Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Legislation

ജാ​തി അ​ധി​ക്ഷേ​പം: നി​യ​മ​ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്നു രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​പി​​​എ​​​മ്മി​​​ന്‍റെ ജാ​​​തി അ​​​ധി​​​ക്ഷേ​​​പ​​​ത്തി​​​നെ​​​തി​​​രെ നി​​​യ​​​മ ന​​​ട​​​പ​​​ടി​​​യു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​പോ​​​കു​​​മെ​​​ന്നു ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ. ആ​​​രെ​​​യും എ​​​ന്തും പ​​​റ​​​യാ​​​മെ​​​ന്ന സി​​​പി​​​എ​​​മ്മി​​​ന്‍റെ ധാ​​​ർ​​​ഷ്ട്യ​​​ത്തെ വെ​​​റു​​​തെ​​​വി​​​ടാ​​​ൻ ബി​​​ജെ​​​പി ഒ​​​രു​​​ക്ക​​​മ​​​ല്ല.

ഇ​​​രു​​​പ​​​ത്തി​​​നാ​​​ല് മ​​​ണി​​​ക്കൂ​​​റി​​​ന​​​കം സി​​​പി​​​എം നേ​​​താ​​​വും മു​​​ൻ ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തു പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യ സു​​​രേ​​​ഷ്കു​​​മാ​​​ർ പ്ര​​​സ്താ​​​വ​​​ന പി​​​ൻ​​​വ​​​ലി​​​ച്ചു മാ​​​പ്പു പ​​​റ​​​ഞ്ഞി​​​ല്ലെ​​​ങ്കി​​​ൽ ബി​​​ജെ​​​പി ക്രി​​​മി​​​ന​​​ൽ കേ​​​സ് ഫ​​​യ​​​ൽ ചെ​​​യ്യു​​​മെ​​​ന്നും രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ പ​​​റ​​​ഞ്ഞു.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ന​​​ട​​​ന്ന ഒ​​​രു ചാ​​​ന​​​ൽ ച​​​ർ​​​ച്ച​​​യി​​​ൽ ജി​​​ല്ല പ​​​ഞ്ചാ​​​യ​​​ത്ത് മു​​​ൻ അ​​​ധ്യ​​​ക്ഷ​​​നും സി​​​പി​​​എം നേ​​​താ​​​വു​​​മാ​​​യ സു​​​രേ​​​ഷ്കു​​​മാ​​​ർ വൈ​​​ക്ക​​​ത്തെ മു​​​ൻ എം​​​എ​​​ൽ​​​എ കെ.​​​ അ​​​ജി​​​ത്ത്, ദേ​​​വി​​​കു​​​ള​​​ത്തെ എ​​​സ്.​​​ രാ​​​ജേ​​​ന്ദ്ര​​​ൻ, നാ​​​ട്ടി​​​ക​​​യി​​​ലെ സി.​​​സി. മു​​​കു​​​ന്ദ​​​ൻ എ​​​ന്നി​​​വ​​​ർ എൽഡിഎ ഫ് വി​​​ട്ട് ബി​​​ജെ​​​പി​​​ലേ​​​ക്ക് വ​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് പ​​​റ​​​ഞ്ഞ​​​ത് അ​​​ട്ട​​​യെ​​​പി​​​ടി​​​ച്ച് മെ​​​ത്ത​​​യി​​​ൽ കി​​​ട​​​ത്തി​​​യാ​​​ൽ കി​​​ട​​​ക്കി​​​ല്ല എ​​​ന്ന അ​​​ധി​​​ക്ഷേ​​​പ​​​മാ​​​ണ്.

സി​​​പി​​​എം നേ​​​താ​​​ക്ക​​​ൾ പൊ​​​തു​​​വേ​​​ദി​​​ക​​​ളി​​​ൽ ചാ​​​ന​​​ൽ ച​​​ർ​​​ച്ച​​​ക​​​ളി​​​ൽ ന​​​ട​​​ത്തി കേ​​​ര​​​ള​​​ത്തി​​​ലെ പ​​​ട്ടി​​​ക​​​ജാ​​​തി പ​​​ട്ടി​​​ക വ​​​ർ​​​ഗ പി​​​ന്നാ​​​ക്ക ദ​​​ളി​​​ത് വി​​​ഭാ​​​ഗ​​​ങ്ങ​​​ളെ അ​​​ധി​​​ക്ഷേ​​​പി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ചി​​​ല സി​​​പി​​​എം നേ​​​താ​​​ക്ക​​​ൾ ബി​​​ജെ​​​പി​​​യി​​​ലേ​​​ക്കു വ​​​രു​​​ന്ന നേ​​​താ​​​ക്ക​​​ൾ​​​ക്കെ​​​തി​​​രെ വ​​​ള​​​രെ അ​​​പ​​​ഹാ​​​സ്യ​​​മാ​​​യ രീ​​​തി​​​യി​​​ലാ​​​ണ് പ്ര​​​തി​​​ക​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും രാ​​​ജീ​​​വ് പ​​​റ​​​ഞ്ഞു.

Latest News

Corehub Up