Sat, 10 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Left

സ്വീഡനിൽ ഇടതിന് നേരിയ ലീഡ്

സ്റ്റോ​​ക്ക്ഹോം: സ്വീ​​ഡ​​നി​​ലെ പൊ​​തു​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ഇ​​ട​​ത് അ​​നു​​കൂ​​ല പ്ര​​തി​​പ​​ക്ഷം നേ​​രി​​യ ലീ​​ഡ് നേ​​ടി.

349 അം​​ഗ പാ​​ർ​​ല​​മെ​​ന്‍റി​​ൽ പ്ര​​തി​​പ​​ക്ഷം 176 സീ​​റ്റ് നേ​​ടി. ക​​ൺ​​സ​​ർ​​വേ​​റ്റീ​​വ് പാ​​ർ​​ട്ടി ന​​യി​​ക്കു​​ന്ന ഭ​​ര​​ണ​​സ​​ഖ്യ​​ത്തി​​ന് 173 സീ​​റ്റ് ല​​ഭി​​ച്ചു. മ​​ധ്യ-​​വ​​ല​​ത് നി​​ല​​പാ​​ടു​​കാ​​ര​​നാ​​യ ഉ​​ൾ​​ഫ് ക്രി​​സ്റ്റേ​​ഴ്സ​​ൺ രാ​​ജി​​വ​​യ്ക്കു​​മെ​​ന്ന് അ​​റി​​യി​​ച്ചു.

പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വാ​​യ മ​​ഗ്ദ​​ലെ​​ന ആ​​ൻ​​ഡേ​​ഴ്സ​​ൺ അ​​ടു​​ത്ത പ്ര​​ധാ​​ന​​മ​​ന്ത്രി​​യാ​​യേ​​ക്കും. ഇ​​വ​​രു​​ടെ മ​​ധ്യ-​​ഇ​​ട​​ത് നി​​ല​​പാ​​ടു​​ള്ള സോ​​ഷ്യ​​ൽ ഡെ​​മോ​​ക്രാ​​റ്റി​​ക് പാ​​ർ​​ട്ടി 99 സീ​​റ്റോ​​ടെ വ​​ലി​​യ ഒ​​റ്റ​​ക്ക​​ക്ഷി​​യാ​​യി. ഉ​​ൾ​​ഫ് ക്രി​​സ്റ്റേ​​ഴ്സ​​ന്‍റെ പാ​​ർ​​ട്ടി 62 സീ​​റ്റ് നേ​​ടി. ക​​ഴി​​ഞ്ഞ​​ത​​വ​​ണ​​ത്തേക്കാ​​ൾ 11 സീ​​റ്റ് ഇ​​ത്ത​​വ​​ണ കു​​റ​​വാ​​ണ്.

Sports

റി​ങ്കു സിം​ഗ് മ​ട​ങ്ങി

​​ചെന്നൈ: ട്വ​​ന്‍റി20 ലോ​​ക​​ക​​പ്പ് ര​​ണ്ടാം മ​​ത്സ​​രം നാ​​ളെ ന​​ട​​ക്കാ​​നി​​രി​​ക്കേ റി​​ങ്കു സിം​​ഗ് ഇ​​ന്ത്യ​​ൻ ടീം ​​വി​​ട്ടു.

പി​​താ​​വ് ഖ​​ൻ​​ച​​ന്ദ് സിം​​ഗി​​ന്‍റെ ആ​​രോ​​ഗ്യ സ്ഥി​​തി ഗു​​രു​​ത​​ര​​മാ​​ണെ​​ന്ന വി​​വ​​രം ല​​ഭി​​ച്ച​​തോ​​ടെ​​യാ​​ണ് താ​​രം ഇ​​ന്ത്യ​​ൻ ക്യാം​​പ് വി​​ട്ട​​ത്. ഗു​​രു​​ത​​രാ​​വ​​സ്ഥ​​യി​​ലാ​​യ റി​​ങ്കു​​വി​​ന്‍റെ പി​​താ​​വ് നി​​ല​​വി​​ൽ ഗെ​​യ്റ്റ​​ർ നോ​​യ്ഡ​​യി​​ലെ ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലാ​​ണ്.

തി​​ങ്ക​​ളാ​​ഴ്ച റി​​ങ്കു സി​​ങ് ഇ​​ന്ത്യ​​ൻ ടീ​​മി​​നൊ​​പ്പം ചെ​​ന്നൈ​​യി​​ലേ​​ക്ക് യാ​​ത്ര തി​​രി​​ച്ചി​​രു​​ന്നു. പി​​ന്നാ​​ലെ താ​​രം ചെ​​വ്വാ​​ഴ്ച പു​​ല​​ർ​​ച്ചെ ത​​ന്നെ വീ​​ട്ടി​​ലേ​​ക്ക് മ​​ട​​ങ്ങി​​യെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ടു​​ക​​ൾ.

Kerala

എ​റ​ണാ​കു​ള​ത്ത് വി​ദ്യാ​ർ​ഥി​നി​യെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച കാ​ർ നി​ർ​ത്താ​തെ പോ​യി; ​കു​ട്ടി ചി​കി​ത്സ​യി​ൽ തു​ട​രു​ന്നു

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് വി​ദ്യാ​ർ​ഥി​നി​യെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച കാ​ർ നി​ർ​ത്താ​തെ പോ​യി. ഭ​വ​ൻ​സ് സ്കൂ​ളി​ന് സ​മീ​പം ആ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സ്കൂ​ളി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ക​ര​ളി​ൽ ര​ക്ത​സ്രാ​വം ഉ​ണ്ടാ​യ പെ​ൺ​കു​ട്ടി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​പ​ക​ട​മു​ണ്ടാ​ക്കി​യ കാ​ർ ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ല്ല. വ്യാ​ഴാ​ഴ്ച​യാ​ണ് സ്കൂ​ളി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ കാ​ർ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച​ത്.

ക​റു​ത്ത നി​റ​ത്തി​ലു​ള്ള കാ​ർ ആ​ണ്. ദൃ​ശ്യ​ത്തി​ൽ ന​മ്പ​ർ വ്യ​ക്ത​മ​ല്ല. കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​കാ​ൻ പോ​ലും ത​യ്യാ​റാ​കാ​തെ അ​ജ്ഞാ​ത​ൻ കാ​റോ​ടി​ച്ച് പോ​വു​ക​യാ​യി​രു​ന്നു. ര​ക്ഷി​താ​ക്ക​ളും സ്കൂ​ൾ അ​ധി​കൃ​ത​രും പോ​ലീ​സി​നെ സ​മീ​പി​ച്ച​തോ​ടെ കേ​സ് എ​ടു​ത്തു. കാ​ർ ക​ണ്ടെ​ത്തു​വാ​നു​ള്ള അ​ന്വേ​ഷ​ണം തു​ട​രു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

പി​എം ശ്രീ; ​ത​ല​സ്ഥാ​ന​ത്ത് ഇ​ന്ന് പ്ര​തി​ഷേ​ധം

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യാ​യ പി ​എം ശ്രീ ​കേ​ര​ളം അം​ഗീ​ക​രി​ച്ച​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രെ പ​ര​സ്യ പ്ര​തി​ഷേ​ധ​ത്തി​ന് എ​ഐ​വൈ​എ​ഫും, എ​ഐ​എ​സ്എ​ഫും തീ​രു​മാ​നി​ച്ചു

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് ത​ല​സ്ഥാ​ന​ത്ത് സി​പി​ഐ​യു​ടെ യു​വ​ജ​ന - വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തും. തി​ങ്ക​ളാ​ഴ്ച ജി​ല്ല​ക​ളി​ൽ പ്ര​തി​ഷേ​ധം ന​ട​ത്തു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ നി​ന്ന് പി​ൻ​മാ​റു​ന്ന​ത് വ​രെ പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

അ​തി​നി​ടെ ക​ണ്ണൂ​രി​ൽ എ​ഐ​വൈ​എ​ഫ് മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി​യു​ടെ കോ​ലം ക​ത്തി​ച്ചു. മു​ൻ നി​ല​പാ​ടി​ൽ നി​ന്നും വ്യ​തി​ച​ലി​ച്ച് പി​എം ശ്രീ ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ ഇ​ട​ത് സ​ർ​ക്കാ​രി​നെ​തി​രെ വി​മ​ർ​ശ​നം ക​ടു​പ്പി​ച്ച് നേ​ര​ത്തെ എ​ഐ​എ​സ്എ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​അ​ധി​ൻ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Kerala

ഇ​​ട​​ത്, വ​​ല​​ത് മു​​ന്ന​​ണി വോ​​ട്ടു​​ക​​ളി​​ൽ ചോ​​ർ​​ച്ച

എ​​ട​​ക്ക​​ര: നി​​ല​​മ്പൂർ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ഇ​​ട​​ത്, വ​​ല​​ത് മു​​ന്ന​​ണി വോ​​ട്ടു​​ക​​ളി​​ൽ ചോ​​ർ​​ച്ച. ഇ​​ട​​തു​​പ​​ക്ഷ​​ത്തു​​നി​​ന്നാ​​ണ് വ​​ലി​​യ തോ​​തി​​ൽ വോ​​ട്ട് ചോ​​ർ​​ച്ച​​യു​​ണ്ടാ​​യി​​ട്ടു​​ള്ള​​ത്. 2021-ലെ ​​നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നെ അ​​പേ​​ക്ഷി​​ച്ച് 14,567 വോ​​ട്ടു​​ക​​ളു​​ടെ കു​​റ​​വാ​​ണ് ഇ​​ട​​തു​​മു​​ന്ന​​ണി​​ക്കു​​ണ്ടാ​​യി​​ട്ടു​​ള്ള​​ത്.

2021-ൽ ​​ഇ​​ട​​ത് സ്വ​​ത​​ന്ത്ര സ്ഥാ​​നാ​​ർ​​ഥി പി.​​വി. അ​​ൻ​​വ​​ർ 81,227 വോ​​ട്ടു​​ക​​ളാ​​ണു നേ​​ടി​​യ​​ത്. യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി​​യാ​​യി​​രു​​ന്ന വി.​​വി. പ്ര​​കാ​​ശ് 78,527 വോ​​ട്ടു​​ക​​ളും നേ​​ടി​​യി​​രു​​ന്നു. 2,700 വോ​​ട്ടു​​ക​​ൾ​​ക്കാ​​ണ് പി.​​വി. അ​​ൻ​​വ​​ർ അ​​ന്ന് വി​​ജ​​യി​​ച്ച​​ത്. ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി 8,595 വോ​​ട്ടു​​ക​​ളും നേ​​ടി​​യി​​രു​​ന്നു.

ഇ​​പ്പോ​​ൾ ന​​ട​​ന്ന ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ വി​​ജ​​യി​​ച്ച യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി ആ​​ര്യാ​​ട​​ൻ ഷൗ​​ക്ക​​ത്ത് 11,077 വോ​​ട്ടു​​ക​​ളു​​ടെ ഭൂ​​രി​​പ​​ക്ഷ​​ത്തോ​​ടെ വി​​ജ​​യി​​ച്ച​​പ്പോ​​ഴും 2021 ലെ ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മു​​ന്ന​​ണി നേ​​ടി​​യ വോ​​ട്ട് നി​​ല​​നി​​ർ​​ത്താ​​നോ ഉ​​യ​​ർ​​ത്താ​​നോ ക​​ഴി​​ഞ്ഞി​​ല്ല.

77,737 വോ​​ട്ടു​​ക​​ളാ​​ണ് ആ​​ര്യാ​​ട​​ൻ ഷൗ​​ക്ക​​ത്ത് നേ​​ടി​​യ​​ത്. 2021 നേ​​ക്കാ​​ൾ 790 വോ​​ട്ടി​​ന്‍റെ കു​​റ​​വാ​​ണ് യു​​ഡി​​എ​​ഫി​​ന് ഇ​​ത്ത​​വ​​ണ​​യു​​ണ്ടാ​​യി​​ട്ടു​​ള്ള​​ത്. നാ​​ലു വ​​ർ​​ഷംകൊ​​ണ്ടു​​ണ്ടാ​​യ പു​​തി​​യ വോ​​ട്ടു​​ക​​ൾ പ​​രി​​ഗ​​ണി​​ക്കാ​​തെ​​യാ​​ണ് ഈ ​​ക​​ണ​​ക്കു​​ക​​ൾ.

ഇ​​ട​​ത്‌, വ​​ല​​ത് മു​​ന്ന​​ണി​​ക​​ളു​​ടെ വോ​​ട്ട് നി​​ല​​യി​​ൽ ഉ​​ണ്ടാ​​യ കു​​റ​​വ് സ്വ​​തന്ത്ര​​നാ​​യി മ​​ത്സ​​രി​​ച്ച മു​​ൻ എം​​എ​​ൽ​​എ പി.​​വി. അ​​ൻ​​വ​​റി​​നാ​​ണ് നേ​​ട്ട​​മു​​ണ്ടാ​​ക്കി​​യ​​ത്. 19,760 വോ​​ട്ടു​​ക​​ളാ​​ണ് അ​​ൻ​​വ​​ർ നേ​​ടി​​യ​​ത്.

ബി​​ജെ​​പി​​ക്കാ​​ക​​ട്ടെ നാ​​ലു വ​​ർ​​ഷ​​ത്തി​​നു ശേ​​ഷം 53 വോ​​ട്ടു​​ക​​ളു​​ടെ വ​​ർ​​ധ​​ന​​ മാ​​ത്ര​​മേ ഉ​​ണ്ടാ​​ക്കാ​​ൻ ക​​ഴി​​ഞ്ഞു​​ള്ളൂ. ആ​​ര്യാ​​ട​​ൻ ഷൗ​​ക്ക​​ത്ത് ആ​​കെ പോ​​ൾ ചെ​​യ്ത വോ​​ട്ടി​​ന്‍റെ 44.17 ശ​​ത​​മാ​​ന​​വും ഇ​​ട​​ത് സ്ഥാ​​നാ​​ർ​​ഥി എം. ​​സ്വ​​രാ​​ജ് 37.88 ശ​​ത​​മാ​​ന​​വും പി.​​വി. അ​​ൻ​​വ​​ർ 11.23 ശ​​ത​​മാ​​ന​​വും വോ​​ട്ട് നേ​​ടി.

ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി മോ​​ഹ​​ൻ ജോ​​ർ​​ജി​​നു കി​​ട്ടി​​യ​​ത് 4.91 ശ​​ത​​മാ​​നം വോ​​ട്ടാ​​ണ്. എ​​സ്ഡി​​പി​​ഐ സ്ഥാ​​നാ​​ർ​​ഥി അ​​ഡ്വ. സാ​​ദി​​ഖ് ന​​ടു​​ത്തൊ​​ടി 2,075 വോ​​ട്ടും സ്വ​​ത​​ന്ത്ര സ്ഥാ​​നാ​​ർ​​ഥി​​ക​​ളാ​​യി മ​​ത്സ​​രി​​ച്ച എ​​ൻ. ജ​​യ​​രാ​​ജ​​ൻ 52 വോ​​ട്ടു​​ക​​ളും പി. ​​രാ​​ധാ​​കൃ​​ഷ്ണ​​ൻ ന​​മ്പൂ​​തി​​രി​​പ്പാ​​ട് 43 വോ​​ട്ടു​​ക​​ളും വി​​ജ​​യ​​ൻ 85 വോ​​ട്ടു​​ക​​ളും ജി. ​​സ​​തീ​​ഷ് കു​​മാ​​ർ 114 വോ​​ട്ടു​​ക​​ളും ജി. ​​ഹ​​രി​​നാ​​രാ​​യ​​ണ​​ൻ 185 വോ​​ട്ടു​​ക​​ളും നേ​​ടി.

630 വോ​​ട്ടു​​ക​​ളാ​​ണ് അ​​സാ​​ധു​​വാ​​യി രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്. 75.27 ശ​​ത​​മാ​​നം പോ​​ളിം​​ഗാ​​ണ് ന​​ട​​ന്ന​​ത്. ആ​​ക​​യു​​ള്ള 2,32,057 വോ​​ട്ട​​ർ​​മാ​​രി​​ൽ 1,74,667 പേ​​രാ​​ണ് വോ​​ട്ട​​വ​​കാ​​ശം വി​​നി​​യോ​​ഗി​​ച്ച​​ത്.

Latest News

Corehub Up