തിയറ്ററുകളിൽ സൂപ്പർഹിറ്റായി മാറിയ രൺവീർ സിംഗിന്റെ ധുരന്ധർ ഒടിടിയിലെത്തി. നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. എന്നാൽ ചിത്രത്തിൽ നിന്നും ഒൻപത് മിനിറ്റ് കട്ട് ചെയ്ത് നീക്കിയതാണ് ആരാധകരെ ചൊടിപ്പിക്കുന്നത്.
തിയേറ്ററില് പ്രദര്ശിപ്പിച്ചിരുന്നതില് നിന്നും ഒമ്പത് മിനിറ്റ് കുറവാണ് ധുരന്ധറിന്റെ ഒടിടി റണ് ടൈം എന്നാണ് സോഷ്യല് മീഡിയ ചൂണ്ടിക്കാണിക്കുന്നത്. മൂന്ന് മണിക്കൂറും 34 മിനിറ്റുമായിരുന്നു ധുരന്ധറിന്റെ തിയേറ്റര് റണ് ടൈം.
എന്നാല് നെറ്റ്ഫ്ളിക്സ് പതിപ്പിന്റെദൈര്ഘ്യം മൂന്ന് മണിക്കൂറും 25 മിനിറ്റുമാണ്. ഇതോടെ ഒമ്പത് മിനുറ്റ് ട്രിം ചെയ്തതില് കടുത്ത നിരാശ രേഖപ്പെടുത്തുകയാണ് ആരാധകര്.
പൊതുവെ തിയേറ്ററില് പ്രദര്ശിപ്പിക്കുന്നതിന്റെ അണ്കട്ട് പതിപ്പ് ഒടിടിയില് കാണിക്കാറുണ്ട്. എന്നാൽ ധുരന്ധറിന് എന്താണ് സംഭവിച്ചതെന്നാണ് ആരാധകർ ചോദിക്കുന്നത്.
അതേസമയം തിയറ്ററില് മ്യൂട്ട് ചെയ്യാതിരുന്ന പല ഡയലോഗുകളും ഒടിടിയില് മ്യൂട്ട് ചെയ്തതായും പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. സിനിമയിലെ ചില രംഗങ്ങള് വെട്ടിയതായും സോഷ്യല് മീഡിയ ചൂണ്ടിക്കാണിക്കുന്നു.
നെറ്റ്ഫ്ലിക്സിലൂടെ സിനിമ ആഗോളതലത്തിലേക്ക് എത്തുന്നുവെന്നതാകാം വെട്ടലുകള്ക്ക് പിന്നിലെ കാരണമെന്നാണ് ചിലര് ചൂണ്ടിക്കാണിക്കുന്നത്.
ഒടിടി പതിപ്പ് പാക്കിസ്ഥാനിലും ഗള്ഫ് രാജ്യങ്ങളിലും എത്തുന്നതിനാൽ പ്രകോപനപരമായ രംഗങ്ങളും ഡയലോഗുകളും ഒഴിവാക്കിയതെന്നാണ് ചിലരുടെ അഭിപ്രായം.
Tags : Dhurandhar Netflix