ആലപ്പുഴ: സിപിഎം വിട്ട് സ്വതന്ത്രനായി മത്സരിക്കുന്ന മുൻ മന്ത്രി ജി. സുധാകരനെ പിന്തുണയ്ക്കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട് കെപിസിസി ജനറല്‍ സെക്രട്ടറി എം.ജെ. ജോബ്. സുധാകരനെ പിന്തുണച്ചതിലുള്ള പ്രതിഷേധ സൂചകമായാണ് രാജി.
ജി. സുധാകരന്റെ സഹോദരനെ കൊലപ്പെടുത്തിയത് കെഎസ്യു ഗുണ്ടകള്‍ എന്നാണ് ആദ്യം പറഞ്ഞതെന്നും ഇപ്പോള്‍ നായര്‍ ഗുണ്ടകള്‍ ആണ് കൊന്നതെന്നാണ് സുധാകരന് തന്നെ പറയുന്നുന്നതെന്നും ജോബ് പറഞ്ഞു. ഇങ്ങനെയൊക്കെ പരസ്യപ്രസ്താവന നടത്തി പാര്‍ട്ടിയില്‍ തുടരാന്‍ ആകുമോയെന്നും അദ്ദേഹം ചോദിച്ചു.
52 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കുന്നതായി ജോബ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കുകയായിരുന്നു. "സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മര്യാദയും മാന്യതയുമില്ല. നേതൃത്വത്തിന് സഹജീവികളോട് അനുകമ്പയില്ല. ഇനി സീറ്റ് തന്നാലും വേണ്ട. പുന്നപ്രയിലെ കോണ്‍ഗ്രസുകാര്‍ ഒത്തിരി വേട്ടയാടപ്പെട്ടിട്ടുണ്ട്.
പാര്‍ട്ടിക്കുവേണ്ടി ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ട്. ജി സുധാകരനെ പിന്തുണയ്ക്കണം എന്ന് പറയുമ്പോള്‍ അമ്പലപ്പുഴയിലെ കോണ്‍ഗ്രസുകാരോട് ഒരു വാക്ക് പറയേണ്ട ഉത്തരവാദിത്വം ഉണ്ടായിരുന്നു. ഇന്നലകളില്‍ ഉണ്ടായ അനുഭവങ്ങളുടെ വെളിച്ചത്തില്‍ വളരെ വിഷമമുണ്ടാക്കുന്ന കാര്യമാണ്. അവിടുത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിശ്വാസത്തില്‍ എടുക്കാന്‍ നേതൃത്വം തയാറായില്ല', ജോബ് പറഞ്ഞു.
Tags : assembly election kerala kpcc general secretary mj job left congress