x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​സി​ന​ടി​യി​ൽ പെ​ട്ട് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ ക​ണ്ട​ക്ട​ർ​ക്ക് ചി​കി​ത്സാ​സ​ഹാ​യം നൽകി

വെബ് ഡെസ്ക്
Published: July 23, 2026 03:01 AM IST | Updated: July 23, 2026 03:01 AM IST

ചി​കി​ത്സാ​സ​ഹാ​യം ത​വ​ക്ക​ൽ ബ​സ് അ​ധി​കൃ​ത​ർ​ക്കു കൈ​മാ​റു​ന്നു.

പ​ര​പ്പ: ബ​സി​ന​ടി​യി​ൽ പെ​ട്ട് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ക​ണ്ട​ക്ട​ർ കാ​ട്ടി​പ്പൊ​യി​ൽ പ​ള്ളം സ്വ​ദേ​ശി രാ​ജേ​ഷി​ന് സ​ഹാ​യ​മെ​ത്തി​ക്കാ​ൻ പ​ര​പ്പ​യി​ൽ നാ​ട്ടു​കാ​ർ കൈ​കോ​ർ​ത്തു.

ടോ​പ് ടെ​ൻ ക്ല​ബ് പ്ര​വ​ർ​ത്ത​ക​രും ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രും ബ​സ് ഡ്രൈ​വ​ർ​മാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഒ​രു മ​ണി​ക്കൂ​ർ കൊ​ണ്ട് ബ​ക്ക​റ്റ് പി​രി​വി​ലൂ​ടെ 37,650 രൂ​പ​യാ​ണ് സ​മാ​ഹ​രി​ച്ച​ത്. ടോ​പ് ടെ​ൻ ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഷൈ​ജ​ൻ ചാ​ക്കോ നേ​തൃ​ത്വം ന​ൽ​കി. തു​ക രാ​ജേ​ഷ് ജോ​ലി ചെ​യ്തി​രു​ന്ന ത​വ​ക്ക​ൽ ബ​സ് അ​ധി​കൃ​ത​ർ​ക്കു കൈ​മാ​റി.

രാ​ജേ​ഷി​ന് ചി​കി​ത്സാ​സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തി​നാ​യി ത​വ​ക്ക​ൽ ബ​സ് ഇ​ന്ന​ലെ കാ​രു​ണ്യ​യാ​ത്ര​യും ന​ട​ത്തി. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച അ​മ്പ​ല​ത്ത​റ പാ​റ​പ്പ​ള്ളി​യി​ൽ വ​ച്ചാ​ണ് ബ​സി​ന്‍റെ സാ​ങ്കേ​തി​ക ത​ക​രാ​ർ പ​രി​ശോ​ധി​ക്കാ​നാ​യി ഇ​റ​ങ്ങി​യ രാ​ജേ​ഷ് ബ​സി​ന​ടി​യി​ൽ പെ​ട്ട​ത്. നി​ല​വി​ൽ കാ​സ​ർ​ഗോ​ഡ് മിം​സ് ആ​ശു​പ​ത്രി​യി​ലാ​ണ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.

Tags : Nattuvishesham DistrictNews DeepikaNews Medical assistance

Recent News

Corehub Up