x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​തി​പ​ക്ഷ നേ​താ​വി​ന് പ​രി​ഭ്രാ​ന്തി​യാ​ണ്; പാ​ല​ക്കാ​ട് സി​പി​എ​മ്മി​ന് അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മാ​ണ്: മ​ന്ത്രി എം.​ബി. രാ​ജേ​ഷ്


Published: March 21, 2026 11:54 AM IST | Updated: March 21, 2026 11:57 AM IST

പാ​ല​ക്കാ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ൽ സി​പി​എം-​ബി​ജെ​പി ഡീ​ൽ ഉ​ണ്ടെ​ന്ന പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍റെ ആ​രോ​പ​ണം ത​ള്ളി മ​ന്ത്രി എം. ​ബി. രാ​ജേ​ഷ്. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ തീ​രു​മാ​നി​ക്കേ​ണ്ട​ത് പ്ര​തി​പ​ക്ഷ നേ​താ​വ​ല്ലെ​ന്നും രാ​ജേ​ഷ് പ​റ​ഞ്ഞു. മ​ണ്ഡ​ല​ത്തി​ൽ എ​ൽ​ഡി​എ​ഫ് വി​ജ​യി​ക്കു​മെ​ന്ന പ​രി​ഭ്രാ​ന്തി​യാ​ണ് ഇ​ത്ത​രം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് പി​ന്നി​ലെ​ന്നും രാ​ജേ​ഷ് കു​റ്റ​പ്പെ​ടു​ത്തി.

പാ​ല​ക്കാ​ട്ടു​കാ​ര​നാ​യ മി​ക​ച്ച സ്ഥാ​നാ​ർ​ഥി​യെ​യാ​ണ് എ​ൽ​ഡി​എ​ഫ് ഇ​ത്ത​വ​ണ രം​ഗ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. പൂ​ർ​ണ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യാ​ണ് മു​ന്ന​ണി തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​ഴി​ഞ്ഞ ത​വ​ണ നേ​രി​യ വ്യ​ത്യാ​സ​ത്തി​ൽ കൈ​വി​ട്ടു​പോ​യ പാ​ല​ക്കാ​ട്, മ​ണ്ണാ​ർ​ക്കാ​ട് സീ​റ്റു​ക​ൾ ഇ​ത്ത​വ​ണ തി​രി​ച്ചു​പി​ടി​ക്കു​ക​യാ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി. പാ​ല​ക്കാ​ട്ടെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം അ​നു​കൂ​ല​മാ​ണെ​ന്നും വി​ക​സ​ന​ മു​ര​ടി​പ്പി​നെ​തി​രെ ജ​ന​ങ്ങ​ൾ വി​ധി​യെ​ഴു​തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ഷ്ട്രീ​യ​മാ​യ മ​ത്സ​ര​ത്തി​നി​ട​യി​ൽ വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​മു​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ​ക്ക് പാ​ല​ക്കാ​ട്ടെ വോ​ട്ട​ർ​മാ​ർ കൃ​ത്യ​മാ​യ മ​റു​പ​ടി ന​ൽ​കു​മെ​ന്നും എം. ​ബി. രാ​ജേ​ഷ് ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചു. ​തൃ​ത്താ​ല​യി​ൽ എ​ൽ​ഡി​എ​ഫ് അ​ല്ലാ​തെ മ​റ്റൊ​രു ശ​ക്തി​യു​മി​ല്ലെ​ന്ന് പ​റ​ഞ്ഞ അ​ദ്ദേ​ഹം, മ​ണ്ഡ​ല​ത്തി​ന്‍റെ വി​ക​സ​ന കാ​ര്യ​ത്തി​ൽ മു​ൻ എം​എ​ൽ​എ വി. ​ടി. ബ​ൽ​റാ​മി​നെ പ​ര​സ്യ​മാ​യി വെ​ല്ലു​വി​ളി​ക്കു​ക​യും ചെ​യ്തു.

Tags : assembly election kerala minister mb rajesh against opposition leader vd satheesan

Recent News

Corehub Up