വേത, വിമാന നടത്തിപ്പ് കമ്പനിയായ സ്കൈ ഹോപ്പിന്റെ ഓപ്പറേഷന് ഹെഡ് മനീഷാ ജാ, വൈസ് പ്രസിഡന്റ് നീലേഷ് എന്നിവര് ആദ്യയാത്രയില് പങ്കെടുത്തു. നെടുമ്പാശേരി ഒഴികെ ദ്വീപുകളിലെല്ലാം കടലിലാണ് വിമാനം ലാന്ഡ് ചെയ്യുന്നത്. യാത്രക്കാര് ഇറങ്ങുന്നതിനും പ്രവേശിക്കുന്നതിനുമായി അഞ്ചു ദ്വീപുകളിലും ജെട്ടികള് നിര്മിച്ചിട്ടുണ്ട്.
Kerala
കൊച്ചി: കേന്ദ്രസർക്കാരിന്റെ യുവസംഗം പദ്ധതിയുടെ ഭാഗമായി കേരളത്തിലും ലക്ഷദ്വീപിലും നിന്നുള്ള 39 വിദ്യാർഥികൾ ജമ്മുകാഷ്മീരിലേക്ക് പുറപ്പെട്ടു.
കേരളത്തിലും ലക്ഷദ്വീപിലും നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾ, കോഴിക്കോട് ഐഐഎം അധ്യാപകരുടെയും സ്റ്റാഫ് അംഗങ്ങളുടെയും നേതൃത്വത്തിൽ 11 ദിവസങ്ങളിലായി ജമ്മു, കാഷ്മീർ, ലഡാക്ക് മേഖലകളിലെ സാംസ്കാരികവും സാമൂഹികവുമായ വൈവിധ്യങ്ങൾ പരിചയപ്പെടും.
ഐഐഎം കോഴിക്കോട് ഡയറക്ടർ പ്രഫ. ദേബാശിഷ് ചാറ്റർജി യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ട്രെയിനിലാണു യാത്ര. സംസ്ഥാനത്തെ 14 ജില്ലകളിൽനിന്നുള്ള 38 വിദ്യാർഥികളും ലക്ഷദ്വീപിൽനിന്നുള്ള ഒരാളുമാണ് സംഘത്തിലുള്ളത്.
ബിരുദ, ബിരുദാനന്തര, ഓഫ് കാന്പസ്, യുവജന വിഭാഗങ്ങളിൽനിന്നുള്ളവരാണ് ഇവർ. കോഴിക്കോട് ഐഐഎമ്മിൽനിന്നുള്ള അഞ്ച് അധ്യാപകരും സ്റ്റാഫും അനുഗമിക്കുന്നുണ്ട്.
പരിപാടിയുടെ ഭാഗമായി ഐഐഎം ജമ്മുവിന്റെ നേതൃത്വത്തിൽ ജമ്മു-കാഷ്മീർ, ലഡാക്ക് എന്നിവിടങ്ങളിൽനിന്നുള്ള 50 അംഗ സംഘം 28 മുതൽ ജൂൺ അഞ്ചു വരെ കേരളത്തിൽ സന്ദർശനം നടത്തും.
National
കൊച്ചി: ലക്ഷദ്വീപിൽ ആഴ്ചയിലൊരിക്കൽ 'വാഹന നിരോധന ദിനം'ഏർപ്പെടുത്താനുള്ള ഭരണകൂടത്തിന്റെ തീരുമാനത്തിൽ സുപ്രധാന നിരീക്ഷണങ്ങൾ നടത്തി കേരള ഹൈക്കോടതി. പരിസ്ഥിതി സംരക്ഷണത്തിനും ആരോഗ്യത്തിനുമായി ആഴ്ചയിലൊരിക്കൽ വാഹനങ്ങൾ ഒഴിവാക്കുന്നത് നല്ല ആശയമാണെന്ന് കോടതി അഭിപ്രായപ്പെട്ടെങ്കിലും, അത് ബുധനാഴ്ച പോലുള്ള ഒരു പ്രവൃത്തിദിവസമാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ കോടതി ചൂണ്ടിക്കാട്ടി.
ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് ശ്യാം കുമാർ വി.എം. എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഉത്തരവിനെതിരെ സമർപ്പിക്കപ്പെട്ട പൊതുതാത്പര്യ ഹർജിയിലാണ് കോടതിയുടെ ഈ പരാമർശം. മലിനീകരണം കുറയ്ക്കാനും പൊതുജനാരോഗ്യം മെച്ചപ്പെടുത്താനും ആഴ്ചയിലൊരിക്കൽ വാഹനങ്ങൾ നിരോധിക്കുന്നത് ഗുണകരമായ നീക്കമാണ്. ഇത് നടപ്പിലാക്കുന്നത് നല്ല അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിക്കും.
എന്നാൽ ജോലിസ്ഥലങ്ങളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പോകേണ്ട പ്രവൃത്തിദിവസമായ ബുധനാഴ്ച തന്നെ നിരോധനം ഏർപ്പെടുത്തുന്നത് ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കും. പ്രവൃത്തിദിവസമല്ലാത്ത മറ്റൊരു ദിവസം ഇതിനായി പരിഗണിച്ചുകൂടേ എന്നും കോടതി ചോദിച്ചു. അടിയന്തര സാഹചര്യങ്ങൾ, പ്രായമായവർ, ഭിന്നശേഷിക്കാർ എന്നിവർക്ക് ആവശ്യമായ ഇളവുകൾ നൽകിക്കൊണ്ട് മാത്രമേ ഇത്തരം പരിഷ്കാരങ്ങൾ നടപ്പിലാക്കാവൂ എന്നും കോടതി ആവശ്യപ്പെട്ടു.
Business
കൊച്ചി: കുടുംബശ്രീയുടെ അമൃതം ന്യൂട്രിമിക്സ് ഉടൻ ലക്ഷദ്വീപിലും ലഭ്യമാകും. പാക്കറ്റിന് 122 രൂപ നിരക്കില് 390 കിലോ ന്യൂട്രിമിക്സാണ് അടുത്ത മാസം ആദ്യം കയറ്റി അയയ്ക്കുക. ആവശ്യം അറിയിച്ചുകൊണ്ട് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്ക്കു ലക്ഷദ്വീപ് വനിതാ-ശിശു വികസന വകുപ്പ് കത്ത് നല്കിയിരുന്നു. നിലവില് ഒരു തവണത്തെ ഓര്ഡറാണ് ലഭിച്ചിരിക്കുന്നത്. ഭാവിയില് കൂടുതല് അളവില് ഉത്പന്നം ആവശ്യമാകുമെന്നാണ് പ്രതീക്ഷ.
ലക്ഷദ്വീപിലെ അഗത്തി, അമിനി, ആന്ത്രോത്ത്, ബിത്ര, ചെറ്റ്ലത്ത്, കാഡ്മത്ത്, കല്പെനി, കവരത്തി, കില്ത്താന്, മിനികോയ് ദ്വീപുകളിലെ സ്ത്രീകള്ക്കും കുഞ്ഞുങ്ങള്ക്കും ഇതു വിതരണം ചെയ്യും. ഓരോ ദ്വീപിലേക്കും ആവശ്യമായ ന്യൂട്രിമിക്സിന്റെ അളവ് കുടുംബശ്രീക്ക് നല്കിയിട്ടുണ്ട്.
എറണാകുളം ജില്ലയിലെ തെരഞ്ഞെടുത്ത ന്യൂട്രിമിക്സ് യൂണിറ്റുകള് മുഖേനയാണ് ലക്ഷദ്വീപിലേക്ക് വിതരണം ചെയ്യുന്നതിനാവശ്യമായ ന്യൂട്രിമിക്സ് തയാറാക്കുന്നത്. യൂണിറ്റുകള് സമ്പുഷ്ടീകരിച്ച ന്യൂട്രിമിക്സ് പ്രത്യേകം പായ്ക്കറ്റുകളിലാക്കി കൊച്ചിയിലെ വെല്ലിംഗ്ടണ് ഐലന്ഡില് പ്രവര്ത്തിക്കുന്ന ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിലെത്തിക്കും. അവിടെനിന്നു ലക്ഷദ്വീപിലേക്കും.
സംയോജിത ശിശുവികസന സേവന പദ്ധതിയിൽ വികസിപ്പിച്ചതും ആറു മാസം മുതല് മൂന്നു വയസുവരെയുള്ള കുട്ടികള്ക്ക് അങ്കണവാടികള് വഴി വിതരണം ചെയ്യുന്നതുമായ പൂരക പോഷകാഹാരമാണ് അമൃതം ന്യൂട്രിമിക്സ്.
കേന്ദ്രസർക്കാർ പദ്ധതിയായ ടേക്ക് ഹോം റേഷന് സ്ട്രാറ്റജി (ടിഎച്ച്ആര്എസ്) പ്രകാരം കേരള സര്ക്കാരിനു കീഴില് വനിതാ-ശിശു വികസന വകുപ്പ്, ഫുഡ് കോര്പറേഷന് ഓഫ് ഇന്ത്യ, തദ്ദേശസ്ഥാപനങ്ങള് എന്നിവയുമായി സഹകരിച്ച് കുടുംബശ്രീ നടപ്പാക്കുന്ന പദ്ധതിയാണിത്.
നിലവില് സംസ്ഥാനത്താകെ 241 കുടുംബശ്രീ യൂണിറ്റുകള് വഴി പ്രതിവര്ഷം 20,000ലധികം ടണ് ഭക്ഷ്യമിശ്രിതം ഉത്പാദിപ്പിക്കുന്നുണ്ട്. ഇതുവഴി ഏകദേശം 150 കോടി രൂപയുടെ വിറ്റുവരവാണ് യൂണിറ്റ് അംഗങ്ങളായ സ്ത്രീകള് നേടുന്നത്.
National
കവരത്തി: ലക്ഷദ്വീപിൽ ആഴ്ചയിലൊരിക്കൽ വാഹന നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് റംസാൻ വരെ നടപ്പിലാക്കില്ലെന്ന് അഡ്മിനിസ്ട്രേറ്റർ.
വാഹന നിരോധനത്തിനെതിരായ ഹർജിയിലാണ് റംസാൻ വരെ ഉത്തരവ് നടപ്പാക്കില്ലെന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ഹൈക്കോടതിയെ അറിയിച്ചത്. കേസ് മാർച്ച് 16ന് വീണ്ടും പരിഗണിക്കും.
ആരോഗ്യ സംരക്ഷണവും പരിസ്ഥിതി സൗഹൃദ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുന്നതിനായാണ് ആഴ്ചയിലൊരിക്കൽ ലക്ഷദ്വീപിൽ വാഹന നിയന്ത്രണം ഏർപ്പെടുത്തുന്നതെന്നാണ് അഡ്മിനിസ്ട്രേറ്റർ അറിയിച്ചത്.
ദ്വീപ് നിവാസികൾക്കിടയിൽ കാൽനടയാത്രയും സൈക്ലിംഗും പ്രോത്സാഹിപ്പിക്കുക വഴി ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം അന്തരീക്ഷ മലിനീകരണം കുറയ്ക്കുക എന്നതുമാണ് ഈ പുതിയ ഉത്തരവിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ നേരത്തെ വിശദമാക്കിയത്.
Kerala
കൊച്ചി: ലക്ഷദ്വീപിലെ അഗത്തിയില്നിന്ന് ഹൃദയാഘാതം സംഭവിച്ചയാളെ അടിയന്തര ചികിത്സയ്ക്കായി കൊച്ചിയില് എത്തിച്ച് കോസ്റ്റ് ഗാര്ഡിന്റെ ജീവന്രക്ഷാ ദൗത്യം. ഇന്ത്യന് കോസ്റ്റ് ഗാര്ഡിന്റെ നേതൃത്വത്തിലാണ് അതിവേഗ മെഡിക്കല് ഇവാക്വേഷന് നടത്തിയത്.
തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം. കോസ്റ്റ് ഗാര്ഡിന്റെ ഡോര്ണിയര് വിമാനത്തിലാണ് അന്പത്തിയഞ്ചുകാരനായ രോഗിയെ കൊച്ചിയിലെത്തിച്ചത്. വിമാനത്തില് മൊബൈല് ഇന്റന്സീവ് കെയര് യൂണിറ്റ്(എംഐസിയു) ക്രമീകരിച്ചായിരുന്നു നടപടികള്.
തിങ്കളാഴ്ച വൈകുന്നേരമാണ് ഹൃദയാഘാതമുണ്ടായത്. വിദഗ്ധ ചികിത്സ ആവശ്യമായി വരുന്ന ഘട്ടങ്ങളില് ലക്ഷദ്വീപിലെ രോഗികളെ കൊച്ചിയിലെത്തിക്കുന്നതിന് സാധാരണയായി ഹെലികോപ്റ്ററുകളോ എയര് ആംബുലന്സുകളോ ആണ് ഉപയോഗിക്കാറുള്ളതെങ്കിലും അടിയന്തര സാഹചര്യം കണക്കിലെടുത്ത് സമയം ലാഭിക്കുന്നതിനായി കോസ്റ്റ് ഗാര്ഡിന്റെ ഡോണിയര് വിമാനം ഉപയോഗിക്കുകയായിരുന്നു.
വിമാനത്തിനുള്ളില്തന്നെ എംഐസിയു സജ്ജീകരിച്ചു. രാത്രികാലത്തെ കാലാവസ്ഥാ വെല്ലുവിളികളും കടലിനു മുകളിലൂടെയുള്ള യാത്രയും പരിഗണിച്ചാണ് ഹെലികോപ്റ്ററിനു പകരം വേഗമേറിയ ഡോണിയര് വിമാനം തെരഞ്ഞെടുത്തതെന്ന് കോസ്റ്റ് ഗാര്ഡ് അധികൃതര് വ്യക്തമാക്കി.
കൊച്ചിയിലെത്തിച്ച രോഗിയെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു. ഇന്ത്യന് കോസ്റ്റ് ഗാര്ഡ് ഈ മാസം നടത്തുന്ന രണ്ടാമത്തെ മെഡിക്കല് ഇവാക്വേഷന് ദൗത്യമാണിത്. കഴിഞ്ഞ ഒരു വര്ഷത്തിനിടെ അഗത്തിയില്നിന്ന് നടത്തുന്ന നാലാമത്തെ രാത്രികാല ദൗത്യവും.
Business
തിരുവനന്തപുരം: ആറു മാസം മുതൽ മൂന്നു വയസു വരെ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് അങ്കണവാടി വഴി വിതരണം ചെയ്യുന്ന കുടുംബശ്രീയുടെ അമൃതം ന്യൂട്രിമിക്സ് പൂരക പോഷകാഹാരം ലക്ഷദ്വീപിലേക്കും.
ഇവിടെയുള്ള പത്തു ദ്വീപുകളിൽ ഗുരുതരമായ പോഷകാഹാരക്കുറവ് നേരിടുന്ന സ്ത്രീകൾക്കും ഭാരക്കുറവുള്ള കുട്ടികൾക്കും വേണ്ടിയാണ് സന്പുഷ്ടീകരിച്ച ന്യൂട്രിമിക്സ് വാങ്ങുന്നത്.
കിലോയ്ക്ക് നൂറു രൂപ നിരക്കിൽ ആദ്യഘട്ടത്തിൽ 392 കിലോഗ്രാം ന്യൂട്രിമിക്സ് വാങ്ങാമെന്ന് അറിയിച്ചു കൊണ്ട് ലക്ഷദ്വീപ് വനിതാ ശിശുവികസന വകുപ്പ് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർക്ക് കത്തു നൽകിയിട്ടുണ്ട്. ഭാവിയിൽ കൂടുതൽ അളവിൽ ഉത്പന്നം ആവശ്യമാകുമെന്നാണ് കരുതുന്നത്.
സംയോജിത ശിശുവികസന സേവന പദ്ധതി പ്രകാരം വികസിപ്പിച്ചതും ആറ് മാസം മുതൽ മൂന്നു വയസുവരെയുള്ള കുട്ടികൾക്ക് അങ്കണവാടികൾ വഴി വിതരണം ചെയ്യുന്ന പൂരക പോഷകാഹാരമാണ് അമൃതം ന്യൂട്രിമിക്സ്.
കേന്ദ്ര ഗവണ്മെന്റ് പദ്ധതിയായ ‘ടേക്ക് ഹോം റേഷൻ സ്ട്രാറ്റജി (ടിഎച്ച്ആർഎസ് ) പ്രകാരം കേരള സർക്കാരിനു കീഴിൽ വനിതാ ശിശുവികസന വകുപ്പ്, ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ച് കുടുംബശ്രീ നടപ്പാക്കുന്ന പദ്ധതിയാണിത്.
നിലവിൽ സംസ്ഥാനത്താകെ 241 കുടുംബശ്രീ യൂണിറ്റുകൾ വഴി പ്രതിവർഷം ഇരുപതിനായിരത്തിലേറെ ടണ് ഭക്ഷ്യമിശ്രിതം ഉത്പാദിപ്പിക്കുന്നുണ്ട്. ഇതു വഴി ഏകദേശം 150 കോടി രൂപയുടെ വിറ്റുവരവ് യൂണിറ്റ് അംഗങ്ങളായ സ്ത്രീകൾ നേടുന്നുണ്ട്.
Kerala
തിരുവനന്തപുരം: ലക്ഷദ്വീപിലേക്ക് മരുന്നും അവശ്യസാധനങ്ങളും എത്തിക്കാൻ കടലിനു മുകളിലൂടെ പറക്കുന്ന ഡ്രോണുകൾ ഒരുക്കാൻ വ്യോമസേന.
സൈനിക ആവശ്യങ്ങൾക്കും ആളില്ലാ ദ്വീപുകൾ അടക്കം നിരീക്ഷിക്കുന്നതിനുമായി ഡ്രോണുകൾ സജ്ജമാക്കാൻ നടപടി തുടങ്ങിയതായി വ്യോമസേന ഉപ മേധാവി എയർമാർഷൽ നർമദേശ്വർ തിവാരി പത്രസമ്മേളനത്തിൽ പറഞ്ഞു.
300 കിലോഗ്രാം വരെ ഭാരവും വഹിച്ച് 500 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയുന്ന വിവിധോദ്ദേശ്യ ഡ്രോണുകളാണ് സ്വകാര്യമേഖലയുടെ സഹകരണത്തോടെ നിർമിക്കാൻ ഉദ്ദേശിക്കുന്നത്. ഇവ കുറഞ്ഞത് അഞ്ചു മണിക്കൂറെങ്കിലും പറക്കാനും സാധനങ്ങൾ എത്തിച്ച ശേഷം തിരികെയെത്താനും കഴിയുന്നവയാകണം.
പ്രളയം അടക്കമുള്ള പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്പോൾ മരുന്നും അവശ്യസാധനങ്ങളും ഇതുവഴി എത്തിക്കാനാകും. ദ്വീപുകളിൽ സൈനിക സാന്നിധ്യം ഉറപ്പാക്കാനും നിരീക്ഷണം അടക്കമുള്ള ഇന്റലിജൻസ് സംവിധാനത്തിനും ഇതുവഴി കഴിയും.
Todays Story
ലക്ഷദ്വീപില് നിലവില് 36 ദ്വീപുകളില്ല. അവിടെ 35 ദ്വീപുകളേ അവശേഷിക്കുന്നുള്ളു. 1968 ല് 0.032 ച.കിലോമീറ്ററുണ്ടായിരുന്ന പറാളി ഒന്ന് ചെറുദ്വീപ് നാമാവശേഷമായിക്കഴിഞ്ഞു. 32 ച.കീ. വിസ്തൃതമായ ലക്ഷദ്വീപില് എഴുപതിനായിരം ജനങ്ങളാണ് അധിവസിക്കുന്നത്.
ടൂറിസത്തിനും മത്സ്യസമൃദ്ധിക്കും തെങ്ങുകൃഷിക്കും പേരുകേട്ട ഇവിടത്തെ തടാകങ്ങളുടെ വിസ്തൃതി 4200 ചതുരശ്ര കിലോമീറ്ററാണ്. കടല്നിരപ്പ് വരുംവര്ഷങ്ങളില് 0.78 മില്ലീമീറ്റര് വീതം ഉയരുമെന്ന പഠനം യാഥാര്ഥ്യമായാല് ലക്ഷദ്വീപിലെ ചെറുദ്വീപുകളെ ഒന്നാതെ അറബിക്കടല് വിഴുങ്ങും.
നാലു ദ്വീപുകള്ക്കൂടി ആസന്നഭാവിയില് കടലെടുക്കുന്ന നിലയിലാണെന്ന് ലക്ഷദ്വീപിലെ ജനവാസമില്ലാത്ത ദ്വീപുകളിലെ മണ്ണൊലിപ്പിനെക്കുറിച്ച് ഗവേഷണം നടത്തിയ ഡോ. ആര്.എം ഹിദായത്തുള്ള വ്യക്തമാക്കുന്നു.
ബംഗാരം, തിന്നകര, പറാളി ഒന്ന്, പറാളി രണ്ട്, പറാളി മൂന്ന് എന്നീ അഞ്ച് ദ്വീപുകളുടെ ജൈവവൈവിധ്യത്തെക്കുറിച്ചാണ് ഡോ. ഹിദായത്തുള്ള പഠനം നടത്തിയത്. ഇതില്തന്നെ പറാളി ദ്വീപുകള്ക്കാണ് ഏറ്റവും ക്ഷയം സംഭവിച്ചുകൊണ്ടിരിക്കുന്നത്.
പരമ്പരാഗത ഭൗതിക സംരക്ഷണ നടപടികള്ക്കു പുറമേ കണ്ടല്ക്കാടുകള് വച്ചു പിടിപ്പിച്ച് ജൈവ കവചമൊരുക്കിയാല് ചെറുദ്വീപുകളെ കുറയെങ്കിലും രക്ഷിക്കാനാകുമെന്ന് ഹിദായത്തുള്ള നിര്ദേശിക്കുന്നു.
ആഗോളതാപനത്തെത്തുടര്ന്ന് കടല്നിരപ്പുയരുന്നത് ലക്ഷദ്വീപിനെ ഒന്നാതെ ബാധിക്കാനിടയുണ്ട്. ഇന്ത്യന് മഹാസമുദ്രത്തിലും ബംഗാള് ഉള്ക്കടലിലും അറബിക്കടലിലുമായി ഇന്ത്യന് ഉപഭൂഖണ്ഡത്തിലെ 1382 ദ്വീപുകള്ക്കും കടല്നിരപ്പിലെ കയറ്റം ഭീഷണിയുയര്ത്തുന്നു.
ഈ സാഹചര്യത്തില് ദ്വീപ് സംരക്ഷണത്തിന് പ്രാധാന്യമുണ്ട്. പറാലി രണ്ട് 80 ശതമാനവും തിന്നകര 14 ശതമാനവും പറാലി മൂന്ന് 11 ശതമാവും ബംഗാരം ഒന്പതു ശതമാനവും ഇല്ലാതായിക്കഴിഞ്ഞു.
പവിഴപ്പുറ്റുകളുടെ നാശവും എല്നീനോയും കടലേറ്റവും താപനില വര്ധനയും സമ്പന്നമായ ജൈവവൈവിധ്യത്തെ നശിപ്പിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടില് കടല്നിരപ്പ് വര്ധന 1.3-1.7 മി.മി. തോതിലായിരുന്നത് ഇപ്പോള് ഇരട്ടി തോതിലാണ്.
സമുദ്രനിരപ്പില് നിന്ന് 1-2 മീറ്റര് മാത്രമാണ് ലക്ഷദ്വീപിലെ ജനവാസ ദ്വീപുകളുടെ ശരാശരി ഉയരം എന്നത് സാഹചര്യത്തിന്റെ ഗൗരവം വിളിച്ചറിയിക്കുന്നു. 1989 മുതല് 2006 വരെ ലക്ഷദ്വീപിലെ അഞ്ചു ശതമാനം കരഭൂമി നഷ്ടമായതായി ഐഎസ്ആര്ഒ പഠനം വ്യക്തമാക്കുന്നു.
ഇതേ കാലത്ത് പവിഴപ്പുറ്റുകള്ക്ക് 40 ശതമാനം നാശമുണ്ടാതായി. കൃഷിയിടങ്ങള് 50 അന്പതു ശതമാനം വരെ കടലെടുത്തുകഴിഞ്ഞു. തെങ്ങു കൃഷിയില് നിന്നുള്ള വരുമാനവും ഉത്പാദനവും കുറഞ്ഞു.
മായുകയാണ് സുന്ദര്ബന്
ഇന്ത്യയിലെ രണ്ടാമത്തെ വലിയ കടുവ സങ്കേതകേന്ദ്രവും ജൈവ സമ്പന്നവുമായ സുന്ദര്ബനും ഉപദ്വീപുകളും ഭാവിയില് ഓര്മയാകും. 3,629.57 ച.കി. വിസ്തൃതമായ സുന്ദര്ബന് വിനോദസഞ്ചാരികളുടെയും പരിസ്ഥിതി ഗവേഷകരുടെയും പ്രിയ ഇടമാണ്. നിലവില് 101 കടുവകള് സുന്ദര്ബാന് വനാന്തരത്തിലുണ്ട്.
സുന്ദരി എന്നു പ്രസിദ്ധമായ ഒരിനം കണ്ടല് വനങ്ങള് വളരുന്നതിനാലാണ് സുന്ദര്ബാന് എന്ന പേരു ലഭിച്ചത്. കണ്ടല്ക്കാടുകളില് കടുവകളെ കാണാന് കഴിയുന്ന ലോകത്തിലെ ഏക പ്രദേശമാണ് ഇവിടം.
പത്മ, ബ്രഹ്മപുത്ര, മേഘ്ന നദികളുടെ സംഗമപ്രദേശത്തിലാണ് സുന്ദര്ബന് കണ്ടല് കാടുകള് സ്ഥിതി ചെയ്യുന്നത്. മൂന്നൂറിനം മരങ്ങളും ഔഷധ സസ്യങ്ങളും 425 ഇനം വന്യജീവികളും ഇവിടെയുണ്ട്. രാജ്യത്ത് ഏറ്റവുമധികം ദേശാടനക്കിളികളെ നിരീക്ഷിക്കാവുന്നതും ഇവിടെയാണ്.
സുന്ദര്ബന് നാശത്തിന് കാരണം പ്രധാനമായും കാലാവസ്ഥാ വ്യതിയാനം, ഉയരുന്ന കടല്നിരപ്പ്, കടല്ക്ഷോഭം, നഗരവല്ക്കരണം, മനുഷ്യരുടെ കടന്നുകയറ്റം, മലിനീകരണം, അമിത വിഭവ ചൂഷണം എന്നിവയാണ്.
സുന്ദര്ബന് തീരത്തെ ഘൊറാമാറ, ഭന്ഗാദുനി ദ്വീപുകളിലെ കൂറ്റന് കരിമ്പനകള് ഓരോന്നായി നിലംപൊത്തുകയാണ്. ദിവസവും നാല്പതും അന്പതും പനകളെ തിരകള് പിഴുതെറിയും. വെറ്റില കൃഷിയാണ് ഏറെപ്പേരുടെയും ഉപജീവനമാര്ഗം.
2021ലെ യാസ് ചുഴലിക്കാറ്റില് 550 വെറ്റിലത്തോട്ടങ്ങളാണ് ഘൊറാമാറയില് നശിച്ചത്. ഘൊറാമാറയുടെ നീളം 1972ല് 12 കിലോമീറ്ററില്നിന്നും 2022ല് ഏഴു കിലോമീറ്ററായി ചുരുങ്ങി.