x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ണ്‍​ഡേ സ്കൂ​ൾ അ​ധ്യാ​പ​ക ക്ഷേ​മ​നി​ധി: വി​ശ​ദ​മാ​യ പ​ഠ​നം വേ​ണ​മെ​ന്നു സ​ഭ​ക​ൾ


Published: December 31, 2025 03:14 AM IST | Updated: December 31, 2025 03:14 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജ​​​സ്റ്റീ​​​സ് ജെ.​​​ബി. കോ​​​ശി ക​​​മ്മീ​​​ഷ​​​ന്‍റെ ശിപാ​​​ർ​​​ശ​​​പ്ര​​​കാ​​​രം ക്രി​​​സ്ത്യ​​​ൻ പ​​​ള്ളി​​​ക​​​ളി​​​ലെ സ​​​ണ്‍​ഡേ സ്കൂ​​​ൾ അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്ക് ക്ഷേ​​​മ​​​നി​​​ധി ന​​​ൽക​​​ണ​​​മെ​​​ന്ന അ​​​ഭി​​​പ്രാ​​​യ​​​ത്തി​​​ൽ വി​​​ശ​​​ദ​​​മാ​​​യ പ​​​ഠ​​​നം വേ​​​ണ​​​മെ​​​ന്നു വി​​​വി​​​ധ ക്രി​​​സ്ത്യ​​​ൻ സ​​​ഭ​​​ക​​​ൾ.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ന്യൂ​​​ന​​​പ​​​ക്ഷ ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് വി​​​ളി​​​ച്ചുചേ​​​ർ​​​ത്ത യോ​​​ഗ​​​ത്തി​​​ലാ​​​ണു വി​​​വി​​​ധ സ​​​ഭാ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

യോ​​​ഗം സം​​​ബ​​​ന്ധി​​​ച്ച് ത​​​ലേ ദി​​​വ​​​സം മാ​​​ത്ര​​​മാ​​​ണ് അ​​​റി​​​യി​​​പ്പു​​​ക​​​ൾ പ​​​ല സ​​​ഭാ അ​​​ധി​​​കാ​​​രി​​​ക​​​ൾ​​​ക്കും ല​​​ഭി​​​ച്ച​​​ത്. ഇ​​​ത്ത​​​ര​​​മൊ​​​രു സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ക്ഷേ​​​മ​​​നി​​​ധി ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് കൂ​​​ടു​​​ത​​​ൽ വി​​​ശ​​​ദ​​​മാ​​​യി പ​​​ഠി​​​ക്ക​​​ണ​​​മെ​​​ന്നും ഇ​​​വ​​​ർ അ​​​ഭി​​​പ്രാ​​​യം അ​​​റി​​​യി​​​ച്ചു.

സം​​​സ്ഥാ​​​ന​​​ത്തെ ക്രി​​​സ്ത്യ​​​ൻ ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ളു​​​ടെ വി​​​ദ്യാ​​​ഭ്യാ​​​സ സാ​​​ന്പ​​​ത്തി​​​ക പി​​​ന്നാക്കാ​​​വ​​​സ്ഥ, ക്ഷേ​​​മം എ​​​ന്നി​​​വ സം​​​ബ​​​ന്ധി​​​ച്ചു പ​​​ഠി​​​ച്ച ജ​​​സ്റ്റീ​​​സ് ജെ.​​​ബി. കോ​​​ശി ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് യോ​​​ഗം വി​​​ളി​​​ച്ച​​​ത്.

Tags : Sunday School Teacher Compensation Fund Members Detailed Study Christian churches

Recent News

Corehub Up