Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mb Rajesh

ഭാ​ര്യ​യു​ടെ ചി​ത്ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് അ​പ​വാ​ദ പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു; പ​രാ​തി​യു​മാ​യി എം.ബി. രാ​ജേ​ഷ്

പാ​ല​ക്കാ​ട്: ത​ന്‍റെ ഭാ​ര്യ​യു​ടെ ചി​ത്ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് ഹീ​ന​മാ​യ അ​പ​വാ​ദ പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​ണെ​ന്ന പ​രാ​തി​യു​മാ​യി മ​ന്ത്രി​യും തൃ​ത്താ​ല​യി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​മാ​യ എം.​ബി. രാ​ജേ​ഷ്. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ അ​തി​രു​വി​ട്ട രീ​തി​യി​ലു​ള്ള വ്യ​ക്തി​ഹ​ത്യ​യാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ഒ​രു പൊ​തു​പ്ര​വ​ര്‍​ത്ത​ക​ന്‍ ഇ​ങ്ങ​നെ​യൊ​രു ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ക്കു​ന്ന​ത് ഇ​ത് ആ​ദ്യ​മാ​യി​രി​ക്കു​മെ​ന്നും കു​ടും​ബ​ത്തെ വേ​ട്ട​യാ​ടു​മ്പോ​ള്‍ ഇ​ത​ല്ലാ​തെ വേ​റെ വ​ഴി​യി​ല്ല എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സൈ​ബ​ര്‍ അ​ധി​ക്ഷേ​പ​ങ്ങ​ള്‍​ക്കെ​തി​രെ നി​യ​മ​പ​ര​മാ​യി മു​ന്നോ​ട്ട് നീ​ങ്ങാ​ന്‍ ഒ​രു ഐ​ടി സെ​ല്ലി​നെ​യും അ​ഭി​ഭാ​ഷ​ക സം​ഘ​ത്തെ​യും നി​യോ​ഗി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​വ​സാ​ന​ഘ​ട്ടം എ​ത്തി​യ​പ്പോ​ള്‍ എ​ല്ലാ പ​രി​ധി​യും ലം​ഘി​ക്കു​ന്ന വ്യ​ക്തി​ഹ​ത്യ​യാ​ണ് യു​ഡി​എ​ഫ് ന​ട​ത്തു​ന്ന​ത്. കു​ടും​ബ​ത്തെ​യും അ​ധി​ക്ഷേ​പി​ക്കു​ന്ന പ്ര​വ​ര്‍​ത്തി​യാ​ണ് ന​ട​ത്തു​ന്ന​ത്. ഇ​തി​നെ നി​യ​മ​പ​ര​മാ​യി നേ​രി​ടാ​നാ​ണ് തീ​രു​മാ​നം.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ഭാ​ര്യ​യു​ടെ ചി​ത്രം വ​രെ ഉ​ള്‍​പ്പെ​ടു​ത്തി വാ​ട്‌​സ്ആ​പ്പി​ലൂ​ടെ അ​ധി​ക്ഷേ​പ പ്ര​ച​ര​ണം ന​ട​ക്കു​ന്നു. അ​തി​നെ​തി​രെ ഡി​ജി​പി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീഷ​നും പ​രാ​തി ന​ല്‍​കി. തെ​ര​ഞ്ഞെ​ടു​പ്പി​ന് മ​ണി​ക്കൂ​റു​ക​ള്‍ മാ​ത്രം ബാ​ക്കി നി​ല്‍​ക്കേ​യാ​ണ് സ​ര​സ് മേ​ള​യെ കു​റി​ച്ച് ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​ത്. ഇ​ത്ത​രം പ്ര​ച​ര​ണ​ങ്ങ​ള്‍ അ​പ്ര​തീ​ക്ഷി​ത​മ​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Kerala

എ​ല​പ്പു​ള്ളി ബ്രൂ​വ​റി പ​ദ്ധ​തി​യി​ൽനി​ന്ന് സ​ർ​ക്കാ​ർ പി​ന്നോ​ട്ടി​ല്ലെ​ന്നു മ​ന്ത്രി രാ​ജേ​ഷ്

തി​രു​വ​ന​ന്ത​പു​രം: എ​ല​പ്പു​ള്ളി ബ്രൂ​വ​റി പ​ദ്ധ​തി​യി​ൽ നി​ന്ന് സ​ർ​ക്കാ​ർ ഒ​രി​ഞ്ച് പി​ന്നോ​ട്ടി​ല്ലെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി എം.​ബി.​ രാ​ജേ​ഷ്. പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ മ​ന്ത്രി​സ​ഭ കൂ​ട്ടാ​യ തീ​രു​മാ​ന​മാ​ണ് എ​ടു​ത്ത​ത്. പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്നും അ​ദ്ദേ​ഹം സ്വ​കാ​ര്യ ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.

പ​ദ്ധ​തി​ക്കെ​തി​രെ​യു​ള്ള ഹൈ​ക്കോ​ട​തി വി​മ​ർ​ശ​ന​ത്തി​നു​കാ​ര​ണം ജ​ല​വി​ഭ​വ വ​കു​പ്പി​ന്‍റെ നി​ല​പാ​ടാ​ണ്. ജ​ല​ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​മെ​ന്ന മു​ൻ തീ​രു​മാ​ന​ത്തി​ൽ നി​ന്നു ജ​ല​വി​ഭ​വ വ​കു​പ്പ് മ​ല​ക്കം മ​റി​ഞ്ഞ​താ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം.

സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ൾ പ​രി​ഹ​രി​ച്ച് ബ്രൂ​വ​റി പ​ദ്ധ​തി​യു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ടു പോ​കും. കേ​ര​ള​ത്തി​ന് ഇ​ത്ത​ര​മൊ​രു പ​ദ്ധ​തി അ​നി​വാ​ര്യ​മാ​ണ്. നി​ല​വി​ൽ നേ​രി​ടു​ന്ന ത​ട​സം നീ​ക്കി പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Kerala

മൂ​ന്ന​ര വ​ർ​ഷ​മാ​യി ഇ​ല്ലാ​ത്ത എ​സ്കോ​ർ​ട്ട് ഇ​പ്പോ​ൾ എ​ന്തി​ന്? എ​സ്കോ​ർ​ട്ട് വി​വാ​ദ​ത്തി​ൽ പ്ര​തി​ക​രി​ച്ച് എം.​ബി.​രാ​ജേ​ഷ്

തൃ​ശൂ​ർ: എ​ക്സൈ​സ് മ​ന്ത്രി​ക്ക് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​സ്കോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന വി​ചി​ത്ര നി​ർ​ദേ​ശ​ത്തി​ൽ പ്ര​തി​ക​രി​ച്ച് എം.​ബി. രാ​ജേ​ഷ്. മ​ന്ത്രി​ക്ക് എ​സ്കോ​ർ​ട്ട് വേ​ണ​മെ​ന്ന് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ഉ​ത്ത​ര​വി​റ​ക്കി​യി​ട്ടി​ല്ലെ​ന്ന് എം.​ബി. രാ​ജേ​ഷ് പ​റ​ഞ്ഞു.

ഇ​ത് പ്ലാ​ന്‍റ് ചെ​യ്ത വി​ചി​ത്ര വാ​ർ​ത്ത​യാ​ണ്. മൂ​ന്ന​ര വ​ർ​ഷ​മാ​യി എ​ക്സൈ​സ് മ​ന്ത്രി​ക്ക് ഇ​ല്ലാ​ത്ത എ​സ്കോ​ർ​ട്ട് ഇ​പ്പോ​ൾ എ​ന്തി​നാ​ണെ​ന്ന് ചോ​ദി​ച്ച എം.​ബി. രാ​ജേ​ഷ് വാ​ർ​ത്ത പ​ട​ച്ചു​വി​ട്ട​വ​രെ കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്നു​ണ്ടെ​ന്നും വ്യ​ക്ത​മാ​ക്കി.

മ​ന്ത്രി​ക്ക് എ​സ്കോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ എം.​ആ​ർ. അ​ജി​ത്കു​മാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യെ​ന്നാ​യി​രു​ന്നു പു​റ​ത്തു​വ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. എം.​ആ​ർ. അ​ജി​ത്കു​മാ​ർ ക​ഴി​ഞ്ഞ ദി​വ​സം വി​ളി​ച്ചു​ചേ​ർ​ത്ത ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ലാ​യി​രു​ന്നു നി​ർ​ദേ​ശം.

ഇ​തു​കൂ​ടാ​തെ ഉ​ദ്യോ​ഗ​സ്ഥ​ർ സ്വ​ന്തം പ​ണം മു​ട​ക്കി എ​ക്സൈ​സ് ഓ​ഫീ​സു​ക​ൾ വൃ​ത്തി​യാ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്നു. പി​ന്നാ​ലെ നി​ർ​ദേ​ശം വി​വാ​ദ​മാ​യ​തോ​ടെ ഇ​തി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു എ​ക്സൈ​സ് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്.

വാ​ർ​ത്ത എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റെ ല​ക്ഷ്യം​വ​ച്ചു​ള്ള​താ​ണെ​ങ്കി​ൽ എ​ന്തി​ന് മ​ന്ത്രി​യെ വ​ലി​ച്ചി​ട​ണ​മെ​ന്നും എം.​ബി. രാ​ജേ​ഷ് ചോ​ദി​ച്ചു. എ​സ്കോ​ർ​ട്ട് വേ​ണ​മെ​ന്ന് ഉ​ത്ത​ര​വി​റ​ക്കു​ക​യോ വാ​ക്കാ​ൽ നി​ർ​ദേ​ശി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്നും മ​ന്ത്രി വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

Kerala

വ​ട​ക്കാ​ഞ്ചേ​രി​യി​ലെ ലൈ​ഫ് മി​ഷ​ൻ ഫ്ലാ​റ്റ് നി​ർ​മാ​ണം; മ​ന്ത്രി രാ​ജേ​ഷി​നെ​തി​രേ പ​രാ​തി​യു​മാ​യി അ​നി​ൽ അ​ക്ക​ര

തൃ​ശൂ​ർ: വ​ട​ക്കാ​ഞ്ചേ​രി ലൈ​ഫ് മി​ഷ​ൻ ഫ്ലാ​റ്റ് നി​ർ​മാ​ണം നി​യ​മ​ക്കു​രു​ക്കി​ലാ​ക്കി മു​ട​ക്കി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ മ​ന്ത്രി എം.​ബി. രാ​ജേ​ഷി​നെ​തി​രേ പ​രാ​തി ന​ൽ​കി അ​ടാ​ട്ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും മു​ൻ എം​എ​ൽ​എ​യു​മാ​യ അ​നി​ൽ അ​ക്ക​ര. ഫ്ലാ​റ്റ് നി​ർ​മാ​ണം നി​യ​മ​ക്കു​രു​ക്കി​ലാ​യ​ത് വ​ട​ക്കാ​ഞ്ചേ​രി​യി​ലെ മു​ൻ എം​എ​ൽ​എ കേ​സ് ന​ൽ​കി​യ​തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നാ​ണ് മ​ന്ത്രി ആ​രോ​പി​ച്ച​ത്. ഇ​തു ഹൈ​ക്കോ​ട​തി​യെ അ​പ​മാ​നി​ക്കു​ന്ന​താ​ണെ​ന്നും അ​നി​ൽ അ​ക്ക​ര പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

വ​ട​ക്കാ​ഞ്ചേ​രി ച​ര​ൽ​പ​റ​ന്പി​ൽ ഫ്ലാ​റ്റ് നി​ർ​മാ​ണ​ത്തി​ന്‍റെ ചു​മ​ത​ല​യി​ൽ​നി​ന്ന് ഹാ​ബി​റ്റാ​റ്റി​നെ മാ​റ്റി​യ​ത് യു​എ​ഇ കോ​ണ്‍​സു​ലേ​റ്റ് ജ​ന​റ​ൽ എം. ​ശി​വ​ശ​ങ്ക​ർ, ലൈ​ഫ് മി​ഷ​ൻ ചെ​യ​ർ​മാ​ൻ പി​ണ​റാ​യി വി​ജ​യ​ൻ, വൈ​സ് ചെ​യ​ർ​മാ​നാ​യി​രു​ന്ന അ​ന്ന​ത്തെ മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്. യൂ​ണി​ടാ​ക്ക് എ​ന്ന റി​യ​ൽ എ​സ്റ്റേ​റ്റ് ക​ന്പ​നി​യെ​യാ​ണു നി​ർ​മാ​ണം ഏ​ൽ​പ്പി​ച്ച​ത്.

ഫ്ലാ​റ്റ് നി​ർ​മാ​ണ​ത്തി​ലെ അ​ഴി​മ​തി അ​ന്വേ​ഷി​ക്കാ​ൻ വി​ജി​ല​ൻ​സാ​ണു കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ൻ​സ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണി​പ്പോ​ൾ കേ​സ്. യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ രാ​ജ്യം വി​ട്ട​തോ​ടെ എ​ഫ്സി​ആ​ർ​എ ലം​ഘ​ന​ത്തി​ൽ സി​ബി​ഐ​യും കേ​സെ​ടു​ത്തു. അ​പ്പോ​ഴും നി​ർ​മാ​ണം തു​ട​ർ​ന്നു.

പി​ന്നീ​ടു സ​ർ​ക്കാ​രോ കോ​ട​തി​യോ നി​ർ​ദേ​ശം ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ സ​ർ​ക്കാ​രി​നു ക​ത്തു ന​ൽ​കി നി​ർ​മാ​ണം നി​ർ​ത്തി. ഫ്ലാ​റ്റ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണു 2020-ൽ ​ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യ​ത്. ഈ ​വി​ഷ​യ​ത്തി​ൽ താ​ൻ ഉ​ൾ​പ്പെ​ടു​ന്ന കേ​സു​ക​ൾ നി​ല​വി​ലി​ല്ലെ​ന്നും മ​ന്ത്രി ന​ട​ത്തി​യ പ്ര​സ്താ​വ​ന അ​വാ​സ്ത​വ​മാ​ണെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Kerala

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ഉ​യ​ർ​ന്നു​വ​ന്ന​ത​ല്ല: മ​ന്ത്രി എം.​ബി. രാ​ജേ​ഷ്

പാ​ല​ക്കാ​ട്: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രാ​യ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യു​ടെ സ​മ​യം ശ​രി​യാ​യി​ല്ല എ​ന്ന് പ​റ​യു​ന്ന​ത് ജ​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​മെ​ന്ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. രാ​ഹു​ലി​നെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ഉ​യ​ർ​ന്നു​വ​ന്ന​ത​ല്ലെ​ന്നും വ​ലി​യ കു​റ്റ​കൃ​ത്യ​ങ്ങ​ളാ​ണ് രാ​ഹു​ലി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ഹു​ലി​നെ​തി​രെ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന വി​വ​ര​ങ്ങ​ളെ​ല്ലാം വ​ള​രെ ഗു​രു​ത​ര സ്വ​ഭാ​വ​മു​ള്ള​താ​ണ്. ന​ട​ന്ന​ത് കു​റ്റ​കൃ​ത്യ​മാ​ണെ​ന്ന​താ​ണ് ഈ ​വി​വ​ര​ങ്ങ​ളെ​ല്ലാം വ്യ​ക്ത​മാ​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സി​ന്‍റെ സൈ​ബ​ർ സം​ഘ​ങ്ങ​ളെ​ല്ലാം ന​ട​ത്തു​ന്ന അ​ധി​ക്ഷേ​പ​ങ്ങ​ളെ​ല്ലാം കാ​ണി​ക്കു​ന്ന​ത് അ​വ​ർ സ്ത്രീ​ക​ളു​ടെ കൂ​ടെ​യ​ല്ല എ​ന്നാ​ണ്. രാ​ഹു​ലി​നെ വി​മ​ർ​ശി​ച്ച കോ​ൺ​ഗ്ര​സി​ന്‍റെ വ​നി​താ നേ​താ​ക്ക​ളെ അ​ട​ക്കം സൈ​ബ​ർ സം​ഘം ആ​ക്ര​മി​ക്കു​ക​യാ​ണെ​ന്നും എം.​ബി. രാ​ജേ​ഷ് പ​റ‍​ഞ്ഞു.

Kerala

സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ തെ​രു​വു​നാ​യ​ക​ളെ​യും മാ​റ്റു​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ല: മ​ന്ത്രി എം.​ബി. രാ​ജേ​ഷ്

പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ തെ​രു​വു​നാ​യ​ക​ളെ​യും മാ​റ്റു​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. എ​ബി​സി ഷെ​ൽ​ട്ട​ർ തു​ട​ങ്ങു​ന്ന​തി​നെ​തി​രെ പോ​ലും പ്ര​തി​ഷേ​ധ​മാ​ണെ​ന്ന് പ​റ​ഞ്ഞ മ​ന്ത്രി പി​ന്നെ​ങ്ങ​നെ​യാ​ണ് തെ​രു​വു​നാ​യ​ക​ളെ മു​ഴു​വ​ൻ മാ​റ്റാ​ൻ ക​ഴി​യു​ക​യെ​ന്നും ചോ​ദി​ച്ചു.

സു​പ്രീം കോ​ട​തി​യു​ടെ വി​ധി പ​ക​ർ​പ്പ് കൈ​യി​ൽ കി​ട്ടി​യി​ട്ടി​ല്ലെ​ന്നും തെ​രു​വു​നാ​യ​ക​ളെ മു​ഴു​വ​ൻ മാ​റ്റ​ണ​മെ​ന്ന നി​ർ​ദേ​ശം വ​ന്നാ​ൽ അ​പ്പോ​ൾ മ​റു​പ​ടി ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തെ​രു​വു​നാ​യ​ക​ളെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് നീ​ക്ക​ണ​മെ​ന്ന സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ് കേ​ര​ള​ത്തി​ന് വെ​ല്ലു​വി​ളി​യാ​കും. നാ​യ​ക​ളെ പാ​ർ​പ്പി​ക്കാ​നു​ള്ള ഷെ​ൽ​ട്ട​ർ ഹോ​മു​ക​ൾ​ക്ക് സ്ഥ​ലം ക​ണ്ടെ​ത്തു​ക പ്ര​യാ​സ​ക​ര​മാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

"കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​രെ​യും നി​യോ​ഗി​ക്കേ​ണ്ടി​വ​രും. നി​ല​വി​ലു​ള്ള എ​ബി​സി കേ​ന്ദ്ര​ങ്ങ​ൾ പോ​ലും കേ​ര​ള​ത്തി​ൽ കൃ​ത്യ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല.'-​മ​ന്ത്രി പ​റ​ഞ്ഞു.

"ഏ​റ്റ​വും ഒ​ടു​വി​ൽ പ്ര​സി​ദ്ധ​ക​രി​ച്ച ലൈ​വ് സ്റ്റോ​ക്ക് ക​ണ​ക്ക് പ്ര​കാ​രം കേ​ര​ള​ത്തി​ൽ 2.80 ല​ക്ഷ​ത്തി​ല​ധി​കം തെ​രു​വു​നാ​യ​ക​ളു​ണ്ട് ഒ​രു വ​ർ​ഷ​ത്തി​നി​ടെ ആ​കെ 15,825 നാ​യ​ക​ളെ മാ​ത്ര​മാ​ണ് വ​ന്ധ്യ​ക​ര​ണം ചെ​യ്ത​ത്. ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷം 9,737 നാ​യ​ക​ളെ വ​ന്ധ്യ​ക​ര​ണം ചെ​യ്തു. ആ​കെ 19 എ​ബി​സി കേ​ന്ദ്ര​ങ്ങ​ളാ​ണ് ഉ​ള്ള​ത്. ഇ​തി​ൽ ചി​ല​ത് പ്ര​വ​ർ​ത്തി​ക്കു​ന്നു​മി​ല്ല. ആ​നി​മ​ൽ ക്യാ​ച​ർ​മാ​രാ​യി ആ​കെ 595 പേ​രാ​ണ് ഉ​ള്ള​ത്.'-​എം.​ബി. രാ​ജേ​ഷ് പ​റ​ഞ്ഞു.

പ്രാ​ദേ​ശി​ക എ​തി​ർ​പ്പു​ക​ൾ കാ​ര​ണം എ​ബി​സി കേ​ന്ദ്ര​ങ്ങ​ൾ​ക്ക് സ്ഥ​ലം ക​ണ്ടെ​ത്താ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​വ​ർ​ത്തി​ച്ച് പ​റ​യു​ന്ന​ത്. സ്ഥ​ല​പ്ര​ശ്നം കാ​ര​ണ​മാ​ണ് പോ​ർ​ട്ട​ബി​ൾ എ​ബി​സി കേ​ന്ദ്ര​ങ്ങ​ൾ തു​റ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. എ​ബി​സി കേ​ന്ദ്ര​ങ്ങ​ൾ പോ​ലും നാ​ട്ടു​കാ​ർ സ​മ്മ​തി​ക്കാ​ത്തി​ട​ത്ത് ഷെ​ൽ​ട്ട​ർ ഹോ​മു​ക​ൾ എ​ങ്ങ​നെ തു​റ​ക്കു​മെ​ന്നാ​ണ് ആ​ശ​ങ്ക ഉ​യ​രു​ന്ന​ത്.

മ​ന്ത്രി​ത​ല യോ​ഗ​ങ്ങ​ൾ​ക്കും ആ​നി​മ​ൽ വെ​ൽ​ഫെ​യ​ർ ബോ‍​ർ​ഡ് യോ​ഗ​ത്തി​നും ശേ​ഷ​മാ​യി​രി​ക്കും സു​പ്രീം​കോ​ട​തി നി​ർ​ദ്ദേ​ശം ന​ട​പ്പാ​ക്കു​ന്ന​തി​ൽ കേ​ര​ളം വ​ഴി ക​ണ്ടെ​ത്തു​ക​യെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Kerala

അ​തി​ദാ​രി​ദ്ര്യ​മു​ക്ത കേ​ര​ളം സാ​ധ്യ​മാ​യ​ത് സു​ദീ​ർ​ഘ​മാ​യ പ്ര​ക്രി​യ​യി​ലൂ​ടെ​യെ​ന്ന് മ​ന്ത്രി രാ​ജേ​ഷ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​വം​ബ​ർ ഒ​ന്നി​ന് പ്ര​ഖ്യാ​പി​ക്കു​ന്ന അ​തി​ദാ​രി​ദ്ര്യ​മു​ക്ത കേ​ര​ളം യാ​ഥാ​ർ​ഥ്യ​മാ​യ​ത് 2021 ൽ ​ആ​രം​ഭി​ച്ച സു​ദീ​ർ​ഘ​മാ​യ പ്ര​ക്രി​യ​യി​ലൂ​ടെ​യാ​ണെ​ന്ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്.

കേ​ര​ളം കൈ​വ​രി​ച്ച ച​രി​ത്രം ശ്ര​ദ്ധി​ക്കു​ന്ന നേ​ട്ട​മാ​ണ് അ​തി​ദാ​രി​ദ്ര്യ നി​ർ​മാ​ർ​ജ​നം. ഈ ​നേ​ട്ടം ഒ​റ്റ ദി​വ​സ​ത്തി​ൽ സം​ഭ​വി​ച്ച​ത​ല്ല. 2021-ൽ ​അ​ധി​കാ​ര​ത്തി​ലെ​ത്തി​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ലെ ഒ​ന്നാ​മ​ത്തെ തീ​രു​മാ​ന​മാ​യി​രു​ന്നു അ​തി​ദാ​രി​ദ്ര്യ നി​ർ​മാ​ർ​ജ​നം.

2025 ന​വം​ബ​ർ ഒ​ന്നി​ന​കം അ​തി​ദാ​രി​ദ്ര്യ നി​ർ​മാ​ർ​ജ​ന ല​ക്ഷ്യം കൈ​വ​രി​ക്കു​ക എ​ന്ന​താ​യി​രു​ന്നു സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യം. സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളു​ടെ​യും ക്ഷേ​മ പ​ദ്ധ​തി​ക​ളു​ടെ​യും ഒ​രു ആ​നു​കൂ​ല്യ​വും ല​ഭി​ക്കാ​ത്ത​വ​രെ അ​ന്വേ​ഷി​ച്ച് തെ​ര​ഞ്ഞു ക​ണ്ടെ​ത്തി, അ​വ​രെ കൈ​പി​ടി​ച്ച് ഉ​യ​ർ​ത്തി​യാ​ണ് ഈ ​അ​ഭി​മാ​ന​നേ​ട്ടം ന​ട​പ്പി​ലാ​ക്കി​യ​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Kerala

അ​തി​ദാ​രി​ദ്ര്യ​മു​ക്തം: ക്രെ​ഡി​റ്റ് അ​വ​കാ​ശ​പ്പെ​ടു​ന്ന​വ​ർ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ ഇ​ത് ന​ട​ത്തി കാ​ണി​ക്ക​ണ​മെ​ന്ന് മ​ന്ത്രി രാ​ജേ​ഷ്

തി​രു​വ​ന​ന്ത​പു​രം: അ​തി​ദാ​രി​ദ്ര്യ​മു​ക്ത കേ​ര​ള പ്ര​ഖ്യാ​പ​നം സം​ബ​ന്ധി​ച്ച് പ്ര​തി​ക​ര​ണ​വു​മാ​യി മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. നേ​ട്ട​ത്തി​ന് വ​ലി​യ സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ച്ച​തെ​ന്നും ദേ​ശീ​യ, അ​ന്ത​ര്‍​ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ള്‍ വി​ഷ​യം ച​ര്‍​ച്ച ചെ​യ്തു​വെ​ന്നും രാ​ജേ​ഷ് പ​റ​ഞ്ഞു.

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് അ​ഭി​മാ​ന നി​മി​ഷ​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക്രെ​ഡി​റ്റ് മോ​ദി സ​ര്‍​ക്കാ​രി​നാ​ണെ​ന്ന ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ വാ​ദ​ത്തെ​യും മ​ന്ത്രി പ​രി​ഹ​സി​ച്ചു.

ക്രെ​ഡി​റ്റ് അ​വ​കാ​ശ​പ്പെ​ടു​ന്ന​വ​ര്‍ രാ​ജ്യ​ത്ത് മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലും ഈ ​നേ​ട്ടം കൈ​വ​രി​ക്കാ​ന്‍ ശ്ര​മി​ക്ക​ണം. നേ​ട്ടം മോ​ദി സ​ര്‍​ക്കാ​രി​നാ​ണ് എ​ന്ന് പ​റ​യു​ന്ന​വ​രു​ണ്ട്. അ​വ​രോ​ട് ഒ​രു കാ​ര്യം മാ​ത്ര​മേ പ​റ​യാ​നു​ള്ളൂ​വെ​ന്ന് പ​റ​ഞ്ഞ മ​ന്ത്രി രാ​ജ്യ​ത്തെ മു​ഴു​വ​ന്‍ അ​തി​ദാ​രി​ദ്ര്യ മു​ക്ത​മാ​ക്കി ചെ​യ്ത് കാ​ണി​ക്ക​ണ​മെ​ന്നും ര​ജേ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up