Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Neryamangalam

നേ​ര്യ​മം​ഗ​ലം-​വാ​ള​റ റോ​ഡ് പു​ന​രു​ദ്ധാ​ര​ണം; പ​​​​രി​​​​ശോ​​​​ധ​​​​നാ​​​റി​​​​പ്പോ​​​​ര്‍​ട്ട് ഹാ​​​​ജ​​​​രാ​​​​ക്ക​​​​ണം: ഹൈ​​​​ക്കോ​​​​ട​​​​തി

കൊ​​​​ച്ചി: നേ​​​​ര്യ​​​​മം​​​​ഗ​​​​ലം-​​​​വാ​​​​ള​​​​റ റോ​​​​ഡ് പു​​​​ന​​​​രു​​​​ദ്ധാ​​​​ര​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് റ​​​​വ​​​​ന്യു, വ​​​​നം വ​​​​കു​​​​പ്പു​​​​ക​​​​ള്‍ ന​​​​ട​​​​ത്തി​​​​യ സം​​​​യു​​​​ക്ത പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യു​​​​ടെ റി​​​​പ്പോ​​​​ര്‍​ട്ട് ഹാ​​​​ജ​​​​രാ​​​​ക്ക​​​​ണ​​​​മെ​​​​ന്നു ഹൈ​​​​ക്കോ​​​​ട​​​​തി.

ക​​​​ഴി​​​​ഞ്ഞ ഒ​​​​ക്ടോ​​​​ബ​​​​ര്‍ 24നാ​​​​ണ് കൊ​​​​ച്ചി-​​​​മ​​​​ധു​​​​ര ദേ​​​​ശീ​​​​യ​​​​പാ​​​​ത​​​​യു​​​​ടെ (എ​​​​ന്‍​എ​​​​ച്ച് 85) ഭാ​​​​ഗ​​​​മാ​​​​യ റോ​​​​ഡി​​​​ന്‍റെ ജോ​​​​ലി​​​​ക​​​​ള്‍​ക്ക് അ​​​​നു​​​​മ​​​​തി ന​​​​ല്‍​കു​​​​ന്ന​​​​തി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യി പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്താ​​​​ന്‍ ഹൈ​​​​ക്കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച​​​​ത്.

ഇ​​​​തു പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കി​​​​യ​​​​തി​​​​ന്‍റെ റി​​​​പ്പോ​​​​ര്‍​ട്ട് സ​​​​മ​​​​ര്‍​പ്പി​​​​ക്കാ​​​​നാ​​​​ണു നി​​​​ര്‍​ദേ​​​​ശം. സ​​​​ര്‍​വേ റി​​​​പ്പോ​​​​ര്‍​ട്ട് കി​​​​ട്ടി​​​​യ​​​​തി​​​​നു​​​ശേ​​​​ഷ​​​​മേ നി​​​​ര്‍​മാ​​​​ണം പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ക്കാ​​​​ന്‍ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന​​​​തി​​​​ല്‍ തീ​​​​രു​​​​മാ​​​​ന​​​മെ​​​​ടു​​​​ക്കാ​​​​നാ​​​​കൂ​​​വെ​​​ന്ന് ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൗ​​​​മ​​​​ന്‍ സെ​​​​ന്‍, ജ​​​​സ്റ്റീ​​​​സ് വി.​​​​എം. ശ്യാം​​​​കു​​​​മാ​​​​ര്‍ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ഡി​​​​വി​​​​ഷ​​​​ൻ ബെ​​​​ഞ്ച് വ്യ​​​​ക്ത​​​​മാ​​​​ക്കി.

നേ​​​​ര്യ​​​​മം​​​​ഗ​​​​ലം-​​​​വാ​​​​ള​​​​റ മേ​​​​ഖ​​​​ല സം​​​​ര​​​​ക്ഷി​​​​ത​​​വ​​​​ന​​​​മാ​​​​ണെ​​​​ന്നും നി​​​​ര്‍​മാ​​​​ണം വി​​​​ല​​​​ക്ക​​​​ണ​​​​മെ​​​​ന്നും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് തൊ​​​​ടു​​​​പു​​​​ഴ സ്വ​​​​ദേ​​​​ശി എം.​​​​എ​​​​ന്‍. ജ​​​​യ​​​​ച​​​​ന്ദ്ര​​​​ന്‍ ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി​​​​യാ​​​​ണ് കോ​​​​ട​​​​തി​​​​യു​​​​ടെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലു​​​​ള്ള​​​​ത്. വി​​​​ഷ​​​​യം 14ന് ​​​​വീ​​​​ണ്ടും പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​നാ​​​​യി മാ​​​​റ്റി.

Kerala

നേര്യമംഗലം-വാളറ റോഡ് നിര്‍മാണം; ഹൈക്കോടതിക്ക് അതൃപ്തി

കൊ​​​ച്ചി: ആ​​​ലു​​​വ-​​​മൂ​​​ന്നാ​​​ര്‍ ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ലെ നേ​​​ര്യ​​​മം​​​ഗ​​​ലം മു​​​ത​​​ല്‍ വാ​​​ള​​​റ വ​​​രെ​​​യു​​​ള്ള റോ​​​ഡ് നി​​​ര്‍മാ​​​ണ​​​ത്തി​​​ലെ സ​​​ര്‍ക്കാ​​​ര്‍ നി​​​ല​​​പാ​​​ടി​​​ല്‍ അ​​​തൃ​​​പ്തി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി ഹൈ​​​ക്കോ​​​ട​​​തി. നി​​​ര്‍മാ​​​ണം ന​​​ട​​​ക്കു​​​ന്ന​​​ത് റ​​​വ​​​ന്യു ഭൂ​​​മി​​​യി​​​ലാ​​​ണോ വ​​​ന​​​ഭൂ​​​മി​​​യി​​​ലാ​​​ണോ​​​യെ​​​ന്നു സ​​​ര്‍ക്കാ​​​ര്‍ തീ​​​രു​​​മാ​​​നി​​​ക്ക​​​ണ​​​മെ​​​ന്നു കോ​​​ട​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


വ​​​ന​​​ഭൂ​​​മി​​​യി​​​ലെ​​​ന്ന് ആ​​​ദ്യം അ​​​റി​​​യി​​​ച്ച​​​ശേ​​​ഷം പി​​​ന്നീ​​​ട് റ​​​വ​​​ന്യു ഭൂ​​​മി എ​​​ന്നു തി​​​രു​​​ത്തി​​​യ സ​​​ര്‍ക്കാ​​​ര്‍ നി​​​ല​​​പാ​​​ടി​​​ലും കോ​​​ട​​​തി സം​​​ശ​​​യം പ്ര​​​ക​​​ടി​​​പ്പി​​​ച്ചു. ദേ​​​ശീ​​​യ​​​പാ​​​താ വി​​​ക​​​സ​​​നം ന​​​ട​​​ക്കേ​​​ണ്ട ഭൂ​​​മി​​​യു​​​ടെ യ​​​ഥാ​​​ര്‍ഥ ഉ​​​ട​​​മ​​​സ്ഥ​​​ത റ​​​വ​​​ന്യു വ​​​കു​​​പ്പി​​​നാ​​​ണോ വ​​​നം വ​​​കു​​​പ്പി​​​നാ​​​ണോ എ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി വി​​​ജ്ഞാ​​​പ​​​ന​​​മി​​​റ​​​ക്ക​​​ണ​​​മെ​​​ന്നും കോ​​​ട​​​തി നി​​​ര്‍ദേ​​​ശി​​​ച്ചു.

റി​​​സ​​​ര്‍വ് വ​​​ന​​​മ​​​ല്ലെ​​​ന്നാ​​​ണ് ഉ​​​ത്ത​​​ര​​​വെ​​​ങ്കി​​​ല്‍ പാ​​​ത വീ​​​തി​​​കൂ​​​ട്ടു​​​ന്ന ന​​​ട​​​പ​​​ടി​​​യു​​​മാ​​​യി ദേ​​​ശീ​​​യ​​​പാ​​​താ അ​​​ഥോ​​​റി​​​റ്റി​​​ക്കു മു​​​ന്നോ​​​ട്ടു​​​പോ​​​കാം. അ​​​തേ​​​സ​​​മ​​​യം, കോ​​​ട​​​തി​​​യു​​​ടെ അ​​​ന്തി​​​മ തീ​​​ര്‍പ്പി​​​ല്‍ ഇ​​​തു വ​​​ന​​​മാ​​​ണെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യാ​​​ല്‍ വ​​​ന​​​സം​​​ര​​​ക്ഷ​​​ണ നി​​​യ​​​മം ലം​​​ഘി​​​ച്ച​​​തി​​​നു​​​ള്ള പ്ര​​​ത്യാ​​​ഘാ​​​ത​​​ങ്ങ​​​ള്‍ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​പ്പെ​​​ട്ട​​​വ​​​ര്‍ നേ​​​രി​​​ടേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്നും ചീ​​​ഫ് ജ​​​സ്റ്റീ​​​സ് നി​​​ത​​​ന്‍ ജാം​​​ദാ​​​ര്‍, ജ​​​സ്റ്റീ​​​സ് വി.​​​എം. ശ്യാം​​​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​രു​​​ള്‍പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി.


ഡി​​​സം​​​ബ​​​ര്‍ ഒ​​​ന്നി​​​ന് വി​​​ശ​​​ദ​​​മാ​​​യ വാ​​​ദം കേ​​​ള്‍ക്കും. മേ​​​ഖ​​​ല​​​യി​​​ല്‍ നി​​​ര്‍മാ​​​ണ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ വി​​​ല​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു തൊ​​​ടു​​​പു​​​ഴ സ്വ​​​ദേ​​​ശി എം.​​​എ​​​ന്‍. ജ​​​യ​​​ച​​​ന്ദ്ര​​​ന്‍ ഫ​​​യ​​​ല്‍ ചെ​​​യ്ത ഹ​​​ര്‍ജി​​​യും ദേ​​​ശീ​​​യ​​​പാ​​​താ അ​​​ഥോ​​​റി​​​റ്റി​​​യു​​​ടെ റി​​​വ്യൂ ഹ​​​ര്‍ജി​​​യു​​​മാ​​​ണ് കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്. 13 കി​​​ലോ​​​മീ​​​റ്റ​​​ര്‍ ദൂ​​​ര​​​ത്തി​​​ല്‍ പാ​​​ത​​​യു​​​ടെ വി​​​ക​​​സ​​​നം ന​​​ട​​​ത്തു​​​ന്ന​​​ത് വ​​​ന​​​ഭൂ​​​മി​​​യി​​​ലാ​​​ണെ​​​ന്ന ആ​​​ക്ഷേ​​​പം ഒ​​​രു വ​​​ശ​​​ത്തു​​​ണ്ട്. പാ​​​ത​​​യു​​​ടെ അ​​​പ​​​ര്യാ​​​പ്ത​​​ത കാ​​​ര​​​ണ​​​മു​​​ള്ള ഗ​​​താ​​​ഗ​​​ത​​​ക്കു​​​രു​​​ക്കും സു​​​ര​​​ക്ഷാ​​​പ്ര​​​ശ്‌​​​ന​​​വും മ​​​റു​​​ഭാ​​​ഗ​​​ത്തു​​​ണ്ടെ​​​ന്നും പ​​​റ​​​ഞ്ഞ കോ​​​ട​​​തി സ​​​ന്തു​​​ലി​​​ത​​​മാ​​​യ മാ​​​ര്‍ഗ​​​നി​​​ര്‍ദേ​​​ശ​​​ങ്ങ​​​ളും പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു.


മ​​​ണ്ണി​​​ടി​​​ച്ചി​​​ലും മ​​​റ്റു പ​​​രി​​​സ്ഥി​​​തി​​​പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളും ഒ​​​ഴി​​​വാ​​​ക്കാ​​​ന്‍ സ​​​ര്‍ക്കാ​​​ര്‍ മാ​​​ര്‍ഗ​​​നി​​​ര്‍ദേ​​​ശം പു​​​റ​​​പ്പെ​​​ടു​​​വി​​​ക്ക​​​ണം. അ​​​ട​​​യാ​​​ള​​​പ്പെ​​​ടു​​​ത്തി​​​യ പ്ര​​​ദേ​​​ശ​​​ത്തു മാ​​​ത്ര​​​മേ നി​​​ര്‍മാ​​​ണം ന​​​ട​​​ത്താ​​​വൂ​​​വെ​​​ന്നും കോ​​​ട​​​തി നി​​​ര്‍ദേ​​​ശി​​​ച്ചു.

Editorial

നേര്യമംഗലം-വാളറ വഴി സർക്കാരും മുടക്കരുത്

ജ​​ന​​ങ്ങ​​ളു​​ടെ ചോ​​ര​ കു​​ടി​​ക്കാ​​ൻ നേ​​ര്യ​​മം​​ഗ​​ലം-​​വാ​​ള​​റ റോ​​ഡി​​ലെ അ​​പ​​ക​​ട​​വ​​ള​​വു​​ക​​ളി​​ൽ
ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ​​യും ഹ​​ർ​​ജി​​ക്കാ​​രു​​ടെ​​യും വേ​​ഷ​​ത്തി​​ലെ​​ത്തു​​ന്ന ക​​ള്ളി​​യ​​ങ്കാ​​ട്ടു നീ​​ലി​​മാ​​രു​​ണ്ടെ​​ങ്കി​​ൽ ത​​ള​​യ്ക്കു​​ക​​ത​​ന്നെ വേ​​ണം. ജ​​നം അ​​ത്ര​​യ്ക്കു മ​​ടു​​ത്തു.

കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ മൂ​ന്നാ​റി​ലേ​ക്കു​ള്ള അ​പ​ക​ട​വ​ഴി ഒ​ന്നു ന​ന്നാ​ക്കാ​ൻ പോ​ലും കെ​ൽ​പ്പി​ല്ലാ​തെ വ​നം​വ​കു​പ്പി​നും പ​രി​സ്ഥി​തി ഹ​ർ​ജി​ക്കാ​ർ​ക്കും മു​ന്നി​ൽ മു​ട്ടി​ടി​ച്ചു നി​ൽ​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ. ദേ​ശീ​യ​പാ​ത-85​ന്‍റെ നേ​ര്യ​മം​ഗ​ലം മു​ത​ൽ വാ​ള​റ വ​രെ​യു​ള്ള 14.5 കി​ലോ​മീ​റ്റ​ർ ഭാ​ഗ​ത്തെ വി​പു​ലീ​ക​ര​ണ ജോ​ലി​യാ​ണ് ബി​ജെ​പി നേ​താ​വി​ന്‍റെ ഹ​ർ​ജി​യി​ൽ കോ​ട​തി വി​ല​ക്കി​യ​തി​നെ​ത്തു​ട​ർ​ന്നു മൂ​ന്നു മാ​സ​ത്തോ​ള​മാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന​ത്.

ആ​ദ്യം വ​ഴി​മു​ട​ക്കി​യ​തു വ​നം​വ​കു​പ്പാ​ണെ​ങ്കി​ലും വ​ഴി വ​നം​വ​കു​പ്പി​ന്‍റേ​ത​ല്ലെ​ന്നു സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ കോ​ട​തി​യി​ൽ തെ​ളി​യി​ച്ച​തോ​ടെ പി​ന്മാ​റി. പി​ന്നാ​ലെ​യാ​ണ് പു​തി​യ ഹ​ർ​ജി​ക്കാ​ര​നെ​ത്തി​യ​ത്. ഹ​ർ​ജി​യി​ൽ ഒ​രു സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ൻ കൊ​ടു​ത്ത തെ​റ്റാ​യ സ​ത്യ​വാ​ങ്മൂ​ലം തി​രു​ത്താ​ൻ കോ​ട​തി ര​ണ്ടു​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും കൊ​ടു​ത്തി​ല്ല. ഇ​ന്നു മൂ​ന്നാ​മ​ത്തെ അ​വ​സ​ര​മാ​ണ്.

മ​ണ്ണി​ടി​ഞ്ഞും മ​രം വീ​ണും വ​ണ്ടി​യി​ടി​ച്ചും മ​ര​ണ​മേ​ഖ​ല​യാ​യ നേ​ര്യ​മം​ഗ​ലം-​വാ​ള​റ റോ​ഡ് സ​ർ​ക്കാ​ർ ന​ന്നാ​ക്കു​മോ? അ​തോ, വ​നം​വ​കു​പ്പി​ന്‍റെ​യും ബി​നാ​മി​ക​ളു​ടെ​യും താ​ള​ത്തി​നു​ള്ള തു​ള്ള​ൽ തു​ട​രു​മോ‍? ‍ഇ​ന്ന​റി​യാം. കേ​ര​ള​ത്തി​ന്‍റെ മ​ല​യോ​ര-​വ​നാ​തി​ർ​ത്തി മേ​ഖ​ല​ക​ളെ വ​ന്യ​ജീ​വി​ക​ൾ​ക്കു സു​ഖ​വാ​സ​കേ​ന്ദ്ര​വും ക​ർ​ഷ​ക​ർ​ക്കും ആ​ദി​വാ​സി​ക​ൾ​ക്കും മ​ര​ണ​മേ​ഖ​ല​യു​മാ​ക്കി​യ വ​നം​വ​കു​പ്പാ​ണ് നേ​ര്യ​മം​ഗ​ലം-​വാ​ള​റ റോ​ഡി​ലും വ​ഴി മു​ട​ക്കി​യ​ത്.

കൊ​ച്ചി-​ധ​നു​ഷ്‌​കോ​ടി ദേ​ശീ​യ​പാ​ത (എ​ൻ​എ​ച്ച് 85) 980 കോ​ടി രൂ​പ മു​ട​ക്കി ന​വീ​ക​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് നേ​ര്യ​മം​ഗ​ലം മു​ത​ൽ വാ​ള​റ വ​രെ​യു​ള്ള 14.5 കി​ലോ​മീ​റ്റ​ർ വ​ന​മാ​യ​തി​നാ​ൽ വീ​തി കൂ​ട്ടാ​നോ കാ​ന​ക​ൾ നി​ർ​മി​ക്കാ​നോ സം​ര​ക്ഷ​ണ​ഭി​ത്തി കെ​ട്ടാ​നോ സാ​ധ്യ​മ​ല്ലെ​ന്നു പ​റ​ഞ്ഞ് പ​ണി ത​ട​സ​പ്പെ​ടു​ത്തി​യ​ത്.

വ​നം മ​ന്ത്രി​യും സ​ർ​ക്കാ​രും നോ​ക്കു​കു​ത്തി​യാ​യി നി​ൽ​ക്ക​വേ, ഇ​തി​നെ​തി​രേ മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല കോ​ള​ജ് വി​ദ്യാ​ർ​ഥി​നി കി​ര​ൺ സി​ജു, ഫാം (​ഫാ​ർ​മേ​ഴ്സ് അ​വെ​യ​ർ​നെ​സ് റി​വൈ​വ​ൽ മൂ​വ്മെ​ന്‍റ്) ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ജു​മോ​ൻ ഫ്രാ​ൻ​സി​സ്, ബ​ബി​ൻ ജെ​യിം​സ്, വാ​ള​റ​യി​ൽ റോ​ഡ​രി​കി​ൽ ക​രി​ക്കു വി​ൽ​ക്കു​ന്ന​തി​നി​ടെ വ​ന​ത്തി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യെ​ന്ന ആ​രോ​പ​ണ​ത്ത​ത്തു​ട​ർ​ന്ന് അ​റ​സ്റ്റി​ലാ​യ മീ​രാ​ൻ എ​ന്നി​വ​രാ​ണ് റോ​ഡ് വ​നം​വ​കു​പ്പി​ന്‍റേ​ത​ല്ലെ​ന്നു പ​റ​ഞ്ഞു കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

തു​ട​ർ​ന്ന്, രാ​ജ​ഭ​ര​ണ​കാ​ലം മു​ത​ലേ റോ​ഡ് 100 അ​ടി വീ​തി​യി​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് വി​ട്ടു​കൊ​ടു​ത്ത​താ​ണെ​ന്നും നി​ല​വി​ലു​ള്ള റോ​ഡി​ന്‍റെ ന​ടു​വി​ൽ​നി​ന്ന് ഇ​രു​വ​ശ​ങ്ങ​ളി​ലേ​ക്കും അ​മ്പ​ത് അ​ടി വീ​ത​മു​ള്ള ഭാ​ഗ​ത്ത് വ​നം​വ​കു​പ്പി​ന് അ​വ​കാ​ശ​മി​ല്ലെ​ന്നും റോ​ഡു​പ​ണി​ക്കു ത​ട​സം നി​ൽ​ക്ക​രു​തെ​ന്നും 2024 മേ​യ് 28ന് ​ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് വി​ധി​ച്ചു.

റ​വ​ന്യു രേ​ഖ​ക​ൾ പ്ര​കാ​രം റോ​ഡ് പു​റ​മ്പോ​ക്ക് എ​ന്നു പ​റ​ഞ്ഞി​രി​ക്കു​ന്ന​തി​നാ​ൽ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ മു​ൻ​കൂ​ർ അ​നു​മ​തി​യും ആ​വ​ശ്യ​മി​ല്ല. അ​തി​നു​ശേ​ഷം, ഓ​ഗ​സ്റ്റ് ര​ണ്ടി​നു ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ന്ത്രി​മാ​ർ ഉ​ൾ​പ്പെ​ടെ പ​ങ്കെ​ടു​ത്ത മീ​റ്റിം​ഗി​ൽ, 10 മീ​റ്റ​ർ വീ​തി​യി​ൽ ടാ​റിം​ഗ് ന​ട​ത്താ​മെ​ന്നും വ​നം​വ​കു​പ്പ് ത​ട​സം സൃ​ഷ്ടി​ക്ക​രു​തെ​ന്നും തീ​രു​മാ​ന​മാ​യി. പ്ര​ശ്നം ഇ​വി​ടെ തീ​രേ​ണ്ട​താ​യി​രു​ന്നെ​ങ്കി​ലും ദു​രൂ​ഹ​മാ​യ നീ​ക്ക​ങ്ങ​ളാ​ണ് പി​ന്നീ​ടു​ണ്ടാ​യ​ത്.

ഇ​ക്കൊ​ല്ലം ജ​നു​വ​രി 21നു ​തു​ട​ങ്ങി​യ പ​ണി തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് മ​രം മു​റി​ച്ചെ​ന്നാ​രോ​പി​ച്ച് ബി​ജെ​പി നേ​താ​വ് എം.​എ​ൻ. ജ​യ​ച​ന്ദ്ര​ൻ കോ​ട​തി​യി​ലെ​ത്തി​യ​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി, റി​സ​ർ​വ് വ​ന​മാ​യി​രു​ന്ന ഇ​വി​ടം റ​വ​ന്യു ഭൂ​മി​യാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കി​യി​ട്ടി​ല്ലെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി​ക്കു​വേ​ണ്ടി എ​ന്ന​വ​കാ​ശ​പ്പെ​ട്ട് വ​നം​വ​കു​പ്പി​ന്‍റെ അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി കോ​ട​തി​യെ അ​റി​യി​ച്ചു.

അ​താ​യ​ത്, വ​നം​വ​കു​പ്പി​ന്‍റേ​ത​ല്ലെ​ന്നു കോ​ട​തി വി​ധി​ച്ച 14.5 കി​ലോ​മീ​റ്റ​ർ വ​ന​മാ​ണെ​ന്നു വീ​ണ്ടു​മൊ​രു പ്ര​സ്താ​വ​ന! 2024 ഓ​ഗ​സ്റ്റ് ര​ണ്ടി​ന് ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലെ​ടു​ത്ത തീ​രു​മാ​ന​ത്തി​നു ക​ട​ക​വി​രു​ദ്ധ​മാ​യി ചീ​ഫ് സെ​ക്ര​ട്ട​റി​ക്കു​വേ​ണ്ടി എ​ന്നു പ​റ​ഞ്ഞ് ഇ​ത്ത​ര​മൊ​രു നി​ല​പാ​ട് ബി​ജെ​പി നേ​താ​വി​ന്‍റെ ഹ​ർ​ജി​യോ​ട​നു​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ൻ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച​തി​ൽ ദു​രൂ​ഹ​ത​യു​ണ്ട്.

ഇ​തു പ​രി​ഹ​രി​ക്കാ​ൻ പു​തി​യ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കു​മെ​ന്നു സ​ർ​ക്കാ​ർ പ​റ​ഞ്ഞെ​ങ്കി​ലും ഓ​ഗ​സ്റ്റ് 21നും ​സെ​പ്റ്റം​ബ​ർ 18നും ​കോ​ട​തി അ​നു​വ​ദി​ച്ച തീ​യ​തി​ക​ളി​ൽ സ​ർ​ക്കാ​ർ ഒ​രു രേ​ഖ​യും സ​മ​ർ​പ്പി​ച്ചി​ല്ല. ഇ​ന്ന് അ​വ​സാ​ന തീ​യ​തി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. ഇ​ന്ന​ലെ ദേ​ശീ​യ​പാ​ത സം​ര​ക്ഷ​ണ സ​മി​തി റോ​ഡ് ഉ​പ​രോ​ധ​വും ച​ക്ര​സ്തം​ഭ​ന സ​മ​ര​വും ന​ട​ത്തി. ജ​ന​ങ്ങ​ളോ​ട് എ​ന്തെ​ങ്കി​ലും പ്ര​തി​ബ​ദ്ധ​ത​യു​ണ്ടെ​ങ്കി​ൽ, നേ​ര്യ​മം​ഗ​ലം-​വാ​ള​റ റോ​ഡി​ൽ വ​നം​വ​കു​പ്പി​നു കാ​ര്യ​മി​ല്ലെ​ന്ന് സ​ർ​ക്കാ​ർ ഇ​ന്നു കോ​ട​തി​യി​ൽ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​ക​ണം.

മാ​ത്ര​മ​ല്ല, സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ങ്ങ​ളെ ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട്ടി​മ​റി​ച്ചെ​ങ്കി​ൽ ആ ​ഗൂ​ഢാ​ലോ​ച​ന അ​ന്വേ​ഷി​ക്ക​ണം. ഉ​ത്ത​ര​വാ​ദി​യി​ൽ​നി​ന്ന് മൂ​ന്നു​മാ​സ​ത്തോ​ളം റോ​ഡ് നി​ർ​മാ​ണം മു​ട​ക്കി​യ​തി​ന്‍റെ ന​ഷ്ടം ഈ​ടാ​ക്ക​ണം. ആ​ർ​ക്കും നി​യ​ന്ത്ര​ണ​മി​ല്ലാ​ത്ത വ​നം​വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ഭ​ര​ണം ജ​ന​ജീ​വി​ത​ത്തെ കു​റ​ച്ചൊ​ന്നു​മ​ല്ല ദു​രി​ത​ത്തി​ലാ​ക്കു​ന്ന​ത്.

വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ലും കൃ​ഷി​നാ​ശ​ത്തി​ലും വ​നം​വ​കു​പ്പി​ന്‍റെ ക​ള്ള​ക്കേ​സു​ക​ളി​ലും സ​ഹി​കെ​ട്ട ജ​ന​ങ്ങ​ളു​ടെ ചോ​ര കു​ടി​ക്കാ​ൻ നേ​ര്യ​മം​ഗ​ലം-​വാ​ള​റ റോ​ഡി​ലെ അ​പ​ക​ട​വ​ള​വു​ക​ളി​ൽ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ഹ​ർ​ജി​ക്കാ​രു​ടെ​യും വേ​ഷ​ത്തി​ലെ​ത്തു​ന്ന ക​ള്ളി​യ​ങ്കാ​ട്ടു നീ​ലി​മാ​രു​ണ്ടെ​ങ്കി​ൽ ത​ള​യ്ക്കു​ക​ത​ന്നെ വേ​ണം. ജ​നം അ​ത്ര​യ്ക്കു മ​ടു​ത്തു.

Latest News

Corehub Up