തൃശൂർ: കൽദായ സുറിയാനി സഭ മുൻ അഡ്മിനിസ്ട്രറ്റർ ഫാ. എം.ഒ. വർഗീസ് കശീശ (മണ്ണുത്തി അച്ചൻ) യുടെ അന്‍പതാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം തൃശൂർ വൈഎംസിഎ ഹാളിൽ ബിഷപ് മാർ ഔഗിൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ഡോ. മാർ യോഹന്നാൻ യോസിഫ് എപ്പിസ്ക്കോപ്പ, ഫാ. കെ.വി. ജോയ്, ഫാ. എ.സി. ആന്റണി, ഫാ. കെ.ആർ. ഇനാശു, ഫാ.ജോസ് ജേക്കബ് വേങ്ങാശേരി, ഫാ. ബിനു പോന്നോക്കാരൻ, റിട്ട. ഡെപ്യൂട്ടി കളക്ടർ എം.ഐ. ഫ്രാൻസിസ്, എ.ഒ. തോമസ്, ജോസ് തോമസ്, ജോസ് സൈമണ്‍, രാജൻ ജോസ് മണ്ണുത്തി, ഡോ. നിഷ ജോ എന്നിവർ പ്രസംഗിച്ചു.