തിരുവനന്തപുരം: സംസ്ഥാന സർക്കാർ നവംബർ ഒന്നിന് പ്രഖ്യാപിക്കുന്ന അതിദാരിദ്ര്യമുക്ത കേരളം യാഥാർഥ്യമായത് 2021 ൽ ആരംഭിച്ച സുദീർഘമായ പ്രക്രിയയിലൂടെയാണെന്ന് മന്ത്രി എം.ബി. രാജേഷ്.
കേരളം കൈവരിച്ച ചരിത്രം ശ്രദ്ധിക്കുന്ന നേട്ടമാണ് അതിദാരിദ്ര്യ നിർമാർജനം. ഈ നേട്ടം ഒറ്റ ദിവസത്തിൽ സംഭവിച്ചതല്ല. 2021-ൽ അധികാരത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ആദ്യ മന്ത്രിസഭായോഗത്തിലെ ഒന്നാമത്തെ തീരുമാനമായിരുന്നു അതിദാരിദ്ര്യ നിർമാർജനം.
2025 നവംബർ ഒന്നിനകം അതിദാരിദ്ര്യ നിർമാർജന ലക്ഷ്യം കൈവരിക്കുക എന്നതായിരുന്നു സർക്കാരിന്റെ ലക്ഷ്യം. സർക്കാർ പദ്ധതികളുടെയും ക്ഷേമ പദ്ധതികളുടെയും ഒരു ആനുകൂല്യവും ലഭിക്കാത്തവരെ അന്വേഷിച്ച് തെരഞ്ഞു കണ്ടെത്തി, അവരെ കൈപിടിച്ച് ഉയർത്തിയാണ് ഈ അഭിമാനനേട്ടം നടപ്പിലാക്കിയതെന്നും മന്ത്രി പറഞ്ഞു.