മണ്ണാർക്കാട്: മണ്ണാർക്കാട് ജിഎംയുപി സ്കൂളിൽ പഠിക്കുന്ന വിദ്യാർഥിയുടെ പിതാവ് പോത്തോഴിക്കാവ് അഫ്സലിന്റെ കരൾ മാറ്റിവയ്ക്കൽ ചികിത്സാ ചെലവിലേക്ക് സ്കൂളിലെ വിദ്യാർഥികൾ, അധ്യാപകർ, പിടിഎ, എസ്എംസി, എംപിടിഎ, സ്കൂൾ സോഷ്യൽ സർവീസ് സ്കീം എന്നിവ സംയുക്താഭിമുഖ്യത്തിൽ സ്വരൂപിച്ച 1, 22, 300 രൂപ ചികിത്സാ കമ്മിറ്റിക്കു കൈമാറി.
ചെയർമാൻ സി. മുഹമ്മദ് ബഷീർ, കൺവീനർ അജയകുമാർ, കമ്മിറ്റി അംഗങ്ങൾ എന്നിവർക്കാണ് തുക കൈമാറിയത്. പിടിഎ പ്രസിഡണ്ട് സമദ് പൂവക്കോടൻ അധ്യക്ഷനായി. നഗരസഭാ ചെയർപേഴ്സൺ കെ. സജ്ന, കൗൺസിലർമാരായ അഫ്സത്ത്, കദീജ, ഷമീർ നമ്പിയത്ത്, സി.കെ. ഫസലു, പ്രധാനധ്യാപിക സബിത, എസ്എംസി ചെയർമാൻ മുജീബ് പെരിമ്പിടി, പിടിഎ വൈസ് പ്രസിഡന്റ് സക്കീർ മുല്ലക്കൽ, എംപിടിഎ പ്രസിഡന്റ് സുഹറ, പിടിഎ അംഗങ്ങളായ പി. ഖാലിദ്, കെ.പി. അഷ്റഫ്, സീനിയർ അസിസ്റ്റന്റ് ആശ, എസ്ആർജി കൺവീനർ ദീപ, സ്റ്റാഫ് സെക്രട്ടറി നിഷ പങ്കെടുത്തു.