Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Land

ക്രൈ​സ്ത​വ​ സ​ഭ​യു​ടെ ഭൂ​മി​യി​ൽ ഓ​ഡി​റ്റിം​ഗ് പ്ര​ഖ്യാ​പി​ച്ച് മ​ഹാ​രാ​ഷ്‌​ട്ര സ​ർ​ക്കാ​ർ

മും​​​​​ബൈ: മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​​​ട്ര​​​​​യി​​​​​ൽ വി​​​​​വി​​​​​ധ ക്രൈ​​​​​സ്ത​​​​​വ സ​​​​​ഭ​​​​​ക​​​​​ളു​​​​​ടെ​​​​​യും മി​​​ഷ​​​ന​​​റി സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ​​​യും അ​​​​​നു​​​​​ബ​​​​​ന്ധ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും ഉ​​​​​ട​​​​​മ​​​​​സ്ഥ​​​​​ത​​​​​യി​​​​​ലു​​​​​ള്ള ഭൂ​​​​​മി​​​​​യെ​​​​​ക്കു​​​​​റി​​​​​ച്ച് സം​​​​​സ്ഥാ​​​​​ന ​​​​​വ്യാ​​​​​പ​​​​​ക​​​​​മാ​​​​​യി ഓ​​​​​ഡി​​​​​റ്റിം​​​​​ഗ് ന​​​​​ട​​​​​ത്താ​​​​​ൻ സം​​​​​സ്ഥാ​​​​​ന​​​​​ സ​​​​​ർ​​​​​ക്കാ​​​​​ർ തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ചു.

നി​​​​​യ​​​​​മ​​​​​സ​​​​​ഭ​​​​​യി​​​​​ൽ സം​​​​​സ്ഥാ​​​​​ന റ​​​​​വ​​​​​ന്യൂ മ​​​​​ന്ത്രി ച​​​​​ന്ദ്ര​​​​​ശേ​​​​​ഖ​​​​​ർ ബാ​​​​​വ​​​​​ൻ​​​​​കു​​​​​ലെ​​​​​യാ​​​​​ണ് ഇ​​​​​ക്കാ​​​​​ര്യം അ​​​​​റി​​​​​യി​​​​​ച്ച​​​​​ത്. മൂ​​​​​ന്നു മാ​​​​​സ​​​​​ത്തി​​​​​ന​​​​​കം പ​​​​​രി​​​​​ശോ​​​​​ധ​​​​​ന പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കി റി​​​​​പ്പോ​​​​​ർ​​​​​ട്ട് സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കാ​​​​​ൻ ഉ​​​​​ന്ന​​​​​ത​​​​​ത​​​​​ല സ​​​​​മി​​​​​തി​​​​​യോ​​​​​ട് ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടി​​​​​ട്ടു​​​​​ണ്ടെ​​​​​ന്നും മ​​​​​ന്ത്രി വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

ബ്രി​​​ട്ടി​​​ഷ് കാ​​​ലം മു​​​ത​​​ൽ മി​​​ഷ​​​ന​​​റി​​​മാ​​​രു​​​ടെ കൈ​​​വ​​​ശ​​​മു​​​ള്ള ഭൂ​​​മി​​​യും സ്വാ​​​ത​​​ന്ത്ര്യാ​​​ന​​​ന്ത​​​രം കൈ​​​മാ​​​റ്റം ചെ​​​യ്യ​​​പ്പെ​​​ട്ട സ്വ​​​ത്തും നി​​​യ​​​മ​​​വി​​​ധേ​​​യ​​​മാ​​​ണോ​​​യെ​​​ന്നും പ​​​രി​​​ശോ​​​ധി​​​ക്കും. നി​​​​​യ​​​​​മ​​​​​വി​​​​​രു​​​​​ദ്ധ​​​​​മാ​​​​​യ കൈ​​​​​യേ​​​​​റ്റ​​​​​ങ്ങ​​​​​ളും വ്യാ​​​​​ജ രേ​​​​​ഖ ച​​​​​മ​​​​​യ്ക്ക​​​​​ലു​​​​​ക​​​​​ളും ക​​​​​ണ്ടെ​​​​​ത്തു​​​​​ക​​​​​യാ​​​​​ണ് ഇ​​​​​തി​​​​​ന്‍റെ ല​​​​​ക്ഷ്യ​​​​​മെ​​​​​ന്ന് റ​​​​​വ​​​​​ന്യൂ മ​​​​​ന്ത്രി അ​​​​​റി​​​​​യി​​​​​ച്ചു.

റ​​​​​വ​​​​​ന്യു ഡി​​​​​വി​​​​​ഷ​​​​​ണ​​​​​ൽ ക​​​​​മ്മീ​​​​​ഷ​​​​​ണ​​​​​റു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലു​​​​​ള്ള പ്ര​​​​​ത്യേ​​​​​ക സ​​​​​മി​​​​​തി​​​​​യാ​​​​​ണ് ഓ​​​​​ഡി​​​​​റ്റിം​​​​​ഗ് ന​​​​​ട​​​​​ത്തു​​​​​ക. നി​​​​​യ​​​​​മ​​​​​പ​​​​​ര​​​​​മാ​​​​​യ രേ​​​​​ഖ​​​​​ക​​​​​ളു​​​​​ള്ള സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ൾ ഭ​​​​​യ​​​​​പ്പെ​​​​​ടേ​​​​​ണ്ട​​​​​തി​​​​​ല്ലെ​​​​​ന്ന് മ​​​​​ന്ത്രി വ്യ​​​​​ക്ത​​​​​മാ​​​​​ക്കി. എ​​​​​ന്നാ​​​​​ൽ, നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ൾ ലം​​​​​ഘി​​​​​ക്കു​​​​​ക​​​​​യോ വ​​​​​സ്‌​​​​​തു​​​​​ത​​​​​ക​​​​​ൾ മ​​​​​റ​​​​​ച്ചു​​​​​വ​​​​​യ്ക്കു​​​​​ക​​​​​യോ ചെ​​​​​യ്‌​​​​​തി​​​​​ട്ടു​​​​​ണ്ടെ​​​​​ങ്കി​​​​​ൽ സ​​​​​ർ​​​​​ക്കാ​​​​​ർ ആ ​​​​​കേ​​​​​സു​​​​​ക​​​​​ൾ വി​​​​​ശ​​​​​ദ​​​​​മാ​​​​​യി പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്കു​​​​​ക​​​​​യും ഭൂ​​​​​മി തി​​​​​രി​​​​​ച്ചു​​​​​പി​​​​​ടി​​​​​ക്കു​​​​​ന്ന​​​​​ത് ഉ​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​യു​​​​​ള്ള ക​​​​​ർ​​​​​ശ​​​​​ന നി​​​​​യ​​​​​മ​​​​​ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്യു​​​മെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

ത​​​​​ങ്ങ​​​​​ൾ​​​​​ക്കെ​​​​​തി​​​​​രേ​​​​​യു​​​​​ള്ള അ​​​​​തി​​​​​ക്ര​​​​​മ​​​​​ങ്ങ​​​​​ളി​​​​​ൽ സം​​​​​ര​​​​​ക്ഷ​​​​​ണം തേ​​​​​ടി ക്രൈ​​​​​സ്ത​​​​​വ​​​ സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ളു​​​​​ടെ പ്ര​​​​​തി​​​​​നി​​​​​ധി​​​സം​​​​​ഘം മും​​​​​ബൈ പോ​​​​​ലീ​​​​​സ് ക​​​​​മ്മീ​​​​​ഷ​​​​​ണ​​​​​റെ ക​​​​​ണ്ട​​​​​തി​​​​​ന് തൊ​​​​​ട്ടു​​​​​പി​​​​​ന്നാ​​​​​ലെ​​​​​യാ​​​​​ണ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പു​​​തി​​​യ ഉ​​​​​ത്ത​​​​​ര​​​​​വ് വ​​​​​രു​​​​​ന്ന​​​​​ത്.

പ്രാ​​​​​ർ​​​​​ഥ​​​​​നാ​​​യോ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ൽ തീ​​​​​വ്ര ​​​​​വ​​​​​ല​​​​​തു​​​​​പ​​​​​ക്ഷ സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ൾ ത​​​​​ട​​​​​സ​​​​​മു​​​​​ണ്ടാ​​​​​ക്കു​​​​​ന്നു​​​​​വെ​​​​​ന്ന് കാ​​​​​ണി​​​​​ച്ച് ‘മും​​​​​ബൈ ഫോ​​​​​ർ പീ​​​​​സ്’ എ​​​​​ന്ന കൂ​​​​​ട്ടാ​​​​​യ്മ​​​​​യു​​​​​ടെ കീ​​​​​ഴി​​​​​ൽ 25 സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ളാ​​​ണു പോ​​​​​ലീ​​​​​സി​​​​​ന് നി​​​​​വേ​​​​​ദ​​​​​നം ന​​​​​ൽ​​​​​കി​​​​​യ​​​ത്. കൂ​​​​​ടാ​​​​​തെ, ഈ ​​​​​വ​​​​​ർ​​​​​ഷം ആ​​​​​ദ്യം സം​​​​​സ്ഥാ​​​​​ന സ​​​​​ർ​​​​​ക്കാ​​​​​ർ പാ​​​​​സാ​​​​​ക്കി​​​​​യ നി​​​​​ർ​​​​​ബ​​​​​ന്ധി​​​​​ത മ​​​​​ത​​​​​പ​​​​​രി​​​​​വ​​​​​ർ​​​​​ത്ത​​​​​ന നി​​​​​രോ​​​​​ധ​​​​​ന നി​​​​​യ​​​​​മ​​​​​ത്തി​​​​​നെ​​​​​തി​​​​​രേ​​​​​യും ക്രൈ​​​​​സ്ത​​​​​വ സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ളും പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​​വും രം​​​​​ഗ​​​​​ത്തു​​​​​വ​​​​​ന്നി​​​​​രു​​​​​ന്നു.

ച​​​​​ർ​​​​​ച്ച് ഓ​​​​​ഫ് നോ​​​​​ർ​​​​​ത്ത് ഇ​​​​​ന്ത്യ​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള നാ​​​​​സി​​​​​ക് ഡ​​​​​യോ​​​​​സി​​​​​ഷ​​​​​ൻ ട്ര​​​​​സ്റ്റ് അ​​​​​സോ​​​​​സി​​​​​യേ​​​​​ഷ​​​​​ൻ ലി​​​​​മി​​​​​റ്റ​​​​​ഡ് എ​​​​​ന്ന സം​​​​​ഘ​​​​​ട​​​​​ന​​​​​യു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് നി​​​​​ല​​​​​നി​​​​​ൽ​​​​​ക്കു​​​​​ന്ന ഭൂ​​​​​മിത​​​​​ർ​​​​​ക്കം ബി​​​​​ജെ​​​​​പി എം​​​​​എ​​​​​ൽ​​​​​എ ദേ​​​​​വ​​​​​യാ​​​​​നി ഫ​​​​​രാ​​​​​ന്ദെ നി​​​​​യ​​​​​മ​​​​​സ​​​​​ഭ​​​​​യി​​​​​ൽ ഉ​​​​​ന്ന​​​​​യി​​​​​ച്ച​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്നാ​​​​​ണ് ക്രൈ​​​സ്ത​​​വ​​​സ​​​ഭ​​​യു​​​ടെ ഭൂ​​​മി​​​യി​​​ന്മേ​​​ൽ ഓ​​​ഡി​​​റ്റ് ന​​​ട​​​ത്താ​​​ൻ സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

ബ്രി​​​​​ട്ടീ​​​​​ഷ് ഭ​​​​​ര​​​​​ണ​​​​​കാ​​​​​ല​​​​​ത്ത് സ്‌​​​​​കൂ​​​​​ളു​​​​​ക​​​​​ൾ, കോ​​​​​ള​​​​​ജു​​​​​ക​​​​​ൾ, ആ​​​​​ശു​​​​​പ​​​​​ത്രി​​​​​ക​​​​​ൾ എ​​​​​ന്നി​​​​​വ സ്ഥാ​​​​​പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​യി ക്രൈ​​​​​സ്ത​​​​​വ​​​സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കു ന​​​​​ൽ​​​​​കി​​​​​യ ഭൂ​​​​​മി യ​​​​​ഥാ​​​​​ർ​​​​​ഥ ട്ര​​​​​സ്റ്റി​​​​​മാ​​​​​രു​​​​​ടെ മ​​​​​ര​​​​​ണ​​​​​ശേ​​​​​ഷം രേ​​​​​ഖ​​​​​ക​​​​​ളി​​​​​ൽ കൃ​​​​​ത്രി​​​​​മം കാ​​​​​ണി​​​​​ച്ച് സ്വ​​​​​കാ​​​​​ര്യ ബി​​​​​ൽ​​​​​ഡ​​​​​ർ​​​​​മാ​​​​​ർ​​​​​ക്ക് വാ​​​​​ണി​​​​​ജ്യ ആ​​​​​വ​​​​​ശ്യ​​​​​ങ്ങ​​​​​ൾ​​​​​ക്കാ​​​​​യി കൈ​​​​​മാ​​​​​റി​​​​​യെ​​​​​ന്നാ​​​​​ണ് എം​​​​​എ​​​​​ൽ​​​​​എ ആ​​​​​രോ​​​​​പി​​​​​ച്ച​​​​​ത്.

നാ​​​​​സി​​​​​ക്കി​​​​​ലെ ഈ ​​​​​ഭൂ​​​​​മി ഇ​​​​​ട​​​​​പാ​​​​​ട് ഏ​​​​​താ​​​​​ണ്ട് 5,000ത്തോ​​​​​ളം കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ളെ ബാ​​​​​ധി​​​​​ച്ചി​​​​​ട്ടു​​​​​ണ്ടെ​​​​​ന്നും 1932നു മു​​​​​ന്പു​​​​​ള്ള ഔ​​​​​ദ്യോ​​​​​ഗി​​​​​ക ഭൂ​​​​​മി​​​​​രേ​​​​​ഖ​​​​​ക​​​​​ൾ ഓ​​​​​ഫീ​​​​​സു​​​​​ക​​​​​ളി​​​​​ൽ​​​​​നി​​​​​ന്നു കാ​​​​​ണാ​​​​​താ​​​​​യി​​​​​ട്ടു​​​​​ണ്ടെ​​​​​ന്നും അ​​​​​വ​​​​​ർ ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി.

അ​​​തേ​​​സ​​​മ​​​യം, സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ നീ​​​​​ക്ക​​​​​ത്തി​​​​​ൽ സം​​​​​ശ​​​​​യ​​​​​മു​​​​​ണ്ടെ​​​​​ന്നും ഇ​​​​​ത് ക്രൈ​​​​​സ്ത​​​​​വ​​​സ​​​​​മൂ​​​​​ഹ​​​​​ത്തെ മാ​​​​​ത്രം ല​​​​​ക്ഷ്യംവ​​​​​യ്ക്കു​​​​​ന്നു​​​​​വെ​​​​​ന്നും അ​​​​​സോ​​​​​സി​​​​​യേ​​​​​ഷ​​​​​ൻ ഓ​​​​​ഫ് ക​​​​​ൺ​​​​​സേ​​​​​ൺ​​​​​ഡ് ക്രി​​​​​സ്ത്യ​​​​​ൻ​​​​​സ് സെ​​​​​ക്ര​​​​​ട്ട​​​​​റി മെ​​​​​ൽ​​​​​വി​​​​​ൻ ഫെ​​​​​ർ​​​​​ണാ​​​​​ണ്ട​​​​​സ് ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി. സ്വാ​​​​​ത​​​​​ന്ത്ര്യ​​​​​ത്തി​​​​​നു​​​​​ മു​​​​​ന്പും ശേ​​​​​ഷ​​​​​വും മ​​​​​റ്റു പ​​​​​ല മ​​​​​ത​​​​​വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ൾ​​​​​ക്കും ഇ​​​​​ത്ത​​​​​ര​​​​​ത്തി​​​​​ൽ ഭൂ​​​​​മി ല​​​​​ഭി​​​​​ച്ചി​​​​​ട്ടു​​​​​ണ്ടെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം കൂ​​​​​ട്ടി​​​​​ച്ചേ​​​​​ർ​​​​​ത്തു.

National

ഒഡീഷയിൽ ആദിവാസിക്രൈസ്തവരുടെ ഭൂമി കൈയേറിയതായി ആരോപണം

ന്യൂ​​​ഡ​​​ൽ​​​ഹി: ഒ​​​ഡീ​​​ഷ​​​യി​​​ലെ സു​​​ന്ദ​​​ർ​​​ഗ​​​ഡ് ജി​​​ല്ല​​​യി​​​ൽ ആ​​​ദി​​​വാ​​​സി​​​ക​​​ളു​​​ടെ ഭൂ​​​മി അ​​​ന​​​ധി​​​കൃ​​​ത രേ​​​ഖ​​​ക​​​ൾ ച​​​മ​​​ച്ചു കൈ​​​യേ​​​റി​​​യ​​​താ​​​യി ആ​​​രോ​​​പ​​​ണം. ജി​​​ല്ല​​​യി​​​ലെ കു​​​ക്കു​​​ഡ, അ​​​ല​​​ന്ദ, കെ​​​സ്രാ​​​മാ​​​ൽ, ജാ​​​ഗ​​​ർ​​​പു​​​ർ, ഖ​​​താം​​​ഗ് എ​​​ന്നീ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ 990 ഏ​​​ക്ക​​​റോ​​​ളം ഭൂ​​​മി സ​​​ർ​​​ക്കാ​​​ർ ഒ​​​ത്താ​​​ശ​​​യോ​​​ടെ വ​​​ൻ​​​കി​​​ട സി​​​മ​​​ന്‍റ് ക​​​ന്പ​​​നി ഖ​​​ന​​​ന​​​ത്തി​​​നാ​​​യി കൈ​​​വ​​​ശ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നാ​​​ണ് ഓ​​​ൾ ഇ​​​ന്ത്യ കാ​​​ത്ത​​​ലി​​​ക് യൂ​​​ണി​​​യ​​​ൻ (ഐ​​​എ​​​സി​​​യു) ആ​​​രോ​​​പി​​​ച്ച​​​ത്.

ഈ ​​​പ്ര​​​ദേ​​​ശ​​​ത്തെ 12 ഗ്രാ​​​മ​​​ങ്ങ​​​ളി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന 780ൽ 700 ​​​കു​​​ടും​​​ബ​​​ങ്ങ​​​ളും ക്രി​​​സ്തു​​​മ​​​ത വി​​​ശ്വാ​​​സി​​​ക​​​ളാ​​​ണ്. സ​​​ർ​​​ക്കാ​​​ർ ഒ​​​ത്താ​​​ശ​​​യോ​​​ടെ​​​യു​​​ള്ള അ​​​ന​​​ധി​​​കൃ​​​ത കൈ​​​യേ​​​റ്റം ഈ ​​​കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ ഉ​​​പ​​​ജീ​​​വ​​​ന​​​ത്തെ​​​യും സം​​​സ്കാ​​​ര​​​ത്തെ​​​യും വി​​​ശ്വാ​​​സ​​​ത്തെ​​​യും ബാ​​​ധി​​​ക്കു​​​മെ​​​ന്ന് ഡ​​​ൽ​​​ഹി​​​യി​​​ൽ ന​​​ട​​​ത്തി​​​യ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഐ​​​എ​​​സി​​​യു ആ​​​രോ​​​പി​​​ച്ചു.

ത​​​ല​​​മു​​​റ​​​ക​​​ളാ​​​യി കൈ​​​മാ​​​റ്റം ചെ​​​യ്യ​​​പ്പെ​​​ട്ട ഈ ​​​ഭൂ​​​മി ന​​​ഷ്‌​​​ട​​​പ​​​രി​​​ഹാ​​​ര​​​ത്തേക്കാ​​​ളും വി​​​ല​​​പ്പെ​​​ട്ട​​​താ​​​ണെ​​​ന്ന് വി​​​ഷ​​​യം നേ​​​രി​​​ട്ടു ബാ​​​ധി​​​ക്കു​​​ന്ന​​​വ​​​രി​​​ൽ ഒ​​​രാ​​​ളും അ​​​ന​​​ധി​​​കൃ​​​ത കൈ​​​യേ​​​റ്റ​​​ത്തി​​​നെ​​​തി​​​രേ സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച വ്യ​​​ക്തി​​​യു​​​മാ​​​യ ബി​​​പു​​​ൽ ടോ​​​പ്പോ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

ആ​​​ദി​​​വാ​​​സി​​​ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്ക​​​ലു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സ​​​ക​​​ല നി​​​യ​​​മ​​​ങ്ങ​​​ളും കാ​​​റ്റി​​​ൽ​​​പ്പ​​​റ​​​ത്തി​​​യാ​​​ണു രാ​​​ജ്യ​​​ത്തെ​​​ത​​​ന്നെ വ​​​ൻ​​​കി​​​ട സി​​​മ​​​ന്‍റ് ക​​​ന്പ​​​നി​​​ക്കു​​​വേ​​​ണ്ടി ഒ​​​ഡീ​​​ഷ സ​​​ർ​​​ക്കാ​​​ർ ഇ​​​ട​​​പെ​​​ട​​​ൽ ന​​​ട​​​ത്തി​​​യ​​​ത്. ഭൂ​​​മി​​​യേ​​​റ്റെ​​​ടു​​​ക്ക​​​ലി​​​ന് 2020 മു​​​ത​​​ൽ മേ​​​ഖ​​​ല​​​യി​​​ലെ ഗ്രാ​​​മ​​​സ​​​ഭ​​​ക​​​ൾ അ​​​നു​​​മ​​​തി നി​​​ഷേ​​​ധി​​​ച്ചി​​​രു​​​ന്നു.

എ​​​ന്നാ​​​ൽ, വി​​​ഷ​​​യം ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ൾ അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ​​​താ​​​യു​​​ള്ള തെ​​​റ്റാ​​​യ രേ​​​ഖ​​​ക​​​ൾ ന​​​ൽ​​​കി​​​യ​​​തോ​​​ടെ ക​​​ന്പ​​​നി​​​ക്ക് അ​​​നു​​​കൂ​​​ല​​​മാ​​​യ ഉ​​​ത്ത​​​ര​​​വു​​​ണ്ടാ​​​യി. ഇ​​​തി​​​നെ​​​തി​​​രേ വ്യാ​​​ജ​​​രേ​​​ഖ ച​​​മ​​​യ്ക്ക​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ കേ​​​സ് ന​​​ൽ​​​കി​​​യ​​​താ​​​യും ടോ​​​പ്പോ വ്യ​​​ക്ത​​​മാ​​​ക്കി. ഹൈ​​​ക്കോ​​​ട​​​തി ന​​​ട​​​പ​​​ടി ചോ​​​ദ്യം ചെ​​​യ്തു കു​​​ടും​​​ബ​​​ങ്ങ​​​ൾ സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.

Kerala

സർക്കാർവാ​ദം പൊ​ള്ള; വൈദ്യുതി നിരക്കു വർധന ആറു തവണ, കു​​​ടി​​​വെ​​​ള്ള​​​ത്തി​​​നും ഭൂ​​​മി​​​ക്കും വ​​​ൻ നി​​​കു​​​തി, പൊ​​തു​​ക​​ടം അ​​ഞ്ചു​​ ല​​ക്ഷം കോ​​ടി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പ​​​​വ​​​​ർ​​​​ക​​​​ട്ടി​​​​ല്ലാ​​​​ത്ത പ​​​​ത്തു വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്കു​​​​റി​​​​ച്ചു സ​​​​ർ​​​​ക്കാ​​​​ർ അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദം ഉ​​​​ന്ന​​​​യി​​​​ക്കു​​​​ന്പോ​​​​ൾ ക​​​​ഴി​​​​ഞ്ഞ പ​​​​ത്തു വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ വൈ​​​​ദ്യു​​​​തി നി​​​​ര​​​​ക്കു വ​​​​ർ​​​​ധി​​​​പ്പി​​​​ച്ച​​​​ത് ആ​​​​റു ത​​​​വ​​​​ണ.

2024 ൽ ​​​​യൂ​​​​ണി​​​​റ്റി​​​​നു 16 പൈ​​​​സ വ​​​​ർ​​​​ധി​​​​പ്പി​​​​ച്ച​​​​പ്പോ​​​​ൾ ഏ​​​​താ​​​​നും മാ​​​​സ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ളി​​​​ൽ ത​​​​ന്നെ വീ​​​​ണ്ടും 12 പൈ​​​​സ​​​​യും വ​​​​ർ​​​​ധി​​​​പ്പി​​​​ച്ചു. ഇ​​​​രു​​​​ നി​​​​ര​​​​ക്കുവ​​​​ർ​​​​ധ​​​​ന​​​​ക​​​​ളും പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത് ഒ​​​​രു​​​​മി​​​​ച്ചാ​​​​യി​​​​രു​​​​ന്നു. പ​​​​വ​​​​ർ​​​​ക​​​​ട്ടി​​​​ല്ലാ​​​​തെ വൈ​​​​ദ്യു​​​​തി ഉ​​​​റ​​​​പ്പാ​​​​ക്കി​​​​യ​​​​ത് ഉ​​​​മ്മ​​​​ൻ ചാ​​​​ണ്ടി സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ കാ​​​​ല​​​​ത്ത് ആ​​​​ര്യാ​​​​ട​​​​ൻ മു​​​​ഹ​​​​മ്മ​​​​ദ് വൈ​​​​ദ്യു​​​​തി മ​​​​ന്ത്രി ആ​​​​യി​​​​രു​​​​ന്ന​​​​പ്പോ​​​​ൾ ഒ​​​​പ്പു​​​​വ​​​​ച്ച 25 വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്കു വൈ​​​​ദ്യു​​​​തി വാ​​​​ങ്ങു​​​​ന്ന​​​​തി​​​​നു​​​​ള്ള ക​​​​രാ​​​​ർ വ​​​​ഴി ആ​​​​ണെ​​​​ന്നു പ്ര​​​​തി​​​​പ​​​​ക്ഷം അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ടു​​​​ന്നു.

യൂ​​​​ണി​​​​റ്റി​​​​ന് 4.29 രൂ​​​​പ​​​​യ്ക്കാ​​​​യി​​​​രു​​​​ന്നു വൈ​​​​ദ്യു​​​​തി 25 വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്കു ല​​​​ഭി​​​​ക്കു​​​​മാ​​​​യി​​​​രു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ, എ​​​​ട്ടു വ​​​​ർ​​​​ഷ​​​​ത്തി​​​​നു ശേ​​​​ഷം ക​​​​രാ​​​​ർ റ​​​​ദ്ദാ​​​​ക്ക​​​​പ്പെ​​​​ട്ടു. യൂ​​​​ണി​​​​റ്റി​​​​ന് 4.29 രൂ​​​​പ​​​​യു​​​​ടെ സ്ഥാ​​​​ന​​​​ത്ത് ഇ​​​​പ്പോ​​​​ൾ വൈ​​​​ദ്യു​​​​തി വാ​​​​ങ്ങു​​​​ന്ന​​​​ത് എ​​​​ട്ടു മു​​​​ത​​​​ൽ 14 രൂ​​​​പ വ​​​​രെ ന​​​​ൽ​​​​കി​​​​യാ​​​​ണെ​​​​ന്ന് പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ ഇ​​​​ന്ന​​​​ലെ​​​​യും ആ​​​​രോ​​​​പി​​​​ച്ചു. ഇ​​​​തു​​​​വ​​​​ഴി ഒ​​​​രു ദി​​​​വ​​​​സം വൈ​​​​ദ്യു​​​​തി ബോ​​​​ർ​​​​ഡി​​​​നു വ​​​​രു​​​​ന്ന അ​​​​ധി​​​​ക​​​​ച്ചെ​​​​ല​​​​വ് 25 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ​​​​ത്രെ. ഈ ​​​​ഭാ​​​​ര​​​​വും നി​​​​ര​​​​ക്കുവ​​​​ർ​​​​ധ​​​​ന​​​​യു​​​​ടെ രൂ​​​​പ​​​​ത്തി​​​​ൽ ഉ​​​​പ​​​​യോ​​​​ക്താ​​​​വി​​​​നു മേ​​​​ൽ പ​​​​തി​​​​ക്കും.

വൈ​​​​ദ്യു​​​​തി​​​​ക്കു പു​​​​റ​​​​മേ കു​​​​ടി​​​​വെ​​​​ള്ള​​​​ത്തി​​​​നും വ​​​​ൻ​​​​തോ​​​​തി​​​​ലു​​​​ള്ള നി​​​​ര​​​​ക്കുവ​​​​ർ​​​​ധ​​​​ന ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി. 2016നു ​​​​ശേ​​​​ഷം 2021ൽ ​​​​അ​​​​ഞ്ചു ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​​ന വ​​​​രു​​​​ത്തി. പി​​​​ന്നീ​​​​ട് 2023 ൽ ​​​​കു​​​​ത്ത​​​​നെ​​​​യു​​​​ള്ള നി​​​​ര​​​​ക്കുവ​​​​ർ​​​​ധ​​​​ന ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി. പ​​​​ല സ്ലാ​​​​ബു​​​​ക​​​​ളി​​​​ലും മൂ​​​​ന്നി​​​​ര​​​​ട്ടി വ​​​​രെ വ​​​​ർ​​​​ധ​​​​നയുണ്ടാ​​​​യി.

ഒ​​​​ന്നാം പി​​​​ണ​​​​റാ​​​​യി സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ ഭൂ​​​​നി​​​​കു​​​​തി വ​​​​ർ​​​​ധി​​​​പ്പി​​​​ച്ചി​​​​ല്ല. എ​​​​ന്നാ​​​​ൽ 2022-23ൽ ​​​​നി​​​​കു​​​​തി ഇ​​​​ര​​​​ട്ടി​​​​യാ​​​​ക്കി. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം വീ​​​​ണ്ടും 50 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​​ന ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി. കെ​​​​ട്ടി​​​​ടനി​​​​കു​​​​തി​​​​യി​​​​ലും വ​​​​ൻ വ​​​​ർ​​​​ധ​​​​ന​​​​യാ​​​​ണു ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി​​​​യ​​​​ത്. മാ​​​​ത്ര​​​​മ​​​​ല്ല വ​​​​ർ​​​​ഷം തോ​​​​റും അ​​​​ഞ്ചു ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​​ന ന​​​​ട​​​​പ്പി​​​​ൽ വ​​​​രു​​​​ത്താ​​​​നും തീ​​​​രു​​​​മാ​​​​നി​​​​ച്ചു. കെ​​​​ട്ടി​​​​ട നി​​​​ർ​​​​മാ​​​​ണ പെ​​​​ർ​​​​മി​​​​റ്റി​​​​ൽ പ​​​​ത്തി​​​​ര​​​​ട്ടി വ​​​​രെ വ​​​​ർ​​​​ധ​​​​ന​​​​യാ​​​​ണ് 2023 ൽ ​​​​പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്. വ​​​​ൻ​​​​തോ​​​​തി​​​​ലു​​​​ള്ള പ്ര​​​​തി​​​​ഷേ​​​​ധ ത്തെത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് വ​​​​ർ​​​​ധി​​​​പ്പി​​​​ച്ച നി​​​​ര​​​​ക്കി​​​​ൽ 60% വ​​​​രെ കു​​​​റ​​​​വു വ​​​​രു​​​​ത്തിയത്.

ഒ​​​​ന്നാം പി​​​​ണ​​​​റാ​​​​യി സ​​​​ർ​​​​ക്കാ​​​​ർ അ​​​​ധി​​​​കാ​​​​ര​​​​മേ​​​​ൽ​​​​ക്കു​​​​ന്പോ​​​​ൾ കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ പൊ​​​​തു​​​​ക​​​​ടം 1.57 ല​​​​ക്ഷം കോ​​​​ടി ആ​​​​യി​​​​രു​​​​ന്ന​​​​ത് ഈ ​​​​സ​​​​ർ​​​​ക്കാ​​​​ർ അ​​​​ധി​​​​കാ​​​​ര​​​​മൊ​​​​ഴി​​​​യു​​​​ന്പോ​​​​ൾ അ​​​​ഞ്ചു ല​​​​ക്ഷം കോ​​​​ടി​​​​യോ​​​​ള​​​​മാ​​​​കു​​​​ക​​​​യാ​​​​ണ്. ഉ​​​​മ്മ​​​​ൻ ചാ​​​​ണ്ടി സ​​​​ർ​​​​ക്കാ​​​​ർ അ​​​​ധി​​​​കാ​​​​ര​​​​മൊ​​​​ഴി​​​​ഞ്ഞ​​​​ത് 10,000 കോ​​​​ടി​​​​യു​​​​ടെ ബാ​​​​ധ്യ​​​​ത​​​​ക​​​​ൾ ബാ​​​​ക്കിവ​​​​ച്ചി​​​​ട്ടാ​​​​ണെ​​​​ന്നാ​​​​യി​​​​രു​​​​ന്നു അ​​​​ന്നു ധ​​​​ന​​​​മ​​​​ന്ത്രി ഡോ. ​​​​തോ​​​​മ​​​​സ് ഐ​​​​സ​​​​ക് പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച ധ​​​​വ​​​​ള​​​​പ​​​​ത്ര​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞ​​​​ത്. ക്ഷേ​​​​മ​​​​പെ​​​​ൻ​​​​ഷ​​​​ൻ കു​​​​ടി​​​​ശി​​​​ക, ക​​​​രാ​​​​റു​​​​കാ​​​​ർ​​​​ക്കു​​​​ള്ള കു​​​​ടി​​​​ശി​​​​ക തു​​​​ട​​​​ങ്ങി​​​​യ ഇ​​​​ന​​​​ത്തി​​​​ൽ 6302 കോ​​​​ടി​​​​യും കോ​​​​ള​​​​ജ് അ​​​​ധ്യാ​​​​പ​​​​ക​​​​രു​​​​ടെ ശ​​​​ന്പ​​​​ള കു​​​​ടി​​​​ശി​​​​ക, സി​​​​വി​​​​ൽ സ​​​​പ്ലൈ​​​​സ് കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​നു കൊ​​​​ടു​​​​ക്കാ​​​​നു​​​​ള്ള തു​​​​ക, നെ​​​​ല്ലു സം​​​​ഭ​​​​ര​​​​ണ കു​​​​ടി​​​​ശി​​​​ക തു​​​​ട​​​​ങ്ങി​​​​യ ഇ​​​​ന​​​​ങ്ങ​​​​ളി​​​​ലാ​​​​യി 4326 കോ​​​​ടി​​​​യു​​​​ടെ​​​​യും ബാ​​​​ധ്യ​​​​ത ഉ​​​​ണ്ടെ​​​​ന്നാ​​​​യി​​​​രു​​​​ന്നു കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്ന​​​​ത്.

ഇ​​​​പ്പോ​​​​ൾ ര​​​​ണ്ടാം പി​​​​ണ​​​​റാ​​​​യി സ​​​​ർ​​​​ക്കാ​​​​ർ അ​​​​ധി​​​​കാ​​​​ര​​​​മൊ​​​​ഴി​​​​യു​​​​ന്പോ​​​​ൾ നാ​​​​ലു വ​​​​ർ​​​​ഷം കൊ​​​​ണ്ട് എ​​​​ട്ടു ഗ​​​​ഡു​​​​ക്ക​​​​ളാ​​​​യി കൊ​​​​ടു​​​​ത്തു തീ​​​​ർ​​​​ക്കു​​​​മെ​​​​ന്നു വാ​​​​ക്കു ന​​​​ൽ​​​​കി​​​​യ ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ ഡി​​​​എ, പെ​​​​ൻ​​​​ഷ​​​​ൻ​​​​കാ​​​​രു​​​​ടെ ഡി​​​​ആ​​​​ർ കു​​​​ടി​​​​ശി​​​​ക ന​​​​ൽ​​​​കാ​​​​ൻ മാ​​​​ത്രം വേ​​​​ണ്ടി വ​​​​രു​​​​ന്ന​​​​ത് 36,000 കോ​​​​ടി രൂ​​​​പ! മ​​​​റ്റു ബാ​​​​ധ്യ​​​​ത​​​​ക​​​​ൾ തീ​​​​ർ​​​​ക്കാ​​​​ൻ ഇ​​​​നി​​​​യും എ​​​​ത്ര​​​​യോ കോ​​​​ടി​​​​ക​​​​ൾ വേ​​​​ണ്ടി വ​​​​രും!!

Kerala

സ​ര്‍​ക്കാ​രി​ന് തി​രി​ച്ച​ടി; ഇ​ടു​ക്കി​യി​ലെ പ​ട്ട​യ​വി​ത​ര​ണം വീ​ണ്ടും ത​ട​ഞ്ഞ് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ഇ​ടു​ക്കി ജി​ല്ല​യി​ലെ പ​ട്ട​യ​വി​ത​ര​ണം വീ​ണ്ടും ത​ട​ഞ്ഞ് ഹൈ​ക്കോ​ട​തി. മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​തെ പ​ട്ട​യ​വി​ത​ര​ണം ചെ​യ്തു​വെ​ന്നും ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ലെ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ അ​വ​ഗ​ണി​ച്ചു​വെ​ന്നും ഹൈ​ക്കോ​ട​തി പ​റ​ഞ്ഞു.

പ​ട്ട​യ​വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചീ​ഫ് സെ​ക്ര​ട്ട​റി​യോ​ട് വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്ന് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​നി ഒ​രു ഉ​ത്ത​ര​വു​ണ്ടാ​കും വ​രെ പ​ട്ട​യ​വി​ത​ര​ണം പാ​ടി​ല്ലെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

Kerala

കെ.​എം. മാ​ണി സ്മാ​ര​ക​ത്തി​ന് സ്ഥ​ലം അ​നു​വ​ദി​ച്ച​ത് ന​ല്ല തീ​രു​മാ​നം, യു​ഡി​എ​ഫ് നി​മി​ത്ത​മാ​യ​തി​ൽ സ​ന്തോ​ഷം: വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: മുൻമന്ത്രിയും കേരള കോൺഗ്രസ് എം നേതാവുമായിരുന്ന കെ.​എം. മാ​ണി​ക്ക് സ്മാ​ര​കം പ​ണി​യാ​ൻ തി​രു​വ​ന​ന്ത​പു​ര​ത്ത് സ്ഥ​ലം അ​നു​വ​ദി​ച്ച സ​ർ​ക്കാ​ർ ന​ട​പ​ടി ന​ല്ല തീ​രു​മാ​ന​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ആ ​സ്ഥ​ലം കി​ട്ടാ​ൻ യു​ഡി​എ​ഫ് നി​മി​ത്ത​മാ​യ​തി​ൽ വ​ലി​യ സ​ന്തോ​ഷ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ​രാ​നി​രി​ക്കു​ന്ന ത​ല​മു​റ കെ.​എം മാ​ണി​സാ​ർ ആ​രാ​യി​രു​ന്നു എ​ന്ന് തി​രി​ച്ച​റി​യാ​ൻ അ​ദ്ദേ​ഹ​ത്തി​ന് ഒ​രു സ്മാ​ര​കം വേ​ണ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

10 കൊ​ല്ല​മാ​യി കൊ​ടു​ക്കാ​ത്ത സ്ഥ​ലം ഇ​പ്പോ​ൾ എ​ങ്ങ​നെ വ​ന്നു. ഇ​ക്കാ​ര്യം ഇ​ട​തു​പ​ക്ഷം​ത​ന്നെ ചെ​യ്യ​ണം. കാ​ര​ണം അ​ദ്ദേ​ഹ​ത്തെ അ​ങ്ങ​നെ​യെ​ല്ലാം അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച ആ​ളു​ക​ളാ​ണ് ഇ​പ്പോ​ൾ അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന​ത്.

മാ​ണി​സാ​ർ ജീ​വി​ച്ചി​രി​ക്കു​മ്പോ​ൾ ന​ര​ക​ത്തീ​യി​ൽ വെ​ന്തു​മ​രി​ക്ക​ണ​മെ​ന്ന് പ്ര​സം​ഗി​ച്ച ആ​ളു​ക​ളാ​ണ് സി​പി​എം നേ​താ​ക്ക​ൾ. അ​ങ്ങ​നെ ന​ര​ക​ത്തീ​യി​ൽ വെ​ന്തു​മ​രി​ക്ക​ണ​മെ​ന്ന ശാ​പ​വാ​ക്കു​ക​ൾ ചൊ​രി​ഞ്ഞ കെ.​എം. മാ​ണി​സാ​റി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് സ്മാ​ര​കം പ​ണി​യാ​ൻ അ​തേ ആ​ളു​ക​ൾ​ത്ത​ന്നെ സ്ഥ​ലം അ​നു​വ​ദി​ച്ച​തി​ലെ സ​ന്തോ​ഷം പ​ങ്കു​വ​യ്ക്കു​ന്നെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ കേ​സി​ലെ അ​തി​ജീ​വി​ത​യു​മാ​യു​ള്ള ചാ​റ്റ് പു​റ​ത്തു​വി​ട്ട ഫെ​ന്നി നൈ​നാ​ന്‍റെ ന​ട​പ​ടി ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ൾ, സ്ത്രീ​ക​ളെ ആ​ര് അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ചാ​ലും അ​ത് അ​നു​വ​ദി​ക്കി​ല്ല. അ​ങ്ങ​നെ​യു​ള്ള​വ​ർ​ക്ക് പാ​ർ​ട്ടി താ​ക്കീ​ത് കൊ​ടു​ക്കും. ആ​വ​ർ​ത്തി​ച്ചാ​ൽ അ​വ​ർ പാ​ർ​ട്ടി​യി​ലു​ണ്ടാ​കി​ല്ലെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

ഐ​ഷ പോ​റ്റി കോ​ൺ​ഗ്ര​സി​ലേ​ക്ക് വ​ന്ന​പ്പോ​ൾ സി​പി​എം നേ​താ​ക്ക​ൾ​ക്ക് എ​ന്തൊ​രു സ​ങ്ക​ട​മാ​ണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. എ​ത്ര സി​പി​എം നേ​താ​ക്ക​ൻ​മാ​ർ ബി​ജെ​പി​യി​ലേ​ക്ക് പോ​യി. അ​പ്പോ​ഴൊ​ന്നും സ​ങ്ക​ട​മി​ല്ല. ഐ​ഷ പോ​റ്റി കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന​പ്പോ​ഴാ​ണ് വി​ഷ​മം.

എ​കെ​ജി സെ​ന്‍റ​റി​ലി​രു​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ നി​യ​ന്ത്രി​ക്കു​ന്ന​വ​ർ എ​ന്തൊ​ക്കെ​യാ​ണ് ചെ​യ്യു​ന്ന​ത്. ഷാ​നി​മോ​ൾ ഉ​സ്മാ​ൻ സി​പി​എ​മ്മി​ൽ ചേ​രു​മെ​ന്ന് വാ​ർ​ത്ത കൊ​ടു​ത്തു. ത​ന്നെ​ക്കു​റി​ച്ച് ഒ​രു 10 കാ​ർ​ഡു​ക​ൾ എ​ല്ലാ ദി​വ​സ​വും ഇ​ടു​ന്നു​ണ്ട്.

ലോ​കം​ക​ണ്ട ഏ​റ്റ​വും​വ​ലി​യ കൊ​ള്ള​ക്കാ​ര​നാ​ണ് താ​നെ​ന്നാ​ണ് പ്ര​ച​ര​ണം. അ​തി​ലൊ​ന്നും ഒ​രു വി​രോ​ധ​വു​മി​ല്ല. അ​തു​വ​ഴി ന​ല്ല പ​ബ്ലി​സി​റ്റി​യാ​ണ് അ​വ​ർ ത​നി​ക്കു ന​ൽ​കു​ന്ന​ത്. അ​വി​ടെ​യി​രു​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ നി​യ​ന്ത്രി​ക്കു​ന്ന​യാ​ളെ ന​മ്മ​ൾ​ക്ക​റി​യാ​മെ​ന്നും സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി.

Agriculture

കൃ​ഷി കു​റ​യു​ന്ന​തി​നു കാ​ര​ണം ഭൂ​മി​ക്കു​റ​വോ?

കാ​ർ​ഷി​ക​രം​ഗ​ത്ത് ഒ​രു​കാ​ല​ത്ത് സ്വ​യം​പ​ര്യാ​പ്ത​മാ​യി​രു​ന്ന മ​ല​യാ​ളി​യു​ടെ അ​ടു​ക്ക​ള ഇ​ന്നു പൂ​ർ​ണ​മാ​യും അ​ന്യ​സം​സ്ഥാ​ന​ത്തെ കൃ​ഷി​ത്തോ​ട്ട​ങ്ങ​ളെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ന്‍റെ ഭ​ക്ഷ്യോ​പ​യോ​ഗ​ത്തി​ന്‍റെ അ​റു​പ​തു ശ​ത​മാ​ന​ത്തോ​ളം ഇ​റ​ക്കു​മ​തി​യാ​ണ്.

അ​രി, പ​ച്ച​ക്ക​റി, പ​ഴം, ഗോ​ത​മ്പ്, ധാ​ന്യ​ങ്ങ​ൾ എ​ന്നി​വ ല​ഭി​ക്കാ​ൻ ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​കം, ആ​ന്ധ്ര​പ്ര​ദേ​ശ്, തെ​ല​ങ്കാ​ന, ഹ​രി​യാ​ന, പ​ഞ്ചാ​ബ്, മ​ഹാ​രാ​ഷ്ട്ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള ലോ​റി​ക​ൾ സം​സ്ഥാ​ന​ത്ത് എ​ത്ത​ണം. രാ​ജ്യ​ത്തി​ന്‍റെ മൊ​ത്തം ഭൂ​മി​യു​ടെ 1.2 ശ​ത​മാ​നം 38,860 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റാ​ണ് സം​സ്ഥാ​ന​ത്തി​ന്‍റെ വി​സ്തൃ​തി.

ഇ​തി​ൽ 19.7 ല​ക്ഷം ഹെ​ക്ട​റാ​ണ് കൃ​ഷി​ക്കു യോ​ഗ്യ​മാ​യ ഭൂ​മി. ജ​ന​സാ​ന്ദ്ര​ത​യി​ൽ മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള കേ​ര​ള​ത്തി​ലെ പ്ര​തി​ശീ​ർ​ഷ ഭൂ​ല​ഭ്യ​ത 0.18 ഹെ​ക്ട​ർ ആ​ണ്. കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും വേ​ണ്ട​ത്ര കൃ​ഷി ഭൂ​മി ല​ഭ്യ​മാ​ക്കാ​നും കേ​ര​ള ന​വോ​ധാ​ൻ എ​ന്ന പ​ദ്ധ​തി​ക്ക് സ​ർ​ക്കാ​ർ തു​ട​ക്ക​മി​ട്ടി​ട്ടു​ണ്ട്.

ത​രി​ശാ​യി കി​ട​ക്കു​ന്ന ഭൂ​മി​യെ വാ​ണി​ജ്യ​കൃ​ഷി​ക്ക് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി, ക​ർ​ഷ​ക​ർ, ക​ർ​ഷ​ക കൂ​ട്ടാ​യ്മ​ക​ൾ, സം​രം​ഭ​ക​ർ, ക​യ​റ്റു​മ​തി​ക്കാ​ർ, സ്റ്റാ​ർ​ട്ട്അ​പ്പു​ക​ൾ എ​ന്നി​വ​യ്ക്കു ന​ൽ​കു​ക​യാ​ണ് പ​ദ്ധ​തി. ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം ന​ൽ​കാ​തെ, പാ​ട്ട വ്യ​വ​സ്ഥ​യി​ലാ​ണ് ഭൂ​മി കൈ​മാ​റു​ന്ന​ത്.

പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ​ർ​ക്കാ​ർ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ കീ​ഴി​ലു​ള്ള ത​രി​ശു​ഭൂ​മി​യാ​ണ് കൈ​മാ​റ്റം ചെ​യ്യു​ന്ന​ത്. കേ​ര​ള അ​ഗ്രോ​ബി​സി​ന​സ് ക​മ്പനി​യി​ലൂ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യി​ൽ സ്വ​കാ​ര്യ ഭൂ​വു​ട​മ​ക​ൾ​ക്കും പ​ങ്കാ​ളി​യാ​കാം.

എ​ന്നി​രു​ന്നാ​ലും, കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ നൂ​ത​ന​സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ പ​രീ​ക്ഷി​ക്കു​ന്ന ഈ ​കാ​ല​ത്ത് വേ​ണ്ട​ത്ര കൃ​ഷി ഭൂ​മി ല​ഭ്യ​മി​ല്ലാ​ത്ത​തു മാ​ത്ര​മാ​ണോ കൃ​ഷി കു​റ​യു​ന്ന​തി​ന് പി​ന്നി​ൽ.

കൃ​ഷി ഭൂ​മി​യു​ടെ വ​ൻ​തോ​തി​ലു​ള്ള ഉ​പ​യോ​ഗ​മാ​റ്റ​വും തൊ​ഴി​ൽ ക്ഷാ​മ​വും ഉ​ത്പാ​ദ​ന​ച്ചെ​ല​വ് ഉ​യ​രു​ന്ന​തും വി​ല​സ്ഥി​ര​ത​യു​ടെ അ​ഭാ​വ​വും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വു​മാ​ണ് കൃ​ഷി കു​റ​യാ​ൻ കാ​ര​ണം.

കൃ​ഷി ഭൂ​മി​യും പാ​ട​ശേ​ഖ​ര​ങ്ങ​ളും വീ​ടു​ക​ൾ, വാ​ണി​ജ്യ​സ്ഥാ​പ​ന​ങ്ങ​ൾ, ടൗ​ണ്‍​ഷി​പ്പു​ക​ൾ, റി​സോ​ർ​ട്ടു​ക​ൾ എ​ന്നി​വ​യാ​യി മാ​റി. ഭൂ​മി​യു​ടെ റി​യ​ൽ എ​സ്റ്റേ​റ്റ് മൂ​ല്യം ഉ​യ​ർ​ന്ന​തും ക​ർ​ഷ​ക​ർ കൃ​ഷി ഉ​പേ​ക്ഷി​ക്കാ​ൻ കാ​ര​ണ​മാ​യി.

കാ​ർ​ഷി​ക വി​ള​ക​ളു​ടെ ഉ​ത്പാ​ദ​ന​ച്ചെ​ല​വി​ലു​ള്ള വ​ർ​ധ​ന, തൊ​ഴി​ൽ ക്ഷാ​മം, കൃ​ഷി​യി​ലു​ള്ള യു​വാ​ക്ക​ളു​ടെ താ​ത്പ​ര്യ​ക്കു​റ​വ്, രാ​സ​വ​ളം, വി​ത്ത്, കീ​ട​നാ​ശി​നി തു​ട​ങ്ങി​യ​വ​യു​ടെ ചെ​ല​വ് വ​ർ​ധ​ന, നാ​ശ​ന​ഷ്ട​ങ്ങ​ൾ എ​ന്നി​വ മ​റ്റു​കാ​ര​ണ​ങ്ങ​ളാ​ണ്.

1970 ൽ 8.5 ​ല​ക്ഷം ഹെ​ക്ട​ർ നെ​ൽ​പ്പാ​ട​ങ്ങ​ൾ കേ​ര​ള​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ഇ​പ്പോ​ൾ 2.4 ല​ക്ഷം ഹെ​ക്ട​ർ ആ​യി ചു​രു​ങ്ങി. പാ​ർ​പ്പി​ട​ങ്ങ​ൾ​ക്കും അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന​ങ്ങ​ൾ​ക്കു​മാ​യി കൃ​ഷി ഭൂ​മി ത​രം​മാ​റ്റി​യ​താ​ണ് ഇ​തി​നു കാ​ര​ണം. റോ​ഡ്-​റെ​യി​ൽ വി​ക​സ​നം, ന​ഗ​ര​വ​ത്ക​ര​ണം, കൃ​ഷി നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​നം എ​ന്നി​വ​യും കൃ​ഷി ഭൂ​മി കു​റ​യാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

സം​സ്ഥാ​ന​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ നി​ല​വാ​രം ഉ​യ​ർ​ന്ന​ത്, കൃ​ഷി ഒ​രു മോ​ശം തൊ​ഴി​ലാ​ണ് എ​ന്ന ചി​ന്ത ഒ​രു വി​ഭാ​ഗം യു​വാ​ക്ക​ളു​ടെ ഇ​ട​യി​ൽ ഉ​യ​രാ​ൻ കാ​ര​ണ​മാ​യി. ചേ​റി​ലും മ​ണ്ണി​ലും അ​ധ്വാ​നി​ക്കു​ന്ന​തി​ന് പ​ക​രം വെ​ള്ള​ക്കോ​ള​ർ ജോ​ലി​ക്കാ​ണ് യു​വാ​ക്ക​ൾ ആ​ദ്യ​പ​രി​ഗ​ണ​ന ന​ൽ​കി​യ​ത്.

ഗ​ൾ​ഫ് നാ​ടു​ക​ളി​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ഉ​ണ്ടാ​യ​തും കേ​ര​ള​ത്തി​ലെ കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കു തി​രി​ച്ച​ടി​ക്കു കാ​ര​ണ​മാ​യി. കൃ​ഷി അ​നു​ബ​ന്ധ ജോ​ലി​ക​ളി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന യു​വാ​ക്ക​ളി​ൽ ഭൂ​രി​ഭാ​ഗ​വു​മാ​ണ് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് തൊ​ഴി​ൽ തേ​ടി പോ​യ​ത്. തൊ​ഴി​ലാ​ളി ക്ഷാ​മം മൂ​ലം നി​ര​വ​ധി പാ​ട​ശേ​ഖ​ര​ങ്ങ​ൾ ത​രി​ശി​ട്ടു.

പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ളും വ​ന്യ​ജീ​വി ആ​ക്ര​മ​ണ​വു​മാ​ണ് ക​ർ​ഷ​ക​ർ കൃ​ഷി ഉ​പേ​ക്ഷി​ക്കാ​നു​ള്ള മ​റ്റൊ​രു കാ​ര​ണം. കാ​ർ​ഷി​ക വി​ള​ക​ൾ വി​ള​വെ​ടു​പ്പ് പ്രാ​യ​മാ​കു​ന്പോ​ഴാ​ണ് വെ​ള്ള​പ്പൊ​ക്കം, കാ​റ്റ്, മ​ണ്ണി​ടി​ച്ചി​ൽ തു​ട​ങ്ങി​യ പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ൽ വി​ള​നാ​ശം സം​ഭ​വി​ക്കു​ന്ന​ത്.

വി​ള​നാ​ശ​ത്തി​നു സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് വേ​ണ്ട​ത്ര സ​ഹാ​യം ല​ഭി​ക്കാ​ത്ത​തും തി​രി​ച്ച​ടി​യാ​ണ്. നി​ര​വ​ധി പ്ര​തി​സ​ന്ധി​ക​ളി​ലൂ​ടെ ക​ട​ന്നു പോ​വു​ക​യാ​യി​രു​ന്ന കേ​ര​ള​ത്തി​ലെ കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കു ക​ന​ത്ത​വെ​ല്ലു​വി​ളി​യാ​ണ് വ​നം-​വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മം ന​ൽ​കി​യ​ത്.

കൃ​ഷി​ഭൂ​മി​യി​ലേ​ക്കു​ള്ള വ​ന്യ​ജീ​വി​ക​ളു​ടെ ക​ട​ന്നു​ക​യ​റ്റം ഈ ​പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​ർ പൂ​ർ​ണ​മാ​യി കൃ​ഷി ഉ​പേ​ക്ഷി​ക്കു​ന്ന ഒ​രു അ​വ​സ്ഥ​യി​ലേ​ക്ക് എ​ത്തി​ച്ചു.

രാ​സ​വ​ള​ങ്ങ​ളു​ടെ വി​ല​വ​ർ​ധ​ന, കൂ​ലി വ​ർ​ധ​ന, മേ​ഖ​ല​യി​ൽ ദീ​ർ​ഘ​കാ​ല​ത്തേ​ക്കു​ള്ള സ​ർ​ക്കാ​ർ ന​യ​ങ്ങ​ളു​ടെ അ​ഭാ​വ​വും കൃ​ഷി കു​റ​യു​ന്ന​തി​ന് കാ​ര​ണ​മാ​യി.

SUNDAY DEEPIKA

നി​ഗൂ​ഢ​ത​യു​ടെ ചു​വ​ന്ന ഭൂ​മി

പ​ച്ച​വി​രി​ച്ച നെ​ൽ​വ​യ​ലു​ക​ൾ, കൃ​ഷി​യി​ട​ങ്ങ​ൾ, പു​രാ​ത​ന ക്ഷേ​ത്ര​ങ്ങ​ൾ, ജ​മ​ന്തി​പ്പൂ​വി​ന്‍റെ​യും മു​ല്ല​പ്പൂ​വി​ന്‍റെ​യും മ​ണ​മു​ള്ള സ്ത്രീ​ക​ൾ, അ​ധ്വാ​നി​ക്കു​ന്ന ജ​ന​ത... ഇ​തൊ​ക്കെ​യാ​ണ് ത​മി​ഴ്നാ​ട് എ​ന്ന പേ​ര് കേ​ൾ​ക്കു​ന്പോ​ൾ മ​ല​യാ​ളി​യു​ടെ മ​ന​സി​ലേ​ക്ക് ഓ​ടി​വ​രു​ന്ന​ത്.

എ​ന്നാ​ൽ കാ​റ്റി​ൽ നി​ര​ന്ത​രം മു​ഖം മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന ചു​വ​ന്ന മ​ണ​ലാ​ര​ണ്യം ഇ​വി​ടെ​യു​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ൽ വി​ശ്വ​സി​ക്കു​മോ? വി​ശ്വ​സി​ക്ക​ണം. ത​മി​ഴ്നാ​ട്ടി​ലെ തൂ​ത്തു​ക്കു​ടി ജി​ല്ല​യി​ലു​ള്ള തേ​രി​കാ​ടാ​ണ് ആ ​അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന ഇ​ടം. രാ​ജ്യ​ത്തെ മ​റ്റു മ​രു​ഭൂ​മി​ക​ളി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യി വ​ലി​പ്പ​മു​ള്ള​തും ചു​വ​ന്ന​തു​മാ​യ മ​ണ​ൽ​ത്ത​രി​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്.

ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ഏ​ക മ​രു​ഭൂ​മി​യെ​ന്ന് തേ​രി​കാ​ടി​ന് വി​ശേ​ഷ​ണ​മു​ണ്ടെ​ങ്കി​ലും യ​ഥാ​ർ​ഥ​ത്തി​ൽ ഇ​ത് മ​രു​ഭൂ​മി​യ​ല്ല. മ​ണ​ൽ​ക്കാ​ട് എ​ന്നു വി​ളി​ക്കു​ന്ന​താ​കും ശ​രി. 12,000 ഏ​ക്ക​റി​ൽ (50 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ) പ​ര​ന്നു​കി​ട​ക്കു​ന്ന തേ​രി​കാ​ട് വ്യ​ത്യ​സ്ത​വും ശാ​ന്ത​വും നി​ഗൂ​ഢ​വു​മാ​ണ്. ഇ​വി​ടെ​യെ​ത്തു​ന്ന​വ​രെ കാ​ത്തി​രി​ക്കു​ന്ന​ത് വി​സ്മ​യ​ക്കാ​ഴ്ച​ക​ളാ​ണ്.

ചു​വ​പ്പി​ന്‍റെ ച​രി​ത്രം

ക​ട​ൽ അ​വ​ശി​ഷ്ട​ങ്ങ​ളും ശ​ക്ത​മാ​യ കാ​റ്റും കൊ​ണ്ട് രൂ​പ​പ്പെ​ട്ട തേ​രി​കാ​ട് ദീ​ർ​ഘ​കാ​ല വ​ര​ൾ​ച്ച​യു​ടെ ഫ​ല​മാ​യ പ​ര​ന്പ​രാ​ഗ​ത മ​രു​ഭൂ​മി​ക​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​ണ്. ചു​വ​ന്ന മ​ണ​ൽ നി​റ​ഞ്ഞ ഈ ​തീ​ര​പ്ര​ദേ​ശം ആ​യി​ര​ക്ക​ണ​ക്കി​ന് വ​ർ​ഷ​ങ്ങ​ൾ​കൊ​ണ്ട് രൂ​പ​പ്പെ​ട്ട​താ​ണ്. ഉ​യ​ർ​ന്ന അ​ള​വി​ൽ അ​യ​ണ്‍ ഓ​ക്സൈ​ഡ് അ​ട​ങ്ങി​ട്ടു​ള്ള​താ​ണ് ചു​വ​പ്പു നി​റ​ത്തി​ന് കാ​ര​ണം.

ഈ ​മ​ണ​ൽ​ക്കാ​ട് ഉ​ണ്ടാ​യ​തി​നു പി​ന്നി​ൽ സം​ഘ കാ​ല​ഘ​ട്ടം (ബി​സി 300-എ​ഡി 300) മു​ത​ലു​ള്ള സ​ഹ​സ്രാ​ബ്ദ​ങ്ങ​ൾ നീ​ണ്ട നി​ഗൂ​ഢ ച​രി​ത്ര​മു​ണ്ട്. "റെ​ഡ് ഡ്യൂ​ണ്‍ ഫോ​റ​സ്റ്റ്’ എ​ന്നു വി​ളി​ക്ക​പ്പെ​ടു​ന്ന ഇ​തി​ന്‍റെ ഉ​ത്ഭ​വം സ​മു​ദ്ര നി​ക്ഷേ​പ​ങ്ങ​ളു​ടെ​യും അ​യോ​ലി​യ​ൻ (കാ​റ്റി​നാ​ൽ ഉ​ണ്ടാ​കു​ന്ന​ത്) പ്ര​ക്രി​യ​ക​ളു​ടെ​യും സ​ങ്കീ​ർ​ണ​മാ​യ ഇ​ട​പെ​ട​ലി​ലാ​ണെ​ന്ന് ഗ​വേ​ഷ​ക​ർ പ​റ​യു​ന്നു.

ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ തെ​ളി​വു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത് ഈ ​പ്ര​ദേ​ശം ഒ​രു​കാ​ല​ത്ത് ക​ട​ലി​ന​ടി​യി​ലാ​യി​രു​ന്നു എ​ന്നാ​ണ്. ഇ​വി​ടം ഗ​വേ​ഷ​ക​ർ പ​രി​ശോ​ധി​ച്ച​പ്പോ​ൾ മ​ണ​ൽ മൂ​ന്നു പാ​ളി​ക​ളി​ലാ​ണെ​ന്ന് ക​ണ്ടെ​ത്തി. ആ​ദ്യ പാ​ളി​ക്ക് 8,000 വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ണ്ട്. അ​തി​നു മു​ക​ളി​ലെ ര​ണ്ടാ​മ​ത്തെ പാ​ളി​ക്ക് 5,000 വ​ർ​ഷ​വും ഏ​റ്റ​വും മു​ക​ളി​ലേ​തി​ന് ആ​യി​രം മു​ത​ൽ ര​ണ്ടാ​യി​രം വ​ർ​ഷം വ​രെ​യും പ​ഴ​ക്ക​മു​ണ്ടെ​ന്നും പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു.

ചു​വ​ന്ന മ​ണ​ൽ​ക്കാ​ടി​ന​ടി​യി​ൽ ഒ​രു ന​ഗ​രം​ത​ന്നെ ഉ​റ​ങ്ങി​ക്കി​ട​പ്പു​ണ്ടാ​കാ​മെ​ന്നാ​ണ് ഗ​വേ​ഷ​ക​രു​ടെ അ​നു​മാ​നം. അ​തി​ന് ക​രു​ത്തു​പ​ക​രു​ന്ന ത​ര​ത്തി​ൽ മ​ധ്യ​ശി​ലാ​യു​ഗ, ന​വീ​ന​ശി​ലാ​യു​ഗ ഉ​പ​ക​ര​ണ​ങ്ങ​ളും ഇ​വി​ടെ നി​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​വി​ടെ​ന്ന് ല​ഭി​ച്ച ന​ന്ന​ങ്ങാ​ടി​ക​ൾ, ഇ​രു​ന്പ് ആ​യു​ധ​ങ്ങ​ൾ, ക​ളി​മ​ണ്‍ ഉ​പ​ക​ര​ണ​ങ്ങ​ൾ, മ​ണ്‍​പാ​ത്ര​ങ്ങ​ൾ എ​ന്നി​വ മു​ന്പ് ഈ ​പ്ര​ദേ​ശ​ത്ത് ജ​ന​വാ​സ​മു​ണ്ടാ​യി​രു​ന്ന​വെ​ന്ന​തി​ന് വ്യ​ക്ത​മാ​യ തെ​ളി​വാ​ണ്.

മ​രു​ഭൂ​മി​യി​ലെ കൃ​ഷി 

ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും മ​ണ​ൽ ഒ​ലി​ച്ചു​പോ​കു​ന്ന​ത് ത​ട​യാ​നാ​യി ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ഇ​വി​ടെ വൃ​ക്ഷ​ങ്ങ​ളും ചെ​ടി​ക​ളും ന​ട്ടു​വ​ള​ർ​ത്തു​ന്ന പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചു. പി​ന്നീ​ട് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞ​തോ​ടെ മ​ര​ങ്ങ​ളും ചെ​ടി​ക​ളും പ​ട​ർ​ന്നു​പ​ന്ത​ലി​ച്ച് ചു​വ​ന്ന മ​രു​ഭൂ​മി​യെ മ​ണ​ൽ​ക്കാ​ടാ​ക്കി മാ​റ്റി. തേ​രി​കാ​ടി​ൽ പ്ര​ധാ​ന​മാ​യും വ​ര​ണ്ട കാ​ലാ​വ​സ്ഥ​യി​ൽ വ​ള​രാ​ൻ ക​ഴി​വു​ള്ള ക​ണ്ട​ൽ​ച്ചെ​ടി​ക​ളും കു​റ്റി​ച്ചെ​ടി​ക​ളു​മാ​ണു​ള്ള​ത്. കാ​റ്റാ​ടി, ക​രി​ന്പ​ന, ആ​ൽ തു​ട​ങ്ങി​യ മ​ര​ങ്ങ​ളും കാ​ണാം.

വ​ര​ണ്ട കാ​ലാ​വ​സ്ഥ​യും മ​ണ്ണി​ന്‍റെ പ്ര​ത്യേ​ക​ത​ക​ളും വ​ള​ക്കൂ​റി​ല്ലാ​യ്മ​യും വെ​ള്ളം കെ​ട്ടി​നി​ൽ​ക്കാ​ത്ത അ​വ​സ്ഥ​യും മൂ​ലം കൃ​ഷി​ക്ക് അ​നു​യോ​ജ്യ​മ​ല്ലാ​ത്ത​തി​നാ​ൽ ഇ​വി​ടെ കൃ​ഷി ചെ​യ്യു​ന്ന​ത് വെ​ല്ലു​വി​ളി നി​റ​ഞ്ഞ കാ​ര്യ​മാ​ണ്. എ​ങ്കി​ലും ചി​ല പ്ര​ത്യേ​ക വി​ള​ക​ൾ ഈ ​മ​ണ്ണി​ൽ വ​ള​രും. ക​ശു​മാ​വ്, മു​രി​ങ്ങ പോ​ലു​ള്ള വി​ള​ക​ൾ ഇ​വി​ടെ കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. ചി​ല​യി​ട​ങ്ങ​ളി​ൽ ക​ർ​ഷ​ക​ർ ജൈ​വ​വ​ള​ങ്ങ​ളും പു​റ​ത്തു​നി​ന്നു കൊ​ണ്ടു​വ​ന്ന മ​ണ്ണും മ​റ്റും ഉ​പ​യോ​ഗി​ച്ച് മ​ണ്ണി​ന്‍റെ ഘ​ട​ന മെ​ച്ച​പ്പെ​ടു​ത്തി ത​ണ്ണി​മ​ത്ത​ൻ, നി​ല​ക്ക​ട​ല, പ​പ്പാ​യ, നാ​ര​ങ്ങ പോ​ലു​ള്ള വി​ള​ക​ളും ഒ​രു​ക്കു​ന്നു.

മ​രു​ഭൂ​മി ചെ​റു​കാ​ടു​ക​ളാ​യി മാ​റി​യ​തോ​ടെ ഇ​ന്ന് ഇ​വി​ടെ ധാ​രാ​ളം പ​ക്ഷി​ക​ളും മൃ​ഗ​ങ്ങ​ളും ഇ​ഴ​ജ​ന്തു​ക്ക​ളും ചെ​റി​യ സ​സ്ത​നി​ക​ളും വ​സി​ക്കു​ന്നു​ണ്ട്. മ​യി​ലു​ക​ൾ, മാ​നു​ക​ൾ, കു​റു​ക്ക​ന്മാ​ർ, അ​ണ​ലി വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട പാ​ന്പു​ക​ൾ, വി​വി​ധ​യി​നം ദേ​ശാ​ട​ന​പ്പ​ക്ഷി​ക​ൾ തു​ട​ങ്ങി​യ​യെ​ല്ലാം ഇ​വി​ട​ത്തെ കാ​ഴ്ച​ക​ളാ​ണ്.

കാ​ഴ്ച​യു​ടെ മ​രു​പ്പ​ച്ച

 ചു​വ​ന്ന മ​ണ​ൽ​ക്കു​ന്നു​ക​ൾ​ക്കു പു​റ​മേ ഇ​വി​ടെ അ​തി​മ​നോ​ഹ​ര​മാ​യ മ​റ്റു കാ​ഴ്ച​ക​ൾ കൂ​ടി​യു​ണ്ട്. ഇ​വി​ട​ത്തെ ബീ​ച്ചു​ക​ളു​ടെ ഭം​ഗി എ​ടു​ത്തു​പ​റ​യ​ണം. ക​ൽ​ക്കു​ളം ഗു​ഹാ​ക്ഷേ​ത്രം, ശ്രീ ​ധ​ർ​മ്മ​ശാ​സ്താ അ​യ്യ​നാ​ർ ക്ഷേ​ത്രം, ശ്രീ ​മു​ത്തു​മാ​രി​യ​മ്മ​ൻ ക്ഷേ​ത്രം, തി​രു​മ​ലൈ നാ​യ്ക്ക​ർ ക​ൽ​മ​ണ്ഡ​പം ഇ​വ​യെ​ല്ലാം ച​രി​ത്ര​പ​ര​മാ​യും സാം​സ്കാ​രി​ക​മാ​യും പ്രാ​ധാ​ന്യ​മു​ള്ള സ്ഥ​ല​ങ്ങ​ളാ​ണ്.

മ​ണ​ൽ​ക്കാ​ടി​ലെ വി​സ്മ​യി​പ്പി​ക്കു​ന്ന മ​റ്റൊ​രു​കാ​ഴ്ച മ​രു​പ്പ​ച്ച​യാ​ണ്. മേ​ല​പു​തു​ക്കു​ടി അ​രു​ഞ്ചു​നൈ കാ​ത അ​യ്യ​നാ​ർ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ള്ള നീ​രു​റ​വ​യാ​ണ് ഈ ​മ​രു​പ്പ​ച്ച. കൊ​ടും​വേ​ന​ലി​ലും ഈ ​നീ​രു​റ​വ വ​റ്റി​പ്പോ​കി​ല്ല.

ചൂ​ടി​ന്‍റെ കാ​ഠി​ന്യം

ന​വം​ബ​ർ മു​ത​ൽ ഫെ​ബ്രു​വ​രി വ​രെ​യു​ള്ള ശൈ​ത്യ​കാ​ല​ത്താ​ണ് തേ​രി​കാ​ട് സ​ന്ദ​ർ​ശി​ക്കാ​ൻ ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ സ​മ​യം. ഒ​ക്ടോ​ബ​ർ മു​ത​ൽ ഡി​സം​ബ​ർ വ​രെ മ​ഴ​ക്കാ​ല​മാ​ണ്. ക​ന​ത്ത മ​ഴ ല​ഭി​ക്കാ​റി​ല്ല. രാ​വി​ലെ ഒ​ന്പ​തു ക​ഴി​ഞ്ഞാ​ൽ ചൂ​ടി​ന്‍റെ കാ​ഠി​ന്യം കൂ​ടി​വ​രും.

സൂ​ര്യാ​സ്ത​മ​യ​മാ​ണ് ഇ​വി​ട​ത്തെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ കാ​ഴ്ച. അ​സ്ത​മ​യ സൂ​ര്യ​ന്‍റെ പൊ​ൻ​കി​ര​ണ​ങ്ങ​ൾ ചു​വ​ന്ന മ​ണ​ലി​ൽ ത​ട്ടി പ്ര​തി​ഫ​ലി​ക്കു​ന്പോ​ൾ മ​ണ​ൽ​ക്കൂ​ന​ക​ൾ​ക്ക് ക​ടും​ചു​വ​പ്പു​നി​റ​മാ​കും.
തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ മ​ണ്‍​സൂ​ണ്‍ കാ​ല​ത്ത് ശ​ക്ത​മാ​യ കാ​റ്റു വീ​ശു​ന്പോ​ൾ സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്ന് 15 മീ​റ്റ​ർ ഉ​യ​ര​ത്തി​ലു​ള്ള ഈ ​മ​ണ​ൽ​ക്കൂ​ന​ക​ൾ 25 മീ​റ്റ​ർ വ​രെ ഉ​യ​രും. മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പു​തി​യ മ​ണ​ൽ​ക്കൂ​ന​ക​ൾ സൃ​ഷ്ടി​ക്ക​പ്പെ​ടും.

ഇ​ങ്ങ​നെ മ​ണ​ൽ​ക്കൂ​ന​ക​ൾ മാ​റി​മ​റി​യു​ന്ന​തു​കൊ​ണ്ട് വ​ഴി തെ​റ്റാ​തെ ഇ​തി​നു​ള്ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​ക​യെ​ന്ന​ത് പ്ര​യാ​സ​മേ​റി​യ കാ​ര്യ​മാ​ണ്. വ​ഴി തെ​റ്റാ​നി​ട​യു​ള്ള​തി​നാ​ൽ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ത്ത ശേ​ഷ​മേ മ​ണ​ൽ​ക്കാ​ട്ടി​ൽ ക​യ​റാ​വൂ. സ​ഞ്ചാ​രി​ക​ൾ​ക്കാ​യി സാ​ൻ​ഡ്ബോ​ർ​ഡിം​ഗ്് പോ​ലു​ള്ള ഒ​ട്ടേ​റെ സാ​ഹ​സി​ക വി​നോ​ദ​ങ്ങ​ളും ഈ ​മ​ണ​ൽ​ക്കാ​ട്ടി​ലു​ണ്ട്. ചു​വ​ന്ന മ​രു​ഭൂ​മി​യു​ടെ ഉ​ൾ​സൗ​ന്ദ​ര്യം തേ​ടി​പ്പോ​കാ​ൻ താ​ല്പ​ര്യ​മു​ള്ള​വ​ർ​ക്കാ​യി ഡെ​സേ​ർ​ട്ട് ട്രെ​ക്കു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

തേ​രി​കാ​ടി​ലെ ധാ​തു​യു​ദ്ധം  

 വി​ല​യേ​റി​യ ധാ​തു​ക്ക​ളു​ടെ നി​ക്ഷേ​പം കാ​ര​ണം വ​ൻ​കി​ട ഖ​ന​ന ക​ന്പ​നി​ക​ളു​ടെ നോ​ട്ട​പ്പു​ള്ളി​യാ​ണ് തേ​രി​കാ​ട്. പ്ര​ദേ​ശ​ത്തെ ധാ​തു വി​ഭ​വ​ങ്ങ​ൾ വേ​ർ​തി​രി​ച്ചെ​ടു​ക്കു​ന്ന​തി​നാ​യി ത​മി​ഴ്നാ​ട് മി​ന​റ​ൽ​സ് ലി​മി​റ്റ​ഡും കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ ഐ​ആ​ർ​ഇ​എ​ൽ (ഇ​ന്ത്യ) ലി​മി​റ്റ​ഡും സം​യു​ക്ത​മാ​യി രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്. സാ​ത്താ​ൻ​കു​ളം, കു​തി​രൈ​മൊ​ഴി എ​ന്നീ ഇ​ട​ങ്ങ​ളി​ൽ 3,000 കോ​ടി രൂ​പ​യു​ടെ പ്ലാ​ന്‍റു​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്.

ഈ ​ധാ​തു​ക്ക​ൾ ആ​ണ​വോ​ർ​ജ്ജ മേ​ഖ​ല ഉ​ൾ​പ്പെ​ടെ​യു​ള്ള വ്യ​വ​സാ​യ​ങ്ങ​ൾ​ക്ക് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ങ്കി​ലും സ​ർ​ക്കാ​ർ നീ​ക്കം പ്ര​ദേ​ശ​വാ​സി​ക​ളി​ലും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രി​ലും ക​ടു​ത്ത ആ​ശ​ങ്ക​യാ​ണ് ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. പു​തി​യ ഖ​ന​ന പ​ദ്ധ​തി​ക​ൾ നി​ല​വി​ൽ​വ​ന്നാ​ൽ തേ​രി​കാ​ട്ടി​ൽ തീ​ര​ദേ​ശ ശോ​ഷ​ണം, ഭൂ​ഗ​ർ​ഭ ജ​ല​ല​ഭ്യ​ത കു​റ​യ​ൽ, ജൈ​വ​വൈ​വി​ധ്യ നാ​ശം തു​ട​ങ്ങി​യ ഗു​രു​ത​ര​മാ​യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ക​ർ​ഷ​ക​രും ആ​ശ​ങ്ക​പ്പെ​ടു​ന്നു.

ഒ​രു വ​ശ​ത്ത് ചു​വ​ന്ന മ​ണ​ൽ​ക്കൂ​ന​ക​ളു​ടെ ടൂ​റി​സം സാ​ധ്യ​ത​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​ന്പോ​ൾ മ​റു​വ​ശ​ത്ത് ഈ ​പ്ര​കൃ​തി വി​ഭ​വ​ങ്ങ​ളെ ചൂ​ഷ​ണം ചെ​യ്യാ​ൻ മു​ന്നി​ട്ടി​റ​ങ്ങു​ന്ന​ത് സ​ർ​ക്കാ​രി​ന്‍റെ ഇ​ര​ട്ട​ത്താ​പ്പാ​യി തീ​ര​ദേ​ശ​വാ​സി​ക​ൾ ക​ണ​ക്കാ​ക്കു​ന്നു. ഇ​തി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു​ണ്ട് ഈ ​ചു​വ​ന്ന മ​ണ്ണി​ൽ. 

തേ​രി​ കാ​ടി​ലേ​ക്ക് ഈ ​വ​ഴി...

തൂ​ത്തു​ക്കു​ടി​യി​ൽ നി​ന്നും തി​രു​നെ​ൽ​വേ​ലി​യി​ൽ നി​ന്നും എ​ളു​പ്പ​ത്തി​ൽ തേ​രി​കാ​ടി​ൽ എ​ത്തി​ച്ചേ​രാം. ഏ​റ്റ​വും അ​ടു​ത്തു​ള്ള റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ തി​രു​ച്ചെ​ന്തൂ​ർ ആ​ണ്. തി​രു​ച്ചെ​ന്തൂ​രി​ൽ​നി​ന്ന് 15 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് തേ​രി​കാ​ട്. തൂ​ത്തു​ക്കു​ടി വി​മാ​ന​ത്താ​വ​ളം 60 കി​ലോ​മീ​റ്റ​ർ അ​ക​ല​ത്തി​ലും. താ​മ​സി​ക്കാ​ൻ റി​സോ​ർ​ട്ടു​ക​ളും ഹോ​ട്ട​ലു​ക​ളും തേ​രി​കാ​ടി​ൽ ല​ഭ്യ​മാ​ണ്. ഹോം​സ്റ്റേ സൗ​ക​ര്യ​ങ്ങ​ളു​മു​ണ്ട്. ഭ​ക്ഷ​ണ​ശാ​ല​ക​ൾ കു​റ​വാ​ണെ​ങ്കി​ലും പ്രാ​ദേ​ശി​ക വി​ഭ​വ​ങ്ങ​ൾ ല​ഭി​ക്കു​ന്ന ചെ​റി​യ ക​ട​ക​ൾ ഇ​വി​ടെ​യു​ണ്ട്.

Latest News

Corehub Up