x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ഞ്ച​സ്റ്റ​ർ ദു​ക്റാ​ന തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഒ​രു​ക്കം പൂ​ർ​ത്തി​യാ​യി


Published: June 11, 2026 03:30 PM IST | Updated: June 11, 2026 03:30 PM IST

മാ​ഞ്ച​സ്റ്റ​ർ: യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ എ​ന്ന ഖ്യാ​തി നേ​ടി​യ മാ​ഞ്ച​സ്റ്റ​റി​ൽ, ഭാ​ര​ത അ​പ്പ​സ്തോ​ല​നാ​യ വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ​യും വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ​യും സം​യു​ക്ത തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ ഈ ​മാ​സം 28ന് ​കൊ​ടി​യേ​റും.

ജാ​തി-​മ​ത ഭേ​ദ​മ​ന്യേ യു​കെ​യു​ടെ നാ​നാ​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി ആ​യി​ര​ങ്ങ​ൾ ഒ​ത്തു​ചേ​രു​ന്ന മാ​ഞ്ച​സ്റ്റ​ർ ദു​ക്റാ​ന തി​രു​നാ​ൾ, യു​കെ​യി​ൽ ആ​ദ്യ​മാ​യി ആ​രം​ഭി​ച്ച ദു​ക്റാ​ന തി​രു​നാ​ൾ എ​ന്ന പ്ര​ത്യേ​ക​ത​യു​ള്ള​താ​ണ്.

മി​ഷ​ൻ ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​ജോ​സ് കു​ന്നും​പു​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രാ​ഴ്ച​ക്കാ​ലം നീ​ണ്ടു​നി​ൽ​ക്കു​ന്ന വി​പു​ല​മാ​യ ആ​ഘോ​ഷ​ങ്ങ​ളാ​ണ് ഇ​ക്കു​റി​യും ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

പാ​രി​ഷ് ഡേ​യും ഗാ​ന​മേ​ള​യും (ജൂ​ൺ 27)

തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മു​ന്നോ​ടി​യാ​യി ഈ ​മാ​സം 27ന് ​വി​ഥി​ൻ​ഷോ ഫോ​റം സെ​ന്‍റ​റി​ൽ "GRATIAS 2026' എ​ന്ന പേ​രി​ൽ പാ​രി​ഷ് ഡേ ​ആ​ഘോ​ഷി​ക്കും. മി​ഷ​നി​ലെ വി​വി​ധ കു​ടും​ബ​കൂ​ട്ടാ​യ്മ​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ അ​ന്നേ​ദി​വ​സം അ​ര​ങ്ങേ​റും.

കൂ​ടാ​തെ ഐ​ഡി​യ സ്റ്റാ​ർ സിം​ഗ​ർ വി​ജ​യി അ​ര​വി​ന്ദ് നാ​യ​രും പി​ന്ന​ണി ഗാ​യി​ക നി​യ ജോ​യും ന​യി​ക്കു​ന്ന ഗാ​ന​മേ​ള​യും ഈ ​ആ​ഘോ​ഷ​ത്തിന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി​രി​ക്കും.

കൊ​ടി​യേ​റ്റും ദി​ന​പൂ​ജ​ക​ളും (ജൂ​ൺ 28 - ജൂ​ലൈ മൂ​ന്ന്)

ഈ ​മാ​സം 28ന് ​വൈ​കു​ന്നേ​രം മൂ​ന്നി​ന് മി​ഷ​ൻ ഡ​യ​റ​ക്‌​ട​ർ റ​വ. ഫാ. ​ജോ​സ് കു​ന്നും​പു​റം കൊ​ടി​യേ​റ്റ് നി​ർ​വ​ഹി​ക്കു​ന്ന​തോ​ടെ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​കും. തു​ട​ർ​ന്ന് തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, പ്ര​സു​ദേ​ന്തി വാ​ഴ്ച, വി​ശു​ദ്ധ കു​ർ​ബാ​ന, ന​വേ​ന, വീ​ടു​ക​ളി​ലേ​ക്കു​ള്ള അ​മ്പ് എ​ഴു​ന്ന​ള്ളി​ക്ക​ൽ, ഉ​ത്പ​ന്ന ലേ​ലം എ​ന്നി​വ ന​ട​ക്കും.

തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം 5.30ന് ​റ​വ. ഫാ. ​തോ​മ​സു​കു​ട്ടി വാ​ലു​മ്മേ​ൽ, റ​വ.​ഫാ. സു​നി പ​ടി​ഞ്ഞാ​റേ​ക്ക​ര, റ​വ.​ഫാ. ജോ​സ് അ​ന്തി​യാം​കു​ളം, റ​വ.​ഫാ. എ​ഡ്മ​ണ്ട് മോ​ണ്ട്ഗോ​മ​റി, റ​വ.​ഡോ. വ​ർ​ഗീ​സ് താ​ന​മാ​വു​ങ്ക​ൽ തു​ട​ങ്ങി​യ വി​വി​ധ വൈ​ദി​ക​രു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും നോവേ​ന​യും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

 

K-Rail Survey K-Rail Survey K-Rail Survey K-Rail Survey

പ്ര​ധാ​ന തി​രു​നാ​ൾ ദി​നാ​ഘോ​ഷം (ജൂ​ലൈ നാ​ല്)

തി​രു​നാ​ളി​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ആ​ഘോ​ഷ​ങ്ങ​ൾ ജൂ​ലൈ നാ​ലി​ന് ന​ട​ക്കും. രാ​വി​ലെ 9.30ന് ​ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വൈ​ദി​ക​നാ​യ റ​വ. ഫാ. ​മി​ഖാ​യേ​ൽ കോ​ച്ചേ​രി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്ക​പ്പെ​ടും.

തു​ട​ർ​ന്ന് പൗ​രാ​ണി​ക​ത വി​ളി​ച്ചോ​തു​ന്ന തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം, പ്ര​ത്യേ​ക അ​നു​ഗ്ര​ഹ പ്രാ​ർ​ഥ​ന​ക​ൾ, കു​ടും​ബ​ങ്ങ​ളു​ടെ സ​മ​ർ​പ്പ​ണ പ്രാ​ർ​ഥ​ന​ക​ൾ, സ്‌​നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യും ന​ട​ക്കും.

സ​മാ​പ​നം (ജൂ​ലൈ അ​ഞ്ച്)

ജൂ​ലൈ അ​ഞ്ചി​ന് വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് റോ​സ്മി​നി​യ​ൻ സ​ഭ​യു​ടെ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​റാ​യ റ​വ. ഫാ. ​ടോം പാ​ട്ട​ശേ​രി​ൽ ഐ​സി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

ദി​വ്യ​ബ​ലി​യെ തു​ട​ർ​ന്ന് മി​ഷ​ൻ ഡ​യ​റ​ക്ട​ർ കൊ​ടി​യി​റ​ക്കു​ന്ന​തോ​ടെ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് സ​മാ​പ​ന​മാ​കും.

വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ​യും വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ​യും മാ​ധ്യ​സ്ഥം തേ​ടി​യു​ള്ള ഈ ​തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കു​ചേ​രാ​ൻ എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും മി​ഷ​ൻ ഡ​യ​റ​ക്ട​ർ സ്വാ​ഗ​തം ചെ​യ്തു.

റ​വ. ഫാ. ​ജോ​സ് കു​ന്നും​പു​റം, ട്ര​സ്റ്റി​മാ​രാ​യ ടോ​ണി കു​ര്യാ​ൻ, ജ​യ​ൻ ജോ​ൺ, ദീ​പു ജോ​സ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള 101 അം​ഗ സം​ഘാ​ട​ക സ​മി​തി​യാ​ണ് തി​രു​നാ​ൾ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

പ​ള്ളി​യു​ടെ വി​ലാ​സം: സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യം, ഡ​ങ്ക​റി റോ​ഡ്, മാ​ഞ്ച​സ്റ്റ​ർ, M22 0WR.

Tags : Manchester St. Thomas the Apostle St. Alphonsa

Recent News

Corehub Up