Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Message

മാര്‍ കുന്നശേരി ക്രിസ്തുസന്ദേശം പ്രവൃത്തിപഥത്തിലെത്തിച്ചു: മുഖ്യമന്ത്രി

കോ​​​​ട്ട​​​​യം: ക്രി​​​​സ്തു​​​​വി​​​​ന്‍റെ സ​​​​ന്ദേ​​​​ശ​​​​വും ദ​​​​ര്‍ശ​​​​ന​​​​വും പ്ര​​​​വൃ​​​​ത്തി​​​​പ​​​​ഥ​​​​ത്തി​​​​ലെ​​​​ത്തി​​​​ച്ച മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​​യാ​​​​യി​​​​രു​​​​ന്നു മാ​​​ർ കു​​​​ര്യാ​​​​ക്കോ​​​​സ് കു​​​​ന്ന​​​​ശേ​​​​രി​​​​യെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന്‍.

കോ​​​​ട്ട​​​​യം അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ പ്ര​​​​ഥ​​​​മ മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത മാ​​​​ര്‍ കു​​​​ര്യാ​​​​ക്കോ​​​​സ് കു​​​​ന്ന​​​​ശേ​​​​രി​​​​യു​​​​ടെ സ്മ​​​​ര​​​​ണാ​​​​ര്‍ഥം, മി​​​​ക​​​​ച്ച പൊ​​​​തു​​​​ജ​​​​ന സേ​​​​വ​​​​ന​​​​ത്തി​​​​നു​​​​ള്ള ആ​​​​ര്‍ച്ച്ബി​​​​ഷ​​​​പ് കു​​​​ര്യാ​​​​ക്കോ​​​​സ് കു​​​​ന്നേ​​​​ശേ​​​​രി അ​​​​വാ​​​​ര്‍ഡ്-2026 ച​​​​ല​​​​ച്ചി​​​​ത്ര സം​​​​വി​​​​ധാ​​​​യ​​​​ക​​​​ന്‍ സി​​​​ബി മ​​​​ല​​​​യി​​​​ലി​​​​ന് സ​​​​മ്മാ​​​​നി​​​​ച്ചു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

ആ​​​​ധ്യാ​​​​ത്മി​​​​ക പ്ര​​​​വ​​​​ര്‍ത്ത​​​​ന​​​​ങ്ങ​​​​ള്‍ ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നൊ​​​​പ്പം എ​​​​ല്ലാ​​​​വ​​​​ര്‍ക്കും മാ​​​​തൃ​​​​ക​​​​യാ​​​​യ കാ​​​​രു​​​​ണ്യ​​​​പ്ര​​​​വ​​​​ര്‍ത്ത​​​​നം ന​​​​ട​​​​ത്തി​​​​യെ​​​​ന്ന​​​​താ​​​​ണ് ആ​​​​ര്‍ച്ച്ബി​​​​ഷ​​​​പ് കു​​​​ന്ന​​​​ശേ​​​​രി​​​​യെ വ്യ​​​​ത്യ​​​​സ്ത​​​​നാ​​​​ക്കി​​​​യ​​​​ത്.

ഗ​​​​വേ​​​​ര്‍ണ​​​​സ് വി​​​​ത്ത് എം​​​​പ​​​​തി​​​​യെ​​​​ന്ന​​​​താ​​​​ണ് യു​​​​ഡി​​​​എ​​​​ഫ് സ​​​​ര്‍ക്കാ​​​​രി​​​​ന്‍റെ ഭ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ മു​​​​ദ്രാ​​​​വാ​​​​ക്യം. ഇ​​​​ത് ക്രി​​​​സ്തു​​​​വി​​​​ല്‍നി​​​​ന്നാ​​​​ണ് ഉ​​​​ള്‍ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ബ​​​​ജ​​​​റ്റി​​​​ല്‍ പ്ര​​​​ഖ്യാ​​​​പി​​​​ച്ച വ​​​​ണ്‍ കേ​​​​ര​​​​ള ക​​​​രു​​​​ത​​​​ല്‍ മി​​​​ഷ​​​​നി​​​​ലൂ​​​​ടെ കാ​​​​രൂ​​​​ണ്യ​​​​പ്ര​​​​വ​​​​ര്‍ത്ത​​​​ന​​​​ങ്ങ​​​​ളെ ഒ​​​​രു കൂ​​​​ട​​​​ക്കീ​​​​ഴി​​​​ലാ​​​​ക്കി ലോ​​​​ക​​​​ത്തി​​​​നു മാ​​​​തൃ​​​​ക​​​​യാ​​​​യി ചാ​​​​രി​​​​റ്റി മി​​​​ഷ​​​​നാ​​​​ക്കി മാ​​​​റ്റുമെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

Kerala

'ഇസ്‍ലാമോഫോബിയ ശക്തിപ്പെടുന്നു, വെറുപ്പിനെ സ്നേഹം കൊണ്ട് പ്രതിരോധിക്കണം': പാളയം ഇമാം

തിരുവനന്തപുരം: രാജ്യത്തും ലോകത്തും ഇസ്‌ലാമോഫോബിയ ശക്തിപ്പെടുകയാണെന്ന് പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി. ആള്‍ക്കൂട്ട കൊലപാതകങ്ങളുടെയും വംശീയ അതിക്രമങ്ങളുടെയും വാര്‍ത്തകള്‍ നമ്മള്‍ രാജ്യത്തുനിന്നും കേള്‍ക്കുന്നുണ്ടെന്നും വെറുപ്പിനെ സ്നേഹം കൊണ്ടാണ് പ്രതിരോധിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം പാളയം പളളിയില്‍ നടന്ന ഈദ് ഗാഹിന് ശേഷം ചെറിയ പെരുന്നാള്‍ സന്ദേശം നല്‍കുകയായിരുന്നു ഡോ. വി.പി. സുഹൈബ് മൗലവി.

ലോകം ഇന്നൊരു യുദ്ധമുഖമാണെന്നും യുഎസും ഇസ്രയേലും ചേർന്ന് ഇറാനിൽ നടത്തുന്ന ആക്രമണം ലോകത്തെ യുദ്ധമുഖത്തേക്ക് നയിച്ചിരിക്കുകയാണെന്നും പാളയം ഇമാം പറഞ്ഞു.

ലോകത്ത് നിലയ്ക്കാത്ത വെടിയൊച്ചകള്‍ നിരന്തരമായി സൃഷ്ടിക്കുന്നു. പരസ്പരം വിട്ടുവീഴ്ച ചെയ്‌തെങ്കിലും ഒരു സമാധാന കരാര്‍ ഉണ്ടാക്കാന്‍ സാധിക്കട്ടെ. സമാധാനം പുലരണം എന്നാണ് ലോകം ആഗ്രഹിക്കുന്നത്. അന്താരാഷ്ട്ര സഞ്ചാരത്തെയും ചരക്കുനീക്കത്തെയും യുദ്ധം ബാധിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്നവരെ ഓര്‍ത്ത് കുടുംബങ്ങള്‍ വേദനിക്കുന്നു. ലോകസമാധാനത്തിന് വേണ്ടി നമുക്ക് പ്രാർഥിക്കാം. പൂര്‍ണമായ യുദ്ധവിരാമമാണ് ആവശ്യമെന്നും പാളയം ഇമാം പറഞ്ഞു.

Kerala

സർക്കാരിന് ആശ്വാസം; ഡിഎ സന്ദേശത്തില്‍ നിയമവിരുദ്ധതയില്ലെന്ന് ഹൈക്കോടതി, ഹർജി തള്ളി

കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോർത്തിയെന്ന ആരോപണത്തിൽ സർക്കാരിന് ഹൈക്കോടതിയിൽ ആശ്വാസം. സ്വകാര്യതാ ലംഘനം ചൂണ്ടിക്കാട്ടിയുള്ള ഹ‍ർജി കോടതി തള്ളി.

മുഖ്യമന്ത്രിയുടെ ഓഫീസിന് സ്പാർക്കിൽ നിന്ന് വ്യക്തിഗത വിവരങ്ങൾ കൈമാറി എന്നതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹ‍ർജി തള്ളിയത്. സര്‍ക്കാര്‍ ജീവനക്കാരുടെ ഫോണിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഡിഎ സന്ദേശം അയച്ചതില്‍ നിയമവിരുദ്ധതയില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ക്ഷേമ രാഷ്ട്രീയത്തില്‍ നല്ല ഭരണനിര്‍വഹണത്തിന്‍റെ ഭാഗമായി സന്ദേശങ്ങള്‍ അയക്കാം. ഡിഎ സ്വകാര്യതയുടെ ലംഘനമല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സിഎംഡിആര്‍എഫിലേക്ക് സംഭാവന നല്‍കിയവര്‍ക്ക് നന്ദിസന്ദേശം അയയ്ക്കാനും ഹൈക്കോടതി അനുമതി നൽകി.

അനുമതിയില്ലാതെ വിവരങ്ങൾ ചോർത്തിയെന്നും ഇത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നും ആരോപിച്ച് സെക്രട്ടറിയേറ്റ് ജീവനക്കാരൻ അനിൽകുമാർ അടക്കമുള്ളവരാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, തെരഞ്ഞെടുപ്പ് സന്ദേശങ്ങൾ ഒന്നും അയച്ചില്ലെന്നും ജിവനക്കാർക്ക് അയച്ചത് ഭരണ നിർവഹണത്തിന്‍റെ ഭാഗമായ സന്ദേശങ്ങൾ മാത്രമാണെന്നുമാണ് സർക്കാരിന്‍റെ മറുപടി.

 

 

Kerala

ഫ്രാൻസിസ് അസീസിയുടെ സഞ്ചാര വഴികൾ: പിഒസിയിൽ വാങ്‌മയം 25ന്

കൊ​​​ച്ചി: വി​​​ശു​​​ദ്ധ ഫ്രാ​​​ൻ​​​സി​​​സ് അ​​​സീ​​​സി വ​​​ർ​​​ഷാ​​​ച​​​ര​​​ണ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ വാ​​​ങ്‌​​​മ​​​യം പ​​​രി​​​പാ​​​ടി​​​യി​​​ൽ സാ​​​ഹി​​​ത്യ ച​​​ർ​​​ച്ച സം​​​ഘ​​​ടി​​​പ്പി​​​ക്കും.

‘ഫ്രാ​​​ൻ​​​സി​​​സ് അ​​​സീ​​​സി​​​യു​​​ടെ സ​​​ഞ്ചാ​​​ര വ​​​ഴി​​​ക​​​ൾ; സി​​​നി​​​മ​​​യി​​​ലും ക​​​സ​​​ൻ​​​ദ്‌​​​സ​​​ക്കി​​​സി​​​ന്‍റെ നോ​​​വ​​​ലി​​​ലും’ എ​​​ന്ന വി​​​ഷ​​​യ​​​ത്തെ ആ​​​സ്പ​​​ദ​​​മാ​​​ക്കി​​​യു​​​ള്ള സാ​​​ഹി​​​ത്യ ച​​​ർ​​​ച്ച 25 ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് ന​​​ട​​​ക്കും.

സം​​​വി​​​ധാ​​​യ​​​ക​​​ൻ ഫാ. ​​​ഡാ​​​നി ക​​​പ്പൂ​​​ച്ചി​​​ൻ, എ​​​ഴു​​​ത്തു​​​കാ​​​ര​​​ൻ ജെ​​​ർ​​​ളി എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.

Editorial

വി​ദ്വേ​ഷ​സം​ഘ​ങ്ങ​ൾ​ക്കും വെ​ളി​ച്ച​മാ​ക​ട്ടെ ക്രി​സ്മ​സ്

പാ​തി​രാ​ക്കു​ർ​ബാ​ന ക​ഴി​ഞ്ഞു. എ​ത്ര നാ​ളു​ക​ൾ​ക്കു​ശേ​ഷ​മാ​ണ് ഇ​ത്ര മ​ഞ്ഞു​പൊ​ഴി​യു​ന്ന ക്രി​സ്മ​സ് രാ​ത്രി​യി​ലൂ​ടെ നാം ​ന​ട​ന്ന​ത്! സ്വ​ർ​ഗം സ​ക​ല​ജ​ന​ത്തോ​ടും സ​മാ​ധാ​നം ആ​ശം​സി​ച്ച​തി​ന്‍റെ, ഒ​രു ക​ന്നു​കാ​ലി​പ്പു​ര കൊ​ട്ടാ​ര​ങ്ങ​ളെ ഭ​യ​പ്പെ​ടു​ത്തി​യ​തി​ന്‍റെ, ദ​രി​ദ്ര​നും ദ​ളി​ത​നും ആ​ദി​വാ​സി​ക്കും സ​ത്രം നി​ഷേ​ധി​ക്ക​പ്പെ​ടു​മെ​ന്നു മു​ന്ന​റി​യി​പ്പു ന​ൽ​ക​പ്പെ​ട്ട​തി​ന്‍റെ, എ​വി​ടെ​യാ​ണ് പി​റ​വി​യെ​ന്ന് ക​ണ്ടു​പി​ടി​ക്കാ​നും ന​ശി​പ്പി​ക്കാ​നും ഭ​ര​ണ​കൂ​ട​ങ്ങ​ൾ അ​തി​ന്‍റെ സം​ഘ​ങ്ങ​ളെ​യും പ​രി​വാ​ര​ങ്ങ​ളെ​യും അ​യ​ച്ച​തി​ന്‍റെ​യൊ​ക്കെ ഓ​ർ​മ​കൂ​ടി​യാ​ണ് ഇ​ന്ന്.

അ​വ​യൊ​ക്കെ ആ​വ​ർ​ത്തി​ക്കു​ന്പോ​ഴും, ജ്ഞാ​നി​ക​ളാ​യ രാ​ജാ​ക്ക​ന്മാ​രും നി​ഷ്ക​ള​ങ്ക​രാ​യ ആ​ട്ടി​ട​യ​രും ഉ​ൾ​പ്പെ​ടെ കോ​ടാ​നു​കോ​ടി മ​നു​ഷ്യ​ർ ര​ക്ഷ​ക​നെ കാ​ണാ​ൻ മ​ണ്ണി​ലെ പു​ൽ​ക്കൂ​ടും വി​ണ്ണി​ലെ ന​ക്ഷ​ത്ര​വും തെ​ര​യു​ന്നു. വേ​ട്ട​യാ​ട​ലു​ക​ളു​ടെ രാ​ത്രി​ക​ളി​ലും അ​ഹിം​സ​യു​ടെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും വ​ഴി​കാ​ട്ടു​ന്ന ന​ക്ഷ​ത്ര​ത്തെ​മാ​ത്രം പി​ന്തു​ട​രാം. അ​ത്യു​ന്ന​ത​ങ്ങ​ളി​ൽ ദൈ​വ​ത്തി​നു സ്തു​തി, ഭൂ​മി​യി​ൽ സ​ന്മ​ന​സു​ള്ള​വ​ർ​ക്കു സ​മാ​ധാ​നം!

സ​ഹ​സ്രാ​ബ്‌​ദ​ങ്ങ​ളു​ടെ സം​ഘ​ർ​ഷ​യാ​ത്രാ​മ​ധ്യേ മ​നു​ഷ്യ​വം​ശം ദ​ർ​ശി​ച്ച സ​മാ​ധാ​ന​ത്തി​ന്‍റെ വ​ഴി​യാ​യി​രു​ന്നു ക്രി​സ്തു​വി​ന്‍റേ​ത്. വാ​ൾ അ​തി​ന്‍റെ ഉ​റ​യി​ലി​ടാ​നും തി​രി​ച്ച​ടി​ക്കാ​തി​രി​ക്കാ​നും ഉ​ള്ള​വ​ർ ഇ​ല്ലാ​ത്ത​വ​ർ​ക്കു കൊ​ടു​ക്കാ​നും പ​റ​ഞ്ഞു​കൊ​ണ്ട് ന​സ്ര​ത്തി​ലും ഗ​ലീ​ലി​യ ത​ടാ​ക​ക്ക​ര​യി​ലും ജ​റു​സ​ലേ​മി​ലും ന​ട​ന്ന ക്രി​സ്തു മ​നു​ഷ്യ​രു​ടെ ഉ​ള്ളി​ലെ ന​ന്മ​യെ പു​റ​ത്തെ​ടു​ക്കാ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. കാ​ൽ​ന​ട​യാ​യും ക​ഴു​ത​പ്പു​റ​ത്തും സ​ഞ്ച​രി​ച്ച ക്രി​സ്തു​വി​നു പി​ന്നാ​ലെ കൂ​ടി​യ​തി​ലേ​റെ​യും അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ട്ട​വ​രും ദ​രി​ദ്ര​രും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ചു​ങ്ക​ക്കാ​രും പാ​പി​ക​ളും അ​ഭി​സാ​രി​ക​ക​ളു​മാ​യി​രു​ന്നു.

പ​ക്ഷേ, വെ​ള്ള​യ​ടി​ച്ച കു​ഴി​മാ​ട​ങ്ങ​ളും മ​റ്റു​ള്ള​വ​രെ എ​റി​ഞ്ഞു​കൊ​ല്ലാ​ൻ ക​ല്ലു​മാ​യി ന​ട​ക്കു​ന്ന​രും അ​ധി​കാ​ര​ത്തി​നു​വേ​ണ്ടി എ​ന്തും ചെ​യ്യാ​ൻ മ​ടി​ക്കാ​ത്ത അ​ഴി​മ​തി​ക്കാ​രാ​യ ഭ​ര​ണാ​ധി​ക​ളും മ​ത​ത്തെ ക​ച്ച​വ​ട​സ്ഥ​ല​മാ​ക്കി​യ​വ​രും ചൂ​ഷ​ക​രും അ​ഹ​ങ്കാ​രി​ക​ളു​മൊ​ക്കെ ക്രി​സ്തു ന​ട​ത്തി​യ അ​ടി​സ്ഥാ​ന​മാ​റ്റ​ത്തി​നു​ള്ള ആ​ഹ്വാ​നം അ​ഹിം​സ​യി​ലൂ​ന്നി​യ​തെ​ങ്കി​ലും ത​ങ്ങ​ളു​ടെ വേ​ര​റു​ക്കു​ന്ന​താ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞു. ആ ​ഭ​യ​മാ​ണ് ക്രി​സ്തു​വി​നെ​യും അ​വ​ന്‍റെ സു​വി​ശേ​ഷ​ത്തെ​യും ഉ​ന്മൂ​ല​നം ചെ​യ്യു​ന്ന​തി​നു​ള്ള മ​ത-​രാ​ഷ്‌​ട്രീ​യ ഗൂ​ഢാ​ലോ​ച​ന​യി​ലേ​ക്കു നീ​ങ്ങി​യ​ത്. ഇ​ന്നും അ​തൊ​ക്കെ ആ​വ​ർ​ത്തി​ക്കു​ന്പോ​ൾ ക്രി​സ്തു​വി​നെ അ​ടു​ത്ത​റി​ഞ്ഞ​വ​ർ​ക്ക് അ​തി​ശ​യ​മി​ല്ല.

അ​ധി​കാ​ര​ത്തി​ന്‍റെ പി​ൻ​ബ​ല​ത്തി​ൽ വെ​റു​പ്പും വി​ദ്വേ​ഷ​വും വ്യാ​പി​പ്പി​ച്ച് ക്രൈ​സ്ത​വ​ർ​ക്കെ​തി​രേ തി​രി​യു​ന്ന​ത് ആ​ഗോ​ള​ത​ല​ത്തി​ൽ ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദി​ക​ളാ​ണെ​ങ്കി​ൽ ഇ​ന്ത്യ​യി​ൽ ഹി​ന്ദു​ത്വ വ​ർ​ഗീ​യ​വാ​ദി​ക​ളാ​ണ്. സ​മാ​ധാ​ന​സ​ന്ദേ​ശം വി​ളി​ച്ചോ​തു​ന്ന ഒ​രു ക​രോ​ൾ​ഗാ​നം​പോ​ലും സ​ഹി​ക്കാ​ൻ അ​വ​ർ​ക്കാ​കു​ന്നി​ല്ല. സ്നേ​ഹ​സ​മ്മാ​ന​ങ്ങ​ളു​ടെ​യും മ​ധു​ര​ത്തി​ന്‍റെ​യും പ​ങ്കു​വ​യ്ക്ക​ൽ അ​വ​ർ​ക്കു ക​യ്പാ​ണ്.

ക്രി​സ്മ​സി​ന് അ​വ​ധി​ക​ൾ നി​രോ​ധി​ച്ച്, കു​ട്ടി​ക​ളെ​പ്പോ​ലും വെ​റു​പ്പി​ന്‍റെ ഇ​ര​ക​ളാ​ക്കു​ന്ന ബി​ജെ​പി നേ​താ​ക്ക​ൾ മ​തേ​ത​ര ഇ​ന്ത്യ​ക്കു ന​ൽ​കു​ന്ന സ​ന്ദേ​ശം വാ​യി​ക്കാ​ൻ രാ​ജ്യം വൈ​കി​ക്ക​ഴി​ഞ്ഞു. പ്രാ​ർ​ഥ​നാ​മു​റി​ക​ളി​ലെ​ത്തി സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും അ​ന്ധ​രെ​പ്പോ​ലും ആ​ക്ര​മി​ക്കു​ന്ന​വ​രു​ടെ ഹിം​സാ​ത്മ​ക​ത​യ്ക്കു​മു​ന്നി​ൽ സ​ർ​ക്കാ​രു​ക​ൾ ഓ​ച്ഛാ​നി​ച്ചു​നി​ൽ​ക്കു​ക​യാ​ണ്. ഭ​ര​ണ​കൂ​ട​ങ്ങ​ൾ ഭ​ര​ണ​ഘ​ട​ന​യെ നി​ർ​വീ​ര്യ​മാ​ക്കു​ന്പോ​ൾ നി​യ​മ​വും നീ​തി​പീ​ഠ​ങ്ങ​ളും സ​ഹാ​യി​ക്കാ​നെ​ത്തു​ന്നി​ല്ല.

ത​ങ്ങ​ൾ പ​ണ്ടേ ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്നെ​ന്നും മ​റ്റു​ള്ള​വ​ർ അ​ങ്ങ​നെ​യ​ല്ലെ​ന്നു​മു​ള്ള വ്യാ​ജ​ച​രി​ത്രം പ​ട​യ്ക്കു​ന്ന​വ​ർ രാ​ജ്യ​ത്തെ വീ​ണ്ടും വി​ഭ​ജി​ക്കു​ക​യാ​ണ്. അ​വ​ർ കേ​ര​ള​ത്തി​ലു​മെ​ത്തി. ക​രോ​ൾ​ഗാ​നം പാ​ടു​ന്ന​വ​രെ ആ​ക്ര​മി​ക്കു​ന്ന മ​ത​ഭ്രാ​ന്ത​രെ ന്യാ​യീ​ക​രി​ക്കാ​നും ആ​ളു​ണ്ട്; അ​ക​ത്തും പു​റ​ത്തും. ക്രി​സ്തു​വും ക്രി​സ്മ​സും ക്രി​സ്ത്യാ​നി​ക​ളു​ടേ​തു മാ​ത്ര​മ​ല്ലെ​ന്ന് പ​ല​രും തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ഇ​തി​നെ​യൊ​ക്കെ ന്യാ​യീ​ക​രി​ക്കു​ന്ന രാ​ഷ്‌​ട്രീ​യ വി​ധേ​യ​ർ ക്രൈ​സ്ത​വ​രി​ലു​മു​ണ്ടെ​ന്ന​തി​ൽ അ​തി​ശ​യോ​ക്തി​യി​ല്ല. ര​ണ്ടാ​യി​രം വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പും മ​ത-​രാ​ഷ്‌​ട്രീ​യ ഗൂ​ഢാ​ലോ​ച​ന​ക്കാ​ർ കാ​ര്യ​സാ​ധ്യ​ത്തി​ന് ആ​ളെ തെ​ര​ഞ്ഞ​ത് ക്രി​സ്തു​വി​ന്‍റെ ശി​ഷ്യ​രി​ലാ​യി​രു​ന്നു. ച​രി​ത്രം ആ​വ​ർ​ത്തി​ക്കു​ന്പോ​ഴും ന​ക്ഷ​ത്ര​വ​ഴി​യേ സ​ഞ്ച​രി​ക്കു​ക. സ്നേ​ഹ​ത്തി​ന്‍റെ​യും സ​മാ​ധാ​ന​ത്തി​ന്‍റെ​യും സു​വി​ശേ​ഷം അ​റി​യി​ക്കാ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​യി​രി​ക്കു​ക.

“ഭ​യ​പ്പെ​ടേ​ണ്ട, ഇ​താ സ​ക​ല ജ​ന​ത്തി​നും വേ​ണ്ടി​യു​ള്ള വ​ലി​യ സ​ദ്‌​വാ​ർ​ത്ത. നി​ങ്ങ​ൾ​ക്കാ​യി ഒ​രു ര​ക്ഷ​ക​ൻ, ക്രി​സ്തു പി​റ​ന്നി​രി​ക്കു​ന്നു.” ഇ​ന്നു ക്രി​സ്മ​സാ​ണ്; സ​ഹ​സ്രാ​ബ്ദ​ങ്ങ​ൾ​ക്കു​ശേ​ഷ​വും രാ​ഷ്‌​ട്രീ​യ-​മ​ത വേ​ഷം കെ​ട്ടി​യ ത​മോ​ഗ​ർ​ത്ത​ങ്ങ​ൾ​ക്കു വി​ഴു​ങ്ങാ​നാ​കാ​ത്ത ലോ​ക​ത്തി​ന്‍റെ പ്ര​കാ​ശ​ത്തി​ലേ​ക്കു ന​ട​ക്കാം. ഭ​ര​ണ​കേ​ന്ദ്ര​ങ്ങ​ളു​ടെ​യും ന്യാ​യാ​സ​ന​ങ്ങ​ളു​ടെ​യും കൊ​ട്ടാ​ര​ങ്ങ​ളു​ടെ​യും പു​റ​ത്ത്, ര​ണ്ടാം​ത​രം പൗ​ര​ത്വ​ത്തി​ന്‍റെ കാ​ലി​ത്തൊ​ഴു​ത്തി​ൽ പി​റ​ന്ന​വ​നെ സ​ക​ല ജാ​തി​യി​ലും മ​ത​ത്തി​ലു​മു​ള്ള കോ​ടാ​നു​കോ​ടി മ​നു​ഷ്യ​ർ​ക്കും ജീ​വ​ജാ​ല​ങ്ങ​ൾ​ക്കു​മൊ​പ്പം കു​ന്പി​ടാം. വി​ദ്വേ​ഷ​സം​ഘ​ങ്ങ​ളി​ലേ​ക്കും വെ​ളി​ച്ച​മെ​ത്ത​ട്ടെ.

ക്രി​സ്മ​സ് ആ​ശം​സ​ക​ൾ

International

അ​​മ​​ലോ​​ത്ഭ​​വ തി​​രു​​നാ​​ളി​​ല്‍ സ​​ന്ദേ​​ശ​​വു​​മാ​​യി ട്രം​​പ്

വാ​​​​​​ഷിം​​​​​​ഗ്‌​​​​​​ട​​​​​​ൺ ഡി​​​​​​സി:  ദൈ​​​​​​വ​​​​​​പു​​​​​​ത്ര​​​​​​നെ ഗ​​​​​​ർ​​​​​​ഭം ധ​​​​​​രി​​​​​​ക്കാ​​​​​​നു​​​​​​ള്ള പ​​​​​​രി​​​​​​ശു​​​​​​ദ്ധ ക​​​​​​ന്യ​​​​​​ക മ​​​​​​റി​​​​​​യ​​​​​​ത്തി​​​​​​ന്‍റെ തീ​​​​​​രു​​​​​​മാ​​​​​​നം മ​​​​​​നു​​​​​​ഷ്യ​​​​​​രാ​​​​​​ശി​​​​​​യു​​​​​​ടെ ഗ​​​​​​തി​​​​​​യെ എ​​​​​​ന്നെ​​​​​​ന്നേ​​​​​​ക്കു​​​​​​മാ​​​​​​യി മാ​​​​​​റ്റി​​​​​​മ​​​​​​റി​​​​​​ച്ചെ​​​​​​ന്ന് അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ന്‍ പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് ഡോ​​​​​​ണ​​​​​​ള്‍​ഡ് ട്രം​​​​​​പ്. അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ മ​​​​ധ്യ​​​​സ്ഥ​​​​കൂ​​​​ടി​​​​യാ​​​​യ അ​​​​​​മ​​​​​​ലോ​​​​​​ത്ഭ​​​​​​വ മാ​​​​താ​​​​വി​​​​ന്‍റെ തി​​​​​​രു​​​​​​നാ​​​​​​ളി​​​​​​നോ​​​​​​ട​​​​​​നു​​​​​​ബ​​​​​​ന്ധി​​​​​​ച്ച് ക​​​​​​ഴി​​​​​​ഞ്ഞ എ​​​​​​ട്ടി​​​​​​നു പു​​​​​​റ​​​​​​ത്തി​​​​​​റ​​​​​​ക്കി​​​​​​യ സ​​​​​​ന്ദേ​​​​​​ശ​​​​​​ത്തി​​​​​​ലാ​​​​​​ണ് ട്രം​​​​​​പ് ഇ​​​​​​ക്കാ​​​​​​ര്യം പ​​​​​റ​​​​​ഞ്ഞ​​​​​ത്.

ച​​​​​​രി​​​​​​ത്ര​​​​​​ത്തി​​​​​​ലാ​​​​​​ദ്യ​​​​​​മാ​​​​​​യാ​​​​​​ണ് ഒ​​​​​​രു അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ന്‍ പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് അ​​​​​​മ​​​​​​ലോ​​​​​​ത്ഭ​​​​​​വ തി​​​​​​രു​​​​​​നാ​​​​​​ളി​​​​​​നോ​​​​​​ട​​​​​​നു​​​​​​ബ​​​​​​ന്ധി​​​​​​ച്ച് സ​​​​​​ന്ദേ​​​​​​ശം പു​​​​​​റ​​​​​​ത്തി​​​​​​റ​​​​​​ക്കു​​​​​​ന്ന​​​​​​ത്. “എ​​​​​​ല്ലാ അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ക്കാ​​​​​​രും ഡി​​​​​​സം​​​​​​ബ​​​​​​ർ എ​​​​​​ട്ടി​​​​​​ന് യേ​​​​​​ശു​​​​​​വി​​​​​​ന്‍റെ അ​​​​​​മ്മ​​​​​​യും ബൈ​​​​​​ബി​​​​​​ളി​​​​​​ലെ ഏ​​​​​​റ്റ​​​​​​വും വ​​​​​​ലി​​​​​​യ വ്യ​​​​​​ക്തി​​​​​​ക​​​​​​ളി​​​​​​ൽ ഒ​​​​​​രാ​​​​​​ളു​​​​​​മാ​​​​​​യ മ​​​​​​റി​​​​​​യ​​​​​​ത്തി​​​​​​ന്‍റെ വി​​​​​​ശ്വാ​​​​​​സം, വി​​​​​​ന​​​​​​യം, സ്നേ​​​​​​ഹം എ​​​​​​ന്നി​​​​​​വ​​​​​​യെ ആ​​​​​​ദ​​​​​​രി​​​​​​ക്കു​​​​​​ന്ന ഒ​​​​​​രു വി​​​​​​ശു​​​​​​ദ്ധ ദി​​​​​​ന​​​​​​മാ​​​​​​യി ആ​​​​​​ഘോ​​​​​​ഷി​​​​​​ക്കു​​​​​​ന്നു.      

അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ സ്വാ​​​​​​ത​​​​​​ന്ത്ര്യ​​​​​​ത്തി​​​​​​ന്‍റെ 250-ാമ​​​​​​ത് മ​​​​​​ഹ​​​​​​ത്താ​​​​​​യ വ​​​​​​ർ​​​​​​ഷ​​​​​​ത്തി​​​​​​ലേ​​​​​​ക്ക് നാം ​​​​​​അ​​​​​​ടു​​​​​​ക്കു​​​​​​മ്പോ​​​​​​ൾ, രാ​​​​​​ജ്യ​​​​​​ത്തു സ​​​​​​മാ​​​​​​ധാ​​​​​​നം, പ്ര​​​​​​ത്യാ​​​​​​ശ, സ്നേ​​​​​​ഹം എ​​​​​​ന്നി​​​​​​വ മു​​​​​​ന്നോ​​​​​​ട്ടു​​​​​​കൊ​​​​​​ണ്ടു​​​​​​പോ​​​​​​കു​​​​​​ന്ന​​​​​​തി​​​​​​ൽ ക​​​​​​ന്യ​​​​​​കാ​​​​​​മ​​​​​​റി​​​​​​യ​​​​​​ത്തി​​​​​​ന്‍റെ പ​​​​​​ങ്കി​​​​​​നെ പൂ​​​​​​ർ​​​​​​ണ​​​​​​ഹൃ​​​​​​ദ​​​​​​യ​​​​​​ത്തോ​​​​​​ടെ അം​​​​​​ഗീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യും ന​​​​​​ന്ദി പ​​​​​​റ​​​​​​യു​​​​​​ക​​​​​​യും ചെ​​​​​​യ്യു​​​​​​ന്നു’’- ട്രം​​​​​​പ് സ​​​​​​ന്ദേ​​​​​​ശ​​​​​​ത്തി​​​​​​ല്‍ കു​​​​​​റി​​​​​​ച്ചു.

1792ൽ ​​​​​​വി​​​​​​പ്ല​​​​​​വ​​​​​​യു​​​​​​ദ്ധം അ​​​​​​വ​​​​​​സാ​​​​​​നി​​​​​​ച്ച് ഒ​​​​​​രു ദ​​​​​​ശാ​​​​​​ബ്‌​​​​​​ദ​​​​​​ത്തി​​​​​​നു​​​​​​ള്ളി​​​​​​ൽ, അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ സ്വാ​​​​​​ത​​​​​​ന്ത്ര്യ​​​​​​പ്ര​​​​​​ഖ്യാ​​​​​​പ​​​​​​ന​​​​​​ത്തി​​​​​​ൽ ഒ​​​​​​പ്പു​​​​​​വ​​​​​​ച്ച ഏ​​​​​​ക ക​​​​​​ത്തോ​​​​​​ലി​​​​​​ക്ക​​​​​​നാ​​​​​​യ ചാ​​​​​​ൾ​​​​​​സ് ക​​​​​​രോ​​​​​​ളി​​​​​​ന്‍റെ ബ​​​​​​ന്ധു​​​​​​വും അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യി​​​​​​ലെ പ്ര​​​​​​ഥ​​​​​​മ ക​​​​​​ത്തോ​​​​​​ലി​​​​​​ക്കാ ബി​​​​​​ഷ​​​​​​പ്പു​​​​മാ​​​​​​യ ജോ​​​​​​ൺ ക​​​​​​രോ​​​​​​ൾ രാ​​​​​​ഷ്‌​​​​​​ട്ര​​​​​​ത്തെ പ​​​​​​രി​​​​​​ശു​​​​​​ദ്ധ ദൈ​​​​​​വ​​​​​​മാ​​​​​​താ​​​​​​വി​​​​​​ന് സ​​​​​​മ​​​​​​ർ​​​​​​പ്പി​​​​​​ച്ചി​​​​​രു​​​​​ന്നു.

കാ​​​​​​ൽ നൂ​​​​​​റ്റാ​​​​​​ണ്ടി​​​​​​നു​​​​​​ള്ളി​​​​​​ൽ ന്യൂ ​​​​​​ഓ​​​​​​ർ​​​​​​ലി​​​​​​യ​​​​​​ൻ​​​​​​സി​​​​​​ലെ ക്ലൈ​​​​​​മാ​​​​​​ക്സ് യു​​​​​​ദ്ധ​​​​​​ത്തി​​​​​​ൽ ബ്രി​​​​​​ട്ടീ​​​​​​ഷു​​​​​​കാ​​​​​​ർ​​​​​​ക്കെ​​​​​​തി​​​​​​രേ ജ​​​​​​ന​​​​​​റ​​​​​​ൽ ആ​​​​​​ൻ​​​​​​ഡ്രൂ ജാ​​​​​​ക്‌​​​​​​സ​​​​​​ൺ നേ​​​​​​ടി​​​​​​യ അ​​​​​​ത്ഭു​​​​​​ത​​​​​​ക​​​​​​ര​​​​​​മാ​​​​​​യ വി​​​​​​ജ​​​​​​യം ദൈ​​​​​​വ​​​​​​മാ​​​​​​താ​​​​​​വി​​​​​​ന്‍റെ ഇ​​​​​​ട​​​​​​പെ​​​​​​ട​​​​​​ലാ​​​​​​ണെ​​​​​​ന്ന് അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ക്കാ​​​​​​ർ വി​​​​​​ശ്വ​​​​​​സി​​​​​​ക്കു​​​​​​ന്നു​​​​​​ണ്ടെ​​​​​​ന്നും ട്രം​​​​​​പ് അ​​​​​​നു​​​​​​സ്മ​​​​​​രി​​​​​​ച്ചു.

വി​​​​​​ശ്വാ​​​​​​സി​​​​​​ക​​​​​​ൾ​​​​​​ക്ക് പ്ര​​​​​​ത്യാ​​​​​​ശ​​​​​​യു​​​​​​ടെ​​​​​​യും കൃ​​​​​​പ​​​​​​യു​​​​​​ടെ​​​​​​യും പ്ര​​​​​​ചോ​​​​​​ദ​​​​​​ന​​​​​​ത്തി​​​​​​ന്‍റെ​​​​​​യും പ്ര​​​​​​തീ​​​​​​ക​​​​​​മാ​​​​​​യി ദൈ​​​​​​വ​​​​​​മാ​​​​​​താ​​​​​​വ് നി​​​​​​ല​​​​​​കൊ​​​​​​ള്ളു​​​​​​ക​​​​​​യാ​​​​​​ണെ​​​​​​ന്നും മ​​​​​​റി​​​​​​യ​​​​​​ത്തി​​​​​​ന്‍റെ വി​​​​​​ശ്വാ​​​​​​സം, വി​​​​​​ന​​​​​​യം, സ്നേ​​​​​​ഹം എ​​​​​​ന്നി​​​​​​വ ബ​​​​​​ഹു​​​​​​മാ​​​​​​നി​​​​​​ക്ക​​​​​​പ്പെ​​​​​​ടേ​​​​​​ണ്ട പു​​​​​​ണ്യ​​​​​​ങ്ങ​​​​​​ളാ​​​​​​ണെ​​​​​​ന്നും ട്രം​​​​​​പ് പ​​​​​​റ​​​​​​ഞ്ഞു.

എ​​​​​​ലി​​​​​​സ​​​​​​ബ​​​​​​ത്ത് ആ​​​​​​ൻ സെ​​​​​​റ്റ​​​​​​ൺ, ഫ്രാ​​​​​​ൻ​​​​​​സി​​​​​​സ് സേ​​​​​​വ്യ​​​​​​ർ കാ​​​​​​ബ്രി​​​​​​നി, ഫു​​​​​​ൾ​​​​​​ട്ട​​​​​​ൺ ഷീ​​​​​​ൻ തു​​​​​​ട​​​​​​ങ്ങി​​​​​​യ അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ ഇ​​​​​​തി​​​​​​ഹാ​​​​​​സ​​​​​​ങ്ങ​​​​​​ൾ മ​​​​​​റ്റു​​​​​​ള്ള​​​​​​വ​​​​​​രു​​​​​​ടെ സേ​​​​​​വ​​​​​​ന​​​​​​ത്തി​​​​​​ലൂ​​​​​​ടെ ദൈ​​​​​​വ​​​​​​ത്തെ മ​​​​​​ഹ​​​​​​ത്വ​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​യി ജീ​​​​​​വി​​​​​​തം ചെ​​​​​​ല​​​​​​വ​​​​​​ഴി​​​​​​ച്ചി​​​​​​ട്ടു​​​​​​ണ്ടെ​​​​​​ന്നും കാ​​​​​​ല​​​​​​ങ്ങ​​​​​​ളാ​​​​​​യി ദൈ​​​​​​വ​​​​​​മാ​​​​​​താ​​​​​​വി​​​​​​നോ​​​​​​ട് ആ​​​​​​ഴ​​​​​​മാ​​​​​​യ ഭ​​​​​​ക്തി പു​​​​​​ല​​​​​​ർ​​​​​​ത്തു​​​​​​ന്നു​​​​​​ണ്ടെ​​​​​​ന്നും ട്രം​​​​​​പ് സ​​​​​​ന്ദേ​​​​​​ശ​​​​​​ത്തി​​​​​​ല്‍ കു​​​​​​റി​​​​​​ച്ചു.

‘ന​​​​​​ന്മ നി​​​​​​റ​​​​​​ഞ്ഞ മ​​​​​​റി​​​​​​യ​​​​​​മേ..’എ​​​​​​ന്ന പ്രാ​​​​​​ർ​​​​​​ഥ​​​​​​ന​​​​​​യോ​​​​​​ടെ​​​​​​യാ​​​​​​ണു ട്രം​​​​​​പി​​​​​​ന്‍റെ സ​​​​​​ന്ദേ​​​​​​ശം സ​​​​​​മാ​​​​​​പി​​​​​​ക്കു​​​​​​ന്ന​​​​​​ത്. വൈ​​​​​​റ്റ് ഹൗ​​​​​​സി​​​​​​ന്‍റെ ഔ​​​​​​ദ്യോ​​​​​​ഗി​​​​​​ക വെ​​​​​​ബ്സൈ​​​​​​റ്റി​​​​​​ലും ന​​​​​​വ​​​​​​മാ​​​​​​ധ്യ​​​​​​മ​​​​​​ങ്ങ​​​​​​ളി​​​​​​ലും സ​​​​​​ന്ദേ​​​​​​ശം പ​​​​​​ങ്കു​​​​​​വ​​​​​​ച്ചി​​​​​​ട്ടു​​​​​​ണ്ട്. മാ​​​​​​താ​​​​​​വി​​​​​​ന്‍റെ അ​​​​​​മ​​​​​​ലോ​​​​​​ത്ഭ​​​​​​വ തി​​​​​​രു​​​​​​നാ​​​​​​ൾ​​​​​​ദി​​​​​​ന​​​​​​മാ​​​​​​യ ഡി​​​​​​സം​​​​​​ബ​​​​​​ർ എ​​​​​​ട്ട് അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യി​​​​​​ലെ ക്രൈ​​​​​​സ്ത​​​​​​വ​​​​​​സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് അ​​​​​​വ​​​​​​ധി​​​​​​ദി​​​​​​ന​​​​​​മാ​​​​​​ണ്. 

ജോ​​​​​​ൺ എ​​​​​​ഫ്. കെ​​​​​​ന്ന​​​​​​ഡി, ജോ ​​​​​​ബൈ​​​​​​ഡ​​​​​​ൻ തു​​​​​​ട​​​​​​ങ്ങി​​​​​​യ ക​​​​​​ത്തോ​​​​​​ലി​​​​​​ക്ക​​​​​​രാ​​​​​​യ പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റു​​​​​​മാ​​​​​​രി​​​​​​ൽ​​​​​​നി​​​​​​ന്നു​​​​​പോ​​​​​ലും ഉ​​​​​​ണ്ടാ​​​​​​കാ​​​​​​ത്ത ഒ​​​​​​രു സ​​​​​​ന്ദേ​​​​​​ശം പ്രോ​​​​​​ട്ട​​​​​​സ്റ്റ​​​​​​ന്‍റ് വി​​​​​​ഭാ​​​​​​ഗ​​​​​​മാ​​​​​​യ പ്രെ​​​​​​സ്ബി​​​​​​റ്റേ​​​​​​റി​​​​​​യ​​​​​​ൻ സ​​​​​ഭ​​​​​യി​​​​​ൽ​​​​​പ്പെ​​​​​ട്ട ട്രം​​​​​​പി​​​​​​ൽ​​​​​​നി​​​​​​ന്നു​​​​​​ണ്ടാ​​​​​​യ​​​​​​ത് അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യി​​​​​​ലെ ക​​​​​ത്തോ​​​​​ലി​​​​​ക്കാ​​​​​വി​​​​​ശ്വാ​​​​​സി​​​​​ക​​​​​ൾ​​​​​ക്കി​​​​​ട​​​​​യി​​​​​ൽ ച​​​​​​ർ​​​​​​ച്ചാ​​​​​​വി​​​​​​ഷ​​​​​​യ​​​​​​മാ​​​​​​യി​​​​​​ക്ക​​​​​​ഴി​​​​​​ഞ്ഞു. 

Latest News

Corehub Up