Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Members

വി​ബി​ജി​റാം​ജി: ഇ കെ​വൈ​സി പൂ​ർ​ത്തി​യാ​ക്കാത്ത​വ​ർ​ക്കും അംഗമാകാം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: മ​​​​ഹാ​​​​ത്മാ​​​​ഗാ​​​​ന്ധി ദേ​​​​ശീ​​​​യ ഗ്രാ​​​​മീ​​​​ണ തൊ​​​​ഴി​​​​ലു​​​​റ​​​​പ്പ് പ​​​​ദ്ധ​​​​തി​​​​യി​​​​ൽ നേ​​​​ര​​​​ത്തേ (എം​​​​ജി​​​​എ​​​​ൻ​​​​ആ​​​​ർ​​​​ഇ​​​​ജി​​​​എ) ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത മു​​​​ഴു​​​​വ​​​​ൻ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളെ​​​​യും ഇ ​​​കെ​​​​വൈ​​​​സി പൂ​​​​ർ​​​​ത്തി​​​​യാ​​​​യി​​​​ല്ലെ​​​​ങ്കി​​​​ലും വി​​​​ക​​​​സി​​​​ത് ഭാ​​​​ര​​​​ത് ഗാ​​​​ര​​​​ന്‍റി ഫോ​​​​ർ റോ​​​​സ്ഗാ​​​​ർ ആ​​​​ൻ​​​​ഡ് ആ​​​​ജീ​​​​വി​​​​ക മി​​​​ഷ​​​​ൻ (ഗ്രാ​​​​മീ​​​​ൺ) (വി​​​​ബി​​​​ജി റാം ​​​​ജി) പ​​​​ദ്ധ​​​​തി​​​​യി​​​​ലേ​​​​ക്കു മാ​​​​റ്റി​​​​യ​​​​താ​​​​യി കേ​​​​ന്ദ്ര ഗ്രാ​​​​മ​​​​വി​​​​ക​​​​സ​​​​ന മ​​​​ന്ത്രാ​​​​ല​​​​യം വ്യ​​​​ക്ത​​​​മാ​​​​ക്കി.

പ​​​​ദ്ധ​​​​തി​​​​യി​​​​ൽ അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ 57 ല​​​​ക്ഷ​​​​ത്തോ​​​​ളം സ​​​​ജീ​​​​വ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ടെ ഇ ​​​കെ​​​​വൈ​​​​സി ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ഇ​​​​നി​​​​യും പൂ​​​​ർ​​​​ത്തി​​​​യാ​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്ന റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം.

ഇ ​​​കെ​​​​വൈ​​​​സി പൂ​​​​ർ​​​​ത്തി​​​​യാ​​​​യി​​​​ട്ടി​​​​ല്ല എ​​​​ന്ന കാ​​​​ര​​​​ണ​​​​ത്താ​​​​ൽ ഒ​​​​രാ​​​​ൾ​​​​ക്കും നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ തൊ​​​​ഴി​​​​ൽ അ​​​​വ​​​​കാ​​​​ശം നി​​​​ഷേ​​​​ധി​​​​ക്കി​​​​ല്ലെ​​​​ന്ന് കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കി. തൊ​​​​ഴി​​​​ൽ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന​​​​തി​​​​നോ ല​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​നോ ഈ ​​​​ന​​​​ട​​​​പ​​​​ടി ത​​​​ട​​​​സ​​​​മാ​​​​കി​​​​ല്ലെ​​​​ന്നും മ​​​​ന്ത്രാ​​​​ല​​​​യം അ​​​​റി​​​​യി​​​​ച്ചു.

വി​​​​ബി ജി ​​​​റാം ജി ​​​​പ​​​​ദ്ധ​​​​തി​​​​വ​​​​ഴി ഇ​​​​തു​​​​വ​​​​രെ 2.11 കോ​​​​ടി പേ​​​​ർ​​​​ക്കു തൊ​​​​ഴി​​​​ൽ ന​​​​ൽ​​​​കി​​​​യ​​​​താ​​​​യാ​​​​ണ് കേ​​​​ന്ദ്രം ന​​​​ൽ​​​​കു​​​​ന്ന വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം. ആ​​​​കെ 15.89 കോ​​​​ടി തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ടെ​​​​യും 10.27 കോ​​​​ടി സ​​​​ജീ​​​​വ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ടെ​​​​യും ഇ ​​​കെ​​​​വൈ​​​​സി വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും കേ​​​​ന്ദ്രം അ​​​​റി​​​​യി​​​​ച്ചു.

National

ലോക്സഭയുടെ അംഗസംഖ്യ വർധിപ്പിക്കൽ; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കു ദോഷകരം: കോണ്‍ഗ്രസ്

ന്യൂ​​​ഡ​​​ൽ​​​ഹി: ലോ​​​ക്സ​​​ഭ​​​യു​​​ടെ അം​​​ഗ​​​സം​​​ഖ്യ 50 ശ​​​ത​​​മാ​​​ന​​​മാ​​​യി വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന ബി​​​ൽ ബു​​​ൾ​​​ഡോ​​​സ് ചെ​​​യ്യാ​​​ൻ മോ​​​ദി സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും ഇ​​​ത്ത​​​ര​​​മൊ​​​രു ബി​​​ൽ ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കു ദോ​​​ഷ​​​ക​​​ര​​​മാ​​​ണെ​​​ന്നും എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജ​​​യ്റാം ര​​​മേ​​​ശ്.

ഓ​​​രോ സം​​​സ്ഥാ​​​ന​​​ത്തി​​​നും അ​​​നു​​​വ​​​ദി​​​ക്ക​​​പ്പെ​​​ട്ട സീ​​​റ്റു​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ലും 50 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​​വ് വ​​​രു​​​ത്താ​​​ൻ നി​​​ർ​​​ദേ​​​ശ​​​മു​​​ണ്ടെ​​​ന്നും ഇ​​​തു യ​​​ഥാ​​​ർ​​​ഥ​​​ത്തി​​​ൽ വ​​​ഞ്ച​​​നാ​​​പ​​​ര​​​മാ​​​ണെ​​​ന്നും ജ​​​യ്റാം കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

നി​​​ല​​​വി​​​ലെ അ​​​നു​​​പാ​​​ത​​​ങ്ങ​​​ൾ മാ​​​റി​​​ല്ലെ​​​ങ്കി​​​ലും ആ​​​ഴ​​​ത്തി​​​ലു​​​ള്ള പ്ര​​​ത്യാ​​​ഘാ​​​ത​​​ങ്ങ​​​ളു​​​ണ്ടാ​​​കും. ഉ​​​ദാ​​​ഹ​​​ര​​​ണ​​​ത്തി​​​ന്, ഉ​​​ത്ത​​​ർ പ്ര​​​ദേ​​​ശി​​​ൽ നി​​​ല​​​വി​​​ൽ 80 സീ​​​റ്റു​​​ക​​​ളും ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ 39 സീ​​​റ്റു​​​ക​​​ളു​​​മാ​​​ണു​​​ള്ള​​​ത്. നി​​​ർ​​​ദി​​​ഷ്‌​​​ട ബി​​​ല്ലി​​​ലൂ​​​ടെ ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ന്‍റെ അം​​​ഗ​​​സം​​​ഖ്യ 120ലേ​​​ക്ക് കു​​​തി​​​ക്കും.

ത​​​മി​​​ഴ്നാ​​​ട്ടി​​​ലാ​​​ക​​​ട്ടെ പ​​​ര​​​മാ​​​വ​​​ധി 59 വ​​​രെ മാ​​​ത്ര​​​മേ എ​​​ത്തൂ. ഇ​​​തു​​​പോ​​​ലെ​​​ത​​​ന്നെ കേ​​​ര​​​ള​​​ത്തി​​​ലെ ലോ​​​ക്സ​​​ഭാ സീ​​​റ്റു​​​ക​​​ൾ 20ൽ​​​നി​​​ന്ന് 30ലേ​​​ക്ക് എ​​​ത്തു​​​മെ​​​ങ്കി​​​ലും ബി​​​ഹാ​​​റി​​​ൽ 40ൽ​​​നി​​​ന്ന് 60ലേ​​​ക്ക് ഉ​​​യ​​​രും. മൊ​​​ത്ത​​​ത്തി​​​ൽ ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ 66 സീ​​​റ്റു​​​ക​​​ൾ നേ​​​ടു​​​ന്പോ​​​ൾ ഉ​​​ത്ത​​​രേ​​​ന്ത്യ​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ 200 സീ​​​റ്റു​​​ക​​​ൾ നേ​​​ടും.-​​​ജ​​​യ്റാം ര​​​മേ​​​ശ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

തെ​​​ക്ക്, വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ, പ​​​ശ്ചി​​​മ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ ചെ​​​റി​​​യ സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കു ദോ​​​ഷ​​​ക​​​ര​​​മാ​​​കു​​​ന്ന നി​​​യ​​​മം ത​​​യാ​​​റാ​​​ക്കാ​​​ൻ മോ​​​ദി ഏ​​​ക​​​പ​​​ക്ഷീ​​​യ​​​മാ​​​യി ത​​​യാ​​​റെ​​​ടു​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

തെ​​​ലു​​​ങ്കാ​​​ന മു​​​ഖ്യ​​​മ​​​ന്ത്രി ഇ​​​തി​​​നോ​​​ട​​​കം അ​​​പ​​​ക​​​ട​​​ത്തി​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും നി​​​ർ​​​ദേ​​​ശം ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​കു​​​ന്പോ​​​ൾ മ​​​റ്റു​​​ള്ള​​​വ​​​രും ഒ​​​പ്പം ചേ​​​രു​​​മെ​​​ന്നും ജ​​​യ്റാം ര​​​മേ​​​ശ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

District News

വെള്ളനാട് പഞ്ചായത്ത്:വെ​ള്ള​നാ​ട് ശ​ശി പ്ര​സി​ഡന്‍റ്; പ്ര​തീ​ജ വൈ​സ് പ്ര​സി​ഡ​ന്‍റ്

നെ​ടു​മ​ങ്ങാ​ട്: വെ​ള്ള​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ എ​ൽ​ഡി​എ​ഫി​ലെ വെ​ള്ള​നാ​ട് ശ​ശി​യെ പ്ര​സി​ഡ​ന്‍റായും പ്ര​തീ​ജ​യെ വൈ​സ് പ്ര​സി​ഡന്‍റായും തെര​ഞ്ഞെ​ടു​ത്തു. ക​മ്പ​നി​മു​ക്ക് വാ​ർ​ഡി​ൽ നി​ന്നും 33 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ശ​ശി വി​ജ​യി​ച്ച​ത്. ആ​റാം ത​വ​ണ​യാ​ണ് ശ​ശി പ്ര​സി​ഡ​ന്‍റാ​കു​ന്ന​ത്. ഒ​രു​ത​വ​ണ വൈ​സ് പ്ര​സി​ഡ​ന്‍റായും തെര​ഞ്ഞ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

384 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ ക​ണ്ണ​മ്പ​ള്ളി വാ​ർ​ഡി​ൽ നി​ന്നാ​ണ് പ്ര​തീ​ജ വി​ജ​യി​ച്ച​ത്. 2015-ലും ​പ്ര​തീ​ജ ഈ ​വാ​ർ​ഡി​ൽ നി​ന്നും വി​ജ​യി​ച്ചി​രു​ന്നു. തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ​ക്കു വ​ര​ണാ​ധി​കാ​രി നെ​ടു​മ​ങ്ങാ​ട് സ​ഹ​ക​ര​ണ വ​കു​പ്പു ഓ​ഡി​റ്റ് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ എ.​പി.​ അ​ജി​ത്ത് കു​മാ​ർ സ​ത്യ​പ്ര​തി​ജ്ഞാ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.

പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​ൽ.​ സി​ന്ധു, പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റുമാ​ർ, അം​ഗ​ങ്ങ​ൾ, വി​വി​ധ ക​ക്ഷി​രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ സത്യപ്രതിജ്ഞാ ചടങ്ങിൽ പ​ങ്കെ​ടു​ത്തിരുന്നു.

Kerala

സ​ണ്‍​ഡേ സ്കൂ​ൾ അ​ധ്യാ​പ​ക ക്ഷേ​മ​നി​ധി: വി​ശ​ദ​മാ​യ പ​ഠ​നം വേ​ണ​മെ​ന്നു സ​ഭ​ക​ൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജ​​​സ്റ്റീ​​​സ് ജെ.​​​ബി. കോ​​​ശി ക​​​മ്മീ​​​ഷ​​​ന്‍റെ ശിപാ​​​ർ​​​ശ​​​പ്ര​​​കാ​​​രം ക്രി​​​സ്ത്യ​​​ൻ പ​​​ള്ളി​​​ക​​​ളി​​​ലെ സ​​​ണ്‍​ഡേ സ്കൂ​​​ൾ അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്ക് ക്ഷേ​​​മ​​​നി​​​ധി ന​​​ൽക​​​ണ​​​മെ​​​ന്ന അ​​​ഭി​​​പ്രാ​​​യ​​​ത്തി​​​ൽ വി​​​ശ​​​ദ​​​മാ​​​യ പ​​​ഠ​​​നം വേ​​​ണ​​​മെ​​​ന്നു വി​​​വി​​​ധ ക്രി​​​സ്ത്യ​​​ൻ സ​​​ഭ​​​ക​​​ൾ.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ന്യൂ​​​ന​​​പ​​​ക്ഷ ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് വി​​​ളി​​​ച്ചുചേ​​​ർ​​​ത്ത യോ​​​ഗ​​​ത്തി​​​ലാ​​​ണു വി​​​വി​​​ധ സ​​​ഭാ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

യോ​​​ഗം സം​​​ബ​​​ന്ധി​​​ച്ച് ത​​​ലേ ദി​​​വ​​​സം മാ​​​ത്ര​​​മാ​​​ണ് അ​​​റി​​​യി​​​പ്പു​​​ക​​​ൾ പ​​​ല സ​​​ഭാ അ​​​ധി​​​കാ​​​രി​​​ക​​​ൾ​​​ക്കും ല​​​ഭി​​​ച്ച​​​ത്. ഇ​​​ത്ത​​​ര​​​മൊ​​​രു സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ക്ഷേ​​​മ​​​നി​​​ധി ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് കൂ​​​ടു​​​ത​​​ൽ വി​​​ശ​​​ദ​​​മാ​​​യി പ​​​ഠി​​​ക്ക​​​ണ​​​മെ​​​ന്നും ഇ​​​വ​​​ർ അ​​​ഭി​​​പ്രാ​​​യം അ​​​റി​​​യി​​​ച്ചു.

സം​​​സ്ഥാ​​​ന​​​ത്തെ ക്രി​​​സ്ത്യ​​​ൻ ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ളു​​​ടെ വി​​​ദ്യാ​​​ഭ്യാ​​​സ സാ​​​ന്പ​​​ത്തി​​​ക പി​​​ന്നാക്കാ​​​വ​​​സ്ഥ, ക്ഷേ​​​മം എ​​​ന്നി​​​വ സം​​​ബ​​​ന്ധി​​​ച്ചു പ​​​ഠി​​​ച്ച ജ​​​സ്റ്റീ​​​സ് ജെ.​​​ബി. കോ​​​ശി ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് യോ​​​ഗം വി​​​ളി​​​ച്ച​​​ത്.

Latest News

Corehub Up