Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Netflix

ജീ​വ​ന​ക്കാ​ർ കു​ടും​ബ​മ​ല്ല,സ്പോ​ർ​ട്സ് ടീ​മി​നെ​പ്പോ​ലെ​യാ​ണ്';ടെ​ക് ക​മ്പ​നി​ക​ളു​ടെ കൂ​ട്ട​പ്പി​രി​ച്ചു​വി​ട​ലി​നെ വി​മ​ർ​ശി​ച്ച് നെ​റ്റ്ഫ്ലി​ക്സ് സ​ഹ​സ്ഥാ​പ​ക​ൻ

ന്യൂ ​ഡ​ൽ​ഹി: ത​ങ്ങ​ളു​ടെ ജീ​വ​ന​ക്കാ​രെ കു​ടും​ബം എ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ക​യും എ​ന്നാ​ൽ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി വ​രു​മ്പോ​ൾ പി​രി​ച്ചു​വി​ടു​ക​യും ചെ​യ്യു​ന്ന ടെ​ക് ക​മ്പ​നി​ക​ളു​ടെ നി​ല​പാ​ടി​നെ ശ​ക്ത​മാ​യി വി​മ​ർ​ശി​ച്ച് നെ​റ്റ്ഫ്ലി​ക്സ് സ​ഹ​സ്ഥാ​പ​ക​ൻ റീ​ഡ് ഹാ​സ്റ്റിം​ഗ്സ്.

ക​മ്പ​നി​ക​ൾ ജീ​വ​ന​ക്കാ​രെ കു​ടും​ബ​മാ​യി കാ​ണു​ന്ന​തി​ന് പ​ക​രം മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കു​ന്ന ഒ​രു 'സ്പോ​ർ​ട്സ് ടീ​മി​നെ​പ്പോ​ലെ' പ്ര​വ​ർ​ത്തി​പ്പി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഒ​രു സ്ഥാ​പ​നം ജീ​വ​ന​ക്കാ​രെ കു​ടും​ബ​മാ​യി വി​ശേ​ഷി​പ്പി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ പി​ന്നീ​ട് ഒ​രി​ക്ക​ലും അ​വി​ടെ പി​രി​ച്ചു​വി​ട​ലു​ക​ൾ ന​ട​ത്ത​രു​ത്. ഏ​തെ​ങ്കി​ലും ഒ​രു കു​ടും​ബം സ്വ​ന്തം മ​ക്ക​ളി​ൽ ര​ണ്ടു​പേ​രെ ഉ​പേ​ക്ഷി​ക്കു​മോ? എ​ന്നും ഹാ​സ്റ്റിം​ഗ്സ് ചോ​ദി​ക്കു​ന്നു.

2001ലെ ​സാ​മ്പ​ത്തി​ക ത​ക​ർ​ച്ച​യു​ടെ കാ​ല​ത്ത് നെ​റ്റ്ഫ്ലി​ക്സി​ലെ ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടേ​ണ്ടി വ​ന്ന അ​നു​ഭ​വ​മാ​ണ് ക​മ്പ​നി​യും ജീ​വ​ന​ക്കാ​രും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ചു​ള്ള ത​ന്‍റെ കാ​ഴ്ച​പ്പാ​ട് മാ​റ്റി​യ​തെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ക​മ്പ​നി​ക​ൾ സ്പോ​ർ​ട്സ് ടീ​മു​ക​ളെ​പ്പോ​ലെ ഉ​യ​ർ​ന്ന പ്ര​ക​ട​നം ആ​വ​ശ്യ​പ്പെ​ടു​ന്ന​വ​യാ​യി​രി​ക്ക​ണം. ടീ​മി​ന്‍റെ വി​ജ​യ​ത്തി​നാ​യി ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​നും ക​ഴി​വു​ള്ള​വ​രെ നി​ല​നി​ർ​ത്താ​നും മാ​നേ​ജ്‌​മെ​ന്‍റി​ന് സാ​ധി​ക്ക​ണം. നെ​റ്റ്ഫ്ലി​ക്സ് ത​ങ്ങ​ളു​ടെ മാ​നേ​ജ്‌​മെ​ന്‍റ് സം​സ്കാ​ര​ത്തി​ൽ 'കീ​പ്പ​ർ ടെ​സ്റ്റ്' എ​ന്ന രീ​തി​യാ​ണ് പി​ന്തു​ട​രു​ന്ന​ത്.

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ വ​ള​ർ​ച്ച ചൂ​ണ്ടി​ക്കാ​ട്ടി ക​മ്പ​നി​ക​ൾ ആ​ളെ കു​റ​യ്ക്കു​ന്ന​തി​നെ​യും പ​ല​രും വി​മ​ർ​ശി​ച്ചു.

യ​ഥാ​ർ​ഥ​ത്തി​ൽ ചെ​ല​വ് ചു​രു​ക്ക​ലും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​മാ​ണ് പി​രി​ച്ചു​വി​ട​ലി​ന് കാ​ര​ണ​മെ​ന്നും എ​ഐ​യെ ഇ​തി​നാ​യി ഒ​രു കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്കു​ക​യാ​ണെ​ന്നും സോ​ഹോ സ്ഥാ​പ​ക​ൻ ശ്രീ​ധ​ർ വെ​മ്പു അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​റ്റ് ടെ​ക് ക​മ്പ​നി​ക​ളാ​യ എ​യ​ർ​ബി​എ​ൻ​ബി, ഷോ​പ്പി​ഫൈ എ​ന്നി​വ​യു​ടെ സി​ഇ​ഒ​മാ​രും മു​ൻ​പ് സ​മാ​ന​മാ​യ അ​ഭി​പ്രാ​യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

 

Latest News

Corehub Up