കൊച്ചി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തനിക്ക് സീറ്റ് നൽകാമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ഉറപ്പ് നൽകിയിരുന്നതായി ദീപ്തി മേരി വർഗീസ്. തന്നോട് പാർട്ടി നീതി കാട്ടുമെന്നാണ് പ്രതീക്ഷയെന്നും ദീപ്തി പറഞ്ഞു.
"കൊച്ചി മേയർ സ്ഥാനം നിഷേധിക്കപ്പെട്ടപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പിൽ പരിഗണിക്കപ്പെടുമെന്ന ഉറപ്പ് കെപിസിസി പ്രസിഡന്റ് തന്നെ നൽകിയിരുന്നു. സ്ത്രീകൾക്ക് പ്രാധാന്യം നൽകുന്ന പട്ടികയാവുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. ഏതെങ്കിലും സീറ്റ് താൻ ആവശ്യപ്പെട്ടിട്ടില്ല.'-ദീപ്തി പറഞ്ഞു.
എന്റെ മണ്ഡലം തൃക്കാക്കരയാണ്. അവിടെ പി.ടി തോമസിന്റെ ഭാര്യ ഉമാ തോമസാണ് നിലവിൽ എംഎൽഎ. അവർ തന്നെ മൽസരിക്കണമോയെന്ന് പാർട്ടി തീരുമാനിക്കട്ടെ. കോര്പ്പറേഷൻ തെരഞ്ഞെടുപ്പിൽ ഉണ്ടായ വീഴ്ചയ്ക്ക് നേതൃത്വം തിരുത്തൽ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു.
കൊച്ചി കോര്പ്പറേഷൻ മേയര്‍ സ്ഥാനത്തേക്ക് ദീപ്തി മേരി വര്‍ഗീസിനെ പരിഗണിച്ചിരുന്നെങ്കിലും അവസാന നിമിഷം ഒഴിവാക്കിയത് അതൃപ്തിക്കിടയാക്കിയിരുന്നു. പ്രശ്ന പരിഹാരമെന്ന നിലയിൽ ദീപ്തിക്ക് നിയമസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നുവെന്നും അന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് ഇപ്പോള്‍ സീറ്റ് വാഗ്ദാനം ചെയ്തിരുന്നുവെന്ന് വ്യക്തമാക്കി ദീപ്തി രംഗത്തെത്തിയിരിക്കുന്നത്.
Tags : assembly election kerala deepthi mary varghese congress lead