Kerala
കൊച്ചി: ബ്രോഡ്വേയില് നടന്ന തീപിടിത്തത്തില് പരിശോധന നടത്തി ആവശ്യമായ നടപടികള് സ്വീകരിക്കുമെന്നു മേയര് വി.കെ മിനിമോള്. തീ പിടിച്ചത് എങ്ങനെയാണ് എന്നുള്ളതു കണ്ടെത്തണം. ഇത്തരം കാര്യങ്ങള് ആവര്ത്തിക്കാതിരിക്കാന് എന്തൊക്കെ ചെയ്യണമെന്ന് ആലോചിച്ചു ചെയ്യണം എന്നാണ് മേയര് ബ്രോഡ്വേ സന്ദര്ശിച്ച ശേഷം മാധ്യമങ്ങളോടു പ്രതികരിച്ചത്.
ഇവിടെ കൂട്ടിയിട്ടിരിക്കുന്ന മാലിന്യത്തെക്കുറിച്ച് ആക്ഷേപമുള്ളത് അറിഞ്ഞു. പക്ഷേ, തീ പിടിച്ചത് എങ്ങനെയാണ് എന്നുള്ളതു കണ്ടുപിടിക്കേണ്ടതാണ്. ഒരുപാട് ആളുകള് വന്നുപോകുന്ന സ്ഥലമാണിത്. ആളപായമില്ലാതെ നിയന്ത്രിക്കാന് സാധിച്ചു. ഇതു നമ്മള്ക്കു കിട്ടുന്ന മുന്നറിയിപ്പാണ്. ഇത്തരം കാര്യങ്ങള് ആവര്ത്തിക്കാതിരിക്കാന് എന്തൊക്കെ ചെയ്യണമെന്ന് ആലോചിക്കേണ്ടതുണ്ട്. - മേയര് പറഞ്ഞു.
അതേസമയം, തീപിടിത്തത്തിന്റെ കാരണം ഷോര്ട്ട് സര്ക്യൂട്ട് അല്ലെന്നാണ് കെഎസ്ഇബിയുടെ നിഗമനം. ഷോര്ട്ട് സര്ക്യൂട്ടിനെത്തുടര്ന്നാണ് തീ പടര്ന്നത് എന്നായിരുന്നു ആദ്യത്തെ നിഗമനം. എന്നാല്, കെഎസ്ഇബി നടത്തിയ പ്രാഥമിക പരിശോധനയില് ഷോര്ട്ട് സര്ക്യൂട്ട് ലക്ഷണങ്ങൾ കണ്ടെത്താനായില്ല.
കടകളുടെ സമീപത്തു മാലിന്യം കൂട്ടിയിട്ടിരുന്നു. ഈ മാലിന്യ കൂമ്പാരത്തില്നിന്നു തീപിടിച്ചു കടകളിലേക്കു പകര്ന്നതാവാം എന്നൊരു അനുമാനമാണ് കെഎസ്ഇബി പങ്കുവയ്ക്കുന്നത്. തീപിടിത്തത്തിന്റെ പശ്ചാത്തലത്തില് ഉന്നതതല യോഗം ചേരും. വ്യാപാരികളുമായി സംസാരിച്ച് ബ്രോഡ്വേയില് കര്ശന സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില് നടപടികളുണ്ടാകുമെന്നാണ് അറിയുന്നത്.
International
ബെയ്ജിംഗ്: ഹോങ്കോംഗിലെ വടക്കൻ തായ് പോയിൽ വൻ തീപിടിത്തം. പാർപ്പിട്ട സമുച്ചയത്തിലാണ് തീപിടിത്തമുണ്ടായത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകടത്തിൽ 13 പേർ മരിച്ചു.15 പേർക്ക് പരിക്കേറ്റതായി അഗ്നിശമനസേന അറിയിച്ചു.
എട്ട് ബ്ലോക്കുകളിലായി സ്ഥിതി ചെയ്യുന്ന ഭവന സമുച്ചയത്തിൽ ഏകദേശം 2,000 അപ്പാർട്ടുമെന്റുകളുണ്ട്. 4,800 പേർ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. കെട്ടിടത്തിനുള്ളിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം. പ്രാദേശിക സമയം ഉച്ചയ്ക്ക് 3.34നാണ് തീപിടിത്തമുണ്ടായത്.
കെട്ടിടത്തിന്റെ പുറംഭാഗത്ത് സ്ഥാപിച്ചിരുന്ന മുളകൊണ്ടുള്ള സ്കാഫോൾഡിംഗിലേക്കും മറ്റ് നിർമാണ സാമഗ്രഹികളിലേക്കും തീപടർന്നതോടെയാണ് സ്ഥിതിഗതികൾ വഷളായത്.
National
കോൽക്കത്ത: നഗരത്തിലെ എസ്ര സ്ട്രീറ്റിൽ വൻ തീപിടിത്തം. മുന്നൂറോളം കടകൾ കത്തിനശിച്ചു. സമീപത്തെ കെട്ടിടങ്ങളിൽ താമസിച്ചിരുന്ന എല്ലാവരെയും ഒഴിപ്പിച്ചു.
23 ഫയർ എഞ്ചിനുകൾ സ്ഥലത്ത് തീയണക്കാൻ ശ്രമം തുടങ്ങി. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തില്ലെന്ന് കൊൽക്കത്ത സെൻട്രൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഇന്ദിരാ മുഖർജി പ്രതികരിച്ചു.
ഷോർട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് പോലീസ് കരുതുന്നു. എസ്ര സ്ട്രീറ്റിലെ ഇടുങ്ങിയ പാതയോരത്ത് അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന കടകളിലാണ് തീപിടിത്തം ഉണ്ടായത്. ഇന്ന് പുലർച്ചെ ഒരു കടയിൽ നിന്ന് തീ മറ്റിടങ്ങളിലേക്ക് വളരെ വേഗം പടർന്നുപിടിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ആദ്യം ആറ് എഞ്ചിനുകൾ തീയണക്കാൻ ശ്രമിച്ചെങ്കിലും തീ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിച്ചു. തുടർന്ന് കൂടുതൽ ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിച്ചു.
കടകൾക്കുള്ളിൽ ധാരാളം കത്തുന്ന വസ്തുക്കൾ ഉണ്ടായിരുന്നുവെന്നും ഇത് തീ അതിവേഗം പടരാൻ കാരണമായെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ഫയർ ആൻഡ് എമർജൻസി സർവീസസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
National
ന്യൂഡല്ഹി: ഡല്ഹി റിത്താലയിലെ കെമിക്കല് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില് മൂന്ന് പേര് മരിച്ചു. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് റിത്താല മെട്രോ സ്റ്റേഷന് സമീപമുള്ള ഫാക്ടറിയില് തീപിടിത്തമുണ്ടായത്. പ്ലാസ്റ്റിക്കും തുണിത്തരങ്ങളും മറ്റും ഇവിടെ സൂക്ഷിച്ചിരുന്നത് തീപിടിത്തത്തിന്റെ ആഘാതം കൂട്ടിയിട്ടുണ്ട്.
സ്ഥലത്ത് അഗ്നിരക്ഷാ സേന ഇപ്പോഴും രക്ഷാപ്രവര്ത്തനം തുടരുകയാണ്. ഫാക്ടറിയുടെ മുകളിലത്തെ നിലയിലേക്ക് പ്രവേശിക്കാന് ഇതുവരെ രക്ഷാപ്രവര്ത്തകര്ക്ക് കഴിഞ്ഞിട്ടില്ല. ഇവിടെ കൂടുതല് ആളുകള് കുടുങ്ങികിടപ്പുണ്ടോയെന്നും ആശങ്കയുണ്ട്.