x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡാ​ള​സി​ൽ ഡോ. ​ഏ​ഴം​കു​ളം സാം​കു​ട്ടി​ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഞാ​യ​റാ​ഴ്ച

പി.​പി. ചെ​റി​യാ​ൻ
Published: May 15, 2026 10:51 AM IST | Updated: May 15, 2026 10:51 AM IST

ഡാ​ള​സ്: പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​നും സു​വി​ശേ​ഷ​ക​നും അ​ധ്യാ​പ​ക​നു​മാ​യി​രു​ന്ന പ​രേ​ത​നാ​യ ഡോ. ​ഏ​ഴം​കു​ളം സാം​കു​ട്ടി​യു​ടെ സ്മ​ര​ണാ​ർ​ഥം കേ​ര​ള പെ​ന്ത​ക്കോ​സ്ത​ൽ റൈ​റ്റേ​ഴ്സ് ഫോ​റം നോ​ർ​ത്ത് അ​മേ​രി​ക്ക - ഡാ​ള​സ് ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഞാ​യ​റാ​ഴ്ച സ​മ​യം വൈ​കു​ന്നേ​രം ആ​റി​ന് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഘ​ടി​പ്പി​ക്കു​ന്നു.

"റൈ​റ്റേ​ഴ്സ് ഫോ​റം' സം​ഘ​ടി​പ്പി​ക്കു​ന്ന ഈ ​പ്ര​ത്യേ​ക യോ​ഗ​ത്തി​ൽ ഡോ. ​ഏ​ഴം​കു​ളം സാം​കു​ട്ടി​യു​ടെ വ്യ​ക്തി​ജീ​വി​ത​ത്തെ​യും അ​ദ്ദേ​ഹം സാ​ഹി​ത്യ - സു​വി​ശേ​ഷ മേ​ഖ​ല​ക​ളി​ൽ ന​ൽ​കി​യ വി​ല​പ്പെ​ട്ട സം​ഭാ​വ​ന​ക​ളെ​യും കു​റി​ച്ചു​ള്ള അ​നു​സ്മ​ര​ണ​ങ്ങ​ളും ചി​ന്ത​ക​ളും പ​ങ്കു​വ​യ്ക്കും.

മൗ​ണ്ട് സി​നാ​യ് സി​ഒ​ജി ഹാ​ളി​ൽ (Mount Sinai COG Hall) 5313 Robin Road, Garland, TX 75043 സം​ഘ​ടി​പ്പി​ക്കു​ന്ന ഈ ​അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ലേ​ക്ക് എ​ല്ലാ ദൈ​വ​ദാ​സ​ന്മാ​രെ​യും വി​ശ്വാ​സി​ക​ളെ​യും എ​ഴു​ത്തു​കാ​രെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും സ്നേ​ഹ​പൂ​ർ​വം ക്ഷ​ണി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഷാ​ജി മ​ണി​യാ​ട്ട് - 214 929 4310, എ​സ്.​പി. ജെ​യിം​സ് - 214 334 6962,രാ​ജു ത​ര​ക​ൻ - 469 274 2926.

Tags : Ezhamkulam Samkutty Memorial Conference Dallas Chapter USA

Recent News

Corehub Up