Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nato

ഭീഷണിയുണ്ടായിരുന്നു; വിമാനം മാറിക്കയറി; സ്ഥിരീകരിച്ച് ട്രംപ്


വാഷിംഗ്ടൺ ഡിസി: കഴിഞ്ഞ മാസം നാറ്റോ ഉച്ചകോടി കഴിഞ്ഞ് തുർക്കിയിൽനിന്ന് മടങ്ങവേ രഹസ്യമായി വിമാനം മാറിയെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സ്ഥിരീകിരച്ചു. ഭീഷണിയുടെ പശ്ചാത്തലത്തിൽ സീക്രട്ട് സർവീസും സൈന്യവും ആവശ്യപ്പെട്ടതിനാലായിരുന്നു ഇത്. അവർ പറഞ്ഞത് അനുസരിക്കേണ്ടിവന്നുവെന്നാണ് ട്രംപ് വിശദീകരിച്ചത്.
ഇറാനിൽനിന്നുള്ള ഭീഷണി മൂലമായിരുന്നു ഇതെന്ന് അമേരിക്കൻ മാധ്യമങ്ങൾ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.
കഴിഞ്ഞമാസം എട്ടിനായിരുന്നു സംഭവം. തുർക്കിയിൽനിന്ന് മടങ്ങനായി എയർഫോഴ്സ് വൺ വിമാനത്തിൽ കയറിയ ട്രംപിനെ സുരക്ഷാ ഉദ്യോഗസ്ഥർ രഹസ്യമായി ട്രക്കിലേക്കു മാറ്റി മറ്റൊരു വിമാനത്തിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. എയർഫോഴ്സ് വണ്ണിലുണ്ടായിരുന്ന മാധ്യമപ്രവർത്തകരോ, ചില വൈറ്റ് ഹൗസ് ജീവനക്കാരോ ഇക്കാര്യം അറിഞ്ഞില്ല. കഴിഞ്ഞ ദിവസം അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തപ്പോഴാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്.
തനിക്ക് വലിയ ഭീഷണി ഉണ്ടായിരുന്നുവെന്നാണ് ഊഹിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. “ഞാൻ അതിനെക്കുറിച്ച് കൂടുതൽ ചോദിച്ചില്ല. എനിക്ക് ഒരുപാട് ഭീഷണികളുള്ളതാണ്. നിങ്ങൾക്കതിനെക്കുറിച്ചൊന്നും അറിയില്ല”.

International

ഗ്രീന്‍ലാന്‍ഡ് ഉള്‍പ്പെടുത്തിയ ഭൂപടം പങ്കുവെച്ച് ട്രംപിന്‍റെ പരിഹാസം; നാറ്റോ സഖ്യകക്ഷികളെ ചൊടിപ്പിച്ച് യുഎസ് പ്രസിഡന്‍റ്

വാഷിംഗ്ടണ്‍: ഡെന്മാര്‍ക്കിന്‍റെ സ്വയംഭരണ പ്രദേശമായ ഗ്രീന്‍ലാന്‍ഡിനെ അമേരിക്കയുടെ ഭാഗമായി ചിത്രീകരിക്കുന്ന ഭൂപടം പങ്കുവെച്ച് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും വിവാദത്തിൽ. നാറ്റോ സഖ്യകക്ഷികളെ പരിഹസിക്കുന്ന രീതിയില്‍ ഗ്രീന്‍ലാന്‍ഡ് ഉള്‍പ്പെടുത്തിയ യുഎസ് ഭൂപടം ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലൂടെയാണ് അദ്ദേഹം പങ്കുവെച്ചത്.

യുഎസ് ഭൂപടത്തിന്‍റെ വടക്കുഭാഗത്ത് ഗ്രീന്‍ലാന്‍ഡിനെ കൂടി ചേര്‍ത്തുകൊണ്ടുള്ള എഡിറ്റ് ചെയ്ത ചിത്രമാണ് ട്രംപ് പോസ്റ്റ് ചെയ്തത്. ഗ്രീന്‍ലാന്‍ഡ് അമേരിക്കയുടെ ഭാഗമാണെന്ന തന്‍റെ നിലപാട് അദ്ദേഹം ഇതിലൂടെ ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു.

ട്രംപിന്‍റെ ഈ നടപടി നാറ്റോ സഖ്യകക്ഷികള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. എന്നാൽ, ഇതിനോട് യൂറോപ്യന്‍ യൂണിയന്‍ കടുത്ത രീതിയില്‍ പ്രതികരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ട്രംപിന്‍റെ പ്രസ്താവനകളെ വെറും പരിഹാസമായോ പ്രകോപനമായോ മാത്രം കാണാനാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ താത്പര്യപ്പെടുന്നത്.

2026 ജൂണ്‍ ഒന്നിനകം ഗ്രീന്‍ലാന്‍ഡ് അമേരിക്കയ്ക്ക് വിട്ടുനല്‍കണമെന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ ട്രംപ് നേരത്തെ നടത്തിയിരുന്നു. അല്ലാത്തപക്ഷം ഡെന്മാര്‍ക്കിന് മേല്‍ കടുത്ത നികുതികള്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും ഗ്രീന്‍ലാന്‍ഡ് അത്യന്താപേക്ഷിതമാണെന്നാണ് ട്രംപിന്‍റെ വാദം. റഷ്യയും ചൈനയും ഈ മേഖലയില്‍ സ്വാധീനം ഉറപ്പിക്കുന്നത് തടയാന്‍ അമേരിക്ക ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കണമെന്നും അദ്ദേഹം വിശ്വസിക്കുന്നു.

അതേസമയം 'ഗ്രീന്‍ലാന്‍ഡ് വില്‍പ്പനയ്ക്കുള്ളതല്ല' എന്ന നിലപാടില്‍ ഡെന്മാര്‍ക്കും ഗ്രീന്‍ലാന്‍ഡ് സര്‍ക്കാരും ഉറച്ചുനില്‍ക്കുകയാണ്. ഒരു നാറ്റോ സഖ്യകക്ഷിയോട് അമേരിക്ക സ്വീകരിക്കുന്ന ഈ സമീപനം നാറ്റോയുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണെന്ന് പല രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു. ആര്‍ട്ടിക് മേഖലയിലെ പ്രകൃതിവിഭവങ്ങളും തന്ത്രപരമായ സ്ഥാനവും ലക്ഷ്യമിട്ടാണ് ട്രംപ് ഈ നീക്കം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത് രാജ്യാന്തര തലത്തില്‍ വലിയ നയതന്ത്ര പ്രതിസന്ധിക്ക് കാരണമായിരിക്കുകയാണ്.

International

ചൈനയും റഷ്യയും കൈക്കലാക്കും മുമ്പേ ഗ്രീൻലാൻഡിനെ ഞങ്ങളെടുക്കും: ട്രംപ്

വാ​ഷിം​ഗ്ട​ൺ: യു​എ​സി​നു ഗ്രീ​ൻ​ലാ​ൻ​ഡ് വേ​ണ​മെ​ന്ന് ആ​വ​ർ​ത്തി​ച്ച് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഭാ​വി​യി​ൽ ചൈ​ന​യും റ​ഷ്യ​യും ഗ്രീ​ൻ​ലാ​ൻ​ഡ് സ്വ​ന്ത​മാ​ക്കു​ന്ന​തി​നു മു​ന്പ് യു​എ​സി​ന് സ്വ​ന്ത​മാ​ക്ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ന​മ്മ​ൾ ഗ്രീ​ൻ​ലാ​ൻ​ഡ് പി​ടി​ച്ചെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ട്, അ​വ​ർ​ക്ക് അ​ത് ഇ​ഷ്ട​പ്പെ​ട്ടാ​ലും ഇ​ല്ലെ​ങ്കി​ലും. ന​മ്മ​ൾ അ​തു ചെ​യ്തി​ല്ലെ​ങ്കി​ൽ ചൈ​ന​യോ റ​ഷ്യ​യോ ഗ്രീ​ൻ​ലാ​ൻ​ഡ് പി​ടി​ച്ചെ​ടു​ക്കും. അ​വ​ർ ന​മ്മു​ടെ അ​യ​ൽ​ക്കാ​രാ​കാ​ൻ പാ​ടി​ല്ല - ട്രം​പ് ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

1951ലെ ​ക​രാ​ർ​പ്ര​കാ​രം യു​എ​സി​ന്‍റെ സൈ​നി​ക സാ​ന്നി​ധ്യം ഗ്രീ​ൻ​ലാ​ൻ​ഡി​ൽ ഉ​ണ്ടെ​ങ്കി​ലും ഗ്രീ​ൻ​ലാ​ൻ​ഡി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​ന് അ​ത്ത​രം ക​രാ​റു​ക​ൾ പോ​രാ. അ​തി​ന് അ​മേ​രി​ക്ക ആ ​ദ്വീ​പ് സ്വ​ന്ത​മാ​ക്ക​ണം. ഡെ​ൻ​മാ​ർ​ക്ക് രാ​ജ്യ​ഭ​ര​ണ​ത്തി​നു കീ​ഴി​ൽ അ​ൻ​പ​ത്തി​യേ​ഴാ​യി​ര​ത്തോ​ളം ജ​ന​സം​ഖ്യ​യു​ള്ള സ്വ​യം​ഭ​ര​ണാ​ധി​കാ​ര​മു​ള്ള ദ്വീ​പാ​ണ് ഗ്രീ​ൻ​ലാ​ൻ​ഡ്. ഗ്രീ​ൻ​ലാ​ൻ​ഡി​നെ സം​ര​ക്ഷി​ക്ക​ണം. ന​മ്മ​ൾ അ​തു ചെ​യ്യു​ന്നി​ല്ലെ​ങ്കി​ൽ, ചൈ​ന​യോ റ​ഷ്യ​യോ ചെ​യ്യും.

ഗ്രീ​ൻ​ലാ​ൻ​ഡി​നെ അ​മേ​രി​ക്ക​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കാ​ൻ സൈ​നി​ക ന​ട​പ​ടി​യ​ട​ക്കം പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നു നേ​ര​ത്തെ സൂ​ച​ന​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. ഡെ​ൻ​മാ​ർ​ക്കി​ൽ​നി​ന്നു പി​രി​ഞ്ഞ് അ​മേ​രി​ക്ക​യു​ടെ ഭാ​ഗ​മാ​കാ​ൻ ഗ്രീ​ൻ​ലാ​ൻ​ഡു​കാ​രെ പ്രേ​രി​പ്പി​ക്കാ​ൻ വ​ൻ​തു​ക​ക​ൾ ന​ൽ​കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചു ട്രം​പും വൈ​റ്റ്ഹൗ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ച​ർ​ച്ച ന​ട​ത്തി​വ​രി​ക​യാ​ണ്.

ഗ്രീ​ൻ​ലാ​ൻ​ഡി​ൽ ത​ങ്ങ​ൾ​ക്ക് അ​വ​കാ​ശ​മു​ണ്ടെ​ന്നു​ള്ള ട്രം​പി​ന്‍റെ​യും വൈ​റ്റ്ഹൗ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും പ്ര​സ്താ​വ​ന​ക​ൾ​ക്കെ​തി​രേ യൂ​റോ​പ്പി​ലും പൊ​തു​വേ​യും ഡെ​ൻ​മാ​ർ​ക്കി​ലും ക​ടു​ത്ത പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു. നാ​റ്റോ അം​ഗ​ങ്ങ​ളാ​ണ് യു​എ​സും ഡെ​ൻ​മാ​ർ​ക്കും. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള പോ​ര് നാ​റ്റോ​യു​ടെ നി​ല​നി​ൽ​പ്പി​നെ ത​ന്നെ ബാ​ധി​ക്കു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്.

ഗ്രീ​ൻ​ലാ​ൻ​ഡി​ന്‍റെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​നു​ള്ള അ​വ​കാ​ശം ഗ്രീ​ൻ​ലാ​ൻ​ഡി​നും ഡെ​ൻ​മാ​ർ​ക്കി​നു​മാ​ണെ​ന്ന് ഫ്രാ​ൻ​സ്, ജ​ർ​മ​നി, ഇ​റ്റ​ലി, പോ​ള​ണ്ട്, സ്പെ​യി​ൻ, ബ്രി​ട്ട​ൻ, ഡെ​ൻ​മാ​ർ​ക്ക് എ​ന്നീ രാ​ജ്യ​ങ്ങ​ൾ സം​യു​ക്ത പ്ര​സ്താ​വ​ന പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

International

'നല്ല രീതിയിലോ അല്ലെങ്കില്‍ കടുപ്പിച്ചോ'; ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കാന്‍ ഉറച്ച് ട്രംപ്

വാഷിംഗ്ടൺ: തന്ത്രപ്രധാനമായ ആര്‍ട്ടിക് ദ്വീപ് ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കാനുള്ള നീക്കങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഗ്രീന്‍ലാന്‍ഡ് വിഷയത്തില്‍ അമേരിക്ക എന്തെങ്കിലും ചെയ്‌തേ മതിയാകൂ എന്നും, അത് 'നല്ല രീതിയിലോ' അല്ലെങ്കില്‍ കഠിനമായ രീതിയിലോ ആയിരിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. വൈറ്റ് ഹൗസില്‍ എണ്ണക്കമ്പനി മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് ട്രംപ് തന്‍റെ നിലപാട് ആവര്‍ത്തിച്ചത്.

അമേരിക്ക ഗ്രീന്‍ലാന്‍ഡ് ഏറ്റെടുത്തില്ലെങ്കില്‍ റഷ്യയോ ചൈനയോ ആ പ്രദേശം കൈക്കലാക്കുമെന്നും, അത് അമേരിക്കയ്ക്ക് വലിയ സുരക്ഷാ ഭീഷണിയാകുമെന്നും ട്രംപ് അവകാശപ്പെട്ടു. ഗ്രീന്‍ലാന്‍ഡ് ഡെന്മാര്‍ക്കിന്‍റെ ഭാഗമാണെന്ന വാദത്തെ ട്രംപ് തള്ളിക്കളഞ്ഞു. '500 വര്‍ഷം മുമ്പ് അവിടെ ഒരു ബോട്ട് ചെന്നു നിന്നു എന്നത് കൊണ്ട് മാത്രം ആ പ്രദേശം അവരുടേതാകില്ല' എന്നായിരുന്നു ട്രംപിന്‍റെ പരിഹാസം.

തന്ത്രപ്രധാനമായ സ്ഥാനത്തിന് പുറമെ, ഗ്രീന്‍ലാന്‍ഡിലെ അപൂര്‍വ്വ ധാതു സമ്പത്തും പ്രകൃതിവാതക നിക്ഷേപവുമാണ് അമേരിക്ക ലക്ഷ്യമിടുന്നത്. ട്രംപിന്‍റെ ഈ നീക്കം നാറ്റോ സഖ്യരാഷ്ട്രങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഗ്രീന്‍ലാന്‍ഡ് വിട്ടുനല്‍കില്ലെന്ന് ഡെന്മാര്‍ക്ക് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

വെനസ്വേലയില്‍ സൈനിക നടപടിയിലൂടെ നിക്കോളാസ് മഡുറോയെ പിടികൂടിയതിന് പിന്നാലെ ട്രംപ് ഭരണകൂടം ഗ്രീന്‍ലാന്‍ഡ് വിഷയത്തില്‍ നിലപാട് കടുപ്പിക്കുന്നത് ആഗോള തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിമാറിയിരിക്കുകയാണ്. ഗ്രീന്‍ലാന്‍ഡ് നിവാസികള്‍ക്ക് പണം നല്‍കി സ്വാധീനിക്കാനുള്ള 'മണി പ്ലാനും' വൈറ്റ് ഹൗസിന്‍റെ പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

International

ഗ്രീന്‍ലാന്‍ഡ് ആക്രമിച്ചാല്‍ 'ആദ്യം വെടിവയ്ക്കും, യുഎസിന് ഡെന്മാര്‍ക്കിന്‍റെ മുന്നറിയിപ്പ്

കോപ്പന്‍ഹേഗന്‍: യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഗ്രീന്‍ലാന്‍ഡ് കീഴടക്കല്‍ ഭീഷണിക്കു മറുപടിയായി ഡെന്മാര്‍ക്ക്. ഗ്രീന്‍ലാന്‍ഡ് ആക്രമിക്കുകയാണെങ്കില്‍ ഡാനിഷ് സൈനികര്‍ 'ആദ്യം വെടിവയ്ക്കുകയും പിന്നീട് ചോദ്യങ്ങള്‍ ചോദിക്കുകയും' ചെയ്യുമെന്ന് ഡെന്മാര്‍ക്ക് പ്രതിരോധ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇത് 1952ലെ ശീതയുദ്ധ കാലം മുതല്‍ നിയമപ്രകാരമുള്ള നിര്‍ദേശമാണെന്നും അത് ഇപ്പോഴും പ്രാബല്യത്തിലുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

ഗ്രീന്‍ലാന്‍ഡ് ഡെന്മാര്‍ക്കിന്‍റെ സ്വയംഭരണാധികാരമുള്ള പ്രദേശമാണ്. തന്ത്രപരമായ പ്രാധാന്യമുള്ള ഈ ആര്‍ട്ടിക് ദ്വീപിനെ യുഎസ് ഏറ്റെടുക്കണമെന്ന് ട്രംപ് വീണ്ടും ആവശ്യപ്പെട്ടതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ദേശീയ സുരക്ഷയ്ക്ക് അനിവാര്യമാണെന്നു ചൂണ്ടിക്കാട്ടി ട്രംപ്, സൈനിക നടപടി ഉള്‍പ്പെടെയുള്ള എല്ലാ സാധ്യതകളും ഇതിനായി പരിഗണിക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസ് വക്താവ് പറഞ്ഞിരുന്നു. റഷ്യയുടെയും ചൈനയുടെയും കപ്പലുകള്‍ ഗ്രീന്‍ലാന്‍ഡിനു ചുറ്റും സജീവമാണെന്നും ട്രംപ് ആരോപിച്ചിരുന്നു.

എന്നാല്‍, ട്രംപിന്‍റെ ഭീഷണി നിര്‍ത്തണമെന്നും യുഎസ് ആക്രമിച്ചാല്‍ അതു നാറ്റോയുടെ അന്ത്യമായിരിക്കുമെന്നുമാണ് ഡെന്മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സണ്‍ നല്‍കിയ മുന്നറിയിപ്പ്. നിലവിലെ സാഹചര്യങ്ങളില്‍ യൂറോപ്പിലെ നാറ്റോയുടെ മറ്റ് സഖ്യകക്ഷികള്‍ ആശങ്കയിലാണ്. യുഎസും ഡെൻമാർക്കും നാറ്റോ അംഗങ്ങളാണ്. അതിനാൽ ഗ്രീന്‍ ലാന്‍ഡിനെതിരെ യുഎസ് ആക്രമണമുണ്ടായാൽ അതു നാറ്റോയ്ക്കു വലിയ വെല്ലുവിളിയാകുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

International

ഗ്രീ​ൻ​ലാ​ൻ​ഡി​നെ തൊ​ട്ടാ​ൽ നാ​റ്റോ​യു​ടെ അ​ന്ത്യ​മാ​യി​രി​ക്കും; ട്രം​പി​നു ഡെ​ൻ​മാ​ർ​ക്കി​ന്‍റെ മു​ന്ന​റി​യി​പ്പ്

കോ​പ്പ​ൻ​ഗേ​ഹ​ൻ: ഗ്രീ​ൻ​ലാ​ൻ​ഡി​നെ തൊ​ട്ടു​ക​ളി​ച്ചാ​ൽ നാ​റ്റോ​യു​ടെ പ​ണി തീ​രു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ഡാ​നി​ഷ് പ്ര​ധാ​ന​മ​ന്ത്രി രം​ഗ​ത്ത്. ഡെ​ൻ​മാ​ർ​ക്കി​ന്‍റെ സ്വാ​ധീ​ന​മേ​ഖ​ല​യാ​യ ഗ്രീ​ൻ​ലാ​ൻ​ഡ് ത​ങ്ങ​ൾ​ക്കു വേ​ണ​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ​റ​ഞ്ഞ​തി​നോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അവർ. ഒ​ട്ടും ഉ​ൾ​ക്കൊ​ള്ളാ​നാ​വാ​ത്ത പ്ര​സ്താ​വ​ന​യാ​ണ് ഗ്രീ​ൻ ലാ​ൻ​ഡി​നെ​ക്കു​റി​ച്ച് ട്രം​പ് ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് ഡാ​നി​ഷ് പ്ര​ധാ​ന​മ​ന്ത്രി മെ​റ്റെ ഫ്രെ​ഡ​റി​ക്സ​ൺ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. സ്വ​യം​ഭ​ര​ണാ​ധി​കാ​ര​മു​ള്ള ഗ്രീ​ൻ​ലാ​ൻ​ഡി​നു മേൽ ന​ട​ത്തു​ന്ന ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ൾ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. 
ഗ്രീ​ൻ​ലാ​ൻ​ഡ് യു​എ​സി​ന്‍റെ ഭാ​ഗ​മാ​ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തെ ഡെ​ന്മാ​ർ​ക്കും ഗ്രീ​ൻ​ലാ​ൻ​ഡും പ​ല​ത​വ​ണ ത​ള്ളി​ക്ക​ള​ഞ്ഞ​താ​ണ്. യു​എ​സും ഡെ​ൻ​മാ​ർ​ക്കും നാ​റ്റോ​യു​ടെ ഭാ​ഗ​മാ​ണ്. യു​എ​സ് മ​റ്റൊ​രു നാ​റ്റോ രാ​ജ്യ​ത്തെ ആ​ക്ര​മി​ച്ചാ​ൽ, അ​തോ​ടെ നാ​റ്റോ​യു​ടെ അ​ന്ത്യ​മായിരി​ക്കു​മെ​ന്നാ​ണ് ഫ്രെ​ഡ​റി​ക്സ​ൺ പ​റ​ഞ്ഞ​ത്. അ​മേ​രി​ക്ക​യു​ടെ നീ​ക്ക​ങ്ങ​ളെ​ക്കു​റി​ച്ച് ത​നി​ക്ക് ഉ​റ​പ്പ് ന​ൽ​കാ​നാ​വി​ല്ലെ​ങ്കി​ലും അ​തി​ർ​ത്തി​ക​ൾ ബ​ഹു​മാ​നി​ക്ക​പ്പെ​ട​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ യൂ​റോ​പ്പി​ന്‍റെ പൂ​ർ​ണ​പി​ന്തു​ണ​യു​ണ്ടെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.
ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ഒ​രു പ​ത്ര​ത്തി​നു  ന​ൽ​കി​യ  അ​ഭി​മു​ഖ​ത്തി​ലാ​ണ്, ഗ്രീ​ൻ​ലാ​ൻ​ഡ് അ​മേ​രി​ക്ക​യ്ക്ക് തീ​ർ​ച്ച​യാ​യും ആ​വ​ശ്യ​മാ​ണെ​ന്ന് ട്രം​പ് വീ​ണ്ടും പ​റ​ഞ്ഞ​ത്. വെ​നി​സ്വേ​ല​യി​ൽ യു​എ​സ് ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ വ​ന്ന ഈ ​പ്ര​സ്താ​വ​ന വ്യാ​പ​ക​മാ​യി ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നു മ​റു​പ​ടി​യാ​യി, ഗ്രീ​ൻ​ലാ​ൻ​ഡി​നെ കൂ​ട്ടി​ച്ചേ​ർ​ക്കാ​ൻ അ​മേ​രി​ക്ക​യ്ക്ക് അ​വ​കാ​ശ​മി​ല്ലെ​ന്നു ഫ്രെ​ഡ​റി​ക്സ​ൺ ഞാ​യ​റാ​ഴ്ച പ​റ​ഞ്ഞി​രു​ന്നു. ഗ്രീ​ൻ​ലാ​ൻ​ഡ് ജ​ന​ത​യ്ക്കെ​തി​രെ ഭീ​ഷ​ണി മു​ഴ​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കാ​ൻ അ​വ​ർ വാ​ഷിം​ഗ്ട​ണി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

Latest News

Corehub Up