x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​​​​​​റാ​​​​​​നെ ന​​​​​​യി​​​​​​ക്കാ​​​​​​ൻ മു​​​​​​ജ്ത​​​​​​ബ ഖ​​​​​​മ​​​​​​ന​​​​​​യ്


Published: March 10, 2026 12:43 AM IST | Updated: March 10, 2026 12:43 AM IST

ഇ​​​​​​​​​​​​സ്ര​​​​​​​​​​​​യേ​​​​​​​​​​​​ൽ-​​​​​​​​​​​​യു​​​​​​​​​​​​എ​​​​​​​​​​​​സ് സ​​​​​​​​​​​​ഖ്യ​​​​​​​​​​​​ത്തി​​​​​​​​​​​​ന്‍റെ അ​​​​​​​​​​​​​​​​​​​തി​​​​​​​​​​​​​​​​​​​ശ​​​​​​​​​​​​ക്ത​​​​​​​​​​​​മാ​​​​​​​​​​​​യ ആ​​​​​​​​​​​​ക്ര​​​​​​​​​​​​മ​​​​​​​​​​​​ണ​​​​​​​​​​വും ദു​​​​​​​​​​ർ​​​​​​​​​​ബ​​​​​​​​​​ല​​​​​​​​​​മാ​​​​​​​​​​യ പ്ര​​​​​​​​​​തി​​​​​​​​​​രോ​​​​​​​​​​ധ​​​​​​​​​​വും സൃ​​​​​​​​​​ഷ്‌​​​​​​​​​​ടി​​​​​​​​​​ച്ചി​​​​​​​​​​രി​​​​​​​​​​ക്കു​​​​​​​​​​ന്ന പ്ര​​​​​​​​​​തി​​​​​​​​​​സ​​​​​​​​​​ന്ധി​​​​​​​​​​ക്കി​​​​​​​​​​ട​​​​​​​​​​യി​​​​​​​​​​ലാ​​​​​​​​​​ണ് ഇ​​​​​​​​​​​​​​​​​​​റാ​​​​​​​​​​​​​​​​​​​നെ ന​​​​​​​​​​​​​​​​​​​യി​​​​​​​​​​​​​​​​​​​ക്കാ​​​​​​​​​​​​​​​​​​​ൻ മു​​​​​​​​​​​​​​​​​​​ജ്ത​​​​​​​​​​​​​​​​​​​ബ ഖ​​​​​​​​​​​​​​​​​​​മ​​​​​​​​​​​​​​​​​​​ന​​​​​​​​​​​​​​​​​​​യ് നി​​​​​​​​​​​​​​​​​​യോ​​​​​​​​​​​​​​​​​​ഗി​​​​​​​​​​​​​​​​​​ക്ക​​​​​​​​​​​​​​​​​​പ്പെ​​​​​​​​​​​​​​​​​​ട്ടി​​​​​​​​​​​​​​​​​​രി​​​​​​​​​​​​​​​​​​ക്കു​​​​​​​​​​​​​​​​​​ന്ന​​​​​​​​​​ത്. കൊ​​​​​​​​​​​​​​​​​​​ല്ല​​​​​​​​​​​​​​​​​​​പ്പെ​​​​​​​​​​​​​​​​​​​ട്ട പി​​​​​​​​​​താ​​​​​​​​​​വ് ആ​​​​​​​​​​​​​​​​​​​യ​​​​​​​​​​​​​​​​​​​ത്തൊ​​​​​​​​​​​​​​​​​​​ള്ള അ​​​​​​​​​​​​​​​​​​​ലി ഖ​​​​​​​​​​​​​​​​​​​മ​​​​​​​​​​​​​​​​​​​ന​​​​​​​​​​​​​​​​​​​യ്‌​​​​​​​​​​​​​​​​​​​യു​​​​​​​​​​​​​​​​​​​ടെ പാ​​​​​​​​​​ത പി​​​​​​​​​​ന്തു​​​​​​​​​​ട​​​​​​​​​​രു​​​​​​​​​​മെ​​​​​​​​​​ന്ന് മു​​​​​​​​​​ജ്‌​​​​​​​​​​ത​​​​​​​​​​ബ പ്ര​​​​​​​​​​ഖ്യാ​​​​​​​​​​പി​​​​​​​​​​ച്ചി​​​​​​​​​​ട്ടു​​​​​​​​​​ണ്ടെ​​​​​​​​​​ങ്കി​​​​​​​​​​ലും മു​​​​​​​​​​ന്നോ​​​​​​​​​​ട്ടു​​​​​​​​​​ള്ള പാ​​​​​​​​​​ത അ​​​​​​​​​​ത്ര സു​​​​​​​​​​ഗ​​​​​​​​​​മ​​​​​​​​​​മാ​​​​​​​​​​യി​​​​​​​​​​രി​​​​​​​​​​ക്കി​​​​​​​​​​ല്ലെ​​​​​​​​​​ന്നാ​​​​​​​​​​ണ് ല​​​​​​​​​​ഭി​​​​​​​​​​ക്കു​​​​​​​​​​ന്ന സൂ​​​​​​​​​​ച​​​​​​​​​​ന​​​​​​​​​​ക​​​​​​​​​​ൾ.

ഇ​​​​​​​​​​റാ​​​​​​​​​​നി​​​​​​​​​​ലെ വി​​​​​​​​​​പ്ല​​​​​​​​​​വപാ​​​​​​​​​​ര​​​​​​​​​​മ്പ​​​​​​​​​​ര്യ​​​​​​​​​​ത്തി​​​​​​​​​​നു വി​​​​​​​​​​രു​​​​​​​​​​ദ്ധ​​​​​​​​​​മാ​​​​​​​​​​യാ​​​​​​​​​​ണ് അ​​​​​​​​​​ധി​​​​​​​​​​കാ​​​​​​​​​​രം പി​​​​​​​​​​താ​​​​​​​​​​വി​​​​​​​​​​ല്‍നി​​​​​​​​​​ന്നു മ​​​​​​​​​​ക​​​​​​​​​​നി​​​​​​​​​​ലേ​​​​​​​​​​ക്ക് കൈ​​​​​​​​​​മാ​​​​​​​​​​റ​​​​​​​​​​പ്പെ​​​​​​​​​​ട്ടി​​​​​​​​​​രി​​​​​​​​​​ക്കു​​​​​​​​​​ന്ന​​​​​​​​​​ത്. ഇ​​​​​​​​​​തി​​​​​​​​​​ൽ ജ​​​​​​​​​​ന​​​​​​​​​​ങ്ങ​​​​​​​​​​ള്‍ക്കി​​​​​​​​​​ട​​​​​​​​​​യി​​​​​​​​​​ലെ വ​​​​​​​​​​ലി​​​​​​​​​​യൊ​​​​​​​​​​രു വി​​​​​​​​​​ഭാ​​​​​​​​​​ഗ​​​​​​​​​​ത്തി​​​​​​​​​​ന് എ​​​​​​​​​​തി​​​​​​​​​​ര്‍പ്പു​​​​​​​​​​ക​​​​​​​​​​ളു​​​​​​​​​​ണ്ടെ​​​​​​​​​​ന്നാ​​​​​​​​​​ണു റി​​​​​​​​​​പ്പോ​​​​​​​​​​ര്‍ട്ട്.

1979ൽ ​​​​​​​​​​​ഇ​​​​​​​​​​​റാ​​​​​​​​​​​നി​​​​​​​​​​​ലെ ഇ​​​​​​​​​​​സ്‌​​​​​​​​​​​ലാ​​​​​​​​​​​മി​​​​​​​​​​​ക വി​​​​​​​​​​​പ്ല​​​​​​​​​​​വം ന​​​​​​​​​​​യി​​​​​​​​​​​ച്ച ആ​​​​​​​​​​​യ​​​​​​​​​​​ത്തൊ​​​​​​​​​​​ള്ള റൊ​​​​​​​​​​ഹൊ​​​​​​​​​​ള്ള ഖൊ​​​​​​​​​​​മേ​​​​​​​​​​​നി ത​​​​​​​​​​ന്‍റെ മ​​​​​​​​​​​ക​​​​​​​​​​​ൻ പി​​​​​​​​​​​ൻ​​​​​​​​​​​ഗാ​​​​​​​​​​​മി​​​​​​​​​​​യാ​​​​​​​​​​​ക​​​​​​​​​​​രു​​​​​​​​​​​തെ​​​​​​​​​​​ന്ന് ‌ക​​​​​​​​​​​ല്പി​​​​​​​​​​​ച്ചി​​​​​​​​​​​രു​​​​​​​​​​​ന്നു. ഇ​​​​​​​​​​തു പാ​​​​​​​​​​ലി​​​​​​​​​​ക്ക​​​​​​​​​​പ്പെ​​​​​​​​​​ടു​​​​​​​​​​ക​​​​​​​​​​യും ചെ​​​​​​​​​​യ്തു. എ​​​​​​​​​​​ന്നാ​​​​​​​​​​​ൽ, റൊ​​​​​​​​​​ഹൊ​​​​​​​​​​ള്ള ഖൊ​​​​​​​​​​​മേ​​​​​​​​​​​നി​​​​​​​​​​യു​​​​​​​​​​ടെ നി​​​​​​​​​​ല​​​​​​​​​​പാ​​​​​​​​​​ടി​​​​​​​​​​നു വി​​​​​​​​​​രു​​​​​​​​​​ദ്ധ​​​​​​​​​​മാ​​​​​​​​​​യാ​​​​​​​​​​ണ് ആ​​​​​​​​​​യ​​​​​​​​​​ത്തൊ​​​​​​​​​​ള്ള അ​​​​​​​​​​​ലി ഖ​​​​​​​​​​​മ​​​​​​​​​​​ന​​​​​​​​​​​യ് മ​​​​​​​​​​​ക​​​​​​​​​​​നു​​​​​​​​​​​വേ​​​​​​​​​​​ണ്ടി പാ​​​​​​​​​​​ത​​​​​​​​​​യൊ​​​​​​​​​​രു​​​​​​​​​​ക്കി​​​​​​​​​​യ​​​​​​​​​​ത്.

1969 സെ​​​​​​​​​​​​​​​​​​​പ്റ്റം​​​​​​​​​​​​​​​​​​​ബ​​​​​​​​​​​​​​​​​​​ര്‍ എ​​​​​​​​​​​​ട്ടി​​​​​​​​​​​​ന് ​​​​​​​ആ​​​​​​​​​​​​​​​​​​​യ​​​​​​​​​​​​​​​​​​​ത്തൊ​​​​​​​​​​​​​​​​​​​ള്ള അ​​​​​​​​​​​​​​​​​​​ലി ഖ​​​​​​​​​​​​​​​​​​​മ​​​​​​​​​​​​​​​​​​​ന​​​​​​​​​​​​​​​​​​​യ്‌​​​​​​​​​​​​​​​​​​​യു​​​​​​​​​​​​​​​​​​​ടെ അ​​​​​​​​​​​​​​​​​​​ഞ്ചു മ​​​​​​​​​​​​​​​​​​​ക്ക​​​​​​​​​​​​​​​​​​​ളി​​​​​​​​​​​​​​​​​​​ൽ ര​​​​​​​​​​​​​​​​​​​ണ്ടാ​​​​​​​​​​​​​​​​​​​മ​​​​​​​​​​​​​​​​​​​നാ​​​​​​​​​​​​​​​​​​​യി മ​​​​​​​​​​​​​​​​​​​ഷാ​​​​​​​​​​​​​​​​​​​ദി​​​​​​​​​​​​​​​​​​​ലാ​​​​​​​​​​​​​​​​​​​ണു ജ​​​​​​​​​​​​​​​​​​​ന​​​​​​​​​​​​​​​​​​​നം. മു​​​​​​​​​​​​​​​​​​​ജ്ത​​​​​​​​​​​​​​​​​​​ബ​​​​​​​​​​​​​​​​​​​യ്ക്കു പ​​​​​​​​​​​​​​​​​​​ത്തു​​​ വ​​​​​​​​​​​​​​​​​​​യ​​​​​​​​​​​​​​​​​​​സു​​​​​​​​​​​​​​​​​​​ള്ള​​​​​​​​​​​​​​​​​​​പ്പോ​​​​​​​​​​​​​​​​​​​ഴാ​​​​​​​​​​​​​​​​​​​ണ് ഇ​​​​​​​​​​​​സ്‌​​​​​​​​​​​​ലാ​​​​​​​​​​​​​​​​​​​മി​​​​​​​​​​​​​​​​​​​ക വി​​​​​​​​​​​​​​​​​​​പ്ല​​​​​​​​​​​​​​​​​​​വം പൊ​​​​​​​​​​​​​​​​​​​ട്ടി​​​​​​​​​​​​​​​​​​​പ്പു​​​​​​​​​​​​​​​​​​​റ​​​​​​​​​​​​​​​​​​​പ്പെ​​​​​​​​​​​​​​​​​​​ടു​​​​​​​​​​​​​​​​​​​ന്ന​​​​​​​​​​​​​​​​​​​ത്. ഷാ ​​​​​​​​​​​​​​​​​​​ഭ​​​​​​​​​​​​​​​​​​​ര​​​​​​​​​​​​​​​​​​​ണ​​​​​​​​​​​​​​​​​​​കൂ​​​​​​​​​​​​​​​​​​​ട​​​​​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​​​​​നെ​​​​​​​​​​​​​​​​​​​തി​​​​​​​​​​​​​​​​​​​രേ അ​​​​​​​​​​​​​​​​​​​ന്നു ന​​​​​​​​​​​​​​​​​​​ട​​​​​​​​​​​​​​​​​​​ന്ന പോ​​​​​​​​​​​​​​​​​​​രാ​​​​​​​​​​​​​​​​​​​ട്ട​​​​​​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​​​​​ൾ ന​​​​​​​​​​​​​​​​​​യി​​​​​​​​​​​​​​​​​​ച്ച​​​​​​​​​​​​​​​​​​വ​​​​​​​​​​​​​​​​​​രി​​​​​​​​​​​​​​​​​​ൽ ഒ​​​​​​​​​​​​​​​​​​രാ​​​​​​​​​​​​​​​​​​ൾ ആ​​​​​​​​​​​​​​​​​​യ​​​​​​​​​​​​​​​​​​ത്തൊ​​​​​​​​​​​​​​​​​​ള്ള അ​​​​​​​​​​​​​​​​​​ലി ഖ​​​​​​​​​​​​​​​​​​മ​​​​​​​​​​​​​​​​​​ന​​​​​​​​​​​​​​​​​​യ് ആ​​​​​​​​​​​​​​​​​​യി​​​​​​​​​​​​​​​​​​രു​​​​​​​​​​​​​​​​​​ന്നു. ഷാ ​​​​​​​​​​​​​​​​​​​ഭ​​​​​​​​​​​​​​​​​​​ര​​​​​​​​​​​​​​​​​​​ണ​​​​​​​​​​​​​​​​​​​കൂ​​​​​​​​​​​​​​​​​​​ടം നി​​​​​​​​​​​​​​​​​​​ലം​​​​​​​​​​​​​​​​​​​പ​​​​​​​​​​​​​​​​​​​തി​​​​​​​​​​​​​​​​​​​ച്ച​​​​​​​​​​​​​​​​​​​തോ​​​​​​​​​​​​​​​​​​​ടെ ഖ​​​​​​​​​​​​​​​​മ​​​​​​​​​​​​​​​​ന​​​​​​​​​​​​​​​​യ്‌​​​​​​​​​​​​​​​​യു​​​​​​​​​​​​​​​​​​​ടെ കു​​​​​​​​​​​​​​​​​​​ടും​​​​​​​​​​​​​​​​​​​ബം ത​​​​​​​​​​​​​​​​​​​ല​​​​​​​​​​​​​​​​​​​സ്ഥാ​​​​​​​​​​​​​​​​​​​ന​​​​​​​​​​​​​​​​​​​മാ​​​​​​​​​​​​​​​​​​​യ ടെ​​​​​​​​​​​​​​​​​​​ഹ്റാ​​​​​​​​​​​​​നി​​​​​​​​​​​​​​​​​​​ലെ​​​​​​​​​​​​​​​​​​​ത്തി.

പ്ര​​​​​​​​​​​​​​​​​​​സി​​​​​​​​​​​​​​​​​​​ദ്ധ​​​​​​​​​​​​​​​​​​​മാ​​​​​​​​​​​​​​​​​​​യ അ​​​​​​​​​​​​​​​​​​​ല​​​​​​​​​​​​​​​​​​​വി ഹൈ​​​​​​​​​​​​​​​​​​​സ്‌​​​​​​​​​​​​​​​​​​​കൂ​​​​​​​​​​​​​​​​​​​ളി​​​​​​​​​​​​​​​​​​​ലാ​​​​​​​​​​​​​​​​​​​യി​​​​​​​​​​​​​​​​​​​രു​​​​​​​​​​​​​​​​​​​ന്നു മു​​​​​​​​​​​​​​​​​​​ജ്ത​​​​​​​​​​​​​​​​​​​ബ​​​​​​​​​​​​​​​​​​​യു​​​​​​​​​​​​​​​​​​​ടെ പ്രാ​​​​​​​​​​​​​​​​​​​ഥ​​​​​​​​​​​​​​​​​​​മി​​​​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​​​​വി​​​​​​​​​​​​​​​​​​​ദ്യാ​​​​​​​​​​​​​​​​​​​ഭ്യാ​​​​​​​​​​​​​​​​​​​സം. 1999ല്‍ ​​​​​​​​​​​​​ഇ​​​​​​​​​​​​​റാ​​​​​​​​​​​​​ന്‍റെ പ്ര​​​​​​​​​​​​​മു​​​​​​​​​​​​​ഖ മ​​​​​​​​​​​​​ത​​​​​​​​​​​​​പ​​​​​​​​​​​​​ണ്ഡി​​​​​​​​​​​​​ത​​​​​​​​​​​​​ന്മാ​​​​​​​​​​​​​രെ രൂ​​​​​​​​​​​​​പ​​​​​​​​​​​​​പ്പെ​​​​​​​​​​​​​ടു​​​​​​​​​​​​​ത്തി​​​​​​​​​​​​​യെ​​​​​​​​​​​​​ടു​​​​​​​​​​​​​ക്കു​​​​​​​​​​​​​ന്ന ഖൂ​​​​​​​​​​​​​മി​​​​​​​​​​​​​ലെ ഷി​​​​​​​​​​​​​യാ മ​​​​​​​​ത​​​​​​​​പ​​​​​​​​ഠ​​​​​​​​ന കേ​​​​​​​​ന്ദ്ര​​​​​​​​ത്തി​​​​​​​​ല്‍ മു​​​​​​​​​​​​​ജ്‍​ത​​​​​​​​​​​​​ബ ചേ​​​​​​​​​​​​​ര്‍​ന്നു. ഖൂ​​​​​​​​​​​​​മി​​​​​​​​​​​​​ലെ പ​​​​​​​​​​​​​ഠ​​​​​​​​​​​​​ന​​​​​​​​​​​​​ത്തി​​​​​​​​​​​​​നു​​​​​​​​​​​​​ശേ​​​​​​​​​​​​​ഷ​​​​​​​​​​​​​മാ​​​​​​​​​​​​​ണ് ഇ​​​​​​​​​​​​​റാ​​​​​​​​​​​​​ന്‍റെ ഏ​​​​​​​​​​​​​റ്റ​​​​​​​​​​​​​വും സു​​​​​​​​​​​​​പ്ര​​​​​​​​​​​​​ധാ​​​​​​​​​​​​​ന അ​​​​​​​​​​​​​ധി​​​​​​​​​​​​​കാ​​​​​​​​​​​​​ര​​​​​​​​​​​​​കേ​​​​​​​​​​​​​ന്ദ്ര​​​​​​​​​​​​​മാ​​​​​​​​​​​​​യ ഖ​​​​​​​​​​​​​മ​​​​​​​​​​​​​ന​​​​​​​​​​​​​യ്‌​​​​​​​​​​​​​യു​​​​​​​​​​​​​ടെ ഓ​​​​​​​​​​​​​ഫീ​​​​​​​​​​​​​സി​​​​​​​​​​​​​ന്‍റെ ചു​​​​​​​​​​​​​മ​​​​​​​​​​​​​ത​​​​​​​​​​​​​ല​​​​​​​​​​​​​യി​​​​​​​​​​​​​ല്‍ എ​​​​​​​​​​​​​ത്തു​​​​​​​​​​​​​ന്ന​​​​​​​​​​​​​ത്.

2000​​​​​​​​​​​​​ത്തോ​​​​​​​​​​​​​ടെ മു​​​​​​​​​​​​​ജ്‍​ത​​​​​​​​​​​​​ബ പ​​​​​​​​​​​​​രോ​​​​​​​​​​​​​ക്ഷ​​​​​​​​​​​​​മാ​​​​​​​​​​​​​യി രാ​​​​​​​​​​​​​ഷ്‌​​​​​​​​​​​​​ട്രീ​​​​​​​​​​​​​യ​​​​​​​​​​​​​ത്തി​​​​​​​​​​​​​ല്‍ ഇ​​​​​​​​​​​​​ട​​​​​​​​​​​​​പെ​​​​​​​​​​​​​ടാ​​​​​​​​​​​​​ന്‍ തു​​​​​​​​​​​​​ട​​​​​​​​​​​​​ങ്ങി. 2005ല്‍ ​​​​​​​​​​​​​ന​​​​​​​​​​​​​ട​​​​​​​​​​​​​ന്ന പ്ര​​​​​​​​​​​​​സി​​​​​​​​​​​​​ഡ​​​​​​​​​​​​​ന്‍റ് തെ​​​​​​​​​​​​​ര​​​​​​​​​​​​​ഞ്ഞെ​​​​​​​​​​​​​ടു​​​​​​​​​​​​​പ്പി​​​​​​​​​​​​​ല്‍ മ​​​​​​​​​​​​​ഹ​​​​​​​​​​​​​മൂ​​​​​​​​​​​​​ദ് അ​​​​​​​​​​​​​ഹ​​​​​​​​​​​​​മ്മ​​​​​​​​​​​​​ദി നെ​​​​​​​​​​​​​ജാ​​​​​​​​​​​​​ദി​​​​​​​​​​​​​ന് അ​​​​​​​​​​​​​നു​​​​​​​​​​​​​കൂ​​​​​​​​​​​​​ല സാ​​​​​​​​​​​​​ഹ​​​​​​​​​​​​​ച​​​​​​​​​​​​​ര്യം സൃ​​​​​​​​​​​​​ഷ്‌​​​​​​​​​​​​​ടി​​​​​​​​​​​​​ക്കാ​​​​​​​​​​​​​ന്‍ മൊ​​​​​​​​​​​​​ജ്താ​​​​​​​​​​​​​ബ ഇ​​​​​​​​​​​​​ട​​​​​​​​​​​​​പെ​​​​​​​​​​​​​ട്ടി​​​​​​​​​​​​​രു​​​​​​​​​​​​​ന്ന​​​​​​​​​​​​​താ​​​​​​​​​​​​​യി പി​​​​​​​​​​​​​ന്നീ​​​​​​​​​​​​​ട് വെ​​​​​​​​​​​​​ളി​​​​​​​​​​​​​പ്പെ​​​​​​​​​​​​​ടു​​​​​​​​​​​​​ത്ത​​​​​​​​​​​​​ലു​​​​​​​​​​​​​ക​​​​​​​​​​​​​ളു​​​​​​​​​​​​​ണ്ടാ​​​​​​​​​​​​​യി.

ഇ​​​​​സ്രേ​​​​​ലി വ്യോ​​​​​മാ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ പി​​​​​താ​​​​​വ് ആ​​​​​യ​​​​​ത്തൊ​​​​​ള്ള അ​​​​​ലി ഖ​​​​​മ​​​​​ന​​​​​യ് കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട​​​​​തി​​​​​നു പി​​​​​ന്നാ​​​​​ലെ മു​​​​​​ജ്ത​​​​​​ബ അ​​​​​മ്മ മാ​​​​​ൻ​​​​​സൊ​​​​​രെ ഖൊ​​​​​ജാ​​​​​സ്തെ​​​​​യും ഭാ​​​​​ര്യ സ​​​​​​​​​​ഹ്റ ഹ​​​​​​​​​​ദ്ദാ​​​​​​​​​​ദ് അ​​​​​​​​​​ദെ​​​​​​​​​​ലും ഒ​​​​​രു മ​​​​​ക​​​​​നും വ്യ​​​​​ത്യ​​​​​സ്ത വ്യോ​​​​​മാ​​​​​ക്ര​​​​​മ​​​​​ണ​​​​​ങ്ങ​​​​​ളി​​​​​ൽ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട​​​​​താ​​​​​യാ​​​​​ണ് മാ​​​​​ധ്യ​​​​​മ​​​​​റി​​​​​പ്പോ​​​​​ർ​​​​​ട്ട്. ക​​​​​ഴി​​​​​ഞ്ഞ​​​​​ദി​​​​​വ​​​​​സ​​​​​മു​​​​​ണ്ടാ​​​​​യ മി​​​​​സൈ​​​​​ലാ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ മു​​​​​ജ്ത​​​​​ബ ഖ​​​​​മ​​​​​ന​​​​​യ്ക്ക് പ​​​​​രി​​​​​ക്കേ​​​​​റ്റ​​​​​താ​​​​​യി റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ക​​​​​ൾ പു​​​​​റ​​​​​ത്തു​​​​​വ​​​​​ന്നി​​​​​രു​​​​​ന്നു.

ശ​​​​​​​​​​​​ത​​​​​​​​​​​​കോ​​​​​​​​​​​​ടീ​​​​​​​​​​​​ശ്വ​​​​​​​​​​​​ര​​​​​​​​​​​​ൻ

സ്വ​​​​​​​​​​ദേ​​​​​​​​​​ശ​​​​​​​​​​ത്തും വി​​​​​​​​​​​​​​​​​​​ദേ​​​​​​​​​​​​​​​​​​​ശ​​​​​​​​​​​​​​​​​​​രാ​​​​​​​​​​​​​​​​​​​ജ്യ​​​​​​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​​​​​​ളി​​​​​​​​​​​​​​​​​​​ലു​​​​​​​​​​​​​​​​​​​മാ​​​​​​​​​​​​​​​​​​​യി കോ​​​​​​​​​​ടി​​​​​​​​​​ക​​​​​​​​​​ളു​​​​​​​​​​ടെ ആ​​​​​​​​​​സ്തി​​​​​​​​​​യാ​​​​​​​​​​ണ് മു​​​​​​​​​​​​​​​​​​​ജ്ത​​​​​​​​​​​​​​​​​​​ബ​​​​​​​​​​യ്ക്കു​​​​​​​​​​ള്ള​​​​​​​​​​ത്. ഇ​​​​​​​​​​​​തെ​​​​​​​​​​​​ല്ലാം വ്യാ​​​​​​​​​​​​ജ പേ​​​​​​​​​​​​രു​​​​​​​​​​​​ക​​​​​​​​​​​​ളി​​​​​​​​​​​​ലോ വി​​​​​​​​​​​​ശ്വ​​​​​​​​​​​​സ്ത​​​​​​​​​​​​രു​​​​​​​​​​​​ടെ പേ​​​​​​​​​​​​രു​​​​​​​​​​​​ക​​​​​​​​​​​​ളി​​​​​​​​​​​​ലോ ആ​​​​​​​​​​​​ണു​​​​​​​​​​​​ള്ള​​​​​​​​​​​​ത്. ഏ​​​​​​​​​​​​ക​​​​​​​​​​​​ദേ​​​​​​​​​​​​ശം 300 കോ​​​​​​​​​​​​ടി ഡോ​​​​​​​​​​​​ള​​​​​​​​​​​​റി​​​​​​​​​​​​ന്‍റെ സ്വ​​​​​​​​​​​​ത്തു​​​​​​​​​​​​ണ്ടെ​​​​​​​​​​​​ന്നാ​​​​​​​​​​​​ണ് രാ​​​​​​​​​​​​ജ്യാ​​​​​​​​​​​​ന്ത​​​​​​​​​​​​ര മാ​​​​​​​​​​​​ധ്യ​​​​​​​​​​​​മ​​​​​​​​​​​​ങ്ങ​​​​​​​​​​​​ളു​​​​​​​​​​​​ടെ വി​​​​​​​​​​​​ല​​​​​​​​​​​​യി​​​​​​​​​​​​രു​​​​​​​​​​​​ത്ത​​​​​​​​​​​​ൽ. സ്വി​​​​​​​​​​​​​​​​​​​സ് ബാ​​​​​​​​​​​​​​​​​​​ങ്ക് അ​​​​​​​​​​​​​​​​​​​ക്കൗ​​​​​​​​​​​​​​​​​​​ണ്ടു​​​​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​​​​ളി​​​​​​​​​​​​​​​​​​​ലെ മൂ​​​​​​​​​​​​​​​​​​​ല്യം പു​​​​​​​​​​​​​​​​​​​റം​​​​​​​​​​​​​​​​​​​ലോ​​​​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​​​​​ന് ഇ​​​​​​​​​​​​​​​​​​​പ്പോ​​​​​​​​​​​​​​​​​​​ഴും അ​​​​​​​​​​​​​​​​​​​ജ്ഞാ​​​​​​​​​​​​​​​​​​​ത​​​​​​​​​​​​​​​​​​​മാ​​​​​​​​​​​​​​​​​​​ണ്. ല​​​​​​​​​​​​ണ്ട​​​​​​​​​​​​നി​​​​​​​​​​​​ൽ 138 ദ​​​​​​​​​​​​ശ​​​​​​​​​​​​ല​​​​​​​​​​​​ക്ഷം ഡോ​​​​​​​​​​​​​ള​​​​​​​​​​​​​റി​​​​​​​​​​​​​ല​​​​​​​​​​​​​ധി​​​​​​​​​​​​​കം വി​​​​​​​​​​​​​ല​​​​​​​​​​​​​മ​​​​​​​​​​​​​തി​​​​​​​​​​​​​ക്കു​​​​​​​​​​​​​ന്ന ആ​​​​​​​​​​​​​ഡം​​​​​​​​​​​​​ബ​​​​​​​​​​​​​രവീ​​​​​​​​​​​​​ടും സ്വ​​​​​​​​​​​​ത്തു​​​​​​​​​​​​വ​​​​​​​​​​​​ക​​​​​​​​​​​​ക​​​​​​​​​​​​ളു​​​​​​​​​​​​മു​​​​​​​​​​​​ണ്ട്. ല​​​​​​​​​​​​​ണ്ട​​​​​​​​​​​​​നി​​​​​​​​​​​​​ലെ എ​​​​​​​​​​​​​ക്സ്ക്ലൂ​​​​​​​​​​​​​സീ​​​​​​​​​​​​​വ് ബി​​​​​​​​​​​​​ഷ​​​​​​​​​​​​​പ്സ് അ​​​​​​​​​​​​​വ​​​​​​​​​​​​​ന്യൂ​​​​​​​​​​​​​വി​​​​​​​​​​​​​ലാ​​​​​​​​​​​​​ണ് സ്വ​​​​​​​​​​​​​ത്തു​​​​​​​​​​​​​ക്ക​​​​​​​​​​​​​ളിൽ ചി​​​​​​​​​​​​​ല​​​​​​​​​​​​​ത്. ‘ശ​​​​​​​​​​​​​ത​​​​​​​​​​​​​കോ​​​​​​​​​​​​​ടീ​​​​​​​​​​​​​ശ്വ​​​​​​​​​​​​​ര​​​​​​​​​​​​​ന്മാ​​​​​​​​​​​​​രു​​​​​​​​​​​​​ടെ നി​​​​​​​​​​​​​ര’ എ​​​​​​​​​​​​​ന്നു വി​​​​​​​​​​​​​ളി​​​​​​​​​​​​​ക്ക​​​​​​​​​​​​​പ്പെ​​​​​​​​​​​​​ടു​​​​​​​​​​​​​ന്ന ഇ​​​​​​​​​​​​​വി​​​​​​​​​​​​​ടെ ആ​​​​​​​​​​​​​സ്തി സ്വ​​​​​​​​​​​​​ന്ത​​​​​​​​​​​​​മാ​​​​​​​​​​​​​ക്കു​​​​​​​​​​​​​ന്ന​​​​​​​​​​​​​തി​​​​​​​​​​​​​നു​​​​​​​​​​​​​ത​​​​​​​​​​​​​ന്നെ വ​​​​​​​​​​​​​ലി​​​​​​​​​​​​​യ തു​​​​​​​​​​​​​ക ചെ​​​​​​​​​​​​​ല​​​​​​​​​​​​​വ​​​​​​​​​​​​​ഴി​​​​​​​​​​​​​ക്കേ​​​​​​​​​​​​​ണ്ടിവ​​​​​​​​​​​​​രും. ഇ​​​​​​​​​​​​​തി​​​​​​​​​​​​​നു​​​​​​​​​​​​​ പു​​​​​​​​​​​​​റ​​​​​​​​​​​​​മെ ജ​​​​​​​​​​​​​ർ​​​​​​​​​​​​​മ​​​​​​​​​​​​​നി, സ്പെ​​​​​​​​​​​​​യി​​​​​​​​​​​​​ൻ രാ​​​​​​​​​​​​​ജ്യ​​​​​​​​​​​​​ങ്ങ​​​​​​​​​​​​​ളി​​​​​​​​​​​​​ൽ ഉ​​​​​​​​​​​​​ൾ​​​​​​​​​​​​​പ്പെ​​​​​​​​​​​​​ടെ ഹോ​​​​​​​​​​​​​ട്ട​​​​​​​​​​​​​ലു​​​​​​​​​​​​​ക​​​​​​​​​​​​​ൾ അ​​​​​​​​​​​​​ട​​​​​​​​​​​​​ക്ക​​​​​​​​​​​​​മു​​​​​​​​​​​​​ള്ള വ്യാ​​​​​​​​​​​​​വ​​​​​​​​​​​​​സാ​​​​​​​​​​​​​യി​​​​​​​​​​​​​ക സം​​​​​​​​​​​​​രം​​​​​​​​​​​​​ഭ​​​​​​​​​​​​​ങ്ങ​​​​​​​​​​​​​ളു​​​​​​​​​​​​​ണ്ടെ​​​​​​​​​​​​​ന്നും ക​​​​​​​​​​​​​രു​​​​​​​​​​​​​ത​​​​​​​​​​​​​പ്പെ​​​​​​​​​​​​​ടു​​​​​​​​​​​​​ന്നു.

ദു​​​​​​​​​​ബാ​​​​​​​​​​യ് ഉ​​​​​​​​​​ൾ​​​​​​​​​​പ്പെ​​​​​​​​​​ടെ​​​​​​​​​​യു​​​​​​​​​​ള്ള ഗ​​​​​​​​​​ൾ​​​​​​​​​​ഫ് രാ​​​​​​​​​​ജ്യ​​​​​​​​​​ങ്ങ​​​​​​​​​​ളി​​​​​​​​​​ലും വി​​​​​​​​​​വി​​​​​​​​​​ധ യൂ​​​​​​​​​​റോ​​​​​​​​​​പ്യ​​​​​​​​​​ൻ രാ​​​​​​​​​​ജ്യ​​​​​​​​​​ങ്ങ​​​​​​​​​​ളി​​​​​​​​​​ലും റി​​​​​​​​​​​​യ​​​​​​​​​​​​ൽ എ​​​​​​​​​​​​സ്റ്റേ​​​​​​​​​​​​റ്റ് ഉ​​​​​​​​​​​​ൾ​​​​​​​​​​​​പ്പെ​​​​​​​​​​​​ടെ നി​​​​​​​​​​​​ര​​​​​​​​​​​​വ​​​​​​​​​​​​ധി സം​​​​​​​​​​​​രം​​​​​​​​​​​​ഭ​​​​​​​​​​​​ങ്ങ​​​​​​​​​​​​ളി​​​​​​​​​​​​ൽ നി​​​​​​​​​​​​​ക്ഷേ​​​​​​​​​​​​​പ​​​​​​​​​​​​​ങ്ങ​​​​​​​​​​​​​ളു​​​​​​​​​​​​​ണ്ട്. 1989ൽ ​​​​​​​​​​​​​​​​​​​ആ​​​​​​​​​​​​​​​​​​​യ​​​​​​​​​​​​​​​​​​​ത്തൊ​​​​​​​​​​​​​​​​​​​ള്ള അ​​​​​​​​​​​​​​​​​​​ലി ഖ​​​​​​​​​​​​​​​​​​​മ​​​​​​​​​​​​​​​​​​​ന​​​​​​​​​​​​​​​​​​​യ് രാ​​​​​​​​​​​​​​​​​​​ജ്യ​​​​​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​​​​​ന്‍റെ പ​​​​​​​​​​​​​​​​​​​ര​​​​​​​​​​​​​​​​​​​മോ​​​​​​​​​​​​​​​​​​​ന്ന​​​​​​​​​​​​​​​​​​​ത നേ​​​​​​​​​​​​​​​​​​​താ​​​​​​​​​​​​​​​​​​​വാ​​​​​​​​​​​​​​​​​​​യ​​​​​​​​​​​​​​​​​​​തോ​​​​​​​​​​​​​​​​​​​ടെ​​​​​​​​​​​​യാ​​​​​​​​​​​​ണു മു​​​​​​​​​​​​​​​​​​​ജ്​​​​​​​​​​​​​​​​​​​ത​​​​​​​​​​​​​​​​​​​ബ​​​​​​​​​​​​​​​​​​​യും മ​​​​​​​​​​​​​​​​​​​റ്റു കു​​​​​​​​​​​​​​​​​​​ടും​​​​​​​​​​​​​​​​​​​ബാം​​​​​​​​​​​​​​​​​​​ഗ​​​​​​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​​​​​​ളും ശ​​​​​​​​​​​​​​​​​​ത​​​​​​​​​​​​​​​​​​കോ​​​​​​​​​​​​​​​​​​ടീ​​​​​​​​​​​​​​​​​​ശ്വ​​​​​​​​​​​​​​​​​​ര​​​​​​​​​​​​​​​​​​ന്മാ​​​​​​​​​​​​​​​​​​രാ​​​​​​​​​​​​​​​​​​യ​​​​​​​​​​​​ത്.

പി​​​​​​​​​​​​താ​​​​​​​​​​​​വി​​​​​​​​​​​​നേക്കാ​​​​​​​​​​​​ൾ ക​​​​​​​​​​​​ർ​​​​​​​​​​​​ക്ക​​​​​​​​​​​​ശ​​​​​​​​​​​​ക്കാ​​​​​​​​​​​​ര​​​​​​​​​​​​ൻ

പി​​​​​​​​​​​​താ​​​​​​​​​​​​വി​​​​​​​​​​​​നേ​​​​​​​​​​​​ക്കാ​​​​​​​​​​​​ൾ ക​​​​​​​​​​​​ടു​​​​​​​​​​​​ത്ത നി​​​​​​​​​​​​ല​​​​​​​​​​​​പാ​​​​​​​​​​​​ടു​​​​​​​​​​​​കാ​​​​​​​​​​​​ര​​​​​​​​​​​​നാ​​​​​​​​​​​​യാ​​​​​​​​​​​​ണ് മു​​​​​​​​​​​​ജ്ത​​​​​​​​​​​​ബ അ​​​​​​​​​​​​റി​​​​​​​​​​​​യ​​​​​​​​​​​​പ്പെ​​​​​​​​​​​​ടു​​​​​​​​​​​​ന്ന​​​​​​​​​​​​ത്. ഇ​​​​​​​​​​​​റാ​​​​​​​​​​​​നി​​​​​​​​​​​​ലെ പ്ര​​​​​​​​​​​​തി​​​​​​​​​​​​ഷേ​​​​​​​​​​​​ധ​​​​​​​​​​​​ക്കാ​​​​​​​​​​​​ർ​​​​​​​​​​​​ക്കെ​​​​​​​​​​​​തി​​​​​​​​​​​​രേ​​​​​​​​​​​​യു​​​​​​​​​​​​ള്ള അ​​​​​​​​​​​​ടി​​​​​​​​​​​​ച്ച​​​​​​​​​​​​മ​​​​​​​​​​​​ർ​​​​​​​​​​​​ത്ത​​​​​​​​​​​​ലു​​​​​​​​​​​​ക​​​​​​​​​​​​ൾ​​​​​​​​​​​​ക്കു പി​​​​​​​​​​​​ന്നി​​​​​​​​​​​​ൽ ഇ​​​​​​​​​​​​ദ്ദേ​​​​​​​​​​​​ഹ​​​​​​​​​​​​ത്തി​​​​​​​​​​​​ന് പ​​​​​​​​​​​​ങ്കു​​​​​​​​​​​​ണ്ടെ​​​​​​​​​​​​ന്നും ആ​​​​​​​​​​​​രോ​​​​​​​​​​​​പ​​​​​​​​​​​​ണ​​​​​​​​​​​​മു​​​​​​​​​​​​ണ്ട്. പി​​​​​​​​​​​​താ​​​​​​​​​​​​വ് ആ​​​​​​​​​​​​​​​​​​​യ​​​​​​​​​​​​​​​​​​​ത്തൊ​​​​​​​​​​​​​​​​ള്ള അ​​​​​​​​​​​​​​​​​​​ലി ഖ​​​​​​​​​​​​​​​​​​​മ​​​​​​​​​​​​​​​​​​​ന​​​​​​​​​​​​​​​​​​​യ്‌​​​​​​​​​​​​​​​​​​​യു​​​​​​​​​​​​​​​​​​​ടെ നി​​​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​​​ലോ​​​​​​​​​​​​​​​​​​പ​​​​​​​​​​​​​​​​​​മാ​​​​​​​​​​​​​​​​​​യ പി​​​​​​​​​​​​​​​​​​​ന്തു​​​​​​​​​​​​​​​​​​​ണ​​​​​​​​​​​​​​​​​​യോ​​​​​​​​​​​​​​​​​​ടെ ഏ​​​​​​​​​​​​​​​​​​​റെ​​​​​​​​​​​​​​​​​​​ക്കാ​​​​​​​​​​​​​​​​​​​ല​​​​​​​​​​​​​​​​​​​മാ​​​​​​​​​​​​​​​​​​​യി രാ​​​​​​​​​​​​​​​​​​​ജ്യ​​​​​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​​​​​ന്‍റെ രാ​​​​​​​​​​​​​​​​​​​ഷ്‌​​​​​​​​​​​​​​​​​​​ട്രീ​​​​​​​​​​​​​​​​​​​യ, സൈ​​​​​​​​​​​​​​​​​​​നി​​​​​​​​​​​​​​​​​​​ക നീ​​​​​​​​​​​​​​​​​​​ക്ക​​​​​​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​​​​​​ൾ അ​​​​​​​​​​​​​​​​​​​ണി​​​​​​​​​​​​​​​​​​​യ​​​​​​​​​​​​​​​​​​​റ​​​​​​​​​​​​​​​​​​​യി​​​​​​​​​​​​​​​​​​​ലി​​​​​​​​​​​​​​​​​​​രു​​​​​​​​​​​​​​​​​​​ന്ന് നി​​​​​​​​​​​​​​​​​​​യ​​​​​​​​​​​​​​​​​​​ന്ത്രി​​​​​​​​​​​​​​​​​​ച്ചി​​​​​​​​​​​​​​​​​​രു​​​​​​​​​​​​​​​​​​ന്ന​​​​​​​​​​​​​​​​​​ത് മു​​​​​​​​​​​​​​​​​​ജ്ത​​​​​​​​​​​​​​​​​​ബ​​​​​​​​​​​​​​​​​​യാ​​​​​​​​​​​​​​​​​​യി​​​​​​​​​​​​​​​​​​രു​​​​​​​​​​​​​​​​​​ന്നു.

2009ല്‍ ​​​​​​​​​​​​​അ​​​​​​​​​​​​​ഹ​​​​​​​​​​​​​മ്മ​​​​​​​​​​​​​ദി നെ​​​​​​​​​​​​​ജാ​​​​​​​​​​​​​ദി​​​​​​​​​​​​​ന് തു​​​​​​​​​​​​​ട​​​​​​​​​​​​​ര്‍​ഭ​​​​​​​​​​​​​ര​​​​​​​​​​​​​ണം സ​​​​​​​​​​​​​മ്മാ​​​​​​​​​​​​​നി​​​​​​​​​​​​​ച്ച തെ​​​​​​​​​​​​​ര​​​​​​​​​​​​​ഞ്ഞെ​​​​​​​​​​​​​ടു​​​​​​​​​​​​​പ്പി​​​​​​​​​​​​​ല്‍ ക്ര​​​​​​​​​​​​​മ​​​​​​​​​​​​​ക്കേ​​​​​​​​​​​​​ടാ​​​​​​​​​​​​​രോ​​​​​​​​​​​​​പി​​​​​​​​​​​​​ച്ച് രാ​​​​​​​​​​​​​ജ്യ​​​​​​​​​​​​​വ്യാ​​​​​​​​​​​​​പ​​​​​​​​​​​​​ക​​​​​​​​​​​​​മാ​​​​​​​​​​​​​യി ന​​​​​​​​​​​​​ട​​​​​​​​​​​​​ന്ന ഗ്രീ​​​​​​​​​​​​​ന്‍ മൂ​​​​​​​​​​​​​വ്മെ​​​​​​​​​​​​​ന്‍റ് എ​​​​​​​​​​​​​ന്ന​​​​​​​​​​​​​റി​​​​​​​​​​​​​യ​​​​​​​​​​​​​പ്പെ​​​​​​​​​​​​​ട്ട പ്ര​​​​​​​​​​​​​ക്ഷോ​​​​​​​​​​​​​ഭ​​​​​​​​​​​​​ത്തെ​​​​​​​​​​​​​യും, 2022ല്‍ ​​​​​​​​​​​​​മ​​​​​​​​​​​​​ഹ്സ അ​​​​​​​​​​​​​മി​​​​​​​​​​​​​നി​​​​​​​​​​​​​യു​​​​​​​​​​​​​ടെ മ​​​​​​​​​​​​​ര​​​​​​​​​​​​​ണ​​​​​​​​​​​​​ത്തെ​​​​​​​​​​​​​ത്തു​​​​​​​​​​​​​ട​​​​​​​​​​​​​ര്‍​ന്നു ന​​​​​​​​​​​​​ട​​​​​​​​​​​​​ന്ന ഹി​​​​​​​​​​​​​ജാ​​​​​​​​​​​​​ബ് പ്ര​​​​​​​​​​​​​ക്ഷോ​​​​​​​​​​​​​ഭ​​​​​​​​​​​​​ത്തെ​​​​​​​​​​​​​യും അ​​​​​​​​​​ടു​​​​​​​​​​ത്തി​​​​​​​​​​ടെ ന​​​​​​​​​​ട​​​​​​​​​​ന്ന വി​​​​​​​​​​ദ്യാ​​​​​​​​​​ർ​​​​​​​​​​ഥി​​​​​​​​​​പ്ര​​​​​​​​​​ക്ഷോ​​​​​​​​​​ഭ​​​​​​​​​​ത്തെ​​​​​​​​​​യും അ​​​​​​​​​​​​​ടി​​​​​​​​​​​​​ച്ച​​​​​​​​​​​​​മ​​​​​​​​​​​​​ര്‍​ത്തു​​​​​​​​​​​​​ന്ന​​​​​​​​​​​​​തി​​​​​​​​​​​​​ലും മു​​​​​​​​​​​​​ജ്‍​ത​​​​​​​​​​​​​ബ പ​​​​​​​​​​​​​ങ്ക് വ​​​​​​​​​​​​​ഹി​​​​​​​​​​​​​ച്ച​​​​​​​​​​​​​താ​​​​​​​​​​​​​യി ക​​​​​​​​​​​​​രു​​​​​​​​​​​​​ത​​​​​​​​​​​​​പ്പെ​​​​​​​​​​​​​ടു​​​​​​​​​​​​​ന്നു.

വെ​​​​​​​​​​​ല്ലു​​​​​​​​​​​വി​​​​​​​​​​​ളി​​​​​​​​​​​ക​​​​​​​​​​​ൾ

ഇ​​​​​​​​​​​സ്രേ​​​​​​​​​​​ലി-​​​​​​​​​​​യു​​​​​​​​​​​എ​​​​​​​​​​​സ് ആ​​​​​​​​​​​ക്ര​​​​​​​​​​​മ​​​​​​​​​​​ണ​​​​​​​​​​​ത്തി​​​​​​​​​​​ൽ ത​​​​​​​​​​​ക​​​​​​​​​​​ർ​​​​​​​​​​​ന്ന​​​​​​​​​​​ടി​​​​​​​​​​​ഞ്ഞ രാ​​​​​​​​​​​ജ്യ​​​​​​​​​​​ത്തെ മു​​​​​​​​​​​ജ്ത​​​​​​​​​​​ബ എ​​​​​​​​​​​ങ്ങ​​​​​​​​​​​നെ ന​​​​​​​​​​​യി​​​​​​​​​​​ക്കു​​​​​​​​​​​മെ​​​​​​​​​​​ന്ന​​​​​​​​​​​ത് ഏ​​​​​​​​​​​വ​​​​​​​​​​​രും ഉ​​​​​​​​​​​റ്റു​​​​​​​​​​​നോ​​​​​​​​​​​ക്കു​​​​​​​​​​​ന്നു. പി​​​​​​​​​​​താ​​​​​​​​​​​വി​​​​​​​​​​​ന്‍റെ പാ​​​​​​​​​​​ത​​​​​​​​​​​ത​​​​​​​​​​​ന്നെ പി​​​​​​​​​​​ന്തു​​​​​​​​​​​ട​​​​​​​​​​​രു​​​​​​​​​​​മെ​​​​​​​​​​​ന്ന് അ​​​​​​​​​​​ദ്ദേ​​​​​​​​​​​ഹം വ്യ​​​​​​​​​​​ക്ത​​​​​​​​​​​മാ​​​​​​​​​​​ക്കി​​​​​​​​​​​യി​​​​​​​​​​​ട്ടു​​​​​​​​​​​ണ്ടെ​​​​​​​​​​​ങ്കി​​​​​​​​​​​ലും യു​​​​​​​​​​​എ​​​​​​​​​​​സ്-​​​​​​​​​​​ഇ​​​​​​​​​​​സ്രേ​​​​​​​​​​​ലി ആ​​​​​​​​​​​ക്ര​​​​​​​​​​​മ​​​​​​​​​​​ണ​​​​​​​​​​​ത്തി​​​​​​​​​​​നു​​​​​​​​​​​ മു​​​​​​​​​​​ന്നി​​​​​​​​​​​ൽ എ​​​​​​​​​​​ത്ര​​​​​​​​​​​നാ​​​​​​​​​​​ൾ പി​​​​​​​​​​​ടി​​​​​​​​​​​ച്ചു​​​​​​​​​​​നി​​​​​​​​​​​ൽ​​​​​​​​​​​ക്കാ​​​​​​​​​​​നാ​​​​​​​​​​​കു​​​​​​​​​​​മെ​​​​​​​​​​​ന്ന​​​​​​​​​​​തു ചോ​​​​​​​​​​​ദ്യ​​​​​​​​​​​ചി​​​​​​​​​​​ഹ്ന​​​​​​​​​​​മാ​​​​​​​​​​​ണ്.

വ്യോ​​​​​​​​​​​മാ​​​​​​​​​​​ക്ര​​​​​​​​​​​മ​​​​​​​​​​​ണ​​​​​​​​​​​ത്തി​​​​​​​​​​​ൽ രാ​​​​​​​​​​​ജ്യ​​​​​​​​​​​ത്തി​​​​​​​​​​​ന്‍റെ സാ​​​​​​​​​​​ന്പ​​​​​​​​​​​ത്തി​​​​​​​​​​​ക ന​​​​​​​​​​​ട്ടെ​​​​​​​​​​​ല്ലാ​​​​​​​​​​​യ എ​​​​​​​​​​​ണ്ണ​​​​​​​​​​​പ്പാ​​​​​​​​​​​ട​​​​​​​​​​​ങ്ങ​​​​​​​​​​​ൾ ക​​​​​​​​​​​ത്തി​​​​​​​​​​​യ​​​​​​​​​​​മ​​​​​​​​​​​ർ​​​​​​​​​​​ന്നു​​​​​​​​​​​കൊ​​​​​​​​​​​ണ്ടി​​​​​​​​​​​രി​​​​​​​​​​​ക്കു​​​​​​​​​​​ക​​​​​​​​​​​യാ​​​​​​​​​​​ണ്. കൂ​​​​​​​​​​​ടാ​​​​​​​​​​​തെ, രാ​​​​​​​​​​​ജ്യ​​​​​​​​​​​ത്തെ പ്ര​​​​​​​​​​​തി​​​​​​​​​​​രോ​​​​​​​​​​​ധ​​​​​​​​​​​ സം​​​​​​​​​​​വി​​​​​​​​​​​ധാ​​​​​​​​​​​ന​​​​​​​​​​​ങ്ങ​​​​​​​​​​​ളി​​​​​​​​​​​ൽ 70 ശ​​​​​​​​​​​ത​​​​​​​​​​​മാ​​​​​​​​​​​ന​​​​​​​​​​​വും ത​​​​​​​​​​​ക​​​​​​​​​​​ർ​​​​​​​​​​​ക്ക​​​​​​​​​​​പ്പെ​​​​​​​​​​​ട്ടു​​​​​​​​​​​ക​​​​​​​​​​​ഴി​​​​​​​​​​​ഞ്ഞ​​​​​​​​​​​താ​​​​​​​​​​​യും റി​​​​​​​​​​​പ്പോ​​​​​​​​​​​ർ​​​​​​​​​​​ട്ടു​​​​​​​​​​​ണ്ട്. ഇ​​​​​​​​​​​തി​​​​​​​​​​​നെ​​​​​​​​​​​ല്ലാം പു​​​​​​​​​​​റ​​​​​​​​​​​മെ രാ​​​​​​​​​​​ജ്യ​​​​​​​​​​​ത്തെ ജ​​​​​​​​​​​നാ​​​​​​​​​​​ധി​​​​​​​​​​​പ​​​​​​​​​​​ത്യ​​​​​​​​​​​വാ​​​​​​​​​​​ദി​​​​​​​​​​​ക​​​​​​​​​​​ൾ സ​​​​​​​​​​​ജീ​​​​​​​​​​​വ​​​​​​​​​​​മാ​​​​​​​​​​​യി രം​​​​​​​​​​​ഗ​​​​​​​​​​​ത്തു​​​​​​​​​​​ണ്ടെ​​​​​​​​​​​ന്ന​​​​​​​​​​​ത് ആ​​​​​​​​​​​യ​​​​​​​​​​​ത്തൊ​​​​​​​​​​​ള്ള അ​​​​​​​​​​​ലി ഖ​​​​​​​​​​​മ​​​​​​​​​​​ന​​​​​​​​​​​യ്‌​​​​​​​​​​​ക്കെ​​​​​​​​​​​ന്ന​​​​​​​​​​​തു​​​​​​​​​​​പോ​​​​​​​​​​​ലെ മ​​​​​​​​​​​ക​​​​​​​​​​​ൻ മു​​​​​​​​​​​ജ്ത​​​​​​​​​​​ബ​​​​​​​​​​​യ്ക്കും വെ​​​​​​​​​​​ല്ലു​​​​​​​​​​​വി​​​​​​​​​​​ളി​​​​​​​​​​​യാ​​​​​​​​​​​ണ്. ഇ​​​​​​​​​​​തി​​​​​​​​​​​ന്‍റെ സൂ​​​​​​​​​​​ച​​​​​​​​​​​ന​​​​​​​​​​​യാ​​​​​​​​​​​ണ് ത​​​​​​​​​​​ല​​​​​​​​​​​സ്ഥാ​​​​​​​​​​​ന​​​​​​​​​​​മാ​​​​​​​​​​​യ ടെ​​​​​​​​​​​ഹ്‌​​​​​​​​​​​റാ​​​​​​​​​​​ന​​​​​​​​​​​ടു​​​​​​​​​​​ത്ത് ‘മു​​​​​​​​​​​ജ്ത​​​​​​​​​​​ബ​​​​​​​​​​​യ്ക്ക് മ​​​​​​​​​​​ര​​​​​​​​​​​ണം’ എ​​​​​​​​​​​ന്നു​​​​​​​​​​​പ​​​​​​​​​​​റ​​​​​​​​​​​ഞ്ഞ് സ്ത്രീ​​​​​​​​​​​ക​​​​​​​​​​​ൾ പ്ര​​​​​​​​​​​തി​​​​​​​​​​​ഷേ​​​​​​​​​​​ധ മു​​​​​​​​​​​ദ്രാ​​​​​​​​​​​വാ​​​​​​​​​​​ക്യ​​​​​​​​​​​ങ്ങ​​​​​​​​​​​ള്‍ മു​​​​​​​​​​​ഴ​​​​​​​​​​​ക്കി​​​​​​​​​​​യ​​​​​​​​​​​ത്.

Tags : Mojtaba Khamenei lead Iran lead Iran

Recent News

Corehub Up