Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Manchester

Europe

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​താ ബൈ​ബി​ൾ ക​ലോ​ത്സ​വം: ല​ണ്ട​ൻ, മാ​ഞ്ച​സ്റ്റ​ർ, കേം​ബ്രി​ഡ്ജ് റീ​ജി​യ​ണ​ൽ ക​ലോ​ത്സ​വ​ങ്ങ​ൾ ഇ​ന്ന്

​ബെ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യു​ടെ ല​ണ്ട​ൻ, മാ​ഞ്ച​സ്റ്റ​ർ, കെ​യിം​ബ്രി​ഡ്ജ് റീ​ജി​യ​ണ​ൽ ബൈ​ബി​ൾ ക​ലോ​ത്സ​വ​ങ്ങ​ൾ ഇ​ന്ന് ന​ട​ക്കും. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച സ്കോ​ട്‌ല​ൻ​ഡ് റീ​ജി​യ​ണ​ൽ മ​ത്സ​രങ്ങ​ളോ​ടു​കൂ​ടി​യാ​ണ് ഈ ​വ​ർ​ഷ​ത്തെ റീ​ജി​യ​ണ​ൽ മ​ത്സ​ര​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്.

എ​ല്ലാ റീ​ജി​യ​ൺ​ത​ല മ​ത്സ​ര​ങ്ങ​ളും ന​വം​ബ​ർ ഒ​ന്നോ​ടു​കൂ​ടി പൂ​ർ​ത്തി​യാ​കും. ഓ​രോ റീ​ജി​യ​ണി​ൽ നി​ന്നും രൂ​പ​താ മ​ത്സ​ര​ത്തി​ന് യോ​ഗ്യ​ത നേ​ടി​യ​വ​രു​ടെ ര​ജി​സ്‌​ട്രേ​ഷ​ൻ റീ​ജി​യ​ണ​ൽ ക​ലോ​ത്സ​വ കോ​ഓർ​ഡി​നേ​റ്റ​ർ​സ് രൂ​പ​ത ബൈ​ബി​ൾ അ​പ്പോ​സ്റ്റ​ലേ​റ്റി​നെ അ​റി​യി​ക്കേ​ണ്ട​താ​ണ്.

ഓ​രോ എ​യ്ജ് ഗ്രൂ​പ്പി​ൽ നി​ന്നും റീ​ജി​യ​ണ​ൽ ത​ല​ത്തി​ൽ ഒ​ന്നാം സ​മ്മാ​നം നേ​ടു​ന്ന മ​ത്സ​രാ​ർ​ഥി​ക​ളാ​ണ് ന​വം​ബ​ർ 21ന് ​സ്കെ​ന്തോ​ർ​പ്പി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ടു​ന്ന രൂ​പ​താ​ത​ല മ​ത്സ​ത്തി​ലേ​ക്ക് യോ​ഗ്യ​ത നേ​ടു​ന്ന​ത്.

രൂ​പ​താ ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഷോ​ർ​ട് ഫി​ലിം മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ഇ​ന്ന് അ​വ​സാ​നി​ക്കും. പ​ങ്കെ​ടു​ക്കാ​ൻ താ​ത്പര്യ​മു​ള്ള​വ​ർ [email protected] എ​ന്ന ഈ​മെ​യി​ലി​ലേ​ക്ക് പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്.​

പൂ​ർ​ത്തീ​ക​രി​ച്ച ഷോ​ർ​ട് ഫി​ലിം ഈ മാസം 18ന് രാ​ത്രി 12ന് മുമ്പ് സ​മ​ർ​പ്പിക്ക​ണ​മെ​ന്നും ബൈ​ബി​ൾ അ​പ്പോ​സ്റ്റ​ലേ​റ്റ് പിആ​ർഒ ​ജി​മ്മി​ച്ച​ൻ ജോ​ർ​ജ് അ​റി​യി​ച്ചു.

NRI

ട്രാ​ഫോ​ർ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് ന​വ​നേ​തൃ​ത്വം

മാ​ഞ്ച​സ്റ്റ​ർ: യു​ക്കെ​യി​ലെ അ​റി​യ​പ്പെ​ടു​ന്ന മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളി​ലൊ​ന്നാ​യ മാ​ഞ്ച​സ്റ്റ​റി​ലെ ട്രാ​ഫോ​ർ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ (ടി​എം​എ) 2026ലേ​ക്കു​ള്ള ഭ​ര​ണ​സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ത്തു.

ശ​നി​യാ​ഴ്ച ന​ട​ന്ന അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​യോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ലാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ ഐ​ക്യ​ക​ണ്ഠേ​ന തെ​ര​ഞ്ഞെ​ടു​ത്ത​ത്. പു​തി​യ പ്രെ​സി​ഡ​ന്‍റാ​യി ഡോ​ണി ജോ​ണി​നെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്.

സാ​ൽ​ഫോ​ർ​ഡ് സെ​ന്‍റ് മേ​രീ​സ് സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യു​ടെ മു​ൻ ട്ര​സ്റ്റി​യാ​യും ട്രാ​ഫോ​ർ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മു​ൻ സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള അ​ദ്ദേ​ഹം കോ​ട്ട​യം ജി​ല്ല​യി​ലെ മു​ട്ടു​ചി​റ സ്വ​ദേ​ശി​യാ​ണ്.

സെ​ക്ര​ട്ട​റി​യാ​യി അ​നീ​ഷ് തോ​മ​സി​നെ​യും ട്രെ​ഷ​റ​റാ​യി ദീ​പ​ക് വി. ​ഡേ​വി​ഡി​നെ​യും വൈ​സ് പ്രെ​സി​ഡ​ന്‍റാ​യി സി​ന്ധു സ്റ്റാ​ൻ​ലി​യെ​യും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി ജോ​ർ​ജ് തോ​മ​സി​നെ​യും പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഓ​ഫീ​സ​റാ​യി അ​ഡ്വ. റെ​ൻ​സ​ൺ തു​ടി​യ​ൻ​പ്ലാ​ക്ക​ലി​നെ​യും യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു.

സം​ഘ​ട​ന​യു​ടെ പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ​സാ​യി ഭാ​ഗ്യ​ല​ക്ഷ്മി ആ​ദ​ർ​ശ്, ടി​ൻ​സി ഷി​ജു, മേ​ബി​ൾ അ​ജി​ൻ തു​ട​ങ്ങി​യ​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. സം​ഘ​ട​ന​യു​ടെ യൂ​ത്ത് കോ​ഓ​ർ​ഡി​നേ​റ്റ​ർ​സാ​യി ആ​കാ​ശ് ബി​ജു​മോ​ൻ, ഷൈ​ൻ സി​ജു, ഒ​ലി​വി​യ സി​ബി, നേ​ഹ ബി​ജു, അ​ഹി​ന അ​ന്ന അ​നീ​ഷ് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ക​ഴി​ഞ്ഞ 20 വ​ർ​ഷ​ക്കാ​ല​യ​ള​വി​ൽ ട്രാ​ഫോ​ർ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മാ​ഞ്ച​സ്റ്റ​റി​ലെ മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി​ക്കി​ട​യി​ൽ ന​ട​ത്തി​വ​ന്നി​രു​ന്ന സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ള​രെ മാ​തൃ​കാ​പ​ര​മാ​യി​രു​ന്നു. ഇ​വി​ടു​ത്തെ മു​തി​ർ​ന്ന​വ​ർ​ക്കും യൂ​ത്തി​നും കു​ട്ടി​ക​ൾ​ക്കു​മാ​യി പു​തു​മ​ക​ൾ​നി​റ​ഞ്ഞ ഒ​ട്ട​ന​വ​ധി പ​രി​പാ​ടി​ക​ൾ പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് 2026 വ​ർ​ഷം കൂ​ടു​ത​ൽ മി​ക​ച്ച​താ​ക്കു​മെ​ന്നു നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ഡോ​ണി ജോ​ൺ അ​റി​യി​ക്കു​ക​യു​ണ്ടാ​യി.

അ​സോ​സി​യേ​ഷ​ന്‍റെ ഇ​രു​പ​താ​മ​ത് വ​ർ​ഷം മു​ഴു​നീ​ളെ ആ​ഘോ​ഷി​ക്കു​വാ​ൻ ക​ഴി​ഞ്ഞ​തി​നു എ​ല്ലാ അം​ഗ​ങ്ങ​ളോ​ടു​മു​ള്ള ക​ട​പ്പാ​ടും ന​ന്ദി​യു​മ​ർ​പ്പി​ച്ചു​കൊ​ണ്ടു പ്ര​സി​ഡ​ന്‍റ് ഷി​ജു ചാ​ക്കോ സം​സാ​രി​ച്ചു. പ​രി​പാ​ടി​യ്ക്ക് ലി​ബി​ൻ കെ. ​തോ​മ​സ്, ശ്രീ​കാ​ന്ത് ശി​വ​രാ​ജ​ൻ, സ്റ്റാ​നി ഇ​മ്മാ​നു​വേ​ൽ, ഡോ​ളി സി​ബി, രാ​ഹു​ൽ ശി​വ​ൻ, ഡ​ൽ​ഫി​യാ ജോ​സ്, സോ​ണി​യ ദീ​പ​ക്, അ​ൽ​ഫോ​ൻ​സാ ഡോ​ണി, ഡി​യോ​ണ സ്റ്റാ​ൻ​ലി, സോ​നാ ബി​ജു, ജോ​യ​ൽ ജോ​ർ​ജ്, അ​ഷോ​ൺ സി​ബി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up