Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Military Action

സൈ​​​​നി​​​​ക ന​​​​ട​​​​പ​​​​ടി​​​​: ഇ​​​​റാ​​​​നെ​​​​തി​​​​രേ പു​​​​തി​​​​യ പദ്ധതിയുമായി ട്രം​​​​പ് ‍

വാ​​​​​​ഷിം​​​​​​ഗ്ട​​​​​​ൺ ഡി​​​​​​സി: ​​​​​​ഇ​​​​​​റാ​​​​​​നെ​​​​​​തി​​​​​​രേ പു​​​​​​തി​​​​​​യ സൈ​​​​​​നി​​​​​​ക ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ൾ അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് ട്രം​​​​​​പ് പ​​​​​​രി​​​​​​ഗ​​​​​​ണി​​​​​​ക്കു​​​​​​ന്നു. ഇ​​​​​​റാ​​​​​​നെ ച​​​​​​ർ​​​​​​ച്ചാ​​​​​​മേ​​​​​​ശ​​​​​​യി​​​​​​ലെ​​​​​​ത്തി​​​​​​ക്കാ​​​​​​നാ​​​​​​യി ഹ്ര​​​​​​സ്വ​​​​​​കാ​​​​​​ല​​​​​​ത്തേ​​​​​​ക്ക് അ​​​​​​തി​​​​​​ശ​​​​​​ക്ത​​​​​​മാ​​​​​​യ ആ​​​​​​ക്ര​​​​​​മ​​​​​​ണം ന​​​​​​ട​​​​​​ത്താ​​​​​​നു​​​​​​ള്ള പ​​​​​​ദ്ധ​​​​​​തി അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ സേ​​​​​​ന ത​​​​​​യാ​​​​​​റാ​​​​​​ക്കി​​​​​​യെ​​​​​​ന്നാ​​​​​​ണു റി​​​​​​പ്പോ​​​​​​ർ​​​​​​ട്ട്.

ക​​​​​​ര​​​​​​യാ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തി​​​​​​ലൂ​​​​​​ടെ ഹോ​​​​​​ർ​​​​​​മു​​​​​​സ് ക​​​​​​ട​​​​​​ലി​​​​​​ടു​​​​​​ക്കി​​​​​​ന്‍റെ ഒ​​​​​​രു ഭാ​​​​​​ഗ​​​​​​ത്തി​​​​​​ന്‍റെ നി​​​​​​യ​​​​​​ന്ത്ര​​​​​​ണം പി​​​​​​ടി​​​​​​ച്ചെ​​​​​​ടു​​​​​​ക്കാ​​​​​​നു​​​​​​ള്ള മ​​​​​​റ്റൊ​​​​​​രു പ​​​​​​ദ്ധ​​​​​​തി​​​​​​യും യു​​​​​​എ​​​​​​സ് സേ​​​​​​ന ത​​​​​​യാ​​​​​​റാ​​​​​​ക്കി​​​​​​യി​​​​​​ട്ടു​​​​​​ണ്ട്. പ​​​​​​ദ്ധ​​​​​​തി​​​​​​ക​​​​​​ൾ​​​​​​ക്ക് അ​​​​​​നു​​​​​​മ​​​​​​തി ന​​​​​​ല്ക​​​​​​ണ​​​​​​മോ എ​​​​​​ന്ന് ട്രം​​​​​​പ് തീ​​​​​​രു​​​​​​മാ​​​​​​നി​​​​​​ക്കും.

യു​​​​​​ദ്ധം അ​​​​​​വ​​​​​​സാ​​​​​​നി​​​​​​പ്പി​​​​​​ക്കാ​​​​​​നു​​​​​​ള്ള ന​​​​​​യ​​​​​​ത​​​​​​ന്ത്ര​​​​​​ശ്ര​​​​​​മ​​​​​​ങ്ങ​​​​​​ൾ ഫ​​​​​​ലം കാ​​​​​​ണാ​​​​​​ത്ത പ​​​​​​ശ്ചാ​​​​​​ത്ത​​​​​​ല​​​​​​ത്തി​​​​​​ലാ​​​​​​ണ് ട്രം​​​​​​പ് പു​​​​​​തി​​​​​​യ സൈ​​​​​​നി​​​​​​ക ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ൾ പ​​​​​​രി​​​​​​ഗ​​​​​​ണി​​​​​​ക്കു​​​​​​ന്ന​​​​​​ത്. ഹോ​​​​​​ർ​​​​​​മു​​​​​​സ് ക​​​​​​ട​​​​​​ലി​​​​​​ടു​​​​​​ക്ക് ഇ​​​​​​റാ​​​​​​ൻ അ​​​​​​ട​​​​​​ച്ച​​​​​​തു​​​​​​മൂ​​​​​​ലം എ​​​​​​ണ്ണ​​​​​​വി​​​​​​ല വ​​​​​​ർ​​​​​​ധി​​​​​​ക്കു​​​​​​ന്ന​​​​​​തും ത​​​​​​ട​​​​​​യേ​​​​​​ണ്ട​​​​​​തു​​​​​​ണ്ട്.

അ​​​​​​മേ​​​​​​രി​​​​​​ക്ക നാ​​​​​​വി​​​​​​ക ഉ​​​​​​പ​​​​​​രോ​​​​​​ധം അ​​​​​​വ​​​​​​സാ​​​​​​നി​​​​​​പ്പി​​​​​​ച്ചാ​​​​​​ൽ ഹോ​​​​​​ർ​​​​​​മു​​​​​​സ് തു​​​​​​റ​​​​​​ക്കാ​​​​​​നും ച​​​​​​ർ​​​​​​ച്ച​​​​​​യ്ക്കി​​​​​​രി​​​​​​ക്കാ​​​​​​നും ത​​​​​​യാ​​​​​​റാ​​​​​​ണെ​​​​​​ന്നാ​​​​​​ണ് ഇ​​​​​​റാ​​​​​​ന്‍റെ നി​​​​​​ല​​​​​​പാ​​​​​​ട്.

അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യ്ക്ക് ഇ​​​​​​തു സ്വീ​​​​​​കാ​​​​​​ര്യ​​​​​​മ​​​​​​ല്ല. ഇ​​​​​​റാ​​​​​​നും യു​​​​​​എ​​​​​​സി​​​​​​നും ഇ​​​​​​ട​​​​​​യി​​​​​​ൽ മ​​​​​​ധ്യ​​​​​​സ്ഥ​​​​​​ത വ​​​​​​ഹി​​​​​​ക്കു​​​​​​ന്ന പാ​​​​​​ക്കി​​​​​​സ്ഥാ​​​​​​ൻ സം​​​​​​ഘ​​​​​​ർ​​​​​​ഷം പു​​​​​​ന​​​​​​രാ​​​​​​രം​​​​​​ഭി​​​​​​ക്കാ​​​​​​തി​​​​​​രി​​​​​​ക്കാ​​​​​​ൻ ശ്ര​​​​​​മം ന​​​​​​ട​​​​​​ത്തു​​​​​​ന്ന​​​​​​താ​​​​​​യി റി​​​​​​പ്പോ​​​​​​ർ​​​​​​ട്ടു​​​​​​ക​​​​​​ളി​​​​​​ൽ പ​​​​​​റ​​​​​​യു​​​​​​ന്നു.

ട്രം​​​​​​പ് പു​​​​​​തി​​​​​​യ സൈ​​​​​​നി​​​​​​ക ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ൾ പ​​​​​​രി​​​​​​ഗ​​​​​​ണി​​​​​​ക്കു​​​​​​ന്നു​​​​​​വെ​​​​​​ന്ന വാ​​​​​​ർ​​​​​​ത്ത മൂ​​​​​​ലം അ​​​​​​ന്താ​​​​​​രാ​​​​​​ഷ്‌​​​​​​ട്ര വി​​​​​​പ​​​​​​ണി​​​​​​യി​​​​​​ൽ ക്രൂ​​​​​​ഡ് വി​​​​​​ല വീ​​​​​​ണ്ടും ഉ​​​​​​യ​​​​​​ർ​​​​​​ന്നു. ഇ​​​​​​ന്ന​​​​​​ലെ ബ്രെ​​​​​​ന്‍റ് ഇ​​​​​​നം ക്രൂ​​​​​​ഡ് വി​​​​​​ല ഒ​​​​​​രു​​​​​​ഘ​​​​​​ട്ട​​​​​​ത്തി​​​​​​ൽ 126 വ​​​​​​രെ ഉ​​​​​​യ​​​​​​ർ​​​​​​ന്നി​​​​​​രു​​​​​​ന്നു. സ​​​​​​മീ​​​​​​പ​​​​​​കാ​​​​​​ല​​​​​​ത്ത് രേ​​​​​​ഖ​​​​​​പ്പെ​​​​​​ടു​​​​​​ത്തിയ ഏ​​​​​​റ്റ​​​​​​വും ഉ​​​​​​യ​​​​​​ർ​​​​​​ന്ന വി​​​​​​ല​​​​​​യാ​​​​​​ണി​​​​​​ത്. വി​​​​​​ല പി​​​​​​ന്നീ​​​​​​ട് 116 ഡോ​​​​​​ള​​​​​​റി​​​​​​ലേ​​​​​​ക്കു താ​​​​​​ണു.

യു​​​​​​ദ്ധാ​​​​​​ന​​​​​​ന്ത​​​​​​രം ഹോ​​​​​​ർ​​​​​​മു​​​​​​സി​​​​​​ൽ നാ​​​​​​വി​​​​​​ക സ്വാ​​​​​​ത​​​​​​ന്ത്ര്യം ഉ​​​​​​റ​​​​​​പ്പാ​​​​​​ക്കാനാ​​​​​​യി അ​​​​​​ന്താ​​​​​​രാ​​​​​​ഷ്‌​​​​​​ട്ര സ​​​​​​ഖ്യം രൂ​​​​​​പ​​​​​വ​​​​​ത്​​​​​​ക​​​​​​രി​​​​​​ക്കാ​​​​​​നു​​​​​​ള്ള നീ​​​​​​ക്ക​​​​​​വും ട്രം​​​​​​പ് ഭ​​​​​​ര​​​​​​ണ​​​​​​കൂ​​​​​​ടം ന​​​​​​ട​​​​​​ത്തു​​​​​​ന്നു​​​​​​ണ്ട്. മാരി​​​​​​ടൈം ഫ്രീ​​​​​​ഡം ക​​​​​​ൺ​​​​​​സ്ട്ര​​​​​​ക്റ്റ് എ​​​​​​ന്ന പേ​​​​​​രി​​​​​​ലാ​​​​​​യി​​​​​​രി​​​​​​ക്കും സ​​​​​​ഖ്യം. ഇ​​​​​​ക്കാ​​​​​​ര്യ​​​​​​ത്തി​​​​​​ൽ സ​​​​​​ഖ്യ​​​​​​രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ൾ അ​​​​​​ഭി​​​​​​പ്രാ​​​​​​യം അ​​​​​​റി​​​​​​യി​​​​​​ക്കാ​​​​​​ൻ ട്രം​​​​​​പ് ഭ​​​​​​ര​​​​​​ണ​​​​​​കൂ​​​​​​ടം ആ​​​​​​വ​​​​​​ശ്യ​​​​​​പ്പെ​​​​​​ട്ടി​​​​​​ട്ടു​​​​​​ണ്ട്.

ബ്രി​​​​​​ട്ട​​​​​​നും ഫ്രാ​​​​​​ൻ​​​​​​സും അ​​​​​​ട​​​​​​ക്ക​​​​​​മു​​​​​​ള്ള രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ൾ നേ​​​​​​ര​​​​​​ത്തേ ഇ​​​​​​ത്ത​​​​​​ര​​​​​​മൊ​​​​​​രു സ​​​​​​ഖ്യ​​​​​​രൂ​​​​​​പ​​​​​വ​​​​​ത്ക​​​​​​രണ​​​​​​ത്തി​​​​​​ന്‍റെ സാ​​​​​​ധ്യ​​​​​​ത ച​​​​​​ർ​​​​​​ച്ച ചെ​​​​​​യ്തി​​​​​​രു​​​​​​ന്ന​​​​​​താ​​​​​​ണ്. എ​​​​​​ന്നാ​​​​​​ൽ, യു​​​​​​ദ്ധം പൂ​​​​​​ർ​​​​​​ണ​​​​​​മാ​​​​​​യി അ​​​​​​വ​​​​​​സാ​​​​​​നി​​​​​​ച്ച​​​​​​ശേ​​​​​​ഷ​​​​​​മേ ഇ​​​​​​തു സാ​​​​​​ധ്യ​​​​​​മാ​​​​​​കൂ എ​​​​​​ന്നാ​​​​​​യി​​​​​​രു​​​​​​ന്നു തീ​​​​​​രു​​​​​​മാ​​​​​​നം.

International

കീഴടങ്ങുക, അല്ലെങ്കിൽ മരണം; ഇ​​​റാ​​​ന് ട്രം​​​പി​​​ന്‍റെ അ​​​ന്ത്യ​​​ശാ​​​സ​​​നം

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഇ​​​റാ​​​നെ​​​തി​​​രാ​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നാ​​​ലെ സൈ​​​നി​​​ക​​​ന​​​ട​​​പ​​​ടി​​​യു​​​ടെ ല​​​ക്ഷ്യ​​​മ​​​ട​​​ക്കം പ്ര​​​ഖ്യാ​​​പി​​​ച്ച് യു ​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ്.

ഇ​​​റാ​​​നി​​​ലെ ഭ​​​ര​​​ണ​​​മാ​​​റ്റം ത​​​ന്നെ​​​യാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ ല​​​ക്ഷ്യ​​​മെ​​​ന്ന് എ​​​ട്ടു മി​​​നി​​​റ്റ് ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള വീ​​​ഡി​​​യോ സ​​​ന്ദേ​​​ശ​​​ത്തി​​​ൽ ട്രം​​​പ് പ്ര​​​ഖ്യാ​​​പി​​​ച്ചു. ഇ​​​റാ​​​ൻ സൈ​​​ന്യം ആ​​​യു​​​ധം താ​​​ഴെ വ​​​ച്ചു കീ​​​ഴ​​​ട​​​ങ്ങ​​​ണ​​​മെ​​​ന്നും ഇ​​​റേ​​​നി​​​യ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തെ വീ​​​ഴ്ത്തു​​​മെ​​​ന്നും ട്രം​​​പ് വ്യ​​​ക്ത​​​മാ​​​ക്കി. ഇ​​​റാ​​​നി​​​ൽ ഭ​​​ര​​​ണ​​​മാ​​​റ്റ​​​ത്തി​​​നും ആ​​​ഹ്വാ​​​നം ചെ​​​യ്തു.

“കീ​​​ഴ​​​ട​​​ങ്ങു​​​ക, അ​​​ല്ലെ​​​ങ്കി​​​ൽ മ​​​ര​​​ണ​​​”മെ​​​ന്ന അ​​​ന്ത്യ​​​ശാ​​​സ​​​നം ഇ​​​റാ​​​ൻ വി​​​പ്ല​​​വഗാ​​​ർ​​​ഡി​​​നും യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ന​​​ൽ​​​കി. ഇ​​​റേനിയൻ നാ​​​വി​​​ക​​​സേ​​​ന​​​യെ ഇ​​​ല്ലാ​​​താ​​​ക്കും. ഇ​​​റാ​​ൻ ത​​​ങ്ങ​​​ളു​​​ടെ ആ​​​ണ​​​വ​​​പ​​​ദ്ധ​​​തി പു​​​ന​​​ർ​​​നി​​​ർ​​​മി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ഇ​​​താ​​​ണ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ലേ​​​ക്ക് പെ​​​ട്ടെ​​​ന്നു ക​​​ട​​​ക്കാ​​​ൻ യു​​​എ​​​സി​​​നെ പ്രേ​​​രി​​​പ്പി​​​ച്ച​​​തെ​​​ന്നും ട്രം​​​പ് വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

അ​​​മേ​​​രി​​​ക്ക​​​യി​​​ൽ എ​​​ത്താ​​​ൻ ക​​​ഴി​​​യു​​​ന്ന മി​​​സൈ​​​ലു​​​ക​​​ൾ ഇ​​​റാ​​​ൻ വി​​​ക​​​സി​​​പ്പി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​രോ​​​പി​​​ച്ചു. യു​​​എ​​​സി​​​ൽ എ​​​ത്തു​​​ന്ന മി​​​സൈ​​​ലു​​​ക​​​ൾ ഇ​​​റാ​​​ൻ നി​​​ർ​​​മി​​​ക്കു​​​ന്ന​​​തു​​​വ​​​രെ കാ​​​ത്തി​​​രി​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്നും അ​​​തു​​​കൊ​​​ണ്ടാ​​​ണ് ഇ​​​പ്പോ​​​ൾ ആ​​​ക്ര​​​മ​​​ണം തു​​​ട​​​ങ്ങി​​​യ​​​തെ​​​ന്നും ട്രം​​​പ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ഇ​​​റാ​​​നെ​​​തി​​​രേ വ​​​ലി​​​യ ആ​​​ക്ര​​​മ​​​ണം തു​​​ട​​​ങ്ങി​​​യ​​​താ​​​യി സ്ഥി​​​രീ​​​ക​​​രി​​​ച്ചു​​​കൊ​​​ണ്ടാ​​​ണ് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​ത്. ഇ​​​റാ​​​നെ ആ​​​ണ​​​വാ​​​യു​​​ധം നേ​​​ടാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കാ​​​നാ​​​കി​​​ല്ല. ഭീ​​​ക​​​ര​​​ശ​​​ക്തി ആ​​​ണ​​​വാ​​​യു​​​ധം നേ​​​ടു​​​ന്ന​​​ത് ലോ​​​ക​​​ത്തി​​​നും അ​​​മേ​​​രി​​​ക്ക​​​യ്ക്കും ഗു​​​ണ​​​ക​​​ര​​​മ​​​ല്ല. അ​​​തു​​​കൊ​​​ണ്ടാ​​​ണ് ആ​​​ക്ര​​​മ​​​ണം തു​​​ട​​​ങ്ങി​​​യ​​​ത്.

ഇ​​​റാ​​​നു​​​മാ​​​യി ഒ​​​രു സ​​​മാ​​​ധാ​​​ന ക​​​രാ​​​റി​​​ൽ എ​​​ത്താ​​​ൻ എ​​​ല്ലാ ശ്ര​​​മ​​​വും ന​​​ട​​​ത്തി. പ​​​ക്ഷേ, ഇ​​​റാ​​​ൻ സ​​​ഹ​​​ക​​​രി​​​ച്ചി​​​ല്ല. സ​​​മാ​​​ധാ​​​ന​​​ത്തി​​​നു​​​ള്ള എ​​​ല്ലാ അ​​​വ​​​സ​​​ര​​​വും ഇ​​​റാ​​​ൻ നി​​​രാ​​​ക​​​രി​​​ക്കു​​​ക​​​യാ​​​ണു ചെ​​​യ്ത​​​ത്. ഈ ​​​ആ​​​ക്ര​​​മ​​​ണം അ​​​മേ​​​രി​​​ക്ക​​​യു​​​ടെ സ്വ​​​യ​​​ര​​​ക്ഷ​​​യ്ക്കാ​​​യി​​​ട്ടാ​​​ണ്. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ അ​​​മേ​​​രി​​​ക്ക​​​ൻ സൈ​​​നി​​​ക​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടി​​​രി​​​ക്കാ​​​മെ​​​ന്നും ട്രം​​​പ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

International

ഇറാനിൽ സൈനിക നടപടിക്ക് യുഎസ് തയാറെടുപ്പെന്ന് റിപ്പോർട്ട്

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​പ്ര​​​സി​​​ഡ​​​ന്‍റ ട്രം​​​പ് ഉ​​​ത്ത​​​ര​​​വി​​​ടു​​​ന്ന​​​പ​​​ക്ഷം ഇ​​​റാ​​​നി​​​ൽ ആ​​​ഴ്ച​​​ക​​​ൾ നീ​​​ളു​​​ന്ന സൈ​​​നി​​​ക ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്ക് അ​​​മേ​​​രി​​​ക്ക ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്. ഇ​​​റാ​​​ന്‍റെ തി​​​രി​​​ച്ച​​​ടി​​​കൂ​​​ടി മു​​​ന്നി​​​ൽ ക​​​ണ്ടു​​​ള്ള സ​​​മ​​​ഗ്ര ആ​​​സൂ​​​ത്ര​​​ണ​​​മാ​​​ണ് അ​​​മേ​​​രി​​​ക്ക​​​ൻ സേ​​​ന ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്നു വി​​​ഷ​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ള വൃ​​​ത്ത​​​ങ്ങ​​​ൾ വെ​​​ളി​​​പ്പെ​​​ടു​​​ത്തി.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ജൂ​​​ണി​​​ൽ ഇ​​​സ്ര​​​യേ​​​ലി​​​നൊ​​​പ്പം ചേ​​​ർ​​​ന്ന് ഇ​​​റാ​​​നി​​​ൽ ബോം​​​ബി​​​ട്ട​​​തു പോ​​​ലു​​​ള്ള ആ​​​ക്ര​​​മ​​​ണ​​​മാ​​​യി​​​രി​​​ക്കി​​ല്ല ഇ​​ത്. ഇ​​​റാ​​​ന്‍റെ ആ​​​ണ​​​വ​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ മാ​​​ത്ര​​​മാ​​​ണ് അ​​​മേ​​​രി​​​ക്ക അ​​​ന്നു ബോം​​​ബി​​​ട്ട​​​ത്. ഇ​​​ക്കു​​​റി ഇ​​​റേ​​​നി​​​യ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തെ​​​യും സു​​​ര​​​ക്ഷാ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളെ​​​യും ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന പ​​​ദ്ധ​​​തി​​​യാ​​​ണു പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.

വ​​​ലി​​​യ മി​​​സൈ​​​ൽ ശേ​​​ഖ​​​ര​​​മു​​​ള്ള ഇ​​​റാ​​​നെ​​​തി​​​രേ​​​യു​​​ള്ള നീ​​​ക്ക​​​ങ്ങ​​​ൾ ക​​​ന​​​ത്ത പ്ര​​​ത്യാ​​​ഘാ​​​ത​​​ത്തി​​​ന് ഇ​​​ട​​​യാ​​​ക്കു​​​മെ​​​ന്നും ക​​​ണ​​​ക്കു​​​കൂ​​​ട്ടു​​​ന്നു. അ​​​ടി​​​ച്ചാ​​​ൽ തി​​​രി​​​ച്ച​​​ടി​​​ക്കു​​​മെ​​​ന്ന് ഇ​​​റാ​​​ൻ ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​താ​​​ണ്. പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ അ​​​മേ​​​രി​​​ക്ക​​​ൻ സൈ​​​നി​​​ക താ​​​വ​​​ള​​​ങ്ങ​​​ളെ​​​യാ​​​യി​​​രി​​​ക്കും ല​​​ക്ഷ്യ​​​മി​​​ടു​​​ക​​​യെ​​​ന്നും അ​​​വ​​​ർ പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്.

ജോ​​​ർ​​​ദാ​​​ൻ, കു​​​വൈ​​​ത്ത്, സൗ​​​ദി, ഖ​​​ത്ത​​​ർ, ബ​​​ഹ്റി​​​ൻ, യു​​​എ​​​ഇ, തു​​​ർ​​​ക്കി എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ​​​ല്ലാം അ​​​മേ​​​രി​​​ക്ക​​​യ്ക്കു സൈ​​​നി​​​ക താ​​​വ​​​ള​​​ങ്ങ​​​ളു​​​ണ്ട്. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ജൂ​​​ണി​​​ലെ ബോം​​​ബിം​​​ഗി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യി ഖ​​​ത്ത​​​റി​​​ലെ യു​​​എ​​​സ് താ​​​വ​​​ള​​​ത്തി​​​നു നേ​​​ർ​​​ക്ക് ഇ​​​റാ​​​ൻ മി​​​സൈ​​​ലു​​​ക​​​ൾ തൊ​​​ടു​​​ത്ത​​​താ​​​ണ്. ഇ​​​റാ​​​ന്‍റെ തി​​​രി​​​ച്ച​​​ടി പ​​​ശ്ചി​​​മേ​​​ഷ്യ മു​​​ഴു​​​വ​​​ൻ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന വ​​​ൻ യു​​​ദ്ധ​​​മാ​​​യി മാ​​​റാ​​​നും സാ​​​ധ്യ​​​ത​​​യു​​​ണ്ട്.

ഇ​​​സ്രേ​​​ലി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബെ​​​ഞ്ച​​​മി​​​ൻ നെ​​​ത​​​ന്യാ​​​ഹു അ​​​മേ​​​രി​​​ക്ക​​​യി​​​ലെ​​​ത്തി ട്രം​​​പു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​ശേ​​​ഷ​​​മാ​​​ണ് അ​​​മേ​​​രി​​​ക്ക ഇ​​​റാ​​​നെ ആ​​​ക്ര​​​മി​​​ക്കാ​​​ൻ പ​​​ദ്ധ​​​തി ത​​​യാ​​​റാ​​​ക്കു​​​ന്നു​​​വെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ പു​​​റ​​​ത്തു​​​വ​​​ന്നി​​​രി​​​ക്കു​​​ന്ന​​​ത്.

നേ​​​ര​​​ത്തേ ര​​​ണ്ടാ​​​മ​​​തൊ​​​രു വി​​​മാ​​​ന​​​വാ​​​ഹി​​​നി ക​​​പ്പ​​​ൽകൂ​​​ടി പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലേ​​​ക്ക് അ​​​യ​​​യ്ക്കാ​​​ൻ അ​​​മേ​​​രി​​​ക്ക തീ​​​രു​​​മാ​​​നി​​​ച്ചു​​​വെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ട് പു​​​റ​​​ത്തു​​​വ​​​ന്ന​​​തും നെ​​​ത​​​ന്യാ​​​ഹു അ​​​മേ​​​രി​​​ക്ക​​​യി​​​ലെ​​​ത്തി​​​യ​​​ശേ​​​ഷ​​​മാ​​​ണ്. ആ​​​ണ​​​വച​​​ർ​​​ച്ച​​​യി​​​ൽ ഇ​​​റാ​​​നു​​​മേ​​​ൽ സ​​​മ്മ​​​ർ​​​ദം വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ച്ചു​​​കൂ​​​ടി​​​യാ​​​ണ് ട്രം​​​പി​​​ന്‍റെ നീ​​​ക്ക​​​ങ്ങ​​​ൾ.

International

ഇ​റാ​നെ ല​ക്ഷ്യ​മി​ട്ട് ജെ​റാ​ൾ​ഡ് ആ​ർ. ഫോ​ർ​ഡും

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​റാ​ൻ വി​ഷ​യ​ത്തി​ൽ ച​ർ​ച്ച​യും ഭീ​ഷ​ണി​യു​മെ​ന്ന ഇ​ര​ട്ട നി​ല തു​ട​ർ​ന്ന് അ​മേ​രി​ക്ക.

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​വാ​ഹി​നി​ക്ക​പ്പ​ൽ പ​ശ്ചി​മേ​ഷ്യ​ൻ ക​ട​ലി​ലേ​ക്ക​യ​ച്ച് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. യു​എ​സ്എ​സ് ജെ​റാ​ൾ​ഡ് ആ​ർ. ഫോ​ർ​ഡ് എ​ന്ന കൂ​റ്റ​ൻ വി​മാ​ന​വാ​ഹി​നി​ക്ക​പ്പ​ലാ​ണ് ക​രീ​ബി​യ​ൻ ക​ട​ലി​ൽ​നി​ന്നു പ​ശ്ചി​മേ​ഷ്യ​യി​ലേ​ക്കു നീ​ങ്ങി​ത്തു​ട​ങ്ങി​യ​ത്.

ഇ​റാ​നെ​തി​രേ സൈ​നി​ക ന​ട​പ​ടി ട്രം​പ് പ​രി​ഗ​ണി​ക്കു​ന്ന​താ​യ വാ​ർ​ത്ത​ക​ൾ​ക്കി​ടെ​യാ​ണു പു​തി​യ നീ​ക്കം. യു​എ​സ്എ​സ് ഏ​ബ്ര​ഹാം ലി​ങ്ക​ൺ എ​ന്ന വി​മാ​ന​വാ​ഹി​നി​ക്ക​പ്പ​ലും മൂ​ന്ന് ഗൈ​ഡ​ഡ്-​മി​സൈ​ൽ ഡി​സ്ട്രോ​യ​റു​ക​ളും ര​ണ്ടാ​ഴ്ച മു​മ്പ് പ​ശ്ചി​മേ​ഷ്യ​ൻ ക​ട​ലി​ൽ ന​ങ്കൂ​ര​മി​ട്ടി​ട്ടു​ണ്ട്. ഇ​വ​യ്ക്കൊ​പ്പ​മാ​ണ് ജെ​റാ​ൾ​ഡ് ആ​ർ. ഫോ​ർ​ഡ്കൂ​ടി ചേ​രു​ക. ഇ​ക്കാ​ര്യം വാ​ഷിം​ഗ്ട​ൺ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

ജെ​റാ​ൾ​ഡ് ആ​ർ ഫോ​ർ​ഡി​ൽ​നി​ന്നു​ള്ള യു​ദ്ധ​വി​മാ​ന​ങ്ങ​ളാ​ണ് വെ​ന​സ്വേ​ല​ൻ പ്ര​സി​ഡ​ന്‍റ് നി​ക്കോ​ളാ​സ് മാ​ഡു​റോ​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​നു​ള്ള ദൗ​ത്യ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

അ​മേ​രി​ക്ക​യു​ടെ കി​ഴ​ക്ക​ൻ തീ​ര​ത്തു​നി​ന്നോ ഫാ​ർ ഈ​സ്റ്റി​ൽ​നി​ന്നോ ഒ​രു വി​മാ​ന​വാ​ഹി​നി​ക്ക​പ്പ​ലി​ന് ഇ​സ്ര​യേ​ൽ തീ​ര​ത്തോ അ​റ​ബി​ക്ക​ട​ലി​ലോ എ​ത്താ​ൻ 12 മു​ത​ൽ 15 ദി​വ​സം വ​രെ സ​മ​യം എ​ടു​ക്കും.

National

മാ​വോ​യി​സ്റ്റ് ഭീ​ക​ര​ത​യ്ക്കെ​തി​രെ ഛത്തീ​സ്ഗ​ഡി​ൽ സൈ​നി​ക ന​ട​പ​ടി, ര​മ​ണ്ണ​യു​ടെ സ്മാ​ര​കം ത​ക​ർ​ത്ത് സി​ആ​ർ​പി​എ​ഫ്

സു​ക്മ: മാ​വോ​യി​സ്റ്റ് ഭീ​ക​ര​ത​യു​ടെ നി​ഴ​ലി​ലാ​യി​രു​ന്ന ഛത്തീ​സ്ഗ​ഡി​ലെ സു​ക്മ ജി​ല്ല​യി​ൽ വ​രും​ത​ല​മു​റ​യ്ക്ക് ഭ​യ​ര​ഹി​ത​മാ​യ ഭാ​വി ഉ​റ​പ്പാ​ക്കാ​ൻ സു​പ്ര​ധാ​ന നീ​ക്ക​വു​മാ​യി സി​ആ​ർ​പി​എ​ഫ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മാ​വോ​യി​സ്റ്റ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്ന രാ​വു​ല ശ്രീ​നി​വാ​സ് എ​ന്ന ര​മ​ണ്ണ​യു​ടെ സ്മാ​ര​കം സി​ആ​ർ​പി​എ​ഫ് ത​ക​ർ​ത്തു. സു​ക്മ​യി​ലെ ഗോ​ഗു​ണ്ട ഗ്രാ​മ​ത്തി​ൽ ഇ​ന്നാ​യി​രു​ന്നു സൈ​നി​ക ന​ട​പ​ടി.

74-ാം ബ​റ്റാ​ലി​യ​ൻ സി​ആ​ർ​പി​എ​ഫ് സം​യു​ക്ത ഓ​പ്പ​റേ​ഷ​നി​ലൂ​ടെ​യാ​ണ് മാ​വോ​യി​സ്റ്റ് നേ​താ​വി​ന്‍റെ സ്മാ​ര​കം ത​ക​ർ​ത്ത​തെ​ന്ന് അ​സി​സ്റ്റ​ന്‍റ് ക​മാ​ൻ​ഡ​ന്‍റ് വി​ദേ​ഖോ കി​യെ പ​റ​ഞ്ഞു.

ഗോ​ഗു​ണ്ട മേ​ഖ​ല ദീ​ർ​ഘ​കാ​ല​മാ​യി മാ​വോ​യി​സ്റ്റു​ക​ളു​ടെ പൂ​ർ​ണ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്നു. എ​ന്നാ​ൽ 2025 ന​വം​ബ​ർ 20ന് ​സി​ആ​ർ​പി​എ​ഫ് ഇ​വി​ടെ ഒ​രു ഫോ​ർ​വേ​ഡ് ഓ​പ്പ​റേ​റ്റിം​ഗ് ബേ​സ് സ്ഥാ​പി​ച്ച​തോ​ടെ മേ​ഖ​ല​യി​ൽ സൈ​ന്യ​ത്തി​ന് മേ​ൽ​ക്കൈ ല​ഭി​ച്ചു. പ്ര​ദേ​ശ​ത്ത് വൈ​ദ്യു​തി, കു​ടി​വെ​ള്ളം എ​ന്നി​വ എ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. ഹെ​ലി​പ്പാ​ഡ്, സ്കൂ​ൾ കെ​ട്ടി​ടം എ​ന്നി​വ​യു​ടെ നി​ർ​മാ​ണ​വും അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്.

രാ​ജ്യ​ത്തു​നി​ന്ന് ഇ​ട​ത് തീ​വ്ര​വാ​ദം പൂ​ർ​ണ​മാ​യും തു​ട​ച്ചു​നീ​ക്കു​ക എ​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള സു​പ്ര​ധാ​ന ചു​വ​ടു​വ​യ്‌​പ്പാ​ണി​തെ​ന്ന് ഉ​ന്ന​ത വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്നു. 76 സി​ആ​ർ​പി​എ​ഫ് ജ​വാ​ന്മാ​രു​ടെ വീ​ര​മൃ​ത്യു​വി​നി​ട​യാ​ക്കി​യ മാ​വോ​യി​സ്റ്റ് ഭീ​ക​ര​നാ​ണ് ര​മ​ണ്ണ.

International

ഗ്രീൻലാൻഡ്: സൈനിക നടപടിയും ട്രംപിന്‍റെ പരിഗണനയിൽ

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​ഡെ​​​ന്മാ​​​ർ​​​ക്കി​​​ലെ ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡി​​​നെ അ​​​മേ​​​രി​​​ക്ക​​​യോ​​​ടു കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്കാ​​​നാ​​​യി സൈ​​​നി​​​ക ന​​​ട​​​പ​​​ടി അ​​​ട​​​ക്കം പ​​​ല​​​വി​​​ധ പ​​​ദ്ധ​​​തി​​​ക​​​ൾ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​താ​​​യി വൈ​​​റ്റ് ഹൗ​​​സ് അ​​​റി​​​യി​​​ച്ചു. അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ദേ​​​ശീ​​​യ സു​​​ര​​​ക്ഷ​​​യ്ക്കു ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡ് അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്നും അറിയിപ്പിലുണ്ട്.

ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡ് സ്വ​​​ന്ത​​​മാ​​​ക്കാ​​​നു​​​ള്ള ട്രം​​​പി​​​ന്‍റെ മോ​​​ഹ​​​ത്തി​​​നെ​​​തി​​​രേ യൂ​​​റോ​​​പ്യ​​​ൻ നേ​​​താ​​​ക്ക​​​ൾ സം​​​യു​​​ക്ത പ്ര​​​സ്താ​​​വ​​​ന ഇ​​​റ​​​ക്കി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണു വൈ​​​റ്റ്ഹൗ​​​സ് ഇ​​​ക്കാ​​​ര്യം പ​​​റ​​​ഞ്ഞ​​​ത്.

ഉ​​​ത്ത​​​ര​​​ധ്രു​​​വ​​​ത്തി​​​ൽ ത​​​ന്ത്ര​​​പ്ര​​​ധാ​​​ന സ്ഥാ​​​ന​​​ത്ത് പ്ര​​​കൃ​​​തി​​​വി​​​ഭ​​​വ​​​ങ്ങ​​​ളാ​​​ൽ സ​​​ന്പ​​​ന്ന​​​മാ​​​യ ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡി​​​നെ അ​​​മേ​​​രി​​​ക്ക​​​യോ​​​ടു കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്കാ​​​നു​​​ള്ള ആ​​​ഗ്ര​​​ഹം ട്രം​​​പ് പ​​​ല​​​വ​​​ട്ടം പ്ര​​​ക​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. എ​​​ന്നാ​​​ൽ, വെ​​​ന​​​സ്വേ​​​ല​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് നി​​​ക്കോ​​​ളാ​​​സ് മ​​​ഡു​​​റോ​​​യെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ​​​തി​​​നു പി​​​ന്നാ​​​ലെ അ​​​ദ്ദേ​​​ഹം ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡ് മോ​​​ഹം ആ​​​വ​​​ർ​​​ത്തി​​​ച്ച​​​ത് യൂ​​​റോ​​​പ്യ​​​ൻ നേ​​​തൃ​​​ത്വ​​​ത്തെ ഒ​​​ന്നാ​​​കെ ആ​​​ശ​​​ങ്ക​​​യി​​​ലാ​​​ക്കി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡി​​​നാ​​​യി അ​​​മേ​​​രി​​​ക്ക സൈ​​​ന്യ​​​ത്തെ ഇ​​​റ​​​ക്കു​​​ന്ന​​​ത് പാ​​​ശ്ചാ​​​ത്യ സൈ​​​നി​​​ക കൂ​​​ട്ടാ​​​യ്മ​​​യാ​​​യ നാ​​​റ്റോ​​​യു​​​ടെ ത​​​ക​​​ർ​​​ച്ച​​​യ്ക്കു വ​​​ഴി​​​വ​​​യ്ക്കു​​​മെ​​​ന്നു ഡാ​​​നി​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മെ​​​റ്റെ ഫ്രെ​​​റ​​​ഡി​​​ക്സ​​​ൺ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി​​​യി​​​രു​​​ന്നു. അ​​​മേ​​​രി​​​ക്ക നേ​​​തൃ​​​ത്വം ന​​​ല്കു​​​ന്ന പാ​​​ശ്ചാ​​​ത്യ സൈ​​​നി​​​ക കൂ​​​ട്ടാ​​​യ്മ​​​യാ​​​യ നാ​​​റ്റോ​​​യി​​​ലെ അം​​​ഗ​​​മാ​​​ണു ഡെ​​​ന്മാ​​​ർ​​​ക്ക്. ഏ​​​തെ​​​ങ്കി​​​ലും അം​​​ഗ​​​രാ​​​ജ്യം ആ​​​ക്ര​​​മ​​​ണം നേ​​​രി​​​ട്ടാ​​​ൽ ഒ​​​ത്തൊ​​​രു​​​മി​​​ച്ചു പ്ര​​​തി​​​രോ​​​ധി​​​ക്കു​​​ക എ​​​ന്ന ത​​​ത്വ​​​ത്തി​​​ലാ​​​ണു നാ​​​റ്റോ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​ത്.

ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡി​​​നെ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്കു​​​ക എ​​​ന്ന​​​ത് ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ ഏ​​​റ്റ​​​വും പ്ര​​​ധാ​​​ന വി​​​ദേ​​​ശ​​​ന​​​യ ല​​​ക്ഷ്യ​​​ങ്ങ​​​ളി​​​ൽ ഒ​​​ന്നാ​​​ണെ​​​ന്നാ​​​ണു വൈ​​​റ്റ് ഹൗ​​​സ് ചൊ​​​വ്വാ​​​ഴ്ച അ​​​റി​​​യി​​​ച്ച​​​ത്; അ​​​തി​​​നാ​​​യി ഡെ​​​ന്മാ​​​ർ​​​ക്കി​​​ൽ സൈ​​​നി​​​ക ന​​​ട​​​പ​​​ടി​​​ക്കു മ​​​ടി​​​ക്കി​​​ല്ലെ​​​ന്നും.

അ​​​തേ​​​സ​​​മ​​​യം, ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡി​​​നെ വി​​​ല​​​കൊ​​​ടു​​​ത്തു വാ​​​ങ്ങാ​​​നു​​​ള്ള പ​​​ദ്ധ​​​തി​​​യും ട്രം​​​പി​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ണ്ടെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. അ​​​മേ​​​രി​​​ക്ക​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ സെ​​​ക്ര​​​ട്ട​​​റി മാ​​​ർ​​​ക്കോ റൂ​​​ബി​​​യോ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ഇ​​​ക്കാ​​​ര്യം കോ​​​ൺ​​​ഗ്ര​​​സ് അം​​​ഗ​​​ങ്ങ​​​ളെ അ​​​റി​​​യി​​​ച്ച​​​താ​​​യി സൂ​​​ച​​​ന​​​യു​​​ണ്ട്.

NRI

നൈ​ജീ​രി​യ​യി​ലെ ക്രൈ​സ്ത​വ കൂ​ട്ട​ക്കൊ​ല: മു​ന്ന​റി​യി​പ്പു​മാ​യി ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍ ഡി‌​സി: നൈ​ജീ​രി​യ​യി​ല്‍ ക്രി​സ്ത്യാ​നി​ക​ള്‍​ക്കെ​തി​രെ ന​ട​ക്കു​ന്ന കൂ​ട്ട​ക്കൊ​ല​ക​ള്‍ സ​ര്‍​ക്കാ​രി​ന്‍റെ അ​നു​വ​ദ​ത്തോ​ടെ​യാ​ണെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ള്‍​ഡ് ട്രം​പ്. സോ​ഷ്യ​ല്‍ മീ​ഡി​യ പ്ലാ​റ്റ്ഫോ​മാ​യ "ട്രൂ​ത്ത് സോ​ഷ്യ​ല്‍' വ​ഴി​യാ​ണ് ട്രം​പ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

നൈ​ജീ​രി​യ​ന്‍ സ​ര്‍​ക്കാ​ര്‍ ക്രി​സ്ത്യാ​നി​ക​ളെ കൊ​ല​പ്പെ​ടു​ത്തു​ന്ന​ത് തു​ട​ര്‍​ന്നും അ​നു​വ​ദി​ച്ചാ​ല്‍ അ​മേ​രി​ക്ക എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ഉ​ട​ന്‍ നി​ര്‍​ത്ത​ലാ​ക്കു​മെ​ന്നും ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദി​ക​ളെ പൂ​ര്‍​ണ​മാ​യും ഇ​ല്ലാ​താ​ക്കാ​ന്‍ നൈ​ജീ​രി​യ​യി​ല്‍ നേ​രി​ട്ടു​ള്ള സൈ​നി​ക ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

സാ​ധ്യ​മാ​യ സൈ​നി​ക ന​ട​പ​ടി​ക​ള്‍​ക്ക് ത​യാ​റാ​കാ​ന്‍ പ്ര​തി​രോ​ധ വ​കു​പ്പി​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും അദ്ദേഹം അ​റി​യി​ച്ചു. നൈ​ജീ​രി​യ​ന്‍ സ​ര്‍​ക്കാ​രി​നോ​ട് എ​ത്ര​യും വേ​ഗ​ത്തി​ല്‍ കു​റ്റ​വാ​ളി​ക​ള്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും ട്രംപ് ആ​വ​ശ്യ​പ്പെ​ട്ടു. 

നൈ​ജീ​രി​യ​യി​ല്‍ ക്രി​സ്തു​മ​തം അ​സ്തി​ത്വ​ഭീ​ഷ​ണി നേ​രി​ടു​ന്നു​വെ​ന്നും നൈ​ജീ​രി​യ​യെ പ്ര​ത്യേ​ക ആ​ശ​ങ്ക​യു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ പെ​ടു​ത്തു​ക​യാ​ണെ​ന്നും വെ​ള്ളി​യാ​ഴ്ച ട്രം​പ് പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് പു​തി​യ പോ​സ്റ്റ്.

കൂ​ടാ​തെ നൈ​ജീ​രി​യ​യി​ലെ നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ള്‍ നി​രീ​ക്ഷി​ച്ച് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ് അം​ഗം റി​ലേ മൂ​റി​നെ​യും ഹൗ​സ് അ​പ്രോ​പ്രി​യേ​ഷ​ന്‍​സ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ടോം ​കോ​ളെ​യെ​യും നി​യോ​ഗി​ച്ച​താ​യി ട്രം​പ് അ​റി​യി​ച്ചു. ലോ​ക​മെ​മ്പാ​ടു​മു​ള്ള ക്രി​സ്ത്യ​ന്‍ മ​ത​വി​ഭാ​ഗ​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ ത​ങ്ങ​ള്‍ സ​ജ്ജ​രാ​ണെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

മ​ത​സ്വാ​ത​ന്ത്ര്യ​വും സ​ഹി​ഷ്ണ​ത​യും നൈ​ജീ​രി​യ​യു​ടെ അ​ടി​സ്ഥാ​ന ത​ത്വ​മാ​ണ്. നൈ​ജീ​രി​യ മ​ത​പീ​ഡ​ന​ത്തെ എ​തി​ര്‍​ക്കു​ന്ന രാ​ജ്യ​മാ​ണ്, അ​തി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നി​ല്ല എ​ന്നാ​യി​രു​ന്നു ട്രം​പി​ന്‍റെ പ്ര​സ്താ​വ​ന​യോ​ട് നൈ​ജീ​രി​യ​ന്‍ പ്ര​സി​ഡ​ന്‍റ് ബോ​ല അ​ഹ​മ്മ​ദ് ടി​നു​ബു പ്ര​തി​ക​രി​ച്ച​ത്.

Latest News

Corehub Up