National
ന്യൂഡൽഹി: കേന്ദ്ര വിദേശകാര്യ മന്ത്രാലയം സെക്രട്ടറിയും (വെസ്റ്റ്) പാലാ പൊടിമറ്റം കുടുംബാംഗവുമായ സിബി ജോർജിന്റെയും ജോയ്സി പാംപൂരേത്തിന്റെയും മകൾ എൽഹിതയും ജപ്പാനിലെ കെൻജി-ഫ്യൂമി ദന്പതികളുടെ മകൻ റോയ്തയും തമ്മിൽ വിവാഹിതരായി. ഡൽഹി സേക്രഡ് ഹാർട്ട് കത്തീഡ്രലിൽ ഇന്നലെ നടന്ന വിവാഹം ഗേറ്റ് ബ്രിട്ടൻ രൂപത മെത്രാൻ മാർ ജോസഫ് സ്രാന്പിക്കൽ ആശീർവദിച്ചു.
ലെയോ പതിനാലാമൻ മാർപാപ്പയുടെ പ്രത്യേക അനുഗ്രഹാശംസകൾ ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ഡോ. ലെയോപോൾദോ ജിറെല്ലി കത്തീഡ്രലിലെത്തി കൈമാറി. പ്രധാനമന്ത്രി നരേന്ദ്രമോദി നവദന്പതികൾക്ക് ആശംസ അയച്ചു.
സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഡോ. മാത്യു കോയിക്കൽ, ഫാ. റോബി കണ്ണൻചിറ സിഎംഐ, ഫാ. ഷിനിൽ ജേക്കബ് എന്നിവരും ജപ്പാൻ, സ്വിറ്റ്സർലൻഡ് അടക്കമുള്ള രാജ്യങ്ങളിൽനിന്നെത്തിയ വൈദികരും സീറോമലബാർ ക്രമത്തിൽ നടത്തിയ വിവാഹ ആശീർവാദത്തിലും വിശുദ്ധ കുർബാനയിലും സഹകാർമികരായിരുന്നു.
സിവിൽ സർവീസസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന അത്താഴവിരുന്നിൽ കേന്ദ്രമന്ത്രിമാരായ എസ്. ജയശങ്കർ, അശ്വിനി വൈഷ്ണവ്, കേന്ദ്ര കാബിനറ്റ് സെക്രട്ടറി ഡോ. ടി.വി. സോമനാഥൻ, പശ്ചിമബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ്, എംപിമാർ, അംബാസഡർമാർ, വിവിധ രാജ്യങ്ങളിൽനിന്നെത്തിയ നയതന്ത്ര വിദഗ്ധർ, വ്യവസായികൾ തുടങ്ങി ഒട്ടേറെ പ്രമുഖർ പങ്കെടുത്തു.
International
കാൻബറ: ഓസ്ട്രേലിയൻ പ്രധാനമന്ത്രി അന്തണി ആൻബനീസും ദീർഘകാല പങ്കാളി ജൂഡി ഹെയ്ഡനും തമ്മിലുള്ള വിവാഹം ഇന്നലെ നടന്നു.
കാൻബറയിൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ പൂന്തോട്ടത്തിലായിരുന്നു വിവാഹം.
124 വർഷം മുന്പ് രൂപീകൃതമായ ഓസ്ട്രേലിയയിൽ ഭരണത്തിലിരിക്കുന്ന പ്രധാനമന്ത്രി വിവാഹിതനാകുന്നത് ഇതാദ്യമാണ്.
ആൽബനീസിന് 62ഉം ജൂഡിക്ക് 46ഉം വയസുണ്ട്. വിവാഹമോചിതനായ ആൽബനീസ് 2019ലാണ് ജൂഡിയെ പരിചയപ്പെടുന്നത്. തുടർന്നിങ്ങോട്ട് ആൽബനീസിന്റെ പല രാഷ്ട്രീയ പരിപാടികളിലും ജൂഡി ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ വർഷത്തെ വാലന്റൈൻസ് ദിനത്തിലാണ് ആൽബനീസ് ജൂഡിയോട് വിവാഹാഭ്യർഥന നടത്തിയത്.
ദന്പതികളുടെ വീഡിയോയും ‘വിവാഹിതർ’ എന്ന പ്രഖ്യാപനവും ആൽബനീസ് ഇന്നലെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.
ദന്പതികൾ ഒരാഴ്ച ഓസ്ട്രേലിയയിൽ തന്നെ മധുവിധു ആഘോഷിക്കുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് പിന്നീടറിയിച്ചു.
District News
കൊച്ചി: ഐസിഎൽ ഫിൻകോർപ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ . കെ.ജി. അനിൽകുമാറിന്റെയും ( ഇന്തോ- ക്യൂബൻ ട്രേഡ് കമ്മീഷണർ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളുടെ ഗുഡ്വിൽ അംബാസഡർ) ഐസിഎൽ ഹോൾടൈം ഡയറക്ടറും സിഇഒയുമായ ഉമ അനിൽകുമാറിന്റെയും മകൻ അമൽജിത് എ. മേനോനും (ഐസിഎൽ ഇന്റർനാഷണൽ ഓപ്പറേഷൻസ് ഡയറക്ടർ) ചങ്ങനാശേരി ടി.എസ്. ഗോപകുമാറിന്റെയും ഷിനി ഗോപകുമാറിന്റെയും മകൾ ഗായത്രി ഗോപകുമാറും തമ്മിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹിതരായി.
തൃശൂർ ലുലു കൺവൻഷൻ സെന്റർ ഹയാത്ത് റീജൻസിയിൽ നടന്ന വിവാഹസൽക്കാരത്തിൽ മന്ത്രിമാർ, പ്രതിപക്ഷനേതാവ്, എംഎൽഎമാർ, കലാ-സാംസ്കാരിക മേഖലകളിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.