Business
പരവൂര്: ആഗോള വിപണിയിലെ കടുത്ത വെല്ലുവിളികളെയും അമേരിക്കന് ഇറക്കുമതി തീരുവയിലെ അനിശ്ചിതത്വങ്ങളെയും അതിജീവിച്ച് ഇന്ത്യന് ടെക്സ്റ്റൈല് (വസ്ത്ര) മേഖലയ്ക്ക് കരുത്തുറ്റ മുന്നേറ്റം. 2025-26 സാമ്പത്തിക വര്ഷത്തില് രാജ്യത്തെ ടെക്സ്റ്റൈല് കയറ്റുമതിയില് 2.1 ശതമാനം വളര്ച്ച രേഖപ്പെടുത്തി. ആകെ 3.16 ലക്ഷം കോടിയുടെ വരുമാനമാണ് ഈ മേഖലയിലൂടെ ഇന്ത്യ നേടിയതെന്ന് കേന്ദ്ര ടെക്സ്റ്റൈല് മന്ത്രാലയം പുറത്തുവിട്ട കണക്കുകള് വ്യക്തമാക്കുന്നു.
കയറ്റുമതി വരുമാനത്തില് സിംഹഭാഗവും സംഭാവന ചെയ്തത് റെഡിമെയ്ഡ് വസ്ത്ര വിഭാഗമാണ്. മുന് വര്ഷം 1,35,427 കോടിയായിരുന്ന ഈ വിഭാഗത്തിലെ വരുമാനം കഴിഞ്ഞ വര്ഷം 1,39,349 കോടിയായി ഉയര്ന്നു. അമേരിക്കന് പ്രസിഡന്റ് ഡോണാള്ഡ് ട്രംപ് പ്രഖ്യാപിച്ച ഇരട്ട തീരുവ യുഎസ് വിപണിയിലേയ്ക്കുള്ള കയറ്റുമതിയെ ബാധിച്ചെങ്കിലും, മറ്റ് രാജ്യങ്ങളിലേക്കുള്ള വിപണി വൈവിധ്യവത്കരണമാണ് ഇന്ത്യയ്ക്ക് തുണയായത്.
കഴിഞ്ഞ സാമ്പത്തിക വര്ഷം ലോകത്തെ 120 രാജ്യങ്ങളിലേക്കാണ് ഇന്ത്യ വസ്ത്രങ്ങള് കയറ്റി അയച്ചത്. പ്രധാന വിപണികളായ യുഎഇ (22.3%), യുകെ (7.8%), ജര്മനി (9.9%), ജപ്പാന് (20.6%), ഈജിപ്ത് (38.3%) എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിയില് ഗണ്യമായ വര്ധനയുണ്ടായി. വിവിധ രാജ്യങ്ങളുമായി ഒപ്പുവച്ച സ്വതന്ത്ര വ്യാപാര കരാറുകള് ഈ നേട്ടത്തിന് പിന്നില് നിര്ണായകമായി.
തീരുവ വര്ധന മൂലം പ്രതിസന്ധിയിലായിരുന്ന തിരുപ്പൂരിലെയും സൂറത്തിലെയും വസ്ത്ര നിര്മാണ യൂണിറ്റുകള് ഇപ്പോള് സജീവമായിട്ടുണ്ട്. യൂറോപ്യന് യൂണിയനുമായുള്ള വ്യാപാര കരാറുകള് പൂര്ണതോതില് പ്രാവര്ത്തികമാകുന്നതോടെ വരും വര്ഷങ്ങളില് കയറ്റുമതിയില് കൂടുതല് കുതിച്ചുചാട്ടം ഉണ്ടാകുമെന്നാണ് വ്യവസായ രംഗത്തെ വിലയിരുത്തല്. സര്ക്കാര് നല്കുന്ന ശക്തമായ പിന്തുണയും ആഗോള വിപണിയിലെ ആവശ്യകതയുമാണ് ഇന്ത്യന് ടെക്സ്റ്റൈല് വ്യവസായത്തിന് കരുത്തേകുന്നത്
International
ബുഡാപെസ്റ്റ്: ഹംഗേറിയൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ അമേരിക്കൻ പക്ഷപാതിയും തീവ്ര വലതുപക്ഷ നേതാവുമായ വിക്ടർ ഓർബന് പരാജയം. തുടർച്ചയായ 16 വർഷത്തെ ഓർബൻ ഭരണത്തിന് അന്ത്യം കുറിച്ച് പീറ്റര് മഗ്യാര് നേതൃത്വം നല്കുന്ന ടിസാ പാര്ട്ടി അട്ടിമറിജയം നേടി. 199 സീറ്റുള്ള പാര്ലമെന്റിൽ 138 സീറ്റോടെ വ്യക്തമായ മേധാവിത്വമാണ് ടിസാ പാര്ട്ടി നേടിയത്.
പുതിയ സർക്കാർ രൂപവത്കരിക്കാൻ എത്രയും വേഗം പാർലമെന്റ് വിളിച്ചുകൂട്ടാൻ പ്രസിഡന്റിനോട് മഗ്യാർ ആവശ്യപ്പെട്ടു. മേയ് അഞ്ചിനു മുൻപ് പുതിയ സർക്കാർ അധികാരമേൽക്കുമെന്ന് മഗ്യാർ പ്രതീക്ഷ പ്രകടിപ്പിച്ചു.
യുഎസ് പ്രസിഡന്റ് ട്രംപിന്റെയും റഷ്യൻ പ്രസിഡന്റ് പുടിന്റെയും അടുത്ത ചങ്ങാതിയായ ഓർബനിത് അമ്പരപ്പിക്കുന്ന തിരിച്ചടിയാണ്. കമ്യൂണിസ്റ്റ് കാലഘട്ടത്തിനുശേഷം ഹംഗറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പോളിംഗാണ് ഇത്തവണയുണ്ടായത്. വോട്ടെടുപ്പുദിനം വൈകുന്നേരം 6.30 വരെ 77 ശതമാനത്തിലധികം പോളിംഗാണ് രേഖപ്പെടുത്തിയത്.
അഴിമതിക്കെതിരായും ആരോഗ്യം, പൊതുഗതാഗതം തുടങ്ങിയ ദൈനംദിന വിഷയങ്ങളിലുമൂന്നിയാണ് ഓർബന്റെ മുൻകാല വിശ്വസ്തൻകൂടിയായ മാഗ്യാർ പ്രചാരണം നടത്തിയത്. യൂറോപ്യൻ യൂണിയനുമായും നാറ്റോയുമായും ഹംഗറി ബന്ധം പുനഃസ്ഥാപിക്കുമെന്ന് മഗ്യാർ പറഞ്ഞു.
യൂറോപ്പിലെ മറ്റ് രാജ്യങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ യുക്രെയ്ന് പെട്ടെന്ന് യൂറോപ്യൻ യൂണിയനിൽ അംഗത്വം നൽകുന്നതിനോട് യോജിക്കുന്നില്ലെന്നു പറഞ്ഞ മഗ്യാർ, യുക്രെയ്നിനായുള്ള 90 ബില്യൺ സഹായത്തിന് തടസം നൽക്കില്ലെന്നും വാർത്താസമ്മേളനത്തിൽ അറിയിച്ചു.
രാജ്യത്തെ സാമ്പത്തിക മുരടിപ്പും വർധിച്ചുവരുന്ന ജീവിതച്ചെലവുമാണ് ഓർബന്റെ പരാജയത്തിനു പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. പുടിന്റെ അടുത്ത സുഹൃത്തായ ഓർബൻ യുക്രെയ്നുള്ള യൂറോപ്യൻ യൂണിയൻ സഹായങ്ങളെല്ലാം തടസപ്പെടുത്തിയിരുന്നു.
യൂറോപ്യൻ യൂണിയനുള്ളിലെ ചർച്ചകളുടെ വിവരം റഷ്യയുമായി പങ്കുവച്ചെന്ന വെളിപ്പെടുത്തൽ പുറത്തുവന്നിരുന്നു. യൂറോപ്യൻ ബ്ലോക്കിനുള്ളിൽ റഷ്യക്കുവേണ്ടി ഹംഗറി പ്രവർത്തിക്കുന്നുവെന്ന ആരോപണം ശക്തമായിരുന്നു.
Kerala
എല്ഡിഎഫ്-3, യുഡിഎഫ്-2. കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി നിയമസഭാ തെരഞ്ഞെടുപ്പിലെ കാസര്ഗോഡിന്റെ സ്കോര് നില ഇങ്ങനെയാണ്. തങ്ങളുടെ പരമ്പരാഗത ശക്തികേന്ദ്രങ്ങളുടെ കരുത്തില് ഇത്തവണയും തത്സ്ഥിതി തുടരുമെന്ന കാര്യത്തില് എല്ഡിഎഫ് നേതൃത്വത്തിന് യാതൊരു സംശയവുമില്ല.
തൃക്കരിപ്പൂരിലും കാഞ്ഞങ്ങാട്ടും ഉദുമയിലും ജയം ആവര്ത്തിക്കുമെന്നു മാത്രമല്ല ഭൂരിപക്ഷവും വര്ധിക്കുമെന്നും അവര് ഉറച്ചു വിശ്വസിക്കുന്നു. എല്ഡിഎഫ്-3, യുഡിഎഫ്-2. കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി നിയമസഭാ തെരഞ്ഞെടുപ്പിലെ കാസര്ഗോഡിന്റെ സ്കോര് നില ഇങ്ങനെയാണ്.
തങ്ങളുടെ പരമ്പരാഗത ശക്തികേന്ദ്രങ്ങളുടെ കരുത്തില് ഇത്തവണയും തത്സ്ഥിതി തുടരുമെന്ന കാര്യത്തില് എല്ഡിഎഫ് നേതൃത്വത്തിന് യാതൊരു സംശയവുമില്ല. തൃക്കരിപ്പൂരിലും കാഞ്ഞങ്ങാട്ടും ഉദുമയിലും ജയം ആവര്ത്തിക്കുമെന്നു മാത്രമല്ല ഭൂരിപക്ഷവും വര്ധിക്കുമെന്നും അവര് ഉറച്ചു വിശ്വസിക്കുന്നു.
അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പില് അഞ്ചു മണ്ഡലങ്ങളിലും വ്യക്തമായ ലീഡ് നേടാന് സാധിച്ചത് സര്ക്കാര് വിരുദ്ധ വികാരത്തിന്റെയും യുഡിഎഫിനോടുള്ള സ്വീകാര്യതയുടെയും തെളിവാണെന്നും നിയമസഭാ തെരഞ്ഞെടുപ്പിലും ഇത് ആവര്ത്തിക്കുമെന്നും യുഡിഎഫ് ക്യാമ്പ് പ്രതീക്ഷ വയ്ക്കുന്നു.
മഞ്ചേശ്വരത്ത് താമര വിരിയിക്കാന് കൈമെയ് മറന്നുള്ള പോരാട്ടത്തിലാണ് ബിജെപി. ശബരിമല സ്വര്ണക്കൊള്ളയും കേന്ദ്ര-സംസ്ഥാന സര്ക്കാരുകളുടെ വികസനപദ്ധതികളും പാചകവാതകക്ഷാമവും എസ്ഐആറുമെല്ലാം കാസര്ഗോട്ടെ ചൂടുള്ള തെരഞ്ഞെടുപ്പ് വിഷയങ്ങളാണ്.
താമര വിരിയുമോ, മഞ്ചേശ്വരത്ത്?
കേരളം ഉറ്റുനോക്കുന്ന പോരാട്ടമാണ് മഞ്ചേശ്വരത്ത് നടക്കുന്നത്.കെ.ജി. മാരാരുടെ കാലം തൊട്ടേ ബിജെപിയെ മോഹിപ്പിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ നാലു പതിറ്റാണ്ടായി മുസ്ലിം ലീഗിന്റെ കുത്തകയാണ് ഇവിടം. 2006ല് എല്ഡിഎഫ് അട്ടിമറിവിജയം നേടിയിരുന്നെങ്കിലും അന്നത്തെ സ്ഥാനാര്ഥി ചെര്ക്കളം അബ്ദുള്ളയോടുള്ള എതിര്പ്പ് മൂലം നല്ലൊരു ശതമാനം ലീഗ് വോട്ട് മറിഞ്ഞതുകൊണ്ടാണ് അതു സംഭവിച്ചത്.
സിറ്റിംഗ് എംഎല്എ എ.കെ.എം. അഷ്റഫിന്റെ പേരിനോട് സാമ്യമുള്ള എസ്ഡിപിഐയുടെ കെ.എം. അഷ്റഫ് അവസാനനിമിഷം പത്രിക പിന്വലിച്ചത് യുഡിഎഫിന് ആശ്വാസമായി. അതേസമയം മുമ്പ് ബിജെപി പിന്തുണയോടെ മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജീന് ലവീന മൊന്തേരോ സ്വതന്ത്രസ്ഥാനാര്ഥിയായി രംഗത്തുണ്ട്.
പൊതുവേ യുഡിഎഫിനോട് അനുഭാവം കാട്ടുന്ന കൊങ്കിണി ക്രൈസ്തവ വോട്ടുകള് പിളര്ത്താനുള്ള ബിജെപിയുടെ നീക്കമാണിതെന്ന് യുഡിഎഫ് ക്യാമ്പ് ആരോപിക്കുന്നു. മണ്ഡലത്തില് ഏഴായിരത്തോളം കൊങ്കിണി ക്രൈസ്തവ വോട്ടുകളാണുള്ളത്.
2016ല് 89 വോട്ടിന് കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കുമെന്നുതന്നെ ബിജെപി ക്യാമ്പ് അവകാശപ്പെടുന്നു. സിപിഎം സ്ഥാനാര്ഥി കെ.ആര്. ജയാനന്ദയ്ക്ക് ഇതു നില മെച്ചപ്പെടുത്താനുള്ള പോരാട്ടമാണ്. അഷ്റഫിന് രണ്ടും ബിജെപി സ്ഥാനാര്ഥി കെ.സുരേന്ദ്രന് ഒന്നും അപരന്മാരുണ്ട്.
സന്ദീപിന്റെ സര്പ്രൈസ് എന്ട്രി
രൂപീകരണകാലം തൊട്ട് സിപിഎം വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിച്ചുപോരുന്ന മണ്ഡലമാണെങ്കിലും കോണ്ഗ്രസ് ഇത്തവണ ഏറ്റവും പ്രതീക്ഷയര്പ്പിക്കുന്നത് തൃക്കരിപ്പൂരാണ്.
സന്ദീപ് വാര്യരുടെ സ്ഥാനാര്ഥിത്വം മൂന്നരപതിറ്റാണ്ടിന് ശേഷം ജില്ലയ്ക്ക് ഒരു കോണ്ഗ്രസ് എംഎല്എയെ സമ്മാനിക്കുമെന്നാണ് യുഡിഎഫ് ക്യാമ്പിന്റെ പ്രതീക്ഷ. പാര്ട്ടിഗ്രാമങ്ങളെ ഒഴിച്ചുനിര്ത്തിയാല് മലയോര-തീരദേശമേഖലകള് തങ്ങളെ തുണയ്ക്കുമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്.
എന്നാല്, വിദ്യാര്ഥികാലം തൊട്ട് മണ്ഡലത്തില് പ്രവര്ത്തനപരിചയവും വ്യക്തിബന്ധങ്ങളുമുള്ള സിപിഎമ്മിന്റെ വി.പി.പി. മുസ്തഫയാണ് എതിരാളിയെന്നത് പോരാട്ടത്തിന്റെ കടുപ്പം കൂട്ടും. മുസ്തഫയ്ക്ക് രണ്ടും സന്ദീപിന് ഒന്നും അപരന്മാരുണ്ട്.
മൂന്നിടത്ത് തനിയാവര്ത്തനം?
കാഞ്ഞങ്ങാട്ട് സിപിഐയുടെ ഗോവിന്ദന് പള്ളിക്കാപ്പിലും ഉദുമയില് സിപിഎമ്മിന്റെ സി.എച്ച്. കുഞ്ഞമ്പുവിനും വിജയം ഉറപ്പാണെന്ന ആത്മവിശ്വാസത്തിലാണ് എല്ഡിഎഫ് ക്യാമ്പ്.
മണ്ഡലത്തിന്റെ ചരിത്രം അവരുടെ ആത്മവിശ്വാസം അരക്കിട്ടുറപ്പിക്കുന്നതാണ്. കാഞ്ഞങ്ങാട്ട് കേരള കോണ്ഗ്രസ് സ്ഥാനാര്ഥിയായ ഷൈജി ഓട്ടപ്പള്ളി മണ്ഡലത്തില് എത്തിയ ദിവസം മുതല് ശക്തമായ പ്രചാരണവുമായി രംഗത്തുണ്ട്. ഉദുമയില് കോണ്ഗ്രസിന്റെ സീനിയര് നേതാവ് കെ. നീലകണ്ഠനും കരുത്ത് തെളിയിച്ചേ പറ്റൂ.
കാസര്ഗോട്ടെ കണക്കുകള് മുസ്ലിം ലീഗിന്റെ കല്ലട്ര മാഹിന് ഹാജിക്ക് മുന്തൂക്കം നല്കുന്നുണ്ട്. ബിജെപിയുടെ ജില്ലാ പ്രസിഡന്റ് എം.എല്. അശ്വിനി കരുത്തുറ്റ എതിരാളിയായി മറുവശത്തുണ്ട്. സ്വതന്ത്രസ്ഥാനാര്ഥിയായ ഷാനവാസ് പാദൂരിലൂടെ നില മെച്ചപ്പെടുത്താമെന്നാണ് എല്ഡിഎഫിന്റെ കണക്കുകൂട്ടല്.
Kerala
കൊച്ചി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തനിക്ക് സീറ്റ് നൽകാമെന്ന് കോണ്ഗ്രസ് പാര്ട്ടി ഉറപ്പ് നൽകിയിരുന്നതായി ദീപ്തി മേരി വർഗീസ്. തന്നോട് പാർട്ടി നീതി കാട്ടുമെന്നാണ് പ്രതീക്ഷയെന്നും ദീപ്തി പറഞ്ഞു.
"കൊച്ചി മേയർ സ്ഥാനം നിഷേധിക്കപ്പെട്ടപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പിൽ പരിഗണിക്കപ്പെടുമെന്ന ഉറപ്പ് കെപിസിസി പ്രസിഡന്റ് തന്നെ നൽകിയിരുന്നു. സ്ത്രീകൾക്ക് പ്രാധാന്യം നൽകുന്ന പട്ടികയാവുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. ഏതെങ്കിലും സീറ്റ് താൻ ആവശ്യപ്പെട്ടിട്ടില്ല.'-ദീപ്തി പറഞ്ഞു.
എന്റെ മണ്ഡലം തൃക്കാക്കരയാണ്. അവിടെ പി.ടി തോമസിന്റെ ഭാര്യ ഉമാ തോമസാണ് നിലവിൽ എംഎൽഎ. അവർ തന്നെ മൽസരിക്കണമോയെന്ന് പാർട്ടി തീരുമാനിക്കട്ടെ. കോര്പ്പറേഷൻ തെരഞ്ഞെടുപ്പിൽ ഉണ്ടായ വീഴ്ചയ്ക്ക് നേതൃത്വം തിരുത്തൽ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ദീപ്തി മേരി വര്ഗീസ് പറഞ്ഞു.
കൊച്ചി കോര്പ്പറേഷൻ മേയര് സ്ഥാനത്തേക്ക് ദീപ്തി മേരി വര്ഗീസിനെ പരിഗണിച്ചിരുന്നെങ്കിലും അവസാന നിമിഷം ഒഴിവാക്കിയത് അതൃപ്തിക്കിടയാക്കിയിരുന്നു. പ്രശ്ന പരിഹാരമെന്ന നിലയിൽ ദീപ്തിക്ക് നിയമസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നുവെന്നും അന്ന് റിപ്പോര്ട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് ഇപ്പോള് സീറ്റ് വാഗ്ദാനം ചെയ്തിരുന്നുവെന്ന് വ്യക്തമാക്കി ദീപ്തി രംഗത്തെത്തിയിരിക്കുന്നത്.
Leader Page
ഇസ്രയേൽ-യുഎസ് സഖ്യത്തിന്റെ അതിശക്തമായ ആക്രമണവും ദുർബലമായ പ്രതിരോധവും സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധിക്കിടയിലാണ് ഇറാനെ നയിക്കാൻ മുജ്തബ ഖമനയ് നിയോഗിക്കപ്പെട്ടിരിക്കുന്നത്. കൊല്ലപ്പെട്ട പിതാവ് ആയത്തൊള്ള അലി ഖമനയ്യുടെ പാത പിന്തുടരുമെന്ന് മുജ്തബ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മുന്നോട്ടുള്ള പാത അത്ര സുഗമമായിരിക്കില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ.
ഇറാനിലെ വിപ്ലവപാരമ്പര്യത്തിനു വിരുദ്ധമായാണ് അധികാരം പിതാവില്നിന്നു മകനിലേക്ക് കൈമാറപ്പെട്ടിരിക്കുന്നത്. ഇതിൽ ജനങ്ങള്ക്കിടയിലെ വലിയൊരു വിഭാഗത്തിന് എതിര്പ്പുകളുണ്ടെന്നാണു റിപ്പോര്ട്ട്.
1979ൽ ഇറാനിലെ ഇസ്ലാമിക വിപ്ലവം നയിച്ച ആയത്തൊള്ള റൊഹൊള്ള ഖൊമേനി തന്റെ മകൻ പിൻഗാമിയാകരുതെന്ന് കല്പിച്ചിരുന്നു. ഇതു പാലിക്കപ്പെടുകയും ചെയ്തു. എന്നാൽ, റൊഹൊള്ള ഖൊമേനിയുടെ നിലപാടിനു വിരുദ്ധമായാണ് ആയത്തൊള്ള അലി ഖമനയ് മകനുവേണ്ടി പാതയൊരുക്കിയത്.
1969 സെപ്റ്റംബര് എട്ടിന് ആയത്തൊള്ള അലി ഖമനയ്യുടെ അഞ്ചു മക്കളിൽ രണ്ടാമനായി മഷാദിലാണു ജനനം. മുജ്തബയ്ക്കു പത്തു വയസുള്ളപ്പോഴാണ് ഇസ്ലാമിക വിപ്ലവം പൊട്ടിപ്പുറപ്പെടുന്നത്. ഷാ ഭരണകൂടത്തിനെതിരേ അന്നു നടന്ന പോരാട്ടങ്ങൾ നയിച്ചവരിൽ ഒരാൾ ആയത്തൊള്ള അലി ഖമനയ് ആയിരുന്നു. ഷാ ഭരണകൂടം നിലംപതിച്ചതോടെ ഖമനയ്യുടെ കുടുംബം തലസ്ഥാനമായ ടെഹ്റാനിലെത്തി.
പ്രസിദ്ധമായ അലവി ഹൈസ്കൂളിലായിരുന്നു മുജ്തബയുടെ പ്രാഥമികവിദ്യാഭ്യാസം. 1999ല് ഇറാന്റെ പ്രമുഖ മതപണ്ഡിതന്മാരെ രൂപപ്പെടുത്തിയെടുക്കുന്ന ഖൂമിലെ ഷിയാ മതപഠന കേന്ദ്രത്തില് മുജ്തബ ചേര്ന്നു. ഖൂമിലെ പഠനത്തിനുശേഷമാണ് ഇറാന്റെ ഏറ്റവും സുപ്രധാന അധികാരകേന്ദ്രമായ ഖമനയ്യുടെ ഓഫീസിന്റെ ചുമതലയില് എത്തുന്നത്.
2000ത്തോടെ മുജ്തബ പരോക്ഷമായി രാഷ്ട്രീയത്തില് ഇടപെടാന് തുടങ്ങി. 2005ല് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില് മഹമൂദ് അഹമ്മദി നെജാദിന് അനുകൂല സാഹചര്യം സൃഷ്ടിക്കാന് മൊജ്താബ ഇടപെട്ടിരുന്നതായി പിന്നീട് വെളിപ്പെടുത്തലുകളുണ്ടായി.
ഇസ്രേലി വ്യോമാക്രമണത്തിൽ പിതാവ് ആയത്തൊള്ള അലി ഖമനയ് കൊല്ലപ്പെട്ടതിനു പിന്നാലെ മുജ്തബ അമ്മ മാൻസൊരെ ഖൊജാസ്തെയും ഭാര്യ സഹ്റ ഹദ്ദാദ് അദെലും ഒരു മകനും വ്യത്യസ്ത വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടതായാണ് മാധ്യമറിപ്പോർട്ട്. കഴിഞ്ഞദിവസമുണ്ടായ മിസൈലാക്രമണത്തിൽ മുജ്തബ ഖമനയ്ക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ശതകോടീശ്വരൻ
സ്വദേശത്തും വിദേശരാജ്യങ്ങളിലുമായി കോടികളുടെ ആസ്തിയാണ് മുജ്തബയ്ക്കുള്ളത്. ഇതെല്ലാം വ്യാജ പേരുകളിലോ വിശ്വസ്തരുടെ പേരുകളിലോ ആണുള്ളത്. ഏകദേശം 300 കോടി ഡോളറിന്റെ സ്വത്തുണ്ടെന്നാണ് രാജ്യാന്തര മാധ്യമങ്ങളുടെ വിലയിരുത്തൽ. സ്വിസ് ബാങ്ക് അക്കൗണ്ടുകളിലെ മൂല്യം പുറംലോകത്തിന് ഇപ്പോഴും അജ്ഞാതമാണ്. ലണ്ടനിൽ 138 ദശലക്ഷം ഡോളറിലധികം വിലമതിക്കുന്ന ആഡംബരവീടും സ്വത്തുവകകളുമുണ്ട്. ലണ്ടനിലെ എക്സ്ക്ലൂസീവ് ബിഷപ്സ് അവന്യൂവിലാണ് സ്വത്തുക്കളിൽ ചിലത്. ‘ശതകോടീശ്വരന്മാരുടെ നിര’ എന്നു വിളിക്കപ്പെടുന്ന ഇവിടെ ആസ്തി സ്വന്തമാക്കുന്നതിനുതന്നെ വലിയ തുക ചെലവഴിക്കേണ്ടിവരും. ഇതിനു പുറമെ ജർമനി, സ്പെയിൻ രാജ്യങ്ങളിൽ ഉൾപ്പെടെ ഹോട്ടലുകൾ അടക്കമുള്ള വ്യാവസായിക സംരംഭങ്ങളുണ്ടെന്നും കരുതപ്പെടുന്നു.
ദുബായ് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലും വിവിധ യൂറോപ്യൻ രാജ്യങ്ങളിലും റിയൽ എസ്റ്റേറ്റ് ഉൾപ്പെടെ നിരവധി സംരംഭങ്ങളിൽ നിക്ഷേപങ്ങളുണ്ട്. 1989ൽ ആയത്തൊള്ള അലി ഖമനയ് രാജ്യത്തിന്റെ പരമോന്നത നേതാവായതോടെയാണു മുജ്തബയും മറ്റു കുടുംബാംഗങ്ങളും ശതകോടീശ്വരന്മാരായത്.
പിതാവിനേക്കാൾ കർക്കശക്കാരൻ
പിതാവിനേക്കാൾ കടുത്ത നിലപാടുകാരനായാണ് മുജ്തബ അറിയപ്പെടുന്നത്. ഇറാനിലെ പ്രതിഷേധക്കാർക്കെതിരേയുള്ള അടിച്ചമർത്തലുകൾക്കു പിന്നിൽ ഇദ്ദേഹത്തിന് പങ്കുണ്ടെന്നും ആരോപണമുണ്ട്. പിതാവ് ആയത്തൊള്ള അലി ഖമനയ്യുടെ നിർലോപമായ പിന്തുണയോടെ ഏറെക്കാലമായി രാജ്യത്തിന്റെ രാഷ്ട്രീയ, സൈനിക നീക്കങ്ങൾ അണിയറയിലിരുന്ന് നിയന്ത്രിച്ചിരുന്നത് മുജ്തബയായിരുന്നു.
2009ല് അഹമ്മദി നെജാദിന് തുടര്ഭരണം സമ്മാനിച്ച തെരഞ്ഞെടുപ്പില് ക്രമക്കേടാരോപിച്ച് രാജ്യവ്യാപകമായി നടന്ന ഗ്രീന് മൂവ്മെന്റ് എന്നറിയപ്പെട്ട പ്രക്ഷോഭത്തെയും, 2022ല് മഹ്സ അമിനിയുടെ മരണത്തെത്തുടര്ന്നു നടന്ന ഹിജാബ് പ്രക്ഷോഭത്തെയും അടുത്തിടെ നടന്ന വിദ്യാർഥിപ്രക്ഷോഭത്തെയും അടിച്ചമര്ത്തുന്നതിലും മുജ്തബ പങ്ക് വഹിച്ചതായി കരുതപ്പെടുന്നു.
വെല്ലുവിളികൾ
ഇസ്രേലി-യുഎസ് ആക്രമണത്തിൽ തകർന്നടിഞ്ഞ രാജ്യത്തെ മുജ്തബ എങ്ങനെ നയിക്കുമെന്നത് ഏവരും ഉറ്റുനോക്കുന്നു. പിതാവിന്റെ പാതതന്നെ പിന്തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും യുഎസ്-ഇസ്രേലി ആക്രമണത്തിനു മുന്നിൽ എത്രനാൾ പിടിച്ചുനിൽക്കാനാകുമെന്നതു ചോദ്യചിഹ്നമാണ്.
വ്യോമാക്രമണത്തിൽ രാജ്യത്തിന്റെ സാന്പത്തിക നട്ടെല്ലായ എണ്ണപ്പാടങ്ങൾ കത്തിയമർന്നുകൊണ്ടിരിക്കുകയാണ്. കൂടാതെ, രാജ്യത്തെ പ്രതിരോധ സംവിധാനങ്ങളിൽ 70 ശതമാനവും തകർക്കപ്പെട്ടുകഴിഞ്ഞതായും റിപ്പോർട്ടുണ്ട്. ഇതിനെല്ലാം പുറമെ രാജ്യത്തെ ജനാധിപത്യവാദികൾ സജീവമായി രംഗത്തുണ്ടെന്നത് ആയത്തൊള്ള അലി ഖമനയ്ക്കെന്നതുപോലെ മകൻ മുജ്തബയ്ക്കും വെല്ലുവിളിയാണ്. ഇതിന്റെ സൂചനയാണ് തലസ്ഥാനമായ ടെഹ്റാനടുത്ത് ‘മുജ്തബയ്ക്ക് മരണം’ എന്നുപറഞ്ഞ് സ്ത്രീകൾ പ്രതിഷേധ മുദ്രാവാക്യങ്ങള് മുഴക്കിയത്.
Sports
പെർത്ത്: ഇന്ത്യൻ വനിതകൾക്കെതിരായ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ ഓസ്ട്രേലിയൻ വനിതകൾക്ക് 125 റൺസ് ലീഡ്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 198 റൺസിന് മറുപടിയായി 323 റൺസെടുത്താണ് പുറത്തായത്.
അന്നബെൽ സതർലൻഡിന്റെ സെഞ്ചുറിയുടെയും എലിസ് പെറിയുടെ അർധ സെഞ്ചുറിയുടെയും മികവിലാണ് ഓസ്ട്രേലിയ മികച്ച സ്കോർ പടുത്തുയർത്തിയത്. അന്നബെൽ സതർലൻഡ് 129 റൺസാണെടുത്തത്. 17 ബൗണ്ടറികൾ അടങ്ങുന്നതായിരുന്നു അന്നബെലിന്റെ ഇന്നിംഗ്സ്.
എലിസ് പെറി 76 റൺസെടുത്താണ് പുറത്തായത്. 10 ഫോറും ഒരു സിക്സും താരം അടിച്ചെടുത്തിരുന്നു. ലൂസി ഹാമിൽടൺ 23 റൺസും അലാനാ കിംഗ് 21 റൺസും എടുത്തു.
ഇന്ത്യയ്ക്ക് വേണ്ടി സയാലി സത്ഗരെ നാല് വിക്കറ്റെടുത്തു. ക്രാന്തി ഗൗഡും ദീപ്തി ശർമയും രണ്ട് വിക്കറ്റ് വീതവും സ്നേഹ് റാണയും ഷെഫാലി വർമയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Sports
ജർമനി: ജർമൻ ഓപ്പണ് സൂപ്പർ 300 ബാഡ്മിന്റൻ ടൂർണമെന്റിൽ ഇന്ത്യൻ സംഘത്തെ കിഡംബി ശ്രീകാന്തും ലോക ജൂണിയർ ചാന്പ്യൻഷിപ്പ് വെള്ളി മെഡൽ ജേതാവ് തൻവി ശർമയും നയിക്കും.
2021 ലോക ചാന്പ്യൻഷിപ്പ് വെള്ളി മെഡൽ ജേതാവാണ് 31കാരനായ ശ്രീകാന്ത്.
വനിതാ സിംഗിൾസിൽ നിലവിൽ 40-ാം റാങ്കിലുള്ള 16കാരി തൻവി ആദ്യ റൗണ്ടിൽ മലേഷ്യയുടെ വോംഗ് ലിംഗ് ചിംഗിനെ നേരിടും.
Sports
കോട്ടയം: അഞ്ചാമത് 3x3 ദേശീയ ബാസ്കറ്റ്ബോള് ചാമ്പ്യന്ഷിപ്പിനുള്ള കേരള ടീമിനെ സെജിന് മാത്യുവും കവിത ജോസും നയിക്കും. ഇന്നു മുതല് 31വരെ ന്യൂഡല്ഹിയിലെ ജെഡി ജാദവ് സ്റ്റേഡിയത്തിലാണ് ചാമ്പ്യന്ഷിപ്പ് അരങ്ങേറുന്നത്.
തമിഴ്നാട്, മഹാരാഷ്ട്ര, ഡല്ഹി, ആന്ധ്രപ്രദേശ് ടീമുകള്ക്കൊപ്പം ഗ്രൂപ്പ് എയിലാണ് കേരള പുരുഷന്മാര്. വനിതകള് ഗ്രൂപ്പ് എയില് ബംഗാള്, ചണ്ഡിഗഡ് ടീമുകള്ക്കൊപ്പവും.
പുരുഷ ടീം: സെജിന് മാത്യു, ആരോണ് ബ്ലെസെന് വര്ഗീസ്, ജെറോം പ്രിന്സ്, ജോഷ്വ സുനില് ഉമ്മന്.
വനിതാ ടീം: കവിത ജോസ്, അനീഷ ക്ലീറ്റസ്, ആര്. ശ്രീകല, വി.ജെ. ജയലക്ഷ്മി.
Sports
തിരുവനന്തപുരം: ജമ്മു കശ്മീരിനും മേഘാലയയ്ക്കും എതിരേയുള്ള സി.കെ. നായിഡു ട്രോഫി ക്രിക്കറ്റ് മത്സരങ്ങൾക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു.
വരുണ് നായനാരാണ് ടീമിന്റെ ക്യാപ്റ്റൻ. അണ്ടർ 19 വിഭാഗത്തിൽ തിളങ്ങിയ മാനവ് കൃഷ്ണ, ഋഷികേശ് എൻ. തുടങ്ങിയ താരങ്ങളും ടീമിലുണ്ട്. വെള്ളിയാഴ്ച മുതൽ തുന്പ സെന്റ് സേവ്യേഴ്സ് ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്.
ടൂർണമെന്റിൽ നാല് മത്സരങ്ങളാണ് കേരളത്തിന് ബാക്കിയുള്ളത്. ജമ്മു കാശ്മീർ, മേഘാലയ, ഗോവ, ജാര്ഖണ്ഡ് എന്നീ ടീമുകൾക്കെതിരേയാണ് മത്സരങ്ങൾ. ഇതിൽ മേഘാലയ ഒഴികെ മറ്റ് മൂന്ന് ടീമുകളുമായുള്ള മത്സരങ്ങളുടെയും വേദി കേരളം തന്നെയാണ്.
കേരള ടീം: വരുണ് നായനാർ (വിക്കറ്റ് കീപ്പർ), കൃഷ്ണനാരായണ് എ.പി., ആസിഫ് അലി, അക്ഷയ് എസ്.എസ്., ഷോണ് റോജർ, മാനവ് കൃഷ്ണ, പവൻ ശ്രീധർ, ഋഷികേശ് എൻ., അഭിറാം എസ്., പവൻ രാജ്, ആദിത്യ ബൈജു, കൈലാസ് ബി. നായർ, ജിഷ്ണു എ., രോഹൻ നായർ, അനുരാജ് എസ്.
Sports
ബാഴ്സലോണ: സ്പാനിഷ് ലാ ലിഗ ഫുട്ബോളില് എഫ്സി ബാഴ്സലോണ ജയത്തോടെ രണ്ടാം സ്ഥാനക്കാരായ റയല് മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം വര്ധിപ്പിച്ചു.
ഹോം മത്സരത്തില് ഒരു ഗോളിനു പിന്നില്നിന്നശേഷം മൂന്നെണ്ണം തിരിച്ചടിച്ച ബാഴ്സ 3-1ന് അത്ലറ്റിക്കോ മാഡ്രിഡിനെ കീഴടക്കി.
19-ാം മിനിറ്റില് അലെക്സ് ബയ്നയിലൂടെ അത്ലറ്റിക്കോ ലീഡ് നേടി. എന്നാല്, റാഫീഞ്ഞ (26), ഡാനി ഓള്മോ (65), ഫെറാന് ടോറസ് (90+6) എന്നിവരിലൂടെ കറ്റാലന് ടീം ജയം സ്വന്തമാക്കി. മത്സരത്തിനിടെ ഷോള്ഡറിനു പരിക്കേറ്റ് ഓള്മോ മൈതാനംവിട്ടിരുന്നു.
15 മത്സരങ്ങള് പൂര്ത്തിയാക്കിയ ബാഴ്സയ്ക്ക് ഇതോടെ 37 പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള റയല് മാഡ്രിഡിനേക്കാള് നാല് പോയിന്റ് മുന്നില്. 14 മത്സരങ്ങളില്നിന്ന് 33 പോയിന്റാണ് റയലിന്. 31 പോയിന്റുമായി അത്ലറ്റിക്കോ നാലാം സ്ഥാനത്താണ്. വിയ്യാറയലാണ് (32) മൂന്നാമത്.
Kerala
എടക്കര: ആദ്യറൗണ്ടുകളിലെ വോട്ടെണ്ണൽ ആരംഭിച്ചപ്പോൾത്തന്നെ വിജയത്തിലേക്കു കുതിച്ച് ആര്യാടൻ ഷൗക്കത്ത്. വഴിക്കടവ് പഞ്ചായത്തിലെ തണ്ണിക്കടവിൽനിന്ന് 3,614 വോട്ട് നേടിയ ഷൗക്കത്ത് എതിർസ്ഥാനാർഥി എം. സ്വരാജിനേക്കാൾ 419 വോട്ടിന്റെ ലീഡുമായാണു കുതിപ്പു തുടങ്ങിയത്.
എക്കാലത്തും യുഡിഎഫിന്റെ ശക്തികേന്ദ്രമായി തുടരുന്ന വഴിക്കടവിൽ മൂന്നു റൗണ്ടുകൾ പൂർത്തിയാക്കിയപ്പോൾ വ്യക്തമായ ഭൂരിപക്ഷം നേടി ഷൗക്കത്ത് വരവറിയിച്ചെങ്കിലും യുഡിഎഫ് നേതൃത്വം പ്രതീക്ഷിച്ചത്ര വോട്ട് ലീഡ് നേടാനായില്ല.
ഇതിനിടെ ഒന്നാം നമ്പർ ബൂത്തിൽ 153 വോട്ടുമായി രണ്ടാം സ്ഥാനം നേടി സ്വതന്ത്ര സ്ഥാനാർഥിയും മുൻ എംഎൽഎ കൂടിയായ പി.വി. അൻവർ വഴിക്കടവിൽനിന്ന് നാലായിരത്തിൽപരം വോട്ട് നേടിയത് മത്സരഫലം എന്താകുമെന്ന കാര്യത്തിൽ എല്ലാവരിലും ആകാംക്ഷയുണ്ടാക്കി.
പിന്നീട് മൂത്തേടം, എടക്കര പഞ്ചായത്തുകളിലും വെല്ലുവിളിയേതുമില്ലാതെ മുന്നേറിയ ഷൗക്കത്ത് ഒമ്പതാം റൗണ്ടിലാണു പിറകിൽ പോയത്. പോത്തുകല്ലിൽ 3,614 വോട്ട് നേടിയ സ്വരാജിനേക്കാൾ 207 വോട്ടിന്റെ കുറവാണ് ഷൗക്കത്തിനു ലഭിച്ചത്.
തുടർന്നും മികച്ച ഭൂരിപക്ഷവുമായി മുന്നേറ്റം തുടർന്ന ഷൗക്കത്തിനുമേൽ 16, 18 റൗണ്ടുകളിലും സ്വരാജ് ലീഡ് നേടി. പതിനൊന്നായിരത്തിൽ പരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ നിലമ്പൂർ മണ്ഡലം തിരിച്ചുപിടിക്കാനുള്ള തേരോട്ടത്തിൽ വഴിക്കടവ് 1829, മൂത്തേടം 2067, എടക്കര 1170, പോത്തുകൽ 307, ചുങ്കത്തറ 1287, നിലമ്പൂർ 3967, അമരമ്പലം 705 എന്നീ പഞ്ചായത്തുകൾ യുഡിഎഫിന്റെ കൂടെനിന്നപ്പോൾ 118 വോട്ടിന്റെ ലീഡ് നൽകി കരുളായി മാത്രമാണ് എൽഡിഎഫിനൊപ്പം നിന്നത്.
അതേസമയം, കാര്യമായ പ്രചാരണങ്ങളൊന്നും നടത്താതെ ഇരുമുന്നണികൾക്കുമിടയിൽനിന്ന് 20,000 ത്തോളം വോട്ട് തനിച്ച് നേടിയ പി.വി. അൻവർ ശക്തമായ സാന്നിധ്യമായതും രാഷ്ട്രീയ കേരളം ചർച്ചയാക്കുന്നുണ്ട്.