Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Markets

ആ​​ഗോ​​ള ആ​​ശ​​ങ്ക​​ക​​ൾ: വി​​പ​​ണി​​യി​​ൽ ഇ​​ടി​​വ്

മും​​ബൈ: ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല​​ വ​​ർ​​ധ​​ന, യു​​എ​​സ്-​​ഇ​​റാ​​ൻ സം​​ഘ​​ർ​​ഷം രൂ​​ക്ഷ​​മാ​​കു​​ന്ന​​ത്, യു​​എ​​സ് പ​​ലി​​ശ​​നി​​ര​​ക്ക് ഉ​​യ​​ർ​​ത്തി​​യേ​​ക്കാ​​മെ​​ന്ന ആശങ്ക എ​​ന്നി​​വ നി​​ക്ഷേ​​പ​​രു​​ടെ ആ​​ത്മ​​വി​​ശ്വാ​​സ​​ത്തെ ബാ​​ധി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് പ്ര​​ധാ​​ന സൂ​​ചി​​ക​​ക​​ളാ​​യ സെ​​ൻ​​സെ​​ക്സും നി​​ഫ്റ്റി50​​യും ഇ​​ടി​​ഞ്ഞു.

സാ​​ന്പ​​ത്തി​​ക-​​കോ​​ർ​​പ​​റേ​​റ്റ് വ​​രു​​മാ​​ന പ്ര​​വ​​ണ​​ത​​ക​​ൾ അ​​നു​​കൂ​​ല​​മാ​​യി തു​​ട​​രു​​ന്പോ​​ഴും സെ​​ൻ​​സെ​​ക്സും നി​​ഫ്റ്റി​​യും തു​​ട​​ർ​​ച്ച​​യാ​​യ നാ​​ലാം ആ​​ഴ്ച​​യും ന​​ഷ്ടം രേ​​ഖ​​പ്പെ​​ടു​​ത്തി.

സെ​​ൻ​​സെ​​ക്സ് 383 പോ​​യി​​ന്‍റ് താ​​ഴ്ന്ന് 76,133ലും ​​നി​​ഫ്റ്റി 119 പോ​​യി​​ന്‍റ് ന​​ഷ്ട​​ത്തി​​ൽ 23,779ലും ​​ക്ലോ​​സ് ചെ​​യ്തു. യു​​എ​​സ്-​​ഇ​​റാ​​ൻ സം​​ഘ​​ർ​​ഷം രൂ​​ക്ഷ​​മാ​​യ​​തി​​നെ​​ത്തു​​ർ​​ന്ന് ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല​​യി​​ലു​​ണ്ടാ​​യ വ​​ർ​​ധ​​ന​​യാ​​ണ് പ്രധാനമായും വി​​പ​​ണി​​ക്ക് തി​​രി​​ച്ച​​ടി​​യാ​​യ​​ത്.

നാ​ലു ശ​ത​മാ​ന​ത്തോ​ളം താ​ഴ്ന്ന് ഇ​ൻ​ഫോ​സി​സ് ഓ​ഹ​രി​ക​ൾ സെ​ൻ​സെ​ക്സി​ലെ ഏ​റ്റ​വും വ​ലി​യ ന​ഷ്ട​ത്തി​ലാ​യി. ടെ​ക് മ​ഹീ​ന്ദ്ര, ടാ​റ്റ സ്റ്റീ​ൽ, ബ​ജാ​ജ് ഫി​ൻ​സെ​ർ​വ് ഓ​ഹ​രി​ക​ൾ ഏ​ക​ദേ​ശം ര​ണ്ടു ശ​ത​മാ​നം താ​ഴ്ന്നു. അ​ൾ​ട്രാ ടെ​ക്, ടി​സി​എ​സ്, ട്രെ​ന്‍റ്, ഏ​ഷ്യ​ൻ പെ​യി​ന്‍റ്സ്, എ​സ്ബി​ഐ, അ​ദാ​നി പോ​ർ​ട്സ്, റി​ല​യ​ൻ​സ്, എ​ച്ച്സി​എ​ൽ ടെ​ക് എ​ന്നീ ഓ​ഹ​രി​ക​ൾ​ക്കും ന​ഷ്ട​മാ​യി​രു​ന്നു. എ​ന്നാ​ൽ, പൊ​തു​വാ​യ ട്രെ​ൻ​ഡി​നു വി​പ​രീ​ത​മാ​യി എ​ൽ​ആ​ൻ​ഡ് ടി, ​ഭാ​ര​തി എ​യ​ർ​ടെ​ൽ എ​ന്നി​വ നേ​ട്ട​മു​ണ്ടാ​ക്കി.

വി​​ശാ​​ല സൂ​​ചി​​ക​​ക​​ളി​​ലെ പ്ര​​ക​​ട​​നം സ​​മ്മി​​ശ്ര​​മാ​​യി​​രു​​ന്നു. നി​​ഫ്റ്റി മി​​ഡ്കാ​​പ്100 ഏ​​ക​​ദേ​​ശം 0.5 ശ​​ത​​മാ​​ന​​വും നി​​ഫ്റ്റി സ്മോ​​ൾ​​കാ​​പ് 100 സൂ​​ചി​​ക നേ​​രി​​യ നേ​​ട്ട​​ത്തോ​​ടെയും ലാ​​ഭ​​ത്തി​​ൽ വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ചു.

മേ​​ഖ​​ലാ സൂ​​ചി​​ക​​ക​​ളി​​ൽ നി​​ഫ്റ്റി ഐ​​ടി​​ക്കും (2.86 %)നി​​ഫ്റ്റി മീ​​ഡി​​യ​​യ്ക്കും (2.28 %) വ​​ലി​​യ ന​​ഷ്ടം നേ​​രി​​ട്ടു. മെ​​റ്റ​​ൽ, പൊ​​തു​​മേ​​ഖ​​ല ബാ​​ങ്ക്, റി​​യ​​ൽ​​റ്റി എ​​ന്നി​​വ​​യും ന​​ഷ്ട​​ത്തി​​ലാ​​ണ് ക​​ലാ​​ശി​​ച്ച​​ത്. നി​​ഫ്റ്റി ഫാ​​ർ​​മ, ഫെ​​ൽ​​ത്ത്കെ​​യ​​ർ എ​​ന്നി​​വ നേ​​ട്ട​​മു​​ണ്ടാ​​ക്കി.

Latest News

Corehub Up