Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Meppadi

പുഞ്ചിരിമട്ടം ദുരന്തം: മേപ്പാടിയിൽ ബഡ്സ് സ്കൂളിന് നിർമിച്ച കെട്ടിടം ഉദ്ഘാടനം ശനിയാഴ്ച

കൽപ്പറ്റ: മറുനാടൻ കർഷക കുട്ടായ്മയായ യുണൈറ്റഡ് ഫാർമേഴ്സ് ആൻഡ് പ്രൊഡ്യുസേഴ്സ് അസോസിയേഷൻ(യുഎഫ്പിഎ) മേപ്പാടി പഞ്ചായത്ത് ബഡ്സ് സ്കൂളിന് നിർമിച്ച കെട്ടിടം ഉദ്ഘാടനത്തിന് സജ്ജമായി.

പുഞ്ചിരിമട്ടം ഉരുൾ ദുരന്ത ബാധിതരെ ചേർത്തുപിടിക്കുന്നതിന് രൂപം നൽകിയ ’ഹൃദയപൂർവം യുഎഫ്പിഎ’ പദ്ധതിയുടെ ഭാഗമായി നിർമിച്ചതാണ് കെട്ടിടം. അസോസിയേഷൻ സന്നദ്ധത അറിയിച്ചതിനെത്തുടർന്ന് മേപ്പാടി ടൗണിൽ പഞ്ചായത്ത് ലഭ്യമാക്കിയ ഒന്പത് സെന്‍റ് സ്ഥലത്ത് 40 ലക്ഷം രൂപ ചെലവിലാണ് കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയത്.

കർഷക ക്ഷേമവും ജീവകാരുണ്യ പ്രവർത്തനങ്ങളും ലക്ഷ്യമിട്ട് യുഎഫ്പിഎ ആരംഭിച്ച ആർദ്രം ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലാണ് ’ഹൃദയപൂർവം’ പദ്ധതി ആവിഷ്കരിച്ചത്. കർണാടക, തമിഴ്നാട്, ഗോവ, മഹാരാഷ്ട്ര, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഭൂമി പാട്ടത്തിനെടുത്ത് കൃഷി നടത്തുന്ന മലയാളികളിൽനിന്നു സമാഹരിച്ച തുകയാണ് കെട്ടിടനിർമാണത്തിന് വിനിയോഗിച്ചത്.

2025 മേയ് മൂന്നിനാണ് പ്രവൃത്തി ആരംഭിച്ചത്. നിലവിൽ 21 പേർ ബഡ്സ് സ്കൂൾ വിദ്യാർഥികളാണ്. ചുറ്റുമതിലും ഇന്‍റർലോക് പാകിയ മുറ്റവും നിർമിച്ചും അകമേയുള്ള പ്രവൃത്തികൾ നടത്തിയും കുട്ടികൾക്കുള്ള ഊഞ്ഞാലുകൾ, വിനോദത്തിനുള്ള മറ്റുപകരണങ്ങൾ, ഫർണിച്ചർ എന്നിവ സജ്ജീകരിച്ചുമാണ് കെട്ടിടം പഞ്ചായത്തിന് കൈമാറുന്നതെന്ന് യുഎഫ്പിഎ ദേശീയ ചെയർമാൻ സാബു കണ്ണയ്ക്കാപ്പറന്പിൽ, ജനറൽ കണ്‍വീനർ ജോബിൻ ജോസ് പാറപ്പുറം, ട്രഷറർ അജി കുര്യൻ, ജോയിന്‍റ് സെക്രട്ടറിമാരായ അനൂപ് മാത്യു, എം.എസ്. സുനിൽകുമാർ, എക്സിക്യുട്ടീവ് കമ്മിറ്റിയംഗം കെ.ജെ. ഷിജു, ’ഹൃദയപൂർവം’ പദ്ധതി ചെയർമാൻ സിബി തോമസ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കെട്ടിടം ഉദ്ഘാടനം 29ന് രാവിലെ 10ന് കൃഷി മന്ത്രി ടി. സിദ്ദിഖ് നിർവഹിക്കും. യുഎഫ്പിഎ ദേശീയ ചെയർമാൻ സാബു കണ്ണയ്ക്കാപ്പറന്പിൽ അധ്യക്ഷത വഹിക്കും. ’ഹൃദയപൂർവം’ പദ്ധതി ചെയർമാൻ സിബി തോമസ് റിപ്പോർട്ട് അവതരിപ്പിക്കും. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. ഉഷ വിജയൻ എംഎൽഎ ഉപഹാര സമർപ്പണം നിർവഹിക്കും.

കെട്ടിടത്തിന്‍റെ താക്കോൽ മേപ്പാടി പഞ്ചായത്ത് പ്രസിഡന്‍റ് റംല ഹംസ ഏറ്റുവാങ്ങും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ചന്ദ്രിക കൃഷ്ണൻ, വൈസ് പ്രസിഡന്‍റ് ടി. ഹംസ, യുഎഫ്പിഎ മുൻ ദേശീയ ചെയർമാൻ എമിസണ്‍ തോമസ് തുടങ്ങിയവർ പ്രസംഗിക്കും. കെട്ടിടം ഉദ്ഘാടനത്തോടനുബന്ധിച്ച് യുഎഫ്പിഎ ഓണോഘോഷവും ഉണ്ടാകുമെന്ന് ഭാരവാഹികൾപറഞ്ഞു.

വിലങ്ങാട് പ്രകൃതിദുരന്തബാധിതനായ അംഗത്തിന് ഭവന നിർമാണം പൂർത്തിയാക്കുന്നതിന് യുഎഫ്പിഎ അഞ്ച് ലക്ഷം രൂപ ലഭ്യമാക്കിയിരുന്നു.

Kerala

സു​​ര​​ക്ഷാ​​ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​ൾ അ​​​​​വ​​​​​ഗ​​​​​ണിച്ചു; മ​​​​​ണ്ണ് കൂ​​​​​ട്ടി​​​​​യി​​​​​ട്ടത് അ​​​​​ശാ​​​​​സ്ത്രീ​​​​​യ​​​​​മാ​​​​​യി

ക​​​​​ൽ​​​​​പ്പ​​​​​റ്റ: മേ​​​​​പ്പാ​​​​​ടി-​​​ക​​​​​ള്ളാ​​​​​ടി-​​​ആ​​​​​ന​​​​​ക്കാം​​​​​പൊ​​​​​യി​​​​​ൽ തു​​​​​ര​​​​​ങ്ക​​​​​പാ​​​​​ത നി​​​​​ർ​​​​​മാ​​​​​ണ അ​​​​​ഥോ​​​​​റി​​​​​റ്റി​​​​​യു​​​​​ടെ നി​​​​​രു​​​​​ത്ത​​​​​ര​​​വാ​​​​​ദ​​​​​പ​​​​​ര​​​​​വും നി​​​​​ഷേ​​​​​ധാ​​​​​ത്മ​​​​​ക​​​​​വു​​​​​മാ​​​​​യ നി​​​​​ല​​​​​പാ​​​​​ടാ​​ണ് ക​​ള്ളാ​​ടി ദു​​ര​​ന്ത​​ത്തി​​നു പ്ര​​ധാ​​ന​​കാ​​ര​​ണം.

കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ സ്വ​​​​പ്നപ​​​​​ദ്ധ​​​​​തി​​​​​യാ​​​​​യ തു​​​​​ര​​​​​ങ്ക​​​​​പാത നി​​​​​ർ​​​​​മാ​​​​​ണം പു​​​​​രോ​​​​​ഗ​​​​​മി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നി​​​​​ടെ സ്വീ​​​​​ക​​​​​രി​​​​​ക്കേ​​​​​ണ്ടി​​​​​യി​​​​​രു​​​​​ന്ന സു​​ര​​ക്ഷാ​​ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളി​​​​​ലെ വിഴ്ചയും തു​​​​​ര​​​​​ങ്ക​​​​​പാ​​​​​ത​​​​​യ്ക്കാ​​​​​യി പാ​​​​​റ​ തു​​​​ര​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു സ​​​​​മീ​​​​​പം നീ​​​​​ക്കം ചെ​​​​​യ്ത മ​​​​​ണ്ണ് അ​​​​​ശാ​​​​​സ്ത്രീ​​​​​യ​​​​​മാ​​​​​യി കൂ​​​​​ട്ടി​​​​​യി​​​​​ട്ട​​​​​തും അ​​പ​​ക​​ട​​ത്തി​​ന്‍റെ ആ​​​​​ഘാ​​​​​തം വ​​​​​ർ​​​​​ധി​​​​​പ്പി​ച്ചു.

24 മ​​​​ണി​​​​ക്കൂ​​​​റി​​​​നി​​​​ടെ പ്ര​​​​ദേ​​​​ശ​​​​ത്ത് പെ​​​​യ്ത​​​​ത് 265 മി​​​ല്ലി മീ​​​റ്റ​​​ർ മ​​​​ഴ​​​​യാ​​​​ണ്. പ്ര​​​​​ദേ​​​​​ശ​​​​​ത്ത് ശ​​​​​ക്ത​​​​​മാ​​​​​യ മ​​​​​ഴ പെ​​​​​യ്ത​​​​​തും സ​​​​​മീ​​​​​പ​​​​​ത്ത് ഉ​​​​​രു​​​​​ൾ​​​​​പൊ​​​​​ട്ട​​​​​ലു​​​​​ണ്ടാ​​​​​യ​​​​​തും ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി നി​​​​​ർ​​​​​മാ​​​​​ണ​​​​​ക്ക​​​​​ന്പ​​​​​നി​​​​​ക്ക് മ​​​​​ണ്ണ് നീ​​​​​ക്കം ചെ​​​​​യ്യാ​​​​​ൻ അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ നി​​​​​ർ​​​​​ദേ​​​​​ശം ന​​​​​ൽ​​​​​കി​​​​​യി​​​​​രു​​​​​ന്നു.

എ​​​​​ന്നാ​​​​​ൽ, നി​​​​​ർ​​​​​മാ​​​​​ണക്കന്പ​​​​​നി​​​​​യാ​​​​​യ കൊ​​​​​ങ്ക​​​​​ണ്‍ റെ​​​​​യി​​​​​ൽ​​​​​വേ കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​ൻ ലി​​​​മി​​​​​റ്റ​​​​​ഡി​​​​ന് ക​​​​​ള​​​​ക്‌​​​​ട​​​​ർ അ​​​​​ട​​​​​ക്കം ന​​​​​ൽ​​​​​കി​​​​​യ നി​​​​​ർ​​​​​ദേ​​​​​ശം അ​​​​​വ​​​​​ഗ​​​​​ണി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​താ​​​​​ണ് ദു​​​​​ര​​​​​ന്തം മ​​​​​നു​​​​​ഷ്യനി​​​​​ർ​​​​​മി​​​​​ത​​​​​മാ​​​​​കാ​​​​​ൻ കാ​​​​​ര​​​​​ണം.

കൂ​​ട്ടി​​യി​​ട്ട മ​​​​​ണ്ണ് സ​​മ​​യ​​ബ​​ന്ധി​​ത​​മാ​​യി നീ​​​​​ക്കം​​ചെ​​​​​യ്തി​​​​​രു​​​​​ന്നെ​​​​​ങ്കി​​​​​ൽ ഈ ​​​​​ദു​​​​​ര​​​​​ന്തം ഒ​​​​​ഴി​​​​​വാ​​​​​കു​​​​​മാ​​​​​യി​​​​​രു​​​​​ന്നു. മ​​​​​ണ്ണി​​​​​ടി​​​​​ച്ചി​​​​​ലി​​​​​ൽ സ​​​​​മീ​​​​​പ​​​​​ത്തെ വീ​​​​​ടു​​​​​ക​​​​​ൾ​​​​​ക്കും നാ​​​​​ശം സം​​​​​ഭ​​​​​വി​​​​​ച്ചു. ക​​​​​ള്ളാ​​​​​ടി​​​​​യി​​​​​ലെ മ​​​​​സ്ജി​​​​​ദ് പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യും ത​​​​​ക​​​​​ർ​​​​​ന്നു.

Kerala

രാ​പ്പ​ക​ലി​ല്ലാ​തെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം; മു​ഖ്യ​മ​ന്ത്രി ക​ള്ളാ​ടി​യി​ലേ​ക്ക്

ക​ൽ​പ്പ​റ്റ: ക​ള്ളാ​ടി തു​ര​ങ്ക​പാ​ത നി​ർ​മാ​ണ മേ​ഖ​ല​യി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ൽ ദു​ര​ന്ത സ്ഥ​ല​ത്ത് രാ​ത്രി​യി​ലും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ന്നു. മ​ൺ​കൂ​ന​ക​ൾ​ക്കി​ട​യി​ൽ ഇ​നി​യും ആ​ളു​ക​ൾ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു​ണ്ടെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. മ​ന്ത്രി​മാ​രാ​യ ടി.​സി​ദ്ദി​ഖും എ.​പി. അ​നി​ൽ​കു​മാ​റും സ്ഥ​ല​ത്ത് ക്യാ​മ്പു ചെ​യ്യു​ക​യാ​ണ്.

മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​നു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷ​മാ​ണ് മ​ന്ത്രി​മാ​ർ വ​യ​നാ​ട്ടി​ലേ​ക്ക് എ​ത്തി​യ​ത്. മു​ഖ്യ​മ​ന്ത്രി ബു​ധ​നാ​ഴ്ച ദു​ര​ന്ത സ്ഥ​ലം സ​ന്ദ​ർ​ശി​ക്കും. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് ക​ള്ളാ​ടി മീ​നാ​ക്ഷി പാ​ല​ത്തി​ന് സ​മീ​പം​ നാ​ടി​നെ ന​ടു​ക്കി​യ മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യ​ത്.​ ദു​ര​ന്ത​ത്തി​ൽ ഇ​തു​വ​രെ അ​ഞ്ച് പേ​രു​ടെ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു.

മൂ​ന്ന് പേ​രെ ഇ​നി​യും ക​ണ്ടെ​ത്താ​നു​ണ്ട്. പ​രി​ക്കേ​റ്റ ചി​ല​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. നി​സാ​ര പ​രി​ക്കേ​റ്റ ര​ണ്ട് പേ​രെ പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്ക് ശേ​ഷം ഡി​സ്ചാ​ർ​ജ് ചെ​യ്തു. നി​ല​വി​ൽ ഒ​മ്പ​തു പേ​രാ​ണ് വ​യ​നാ​ട് വിം​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്.

വിം​സ് ആ​ശു​പ​ത്രി​യി​ൽ മ​ന്ത്രി​മാ​രു​ടെ​യും ഡി​ഐ​ജി കെ. കാ​ർ​ത്തി​ക്കി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ അ​ടി​യ​ന്ത​ര അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു. യോ​ഗ​ത്തി​ന് ശേ​ഷം നേ​താ​ക്ക​ൾ ആ​ശു​പ​ത്രി​യി​ലെ വാ​ർ​ഡു​ക​ളി​ലെ​ത്തി പ​രി​ക്കേ​റ്റ​വ​രെ സ​ന്ദ​ർ​ശി​ക്കു​ക​യും ല​ഭ്യ​മാ​യ ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തു​ക​യും ചെ​യ്തു. കാ​ണാ​താ​യ​വ​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ലി​നാ​യി കൂ​ടു​ത​ൽ സ​ന്നാ​ഹ​ങ്ങ​ൾ സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക് എ​ത്തി​ച്ചി​ട്ടു​ണ്ട്.

Kerala

ക​ള്ളാ​ടി മ​ണ്ണി​ടി​ച്ചി​ൽ; മ​ര​ണ​സം​ഖ്യ അ​ഞ്ചാ​യി, പോ​ലീ​സ് കേ​സെ​ടു​ത്തു

ക​ൽ​പ്പ​റ്റ: ക​ള്ളാ​ടി മ​ണ്ണി​ടി​ച്ചി​ൽ അ​ഞ്ച് മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. അ​തേ​സ​മ​യം സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. മ​ണ്ണി​ടി​ച്ചി​ൽ പൂ​ർ​ണ​മാ​യും മ​നു​ഷ്യ​നി​ർ​മി​ത​മാ​ണെ​ന്നും മ​ണ്ണ് നീ​ക്കം ചെ​യ്യാ​ൻ ത​യാ​റാ​കാ​ത്ത​താ​ണ് വ​ൻ ദു​ര​ന്ത​ത്തി​ന് വ​ഴി​വെ​ച്ച​തെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ക​ടു​ത്ത വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് പോ​ലീ​സി​ന്‍റെ അ​ടി​യ​ന്ത​ര ന​ട​പ​ടി.

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട മൂ​ന്ന് പേ​രെ ഇ​നി​യും ക​ണ്ടെ​ത്താ​നു​ണ്ട്. ദേ​ശീ​യ ദു​ര​ന്ത​പ്ര​തി​ക​ര​ണ സേ​ന​യു​ടെ ര​ണ്ട് പ്ര​ത്യേ​ക സം​ഘ​ങ്ങ​ളി​ലെ എ​ഴു​പ​തോ​ളം ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രാ​ണ് നി​ല​വി​ൽ ദു​ര​ന്ത​ഭൂ​മി​യി​ൽ തെ​ര​ച്ചി​ലി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. മ​ണ്ണി​ന​ടി​യി​ൽ ആ​രെ​ങ്കി​ലും കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു​ണ്ടോ​യെ​ന്ന് ക​ണ്ടെ​ത്തി അ​വ​രെ എ​ത്ര​യും വേ​ഗം ജീ​വ​നോ​ടെ പു​റ​ത്തെ​ത്തി​ക്കാ​നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ശ്ര​മി​ക്കു​ന്ന​ത്.

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ആ​റു​പേ​ർ നി​ല​വി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​തേ​സ​മ​യം മീ​നാ​ക്ഷി എ​സ്റ്റേ​റ്റി​ൽ നി​ന്നു​ള്ള 21കു​ടും​ബ​ങ്ങ​ളെ ചു​ളി​ക്ക ജി​എ​ൽ​പി സ്കൂ​ളി​ലേ​ക്ക് മാ​റ്റി. നി​ല​വി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ ക്യാ​മ്പി​ൽ തു​ട​രു​ക​യാ​ണ്.

Kerala

വ​യ​നാ​ട്ടി​ൽ ക​ന​ത്ത മ​ഴ; മേ​പ്പാ​ടി​യി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണം

ക​ൽ​പ്പ​റ്റ: ക​ന​ത്ത മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ​യ​നാ​ട് ജി​ല്ല​യി​ൽ റെ​ഡ് അ​ല​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ചു. മേ​പ്പാ​ടി​യി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി. മേ​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പ്ര​ത്യേ​ക ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു.

ജൂ​ൺ ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ൽ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ തു​റ​ക്ക​രു​തെ​ന്നും മേ​പ്പാ​ടി പ​രി​ധി​യി​ലെ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ​ക്ക് സ​മ്പൂ​ർ​ണ്ണ നി​രോ​ധ​ന​വും ജി​ല്ലാ ഭ​ര​ണ​കൂ​ടം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​റി​സോ​ർ​ട്ടു​ക​ളും ഹോം​സ്റ്റേ​ക​ളും സ​ർ​വീ​സ് വി​ല്ല​ക​ളും പ്ര​വ​ർ​ത്തി​പ്പി​ക്ക​രു​തെ​ന്നും നി​ർ​ദേ​ശം ന​ൽ​കി. ‌

റെ​ഡ് അ​ല​ർ​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​യ​നാ​ട് ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ചേ​ർ​ന്നു. ക​ർ​ശ​ന നി​രീ​ക്ഷ​ണം വേ​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. എ​ല്ലാ വ​കു​പ്പി​ലെ​യും ജി​ല്ലാ മേ​ധാ​വി​മാ​രോ​ട് ജി​ല്ല​യി​ൽ തു​ട​രാ​നും നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ക​ൽ​പ്പ​റ്റ മു​ൻ​സി​പ്പാ​ലി​റ്റി​യി​ൽ ക​ൺ​ട്രോ​ൾ റൂം ​തു​റ​ന്നി​ട്ടു​ണ്ട്.

Kerala

ക്ഷേ​ത്രം കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം; മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

ക​ല്‍​പ്പ​റ്റ: മേ​പ്പാ​ടി പോ​ലീ​സ് സ്റ്റേ​ഷ​ൻ‌ പ​രി​ധി​യി​ലെ ക​രി​യാ​ത്ത​ന്‍ കാ​വ് ക്ഷേ​ത്ര​ത്തി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ മു​ഖ്യ​പ്ര​തി പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് ഗു​രു​വാ​യൂ​ര​പ്പ​ന്‍ കോ​ള​ജ് എ​ട​ക്കാ​ട്ട് പ​റ​മ്പ്, മേ​ത്ത​ല്‍ വീ​ട്ടി​ല്‍ അ​ക്ഷ​യ്കു​മാ​ര്‍(22) ആ​ണ് പി​ടി​യി​ലാ​യ​ത്.

ബു​ധ​നാ​ഴ്ച പാ​ള​യം മാ​ര്‍​ക്ക​റ്റി​ല്‍ നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഒ​ക്ടോ​ബ​ർ മാ​സ​ത്തി​ലാ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. ക്ഷേ​ത്ര​ത്തി​ന്‍റെ വാ​തി​ല്‍ കു​ത്തി​പ്പൊ​ളി​ച്ച് ഓ​ഫീ​സ് മു​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ര​ണ്ട് ആം​പ്ലി​ഫ​യ​റും ഭ​ണ്ഡാ​ര​ങ്ങ​ളി​ൽ നി​ന്ന് 50,00രൂ​പ​യു​മാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്.

അ​ക്ഷ​യ്കു​മാ​റി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റ് പ്ര​തി​ക​ളെ നേ​ര​ത്തെ പി​ടി​കൂ​ടി​യി​രു​ന്നു. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ കെ. ​മു​ഹ​മ്മ​ദ് സി​നാ​ന്‍(20), റി​ഫാ​ന്‍ (20), എ​ന്നി​വ​രെ​യും പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത ഒ​രാ​ളെ​യു​മാ​ണ് കേ​സി​ൽ ആ​ദ്യം പി​ടി​കൂ​ടി​യ​ത്.

 

Latest News

Corehub Up