x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ട​തി​യി​ലെ​ത്തു​മ്പോൾ സ​ർ​ക്കാ​രി​ന് മ​റ​വിരോ​ഗം

അസംബന്ധ വിലക്കുകളുടെ ഹൈ റേഞ്ച്-3/കെ.​​​​​എ​​​​​സ്. ഫ്രാ​​​​​ൻ​​​​​സി​​​​​സ്
Published: March 14, 2026 09:37 PM IST | Updated: March 14, 2026 09:37 PM IST

ഹൈ​റേ​ഞ്ചി​ലെ ഭൂ ​വി​ഷ​യ​ങ്ങ​ൾ കോ​ട​തി​ക​ളി​ൽ എ​ത്തു​ന്പോ​ൾ സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​രു​ടെ നാ​വ് അ​ട​ഞ്ഞു​പോ​കും. 1964ലെ ​ച​ട്ട​മ​നു​സ​രി​ച്ച് ന​ൽ​കി​യി​രി​ക്കു​ന്ന പ​ട്ട​യ​ങ്ങ​ളും സി​എ​ച്ച്ആ​റി​ൽ (കാ​ർ​ഡ​മം ഹി​ൽ റി​സ​ർ​വ്, ഏ​ല​മ​ല പ്ര​ദേ​ശം-​ഏ​ല​മ​ല​ക്കാ​ടു​ക​ള​ല്ല) ന​ൽ​കി​യി​രി​ക്കു​ന്ന പ​ട്ട​യ​ങ്ങ​ളും റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​ക​ൾ കോ​ട​തി​ക​ളി​ൽ എ​ത്തി​യ​പ്പോ​ൾ സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ർ സ്വീ​ക​രി​ച്ച "മൗ​നം' അ​റി​വി​ല്ലാ​യ്മ​യാ​യി കാ​ണാ​നാ​കി​ല്ല. 1964ലെ ​ച​ട്ടം അ​നു​സ​രി​ച്ച് 1971 ഓ​ഗ​സ്റ്റ് ഒ​ന്നി​നു മു​ന്പു​ള്ള കൈ​വ​ശ​ഭൂ​മി​ക്ക് പ​ട്ട​യം ന​ൽ​കി​യ​തി​ലെ സാ​ങ്കേ​തി​ക​ത്വ​മാ​യി​രു​ന്നു ഒ​രു ത​ർ​ക്കം.

ഈ ​ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് 2024 ജ​നു​വ​രി 10ന് ​പ​ട്ട​യം വി​ത​ര​ണം ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു. ഇ​തി​ൽ 2026 ഫെ​ബ്രു​വ​രി 23നാ​ണ് (25 മാ​സ​ത്തി​നു ശേ​ഷം) സ​ർ​ക്കാ​ർ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി​യ​ത്. 1971ലെ ​ച​ട്ട​ഭേ​ദ​ഗ​തി​യി​ലൂ​ടെ​യാ​ണ് ഇ​പ്ര​കാ​രം പ​ട്ട​യം ന​ൽ​കി​യ​തെ​ന്നു 2026ൽ ​സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യ​ച്ച​പ്പോ​ൾ കോ​ട​തി സ്റ്റേ ​പി​ൻ​വ​ലി​ച്ചു. ഈ ​വ​സ്തു​ത കോ​ട​തി​യെ അ​റി​യി​ക്കാ​ൻ കേ​സെ​ടു​ത്ത അ​ന്നോ പി​ന്നീ​ട് ഇ​ത്ര​യും കാ​ല​മാ​യി​ട്ടോ സ​ർ​ക്കാ​രി​നാ​യി​ല്ല. 2026ലെ ​സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​വാ​ങ്മൂ​ലം അം​ഗീ​ക​രി​ച്ച കോ​ട​തി സ്റ്റേ ​വെ​ക്കേ​റ്റു ചെ​യ്തു പ​ട്ട​യ ന​ട​പ​ടി​ക​ൾ വ്യ​വ​സ്ഥ​ക​ളോ​ടെ ന​ട​ത്താ​ൻ അ​നു​വ​ദി​ച്ചു.

1971നു ​മു​ന്പ് ഭൂ​മി കൈ​വ​ശ​മു​ണ്ടാ​യി​രു​ന്നെ​ന്നു തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ പ​ട്ട​യ അ​പേ​ക്ഷ​ക​ൻ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും അ​ത് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ൻ (ത​ഹ​സി​ൽ​ദാ​ർ) പ​രി​ശോ​ധി​ച്ച് നി​ജ​സ്ഥി​തി റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്നു​മാ​യി​രു​ന്നു വ്യ​വ​സ്ഥ. ഇ​ത് അ​പ്രാ​യോ​ഗി​ക​മാ​ണെ​ന്നു വ്യ​ക്ത​മാ​ണെ​ങ്കി​ലും കോ​ട​തി പ​റ​ഞ്ഞ വ്യ​വ​സ്ഥ​ക​ൾ പ​ലി​ക്കാ​തെ സ​ർ​ക്കാ​ർ പ​ട്ട​യ​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം വി​ത​ര​ണം ചെ​യ്തു. ഇ​തു കോ​ട​തി​യി​ൽ വീ​ണ്ടും ചോ​ദ്യം ചെ​യ്യ​പ്പെ​ട്ടു. അ​തോ​ടെ മാ​ർ​ച്ച് നാ​ലി​ന് പ​ട്ട​യ​വി​ത​ര​ണം കോ​ട​തി വീ​ണ്ടും സ്റ്റേ ​ചെ​യ്തു. ഇ​പ്പോ​ൾ പ​ട്ട​യ ന​ട​പ​ടി​ക​ൾ സ്റ്റേ​യി​ലാ​ണ്.

സി​എ​ച്ച്ആ​റി​ലെ പ​ട്ട​യ​വി​ല​ക്ക്

സി​എ​ച്ച് ആ​റി​ൽ പ​ട്ട​യം ന​ൽ​കു​ന്ന​ത് സു​പ്രീം കോ​ട​തി​യാ​ണ് വി​ല​ക്കി​യി​രി​ക്കു​ന്ന​ത്. സി​എ​ച്ച്ആ​റി​ൽ പ​ട്ട​യം ന​ല്കാ​ൻ 2009ൽ ​സു​പ്രീം​കോ​ട​തി​ത​ന്നെ ഉ​ത്ത​ര​വി​ട്ടി​ട്ടു​ള്ള​താ​ണ്. സി​എ​ച്ച്ആ​റി​ലെ പ​ട്ട​യ​വി​ത​ര​ണം 2024 ഒ​ക്‌​ടോ​ബ​ർ 24ന് ​സു​പ്രീം കോ​ട​തി ത​ട​ഞ്ഞ​പ്പോ​ൾ പ​ട്ട​യം അ​നു​വ​ദി​ച്ചു​ള്ള 2009ലെ ​കോ​ട​തി​വി​ധി സു​പ്രീം കോ​ട​തി​യെ ബോ​ധി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​നാ​യി​ല്ല. അ​തും കൈ​യ​ബ​ദ്ധ​മാ​ണെ​ന്നു ക​രു​താ​ൻ ഒ​രു കാ​ര​ണ​വു​മി​ല്ല. 1993ലെ ​പ്ര​ത്യേ​ക ഭൂ​പ​തി​വു നി​യ​പ്ര​കാ​രം ഇ​ടു​ക്കി ജി​ല്ല ഉ​ൾ​പ്പെ​ടെ കേ​ര​ള​ത്തി​ലെ അ​ഞ്ചു ജി​ല്ല​ക​ളി​ലെ 28,588 ഹെ​ക്‌​ട​ർ സ്ഥ​ല​ത്തി​നു പ​ട്ട​യം ന​ൽ​കാ​ൻ കേ​ന്ദ്ര വ​നം-പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി​യോ​ടെ കേ​ര​ള സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച് പ​ട്ട​യം ന​ല്കി​ത്തു​ട​ങ്ങി. ഇ​തി​ൽ 20,300 ഹെ​ക്‌​ട​ർ സ്ഥ​ല​വും സി​എ​ച്ച്ആ​റി​ലു​ള്ള​താ​ണ്. സി​എ​ച്ച്ആ​ർ വ​ന​ഭൂ​മി​യാ​ണെ​ന്നും അ​വി​ടെ ന​ൽ​കി​യി​രി​ക്കു​ന്ന പ​ട്ട​യ​ങ്ങ​ളും കു​ത്ത​ക​പാ​ട്ട​ങ്ങ​ളും റ​ദ്ദു​ചെ​യ്തു ഭൂ​മി സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഹ​ർ​ജി​ക്കാ​രു​ടെ ആ​വ​ശ്യം. ഇ​തു പ​രി​ഗ​ണി​ച്ച കോ​ട​തി 2024 ഒ​ക്‌​ടോ​ബ​ർ 24ന് ​സി​എ​ച്ച്ആ​റി​ലെ പ​ട്ട​യ ന​ട​പ​ടി​ക​ൾ കോ​ട​തി ത​ട​യു​ക​യാ​യി​രു​ന്നു. ഈ ​നി​രോ​ധ​നം ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്.

സി​എ​ച്ച്ആ​ർ ഭൂ​മി​യി​ൽ പ​ട്ട​യം ന​ൽ​കാ​ൻ 2009ൽ ​സു​പ്രീം​കോ​ട​തി അ​നു​മ​തി ന​ൽ​കി​യ വി​വ​രം സു​പ്രീം​കോ​ട​തി​യെ അ​റി​യി​ക്കാ​ൻ സ​ർ​ക്കാ​ർ മ​റ​ന്നു?

മു​ൻ എം​എ​ൽ​എ​യു​ടെ​യും ഹൈ​റേ​ഞ്ച് സം​ര​ക്ഷ​ണ സ​മി​തി​യു​ടെ​യും നി​യ​മ​പോ​രാ​ട്ടം

1993ലെ ​പ്ര​ത്യേ​ക നി​യ​മ​മ​നു​സ​രി​ച്ച് പ​ട്ട​യം ന​ൽ​കു​ന്ന​തി​നെ​തി​രേ പ​രി​സ്ഥി​തി സം​ഘ​ട​ന കോ​ട​തി​യി​ലെ​ത്തി​യ​താ​ണ്. ഇ​വ​രു​ടെ ഹ​ർ​ജി പ​രി​ഗ​ണി​ച്ച ഹൈ​ക്കോ​ട​തി പ​ട്ട​യ വി​ത​ര​ണം അ​ന്നു ത​ട​ഞ്ഞു. ഇ​തി​നെ​തി​രെ മു​ൻ എം​എ​ൽ​എ തോ​മ​സ് ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഡ്വ. ജോ​ണ്‍​സ​ണ്‍ മ​ന​യാ​നി മു​ഖേ​ന കോ​ട​തി​യി​ൽ കേ​സ് ന​ട​ത്തു​ക​യും ക​ർ​ഷ​ക​ർ​ക്ക് അ​നു​കൂ​ല​മാ​യി വി​ധി നേ​ടു​ക​യും ചെ​യ്തു. പ​രി​സ്ഥി​തി സം​ര​ക്ഷ​ക​രു​ടെ കു​പ്പാ​യം ധ​രി​ച്ച സം​ഘ​ട​ന സു​പ്രീം കോ​ട​തി​യി​ലെ​ത്തി​യ​തോ​ടെ പ​ട്ട​യ ന​ട​പ​ടി​ക​ൾ വീ​ണ്ടും തു​ലാ​സി​ലാ​യി. ഈ ​കേ​സ് സു​പ്രീം കോ​ട​തി​യി​ൽ പെ​ൻ​ഡിം​ഗ് ആ​യ​പ്പോ​ൾ 2007ൽ ​ഹൈ​റേ​ഞ്ചി​ൽ രൂ​പം​കൊ​ണ്ട ഹൈ​റേ​ഞ്ച് സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ണം സ്വ​രൂ​പി​ച്ച് സു​പ്രീം കോ​ട​തി​യി​ലെ സീ​നി​യ​ർ അ​ഭി​ഭാ​ഷ​ക​ൻ നാ​ഗേ​ശ്വ​ര​റാ​വു (പി​ന്നീ​ട് സു​പ്രീം കോ​ട​തി ജ​സ്റ്റീ​സാ​യി) മു​ഖാ​ന്തി​രം കേ​സ് ന​ട​ത്തി 2009ൽ ​സു​പ്രീം​കോ​ട​തി​യി​ൽ​നി​ന്നു പ​ട്ട​യം ന​ൽ​കാ​നു​ള്ള വി​ധി നേ​ടി. അ​തി​നാ​ണ് 2024 ഒ​ക്‌​ടോ​ബ​റി​ൽ വീ​ണ്ടും കു​രു​ക്കു വീ​ണ​ത്. 2009ലെ ​വി​ധി സു​പ്രീം​കോ​ട​തി​യെ ബോ​ധി​പ്പി​ച്ചി​രു​ന്നെ​ങ്കി​ൽ ഇ​തു സം​ഭ​വി​ക്കി​ല്ലാ​യി​രു​ന്നു.

കോ​ട​തി​യെ കാ​ര്യ​ങ്ങ​ൾ ബോ​ധി​പ്പി​ക്കാ​ൻ വൈ​മു​ഖ്യം

1964ലെ ​ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്താ​ണ് 1-8-1971നു ​മു​ന്പു​ള്ള കൈ​വ​ശ​ഭൂ​മി​ക്ക് പ​ട്ട​യം ന​ൽ​കി​യ​ത്. 1964ൽ ​ച​ട്ടം ഉ​ണ്ടാ​യ​പ്പോ​ൾ ത​ർ​ക്ക​മി​ല്ലാ​ത്ത കൈ​യേ​റ്റ ഭൂ​മി​ക്കു (അ​ണ്‍ ഒ​ബ്ജ​ക്‌ഷ​ന​ബി​ൾ എ​ൻ​ക്രോ​ച്ച് ലാ​ൻ​ഡ്) പ​ട്ട​യം ന​ൽ​കാ​നാ​യി​രു​ന്നു വ്യ​വ​സ്ഥ ചെ​യ്തി​രു​ന്ന​ത്. ച​ട്ട​ത്തി​ൽ 1967ൽ ​ന​ട​ത്തി​യ ഭേ​ദ​ഗ​തി​യാ​യി​രു​ന്നി​ത്. ഇ​തി​ൽ എ​ന്നു​വ​രെ​യു​ള്ള എ​ൻ​ക്രോ​ച്ച്മെ​ന്‍റ് (ക​ട്ട് ഒ​ഫ് ഡേ​റ്റ്) എ​ന്നു വ്യ​ക്ത​മാ​ക്കി​യി​രു​ന്നി​ല്ല. ഇ​തു ബോ​ധ്യ​പ്പെ​ട്ട​പ്പോ​ഴാ​ണ് 1971 ഓ​ഗ​സ്റ്റ് ആ​റി​നു ച​ട്ട​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി 1971 ഓ​ഗ​സ്റ്റ് ഒ​ന്നു വ​രെ​യു​ള്ള കൈ​വ​ശ​ഭൂ​മി​ക്കു പ​ട്ട​യം ന​ൽ​കാ​ൻ വ്യ​വ​സ്ഥ ഉ​ണ്ടാ​ക്കി​യ​ത്. ഈ ​വി​വ​രം കോ​ട​തി​യി​ൽ പ​റ​യാ​ൻ അ​ഭി​ഭാ​ഷ​ക​ൻ മ​റ​ന്നു പോ​യ​ത്രേ. ഇ​തി​നെ​ത്തു​ട​ർ​ന്നാ​ണ് 2024ൽ ​പ​ട്ട​യ ന​ട​പ​ടി​ക​ൾ ഹൈ​ക്കോ​ട​തി വി​ല​ക്കി​യ​ത്. ഇ​ത്ര​യും ഗ​ഹ​ന​മാ​യി ഇ​ടു​ക്കി​യി​ലെ ഭൂ​മി സം​ബ​ന്ധി​ച്ച രേ​ഖ​ക​ളും ന​ട​പ​ടി​ക്ര​മ​ങ്ങ​ളും എ​ണ്ണി​പ്പ​റ​ഞ്ഞ് ഇ​ടു​ക്കി​ക്കാ​രെ പൂ​ട്ടാ​ൻ ഈ ​പ​രി​സ്ഥി​തി സം​ഘ​ട​ന​യ്ക്കു​ള്ള ഊ​ർ​ജ​വും സ്രോ​ത​സും എ​വി​ടെ​നി​ന്നാ​ണ്? ഇ​ടു​ക്കി​ക്കു പു​റ​ത്തേ​ക്കു ഈ ​പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ളു​ടെ പ​രി​സ്ഥി​തി​സ്നേ​ഹം പോ​യി​ട്ടു​മി​ല്ല.

(അ​വ​സാ​നി​ച്ചു)

ഒടുവില്‍ അതു സംഭവിച്ചു

ഒ​ടു​വി​ൽ ഇ​ല​ക്ഷ​ൻ പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ പ​തി​മൂ​ന്നാം മ​ണി​ക്കൂ​റി​ൽ സ​ർ​ക്കാ​ർ ഉ​ണ​ർ​ന്നു. പ​ട്ട​യ​ഭൂ​മി മ​റ്റാ​വ​ശ്യ​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കാ​ന്‍ മ​ന്ത്രി​സ​ഭ അ​നു​മ​തി ന​ല്‍​കി. 13- 3-2026നു ​വൈ​കു​ന്നേ​രം 4.30നു ​ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​മാ​ണ് അ​നു​മ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. അ​ടി​യ​ന്ത​ര​മാ​യി ച​ട്ട​ഭേ​ദ​ഗ​തി ഉ​ണ്ടാ​ക്കാ​നും മ​ന്ത്രി​സ​ഭ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു നി​ര്‍​ദേ​ശം ന​ല്‍​കി. 1964ലെ ​ഭൂ​പ​തി​വു ച​ട്ട​ത്തി​ല്‍ ഭേ​ദ​ഗ​തി​വ​രു​ത്തി​യാ​ല്‍ (നി​യ​മ​ത്തി​ല​ല്ല) നി​ര്‍​മാ​ണ​നി​രോ​ധ​ന​വും പ​ട്ട​യം ന​ല്‍​കു​ന്ന​തി​നു​ള്ള ത​ട​സ​വും ഒ​ഴി​വാ​കു​മെ​ന്ന് ഈ ​ലേ​ഖ​ന​പ​ര​മ്പ​ര​യു​ടെ തു​ട​ക്ക​ത്തി​ല്‍​ത്ത​ന്നെ പ​റ​ഞ്ഞി​രു​ന്നു. മ​ന്ത്രി​യോ മ​ന്ത്രി​സ​ഭ​യോ വി​ചാ​രി​ച്ചാ​ല്‍ ഒ​രു മി​നി​റ്റു​കൊ​ണ്ടു പ​രി​ഹ​രി​ക്കാ​മെ​ന്നും. ഏ​ഴു വ​ര്‍​ഷ​ത്തി​നു​ശേ​ഷം ഒ​രു മി​നി​റ്റു​കൊ​ണ്ട് ഇ​താ പ​രി​ഹ​രി​ച്ചി​രി​ക്കു​ന്നു.

പ​രി​ഹ​രി​ച്ചു എ​ന്നു പൂ​ര്‍​ണ​മാ​യി വി​ശ്വ​സി​ക്കാ​ന്‍ പ​റ്റി​യ അ​വ​സ്ഥ​യ​ല്ലെ​ങ്കി​ലും സ​ര്‍​ക്കാ​രി​ന്‍റെ ആ​ത്മാ​ര്‍​ഥ​ത സ​ത്യ​മെ​ന്നു ക​രു​തി​യാ​ൽ പ്ര​ശ്‌​ന​പ​രി​ഹാ​ര​മാ​യി എ​ന്നു​ത​ന്നെ പ​റ​യാം. തെ​ര​ഞ്ഞെ​ടു​പ്പു വി​ജ്ഞാ​പ​നം ഉ​ണ്ടാ​കാ​ന്‍ മ​ണി​ക്കൂ​റു​ക​ള്‍ മാ​ത്രം അ​വ​ശേ​ഷി​ക്കെ ഉ​ണ്ടാ​യി​രി​ക്കു​ന്ന പു​തി​യ തീ​രു​മാ​നം മ​റ്റൊ​രു ഇ​ല​ക്ഷ​ന്‍ ത​ന്ത്ര​മാ​യി മാ​റാ​തി​രു​ന്നാ​ല്‍ ന​ന്നാ​യി. ച​ട്ട​ത്തി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്താ​നാ​ണ് മ​ന്ത്രി​സ​ഭ അ​നു​മ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ച​ട്ട​ത്തി​ല്‍ എ​ന്തെ​ല്ലാം എ​ങ്ങി​നെ​യെ​ല്ലാം നി​ര്‍​ദേ​ശ​ങ്ങ​ള്‍ വ​രു​മെ​ന്ന​താ​ണ് ഇ​നി ക​ണ്ട​റി​യേ​ണ്ട​ത്. പു​റ​ത്തു​വ​രു​ന്ന വി​വ​ര​മ​നു​സ​രി​ച്ച് പ​ട്ട​യ​ഭൂ​മി മ​റ്റാ​വ​ശ്യ​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കാം.

1964ലെ ​ച​ട്ട​മ​നു​സ​രി​ച്ച് പ​തി​ച്ചു ന​ല്‍​കി​യ ഭൂ​മി​യി​ല്‍ കൃ​ഷി​യും വീ​ടും മാ​ത്ര​മെ അ​നു​വ​ദി​ക്കു എ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ പ​റ​ഞ്ഞി​രു​ന്ന​ത്. ഇ​തി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തി മ​റ്റാ​വ​ശ്യ​ങ്ങ​ള്‍​ക്കും ഭൂ​മി അ​നു​വ​ദി​ക്കാ​നു​ള്ള അ​നു​മ​തി​യാ​ണ് ന​ല്‍​കു​ന്ന​ത്. അ​നു​മ​തി ന​ല്‍​കു​ന്ന​താ​യു​ള്ള റി​പ്പോ​ര്‍​ട്ടി​ല്‍ 5,000 ച​തു​ര​ശ്ര അ​ടി​യി​ല്‍ കൂ​ടു​ത​ല്‍ വി​സ്തീ​ര്‍​ണ​മു​ള്ള നി​ര്‍​മി​തി​ക​ള്‍​ക്ക് ഫീ​സ് ഈ​ടാ​ക്കു​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഫീ​സി​ന്‍റെ താ​രി​ഫ് സം​ബ​ന്ധി​ച്ച് ത​ര്‍​ക്കം ഉ​ന്ന​യി​ക്കാ​മെ​ങ്കി​ലും മ​റ്റാ​വ​ശ്യ​ങ്ങ​ള്‍​ക്കു ഭൂ​മി ഉ​പ​യോ​ഗി​ക്കാ​നു​ള്ള അ​നു​മ​തി സ്വാ​ഗ​താ​ര്‍​ഹ​മാ​ണ്. ച​ട്ട​ഭേ​ദ​ഗ​തി​യും ജ​ന​പ​ക്ഷ​മാ​യി​രി​ക്ക​ട്ടെ എ​ന്ന് ആ​ശി​ക്കാം. ച​ട്ട​ഭേ​ദ​ഗ​തി​യു​ടെ ഒ​ന്നാം ഭാ​ഗം (ഒ​എ) ച​ട്ട​ലം​ഘ​നം ന​ട​ത്തി നി​ര്‍​മി​ച്ചി​ട്ടു​ള്ള​വ ക്ര​മ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ്. അ​തി​ന് അ​പേ​ക്ഷ ന​ല്‍​കി ഫീ​സ് അ​ട​യ്ക്ക​ണം.

ര​ണ്ടാം ഭാ​ഗം (ഒ​ബി, ഇ​പ്പോ​ള്‍ പു​റ​ത്തി​റ​ങ്ങു​മെ​ന്നു പ​റ​യു​ന്ന ഭാ​ഗം പ​റ​യു​ന്ന​ത് 5,000 ച​തു​ര​ശ്ര അ​ടി​യി​ല്‍ കൂ​ടു​ത​ല്‍ വ​ലി​പ്പ​മു​ള്ള കെ​ട്ടി​ട​ങ്ങ​ള്‍ നി​ര്‍​മി​ക്കാ​ന്‍ ഭൂ​മി​യു​ടെ താ​രി​ഫ് വി​ല​യു​ടെ നി​ശ്ചി​ത ശ​ത​മാ​നം ഫീ​സ് അ​ട​യ്ക്ക​ണ​മെ​ന്നാ​ണ്. ച​ട്ട​ലം​ഘ​നം ന​ട​ത്തി​യു​ള്ള ഭൂ​മി​യി​ലെ നി​ര്‍​മാ​ണ വി​ല​ക്ക് മാ​റ്റി​യ ച​ട്ടം നി​ല​വി​ല്‍ വ​രു​മ്പോ​ള്‍ ക്ര​മ​വ​ത്ക​ര​ണ​ത്തി​നു​ള്ള അ​പേ​ക്ഷ​യും ഫീ​സും എ​ന്ന വ്യ​വ​സ്ഥ അ​സാ​ധു​വാ​കാം. മു​മ്പു നി​ര്‍​മി​ച്ച​വ നി​യ​മ​വി​രു​ദ്ധ​വും ഇ​നി​യും നി​ര്‍​മി​ക്കു​ന്ന​വ നി​യ​മ​വി​ധേ​യ​വു​മാ​കും എ​ന്ന​താ​കും സ്ഥി​തി. ഇ​തു വി​വേ​ച​ന​മാ​ണെ​ന്ന ആ​ക്ഷേ​പ​മു​ണ്ടാ​കാം. കെ​ട്ടി​ട​ങ്ങ​ളു​ടെ വ​ലി​പ്പ​മ​നു​സ​രി​ച്ചു നി​ല​വി​ല്‍ സം​സ്ഥാ​ന​ത്ത് മു​ഴു​വ​നാ​യും റ​വ​ന്യു ടാ​ക്‌​സ് ഈ​ടാ​ക്കു​ന്നു​ണ്ട്. 1964ലെ ​ച​ട്ട​ത്തി​ലു​ള്ള ഭൂ​മി​യി​ലെ പു​തി​യ കെ​ട്ടി​ട​ങ്ങ​ള്‍​ക്കു ഭൂ​മി​യു​ടെ താ​രി​ഫ് വി​ല​യു​ടെ നി​ശ്ചി​ത ശ​ത​മാ​നം നി​കു​തി എ​ന്ന​ത് കെ​ട്ടി​ട നി​ര്‍​മാ​ണ ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​മാ​കും. കെ​ട്ടി​ട നി​ര്‍​മാ​ണ വ്യ​വ​സ്ഥ​ക​ള്‍ സം​സ്ഥാ​ന​ത്തെ​ല്ലാം ഒ​രു​പോ​ലെ​യാ​ണ്.

1964ലെ ​പ​ട്ട​യ​ക്കാ​ര്‍​ക്ക് ഒ​രു നി​കു​തി​യും മ​റ്റു​ള്ള​വ​ര്‍​ക്ക് മ​റ്റൊ​രു നി​കു​തി​യും എ​ന്ന വി​വേ​ച​ന​മു​ണ്ടാ​കും. എ​ന്താ​ണെ​ങ്കി​ലും മ​ന്ത്രി​സ​ഭ​യു​ടെ താ​ത്പ​ര്യ​ത്തി​ന​നു​സ​രി​ച്ചു നി​ശ്ച​യി​ക്കാ​വു​ന്ന ഒ​രു വി​ഷ​യം ഏ​ഴു​വ​ര്‍​ഷം​വ​രെ നീ​ട്ടി​ക്കൊ​ണ്ടു​പോ​യ​തി​ലെ രാ​ഷ്‌​ട്രീ​യ കു​ത​ന്ത്രം ആ​ളു​ക​ള്‍​ക്കു പ​ക​ല്‍​പോ​ലെ വ്യ​ക്ത​മാ​കും. ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​പ്പി​ച്ച് ഗ​തി​കെ​ടു​ത്തി ഭ​രി​ക്കു​ന്ന​വ​ന്‍റെ ഔ​ദാ​ര്യം എ​ന്ന​പോ​ലെ പൗ​ര​ന് അ​വ​ന്‍റെ അ​വ​കാ​ശം അ​നു​വ​ദി​ക്കു​മ്പോ​ൾ ജ​നാ​ധി​പ​ത്യ​മാ​ണ് നോ​ക്കു​കു​ത്തി​യാ​കു​ന്ന​ത്. പു​തി​യ മ​ന്ത്രി​സ​ഭാ തീ​രു​മാ​നം ശു​ഭ​മാ​ക​ട്ടെ എ​ന്ന് ആ​ശം​സി​ക്കാം.

Tags : dilemma Highrange Court title deeds land

Recent News

Corehub Up